ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

'അരപ്പാതിരി'- കൃത്യമായ പ്രയോഗം .


മതം, അനാശാസ്യം: പിണറായിയുടെ മറുപടി:'മനോജ്‌ പണ്ടേ അരപ്പാതിരി;



......
ദൈവവിശ്വാസികളെ തടയുന്നതു പാര്‍ട്ടിനയമല്ല. പാതിരിമാര്‍ സമ്മതിച്ചാല്‍ അവരെയും പാര്‍ട്ടി സ്‌ഥാനാര്‍ഥികളാക്കും. ഭക്‌തിപാരമ്യത്തില്‍ നില്‍ക്കുന്ന മനോജ്‌ സ്‌ഥാനാര്‍ഥിയാകണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. പൊതുസമ്മതനായ ഒരാള്‍ സ്‌ഥാനാര്‍ഥിയാകണമെന്നേ ഉദ്ദേശിച്ചുള്ളൂ. അദ്ദേഹം മാന്യമായാണു പാര്‍ട്ടിയോടു പെരുമാറിയിരുന്നത്‌.

മംഗളം ദിനപത്രം 12.1.2010

ദീര്‍ഘ ദൃഷ്ടി :

(വീണ്ടും ചിന്തിക്കുവാന്‍ )
............ദൈവ നിഷേധവും മത നിരാസവും അടിസ്ഥാന സിദ്ധാന്തമായി സ്വീകരിക്കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് പ്രവര്‍ത്തിക്കാന്‍ യാതൊരു ന്യായവുമില്ല .ഒരു കമ്മൂണിസ്റ്റ് മുസ്ലിമിന് കമ്യൂണിസതോടും ഇസ്ലാമിനോടും ഒരു പോലെ നീതി പുലര്‍ത്തുക തികച്ചും അസാദ്ധ്യമാകുന്നു .രണ്ടില്‍ ഒന്നിനോട് കാപട്യമോ ഉദാസീനതയോ പുലര്‍ത്താന്‍ അയാള്‍ നിര്‍ബണ്ടിതനായി തീരും ........................ അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193
മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ്
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .

ഓര്‍ത്തിരിക്കാന്‍ :
തിരഞ്ചെടുപ്പുകള്‍ ഇനിയും വരും .
കമ്യൂണിസ്‌റ്റ് പാര്‍ട്ടി 'അരപ്പാതിരികളെ' തിരഞ്ചു വീണ്ടും ഇറങ്ങും . തെറ്റ് തിരുത്തല്‍ രേഖ AKG സെന്ററില്‍ പൊടി പിടിച്ചു കിടക്കും .
പൊതു ജനം വീണ്ടും ഇവര്‍ക്ക് വോട്ടു ചെയ്തു കഴുതകളാകും

വിവേകികളായ മത വിശ്വാസികള്‍ തിരിച്ചറിയട്ടെ, ഓര്‍ത്തിരിക്കട്ടെ .

സാമ്യതയുള്ള പോസ്റ്റുകള്‍

3 മറുപടികള്‍ ഇവിടെ:

Noushad Vadakkel പറഞ്ഞു...

ദൈവ നിഷേധവും മത നിരാസവും അടിസ്ഥാന സിദ്ധാന്തമായി സ്വീകരിക്കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് പ്രവര്‍ത്തിക്കാന്‍ യാതൊരു ന്യായവുമില്ല .ഒരു കമ്മൂണിസ്റ്റ് മുസ്ലിമിന് കമ്യൂണിസതോടും ഇസ്ലാമിനോടും ഒരു പോലെ നീതി പുലര്‍ത്തുക തികച്ചും അസാദ്ധ്യമാകുന്നു .രണ്ടില്‍ ഒന്നിനോട് കാപട്യമോ ഉദാസീനതയോ പുലര്‍ത്താന്‍ അയാള്‍ നിര്‍ബണ്ടിതനായി തീരും.


തിരഞ്ചെടുപ്പുകള്‍ ഇനിയും വരും .
കമ്യൂണിസ്‌റ്റ് പാര്‍ട്ടി 'അരപ്പാതിരികളെ' തിരഞ്ചു വീണ്ടും ഇറങ്ങും . തെറ്റ് തിരുത്തല്‍ രേഖ AKG സെന്ററില്‍ പൊടി പിടിച്ചു കിടക്കും .
പൊതു ജനം വീണ്ടും ഇവര്‍ക്ക് വോട്ടു ചെയ്തു കഴുതകളാകും.
'വിപ്ലവ വായാടികള്‍' കുരച്ചു കൊണ്ടും ഇരിക്കും ....

2010, ജനുവരി 14 1:45 AM
ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഹെലോ ജനാബ്, താങ്കള്‍ ഒരു യഥാര്‍ത്ഥ ലീഗ് അനുയായി തന്നെ ആണ്. താങ്കള്‍ പറഞ്ഞത് മിക്കവയും സത്യം തന്നെ. പിന്നെ താങ്കള്‍ പറഞ്ഞതില്‍ കുറച്ചു കൂടി ചേര്‍ത്താല്‍ കൂടുതല്‍ അനുയോജ്യമാകും...
(Noushad Vadakkel പറഞ്ഞു... കമ്മൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് പ്രവര്‍ത്തിക്കാന്‍ യാതൊരു ന്യായവുമില്ല. )
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ ഹിന്ദ്ടുവിനോ ക്രിസ്ത്യനിക്കോ ഒരു യഥാര്‍ത്ഥ "മത" വിശ്വാസിക്കോ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.കാരണം മതത്തെക്കള്‍ വലുതായി മനുഷ്യനെയും മനുഷ്യത്വവും ഉയത്തിപിടിക്കാന്‍ കഴിയുന്ന ആള്‍ക്കേ ഒരു "യഥാര്‍ത്ഥ" കമ്മുനിസ്റ്റ്‌ ആകാന്‍ കഴിയൂ. ആ അര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പിന്നെ കേരളത്തിലെ കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ കാര്യത്തില്‍ ഇതൊന്നും ഭാധകവും അല്ല, അവരുടെ ഇന്നത്തെ അവസ്ഥ മതങ്ങളെക്കള്‍ പരിതാപകരം ആണ്... വോട്ടു കിട്ടാന്‍ കുരിശിങ്കല്‍ മനോജിന്റെ കുരിശു നീക്കി. ഡോ.കെ.എസ് മനോജാക്കി. അഞ്ചു വര്ഷം എം.പി ആയി ഞെളിഞ്ഞിരുന്ന കുഞ്ഞാട് ഇനി ഒരിക്കലും എം.പി ആവാന്‍ ഇടയില്ല എന്ന് മനസ്സിലാകി പാര്‍ട്ടിയോട് ഇടഞ്ഞു. പാര്‍ട്ടിക്ക് ഒരു വലിയ കുരിശുമായി...

2010, ഓഗസ്റ്റ് 16 6:43 PM
Noushad Vadakkel പറഞ്ഞു...

@ Sreejith KondottY
>>>മതത്തെക്കള്‍ വലുതായി മനുഷ്യനെയും മനുഷ്യത്വവും ഉയത്തിപിടിക്കാന്‍ കഴിയുന്ന ആള്‍ക്കേ ഒരു "യഥാര്‍ത്ഥ" കമ്മുനിസ്റ്റ്‌ ആകാന്‍ കഴിയൂ.<<<<

മത വിശ്വാസത്തെ കുറിച്ചുള്ള താങ്കളുടെ ഈ കാഴ്ചപ്പാട് എങ്ങനെ ഉണ്ടായി എന്ന് പറയാമോ? ഞാനറിയുന്ന മതം മനുഷ്യനെയും മനുഷ്യത്വതെയും കുറിച്ച് വ്യക്തവും നീതി പൂര്വ്വകവുമായ കാഴ്ചപ്പാടുള്ള മതമാണ്‌ . അത് കൊണ്ടാണ് ചോദിച്ചത് .

2010, ഓഗസ്റ്റ് 17 10:25 AM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails