ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കോണി ചിഹ്നത്തില്‍ ആണി കയറ്റുന്നവര്‍

ഒരു മുന്നണിയെയും മുസാഫഹത്ത് ചെയ്യാതെ ഒറ്റാന്തടിയായി മത്സരിച്ചു മുസ്ലിംലീഗ് 1962ല്‍ ലോക്സഭയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായി മുസ്ലിംലീഗിനെ ഉയര്‍ത്തിപ്പിടിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥി. സി.എച്ച്. മുഹമ്മദ്കോയ കോഴിക്കോട്ടും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍. റമസാന്‍ മാസം. ഫെബ്രുവരിയിലെ പൊരിഞ്ഞ ചൂട്. അര നൂറ്റാണ്ട് മുമ്പാണ്. പ്രചാരണ തന്ത്രങ്ങളും വാര്‍ത്താലോകവും ഇക്കാലം പോലെ വികസിച്ചിട്ടുമില്ല. നോമ്പുനോറ്റ് ദാഹിച്ചു വലഞ്ഞ് ക്യൂ നില്‍ക്കാന്‍ സാധാരണക്കാരായ മുസ്ലിം വോട്ടര്‍മാര്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിച്ചു. ഖാഇദേമില്ലത്തിന്റെ കാര്യം കഷ്ടമാണെന്ന്. കേരളത്തിലെ മുസ്ലിംലീഗ് ചരിത്രത്തിലറിയപ്പെടുന്ന ഒട്ടുമിക്ക നേതാക്കളും ഏറനാടന്‍ ഗ്രാമങ്ങളിലെ തിളക്കുന്ന വെയിലത്തുണ്ട്. പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഒന്നിച്ചു ഫലിച്ചു. ഖാഇദേമില്ലത്ത് ജയിച്ചു. സി.എച്ചും. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സഖ്യത്തില്‍ ഒരു സീറ്റ് മാത്രം കിട്ടിയ മുസ്ലിംലീഗിന് ഒറ്റയ്ക്കായപ്പോള്‍ രണ്ടിടത്ത് വിജയം. കേരള പത്രങ്ങള്‍ പ്രാദേശിക വാര്‍ത്തയില്‍ മുസ്ലിംലീഗിന്റെ വിജയം സമ്മതിച്ചെഴുതി. 

പക്ഷേ ദേശീയ തലത്തിലെ കക്ഷിനിലയില്‍ മുസ്ലിംലീഗ് ഇല്ല. സ്വതന്ത്രര്‍ക്കും കക്ഷിരഹിതര്‍ക്കുമുള്ള കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന വിശേഷണത്തിലായിരുന്നു കരുത്തരായി ജയിച്ചുപോയ ഖാഇദേമില്ലത്തിനെയും സി.എച്ചിനെയും തെരഞ്ഞെടുപ്പിന്റെ കണക്കെഴുത്തുകാര്‍ പെടുത്തിയത്. ഈ "വിധി' തന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ മുസ്ലിംലീഗിനെ പിന്തുടര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സുലഭമായി എം.എല്‍.എമാരുമുള്ള കക്ഷി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന്റെ ഉജ്വല നേട്ടങ്ങള്‍. പുലരുവോളം വിജയാഹ്ലാദ പ്രകടനങ്ങള്‍. എല്ലാം കഴിഞ്ഞ് പത്രം നിവര്‍ത്തിയാല്‍ ലോക്സഭയുടെ കക്ഷിനിലയില്‍ "മുസ്ലിംലീഗ്' കാണില്ല. എല്ലാ കണക്കുമറിയുന്ന മലയാളപത്രങ്ങള്‍പോലും അത് വേറിട്ടെഴുതാന്‍ മടിച്ചു. ന്യൂഡല്‍ഹി നല്‍കുന്നത് മാത്രം അച്ചടിച്ചു. 

ഇത് മറികടക്കേണ്ട ആവശ്യം മുസ്ലിംലീഗിനു തന്നെയായിരുന്നു. മുസ്ലിം ലീഗ് എന്ന വേറിട്ട വ്യക്തിത്വംകൊണ്ട് പൊരുതി നേടിയ ആനുകൂല്യങ്ങളുടെ തണലുള്ള സമുദായത്തിന് ഇതത്യാവശ്യവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ "എെഡന്റിറ്റി' നിലനിര്‍ത്തുന്നതിന് ആവശ്യമായ ഘടനാപരമായ നടപടികള്‍ സ്വാഭാവികമായും അവിടെ രൂപപ്പെട്ടു. അത് ഫലിച്ചു. ഇന്ത്യന്‍ നിയമനിര്‍മാണസഭയുടെ കക്ഷിനില കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന നിസ്സാരവത്ക്കരണത്തിനു പകരം "മുസ്ലിംലീഗ്' എന്ന മേല്‍വിലാസമെഴുത്ത് അനിവാര്യമായി. 


അന്നു മുതല്‍ തന്നെയാണ് പല ജന്മശത്രുക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലായ്മ തുടങ്ങിയതും. ആവതുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ അത്യാപത്തിനെക്കുറിച്ച് മുഖപ്രസംഗമെഴുതിയ ദിവസംതന്നെ അതേ പേജില്‍ അതിലും ഭീകരമായ തലക്കെട്ടില്‍ "മുസ്ലിംലീഗ്: ലയനത്തിലെ ചതിക്കുഴികള്‍' എന്ന് ജമാഅത്ത് പത്രം മുഖ്യലേഖനം പ്രസിദ്ധീകരിച്ചത്. മുല്ലപ്പെരിയാര്‍ മേഖലയിലെ ഭൂചലനങ്ങളും തമിഴ്നാട് അതിര്‍ത്തിയിലെ തല്ലും പിടിയുമായി ജനം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ വൈകാരികത ഒട്ടും ചോരാതെ ഇന്ത്യ നേരിടുന്ന "ഏറ്റവും ഭയാനകമായ' പ്രശ്നത്തെക്കുറിച്ച് ജമാഅത്ത്പത്രത്തില്‍ കെ.കെ. ഷാഹിന ഇങ്ങനെ തുടങ്ങി:

"ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്.... തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ എെ.യു.എം.എല്‍ എന്ന പേരിനു നേരെ ചിഹ്നത്തിന്റെ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനു നേരെയാണ് കോണി. എം.എല്‍.കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ഇതെല്ലാം ഒന്നു തന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്നു തെരെഞ്ഞെടുപ്പ് കമ്മീഷനും...... തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം എം.എല്‍.കെ.എസ്.സി എന്ന ഈ പാര്‍ട്ടി 1989ലാണ് രജിസ്റ്റര്‍ ചെയ്തത്. കോണി അതിന്റെ സ്വന്തം ചിഹ്നമാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെ പരിണാമമായിരുന്നു ദേശീയ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കൈയില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ കേരള നേതൃത്വം നടത്തിയ നീക്കം. പാര്‍ട്ടി പിളര്‍ത്തി സേട്ട് കോണി ചിഹ്നം സ്വന്തമാക്കിയാലോ എന്നു ഭയന്ന് കേരളത്തിലെ ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ജനനത്തിനു കാരണം. 1989ല്‍ നടന്ന നിശ്ശബ്ദമായ ഈ രൂപാന്തരം അതിനു ചുക്കാന്‍ പിടിച്ചവരല്ലാതെ മറ്റാരും അറിഞ്ഞില്ല. സേട്ട് പോലും. ലക്ഷക്കണക്കിന് വരുന്ന ലീഗണികള്‍ തുടര്‍ന്നും കോണി ചിഹ്നത്തില്‍ വോട്ട് ചെയ്തു. എന്നാല്‍ കണ്ണടച്ചു കോണിക്കു കുത്തുമ്പോഴും ജനങ്ങള്‍ക്കറിയില്ല ആ ചിഹ്നം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടേതല്ല (കേരള സ്റ്റേറ്റ് മുസ്ലിംലീഗിന്റേതാണെന്ന്). എെ.യു.എം.എല്‍ എന്ന പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്നു ഭാവിച്ചും ആ പാര്‍ട്ടിയുടെ ബാനറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും ലീഗണികളെയും പൊതുജനങ്ങളെയും കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്നു.'' ഇവ്വിധം താളുകള്‍ നിറഞ്ഞുകവിയുന്നു കോണി ചിഹ്നത്തില്‍ ആണി കയറ്റുന്ന ജമാഅത്ത് സങ്കടം. ശുദ്ധ മതേതരത്വത്തിനു ഭാരമാകുമെന്നു കരുതി ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ "എെഡന്റിറ്റി' ഊരിയെറിഞ്ഞ് ചാന്തുപൊട്ടും ചങ്കേലസ്സുമണിഞ്ഞിട്ടും ഗുണം കിട്ടാതെ പോയവരെ തന്നെ ഈ ലീഗ് വിരുദ്ധ പ്രചാരവേലയുടെ ചുമതല ഏല്‍പിച്ചതും ബഹുകേമമായി. മുസ്ലിംലീഗിന്റെ ഭാവിയോര്‍ത്ത് ജമാഅത്ത് പത്രവും ലീഗ് നേതാക്കളെ തെരുവില്‍ തെറിവിളിച്ചു കുപ്രസിദ്ധിയുള്ളവരും അധികം വേവലാതികൊള്ളുന്നത് അപഹാസ്യമാണ്. 


സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ മുസ്ലിംലീഗിനു രൂപീകരണ ഘട്ടംതൊട്ടുള്ള നയനിലപാടുകളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണഘടനയും സംഘടനാ രീതികളുമുണ്ട്. രാജ്യത്തെ മാറിമാറിവരുന്ന നിയമങ്ങള്‍പ്രകാരം ഒരു വ്യവസ്ഥാപിത കക്ഷിയുടെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കടമ്പകളേറെ കടക്കേണ്ടതുമുണ്ട്. മെയ്യനങ്ങാതെ വരമ്പത്ത് നിന്നു രാഷ്ട്രീയംകണ്ടു ശീലിച്ചവര്‍ക്ക് അത് മനസ്സിലായെന്നുവരില്ല. "1989ല്‍ സേട്ടു പോലുമറിയാതെ കേരള നേതാക്കള്‍ നടത്തിയ രഹസ്യ നീക്കമാണ് പുതിയ രജിസ്ട്രേഷന്‍' എന്ന കണ്ടുപിടിത്തമാണ് കടുകട്ടി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന് അന്ന് മുസ്ലിംലീഗിലും അതിന്റെ സംസ്ഥാന കമ്മിറ്റിയിലുമുള്ള സ്വാധീനശക്തി എത്രയായിരുന്നുവെന്നുകൂടി അന്വേിച്ചറിയുന്നത് നന്നാവും. കള്ളം പറയുമ്പോഴും വേണം ചെറിയൊരു ചേര്‍ച്ച.

ഇ.എം.എസിന്റെ ശരീഅത്ത് വിരുദ്ധ യുദ്ധത്തിനെതിരെ മുസ്ലിംലീഗും സേട്ടുസാഹിബും പടനയിച്ചതിന്റെ തുടര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പ് കാലമാണത്. ഭൂരിപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംഘടനകളെ മുഴുവന്‍ സി.പി.എം തള്ളിപ്പറയുകയാണന്ന്. "തങ്ങന്മാരുടെയും മുസ്ല്യാക്കന്മാരുടെയും' കാലം കഴിഞ്ഞു, "ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം' തുടങ്ങിയ കുടിലവര്‍ഗീയതയുടെ പ്രസ്താവനകള്‍ നമ്പൂതിരിപ്പാട് അഴിച്ചുവിട്ട സന്ദര്‍ഭം. "ശിലയിട്ടത് തര്‍ക്ക ഭൂമിയിലല്ല' എന്ന് സേട്ടുസാഹിബ് പറഞ്ഞതായും വര്‍ഗീയകലാപം നടന്ന ഭഗല്‍പൂരില്‍ അദ്ദേഹം പോയിട്ടില്ലെന്നും ജമാഅത്ത് പത്രത്തില്‍ ലേഖനങ്ങള്‍ പൊടിപൊടിക്കുന്ന ഘട്ടം. ബനാത്ത്വാലാ സാഹിബിനെ മത്സരരംഗത്തു നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ പൊന്നാനിയില്‍ സേട്ടുസാഹിബിനെ മത്സരിപ്പിച്ച 1991ലെ തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പാണ് ജമാഅത്ത് പത്രം അപ്പറഞ്ഞ കാലം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി. സേട്ടു സാഹിബിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയറായ ബി.വി. അബ്ദുല്ലക്കോയയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറിമാര്‍. യു.എ. ബീരാനും പി. സീതി ഹാജിയും മുന്‍ സ്പീക്കര്‍ ബാവ ഹാജിയും കൊരമ്പയിലും പി.എം. അബൂബക്കറും സി.കെ.പി. ചെറിയ മമ്മുക്കേയിയുമെല്ലാം സംഘടനയുടെ അമരത്തുണ്ട്. അന്ന് പുതിയൊരു രജിസ്ട്രേഷന്‍ എന്ന ആശയമുയര്‍ന്നെങ്കില്‍ അത് സേട്ടു സാഹിബ് അറിയാതെയാവില്ല എന്ന് ആര്‍ക്കുമുറപ്പിക്കാനാവും.

ഭരണഘടനാ വിദഗ്ധനും നിയമപണ്ഡിതനുമായ ജി.എം. ബനാത്ത്വാലയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി. ഖാഇദേമില്ലത്തിന്റെ വലംകൈയായിരുന്ന എ.കെ.എ. അബ്ദുസമദ് ദേശീയ ഭാരവാഹിയാണ്. 1989ല്‍ ആര് തമ്മില്‍ എന്ത് വിഭാഗീയതയാണ് മുസ്ലിംലീഗിലുണ്ടായിരുന്നത് എന്ന് കൂടി ജമാഅത്ത് പത്രം വിശദീകരിക്കണം. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗ് പുറത്തിറങ്ങിയ ഘട്ടമുണ്ട്. അത് 1991ലാണ്. ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. ആരാധനാലയങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിജപ്പെടുത്തണമെന്നും മുസ്ലിംകള്‍ക്കു മാത്രമായി കേന്ദ്ര സര്‍വീസില്‍ ആറു ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു അത്. രാജീവ്ഗാന്ധിയുടെ സാന്നിധ്യത്തില്‍ അതിന്മേലെടുത്ത സുനിശ്ചിത തീരുമാനത്തെ തുടര്‍ന്നു ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് രംഗത്തെ നിയമ സാങ്കേതിക പ്രശ്നങ്ങള്‍ തന്നെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിനു നിമിത്തമായത്. ഇത് സംഘടനയുടെ ആദ്യഭരണഘടനതൊട്ട് വ്യക്തമാണ്. ഖാഇദേമില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ജീവിച്ചിരുന്ന കാലത്തെ "കേരള സ്റ്റേറ്റ് മുസ്ലിംലീഗ് ഘടനയും നിയമങ്ങളും' എന്ന ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് ഇത് വിശദമാക്കുന്നു: ""ഈ സംഘത്തിന്റെ പേര്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്നായിരിക്കുന്നതും ഇത് കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനോട് അനുബന്ധിച്ചിരിക്കുന്നതുമാകുന്നു''. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അനുബന്ധമായിരിക്കുമ്പോള്‍ തന്നെ കേരള സ്റ്റേറ്റ് മുസ്ലിംലീഗിനു പ്രത്യേകമായ ഭരണഘടനയും പ്രാഥമിക മെമ്പര്‍ഷിപ്പും സംഘടനയുടെ രൂപീകരണം തൊട്ടുള്ളതാണെന്നര്‍ത്ഥം. ദേശീയ അധ്യക്ഷ പദവി വഹിച്ച ഖാഇദേമില്ലത്ത്, സേട്ടു സാഹിബ്, ബനാത്ത്വാല, ഇ. അഹമ്മദ് എന്നിവരെല്ലാം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതാത് കാലത്തെ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ യഥാക്രമം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദേശീയ പ്രസിഡണ്ടുമാരായ സ്ഥാനാര്‍ത്ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രഖ്യാപിച്ചു പോന്നിട്ടുള്ളത്. അത് മുസ്ലിംലീഗിന്റെ സംഘടനാപരമായ രീതിയാണ്.

രാജ്യത്തിന്റെ പൊതുനിയമത്തിനുള്ളില്‍ ജനാധിപത്യ, നിയമ വ്യവസ്ഥക്കു വിധേയമായി ഓരോ സംഘടനക്കും സ്വന്തമായ ഭരണഘടനയും ഘടനാരീതികളുമുണ്ട്. അതിന്റെ അനുബന്ധമായി പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. അതില്‍നിന്നുള്ള മാറ്റം സാവകാശം മാത്രമേ സാധ്യമാകൂ. രാജ്യത്തെ പൊതു നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ യഥാവിധി ലഭ്യമാക്കാനും നിയന്ത്രണങ്ങള്‍ ദോഷകരമാവാതിരിക്കാനും സംഘടനകള്‍ ചില ക്രമീകരണങ്ങള്‍ വരുത്തും. ഏത് വിപ്ലവം പറയുന്ന സംഘടനയുടെയും ഔദ്യോഗിക ഘടനയില്‍ ഇപ്പറഞ്ഞതുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളും ആയിരക്കണക്കിനു കീഴ്ഘടകങ്ങളും പോഷകഘടകങ്ങളും വിവിധ തലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വവും മത്സരവും വിജയവും അധികാര പങ്കാളിത്തവുമെല്ലാമുള്ള ഒരു വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. 

ആട് തോട് കടക്കാന്‍ നില്‍ക്കുന്നതുപോലെ രാഷ്ട്രീയത്തിലേക്ക് മണംപിടിച്ചുവന്ന് പേടിച്ചു പിന്മാറുന്ന പുത്തന്‍ പാര്‍ട്ടികളുടെ അഴകൊഴമ്പന്‍ രീതി പറ്റില്ല മുസ്ലിംലീഗിന്. തീരുമാനങ്ങളെടുക്കുമ്പോള്‍ പലതും നോക്കാനുണ്ട്. സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള പശ്ചാത്തലമൊരുക്കണം. കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടാനുള്ള നിശ്ചിത കണക്കുകള്‍, സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്തല്‍, ആറു പതിറ്റാണ്ടോളമായ പൊതുസമ്മതിയുള്ള ഔദ്യോഗിക ചിഹ്നം എന്നിവയും. അധികാരത്തിന്റെ കൊടിവെച്ച കാറില്‍ തലങ്ങുംവിലങ്ങും പാഞ്ഞ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി നാട് വിറപ്പിച്ച പല ദേശീയ, സംസ്ഥാന പാര്‍ട്ടികളും ശ്മശാനം പൂകിയതാണ് കേരള രാഷ്ട്രീയം. അവിടെ മുസ്ലിംലീഗ് അജയ്യമായി നിലകൊള്ളുന്നത് അതിന്റെ നയപരിപാടികളും നേതാക്കളുടെ ഇച്ഛാശക്തിയും അണികളുടെ കെട്ടുറപ്പും സമുദായത്തിന്റെ നിറസ്നേഹവും കൊണ്ടാണ്. കേരള ജനതയുടെ വിശ്വാസമാണ് മുസ്ലിംലീഗിന്റെ കരുത്ത്. 

ഭിന്നിപ്പിച്ചും ദുര്‍ബല മനസ്സുകളെ പ്രലോഭിപ്പിച്ചും ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചും ആയുസ് കളഞ്ഞവര്‍ പഴയ മരുന്ന് ഫലിക്കാതായപ്പോള്‍ പുതിയത് പരീക്ഷിക്കുകയാണ്. ഒപ്പ് പതിയാത്തതിന് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ തള്ളിക്കുന്നത്പോലുള്ള കേവലം സാങ്കേതികത്വത്തില്‍ തൂങ്ങി. അതിന് ചില കോടാലിക്കൈകളും.
തുടര്‍ന്ന് വായിക്കുക

വി.എസ് മാധ്യമ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത്



ആവര്‍ത്തന ആധിക്യം അരോചകമാക്കിയ കുഞ്ഞാലിക്കുട്ടി വേട്ടയുടെ ലക്ഷ്യം കേരളീയ സമൂഹം വൈകിയെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിയമജ്ഞരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ചിലരെങ്കിലും ഈ കുടിപ്പകയുടെ രാഷ്ട്രീയം മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രതികരണങ്ങളിലും പ്രകടമാണ്. സി.പി.എം. സുപ്പീരിയര്‍ അഡ്വൈസറായി സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട് പോലും കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസിന്റെ സമീപനത്തെ അംഗീകരിക്കുന്നില്ലെന്ന് മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബര്‍ 30) നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പൊയ്മുഖമണിഞ്ഞ് ഓരോ ദിവസവും നിറം പകരുന്ന വ്യാജാരോപണത്തിന് പിന്നില്‍ പ്രതിപക്ഷനേതാവും ഒരു സംഘം ക്രിമിനല്‍മാധ്യമ ശക്തികളുമാണെന്ന് ആര്‍ക്കാണറിയാത്തത്. മുന്‍സീഫ് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതിവരെ ഒരിക്കല്‍ പോലും കുറ്റവാളിയെന്ന് പരാമര്‍ശിക്കപ്പെടാത്ത കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കഠിന ശ്രമത്തിന് പിന്നില്‍ ഒടുങ്ങാത്ത വ്യക്തിപകയല്ലാതെ മറ്റെന്താണുള്ളത്. സാക്ഷാല്‍ അചുതാനന്ദന്‍ തന്നെ നിയോഗിച്ച അന്വേണ സംഘത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കാനുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെ പുതിയ അപസര്‍പ്പകഥകള്‍ നെയ്തെടുത്ത് ബ്രേക്കിങ്ങ് ന്യൂസ് തരപ്പെടുത്തി അന്തരീക്ഷം മലിനമാക്കുന്ന ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്.



കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ച് പകലന്തിയോളം നിറഞ്ഞാടുന്ന ചില അവതാരകര്‍ അദ്ദേഹത്തിന് അനുകൂലമായ വാര്‍ത്തകള്‍ ഒറ്റവരിയില്‍ ഒതുക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രം പ്രേക്ഷകര്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മാധ്യമ ധാര്‍മ്മികതയുടെ ഒരംശം പോലുമില്ലാത്ത ഇത്തരം നീക്കങ്ങളെ യാതൊരു പ്രതികരണവുമില്ലാതെ കേട്ടുനില്‍ക്കാന്‍ ആര്‍ക്കാണ് ഇനിയും സാധിക്കുക. വണ്‍മാന്‍ഷോ നടത്തിപ്പുകാരിലും അവതാരകരിലുമാണ് തെറ്റായ ഈ മാര്‍ക്കറ്റിങ്ങ് സംസ്കാരം കൂടുതല്‍ കാണുന്നത്. ഭദ്രമായ മാനേജ്മെന്റ് സംവിധാനവും നയനിലപാടുകളുമുള്ള മാധ്യമങ്ങള്‍ ഇതില്‍ കാണിക്കുന്ന സൂക്ഷമതയും മാന്യതയും വേര്‍തിരിച്ചു കാണാന്‍ സാധിക്കും. കോളിളക്കം സൃഷ്ടിച്ച തെറ്റായ ചില അന്വേണാത്മക റിപ്പോര്‍ട്ടിലൂടെ പ്രിന്റ് മീഡിയ രംഗത്ത് പിടിച്ചുനിന്ന ചില മാധ്യമങ്ങളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രത്തെ അനുധാവനം ചെയ്യാനാണ് തുടക്കം മുതലേ ഇത്തരം ചില ചാനല്‍ നടത്തിപ്പുകാര്‍ ശ്രമിച്ചുവരുന്നത്. ഈ തെറ്റായ നീക്കങ്ങളെ ആവിഷ്കാര സ്വാതന്ത്രyത്തിന്റെ പേരില്‍ പ്രതിരോധിക്കാതിരിക്കാന്‍ സാധ്യമല്ല.
വി.എസിന്റെ പകയുടെ രാഷ്ട്രീയം സ്വന്തം പാര്‍ട്ടിക്കകത്തും പുറത്തും വിവാദ വിഷയം തന്നെയാണ്. സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ ബാലപാഠമറിയാത്ത, സ്വന്തം ഇമേജിന് മാത്രം പരമ പ്രാധാന്യം കല്‍പ്പിക്കുന്ന ഇതിന് സ്വന്തം പാര്‍ട്ടിക്കാരെ വരെ വ്യക്തിഹത്യ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത നേതാവാണ് അദ്ദേഹം. ശരീരഭാഷ പോലും വരണ്ട മാനസികാവസ്ഥയുടെ പ്രതിനിധാനമായി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന പ്രകൃതക്കാരനാണ് വി.എസ്. വിഭാഗീയതയുടെ മറവില്‍ സ്വയം വിഗ്രഹവല്‍ക്കരിച്ച് ചുറ്റും ആരാധകരെ സംഘടിപ്പിച്ച് നടത്തുന്ന ഈ ഒറ്റയാന്‍ പോരാട്ടം തിരിച്ചറിയപ്പെടാതെ ഏറെക്കാലം മുന്നോട്ട് പോവുകയില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അദ്ദേഹത്തിനും ചുറ്റും ഇപ്പോള്‍ രൂപപ്പെടുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ ഊണിലും ഉറക്കത്തിലുമടക്കം അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍ വി.എസിന്റെ ഇരട്ടമുഖം അനാവരണം ചെയ്യുന്നത് നാം കാണുന്നു. അച്യുതാനന്ദന്റെ അഡീഷണല്‍ sൈ്രവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്റെ "ചുവന്ന അടയാളങ്ങള്‍' എന്ന ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ഈ കാര്യം നമുക്ക് ബോധ്യപ്പെടും. പെണ്‍വാണിഭക്കാര്‍ക്കെതിരെ പ്രതിപക്ഷത്തിരുന്ന് ഗീര്‍വാണം നടത്തിയ വി.എസ്. കിളിരൂര്‍ സ്ത്രീപീഡനകേസ് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച ഇരട്ട മുഖം ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാം.
ആദ്യമാദ്യം ശാരിയുടെ കുടുംബത്തെയും കുട്ടികളെയും വീട്ടിലും ഓഫീസിലും കാണാനും നിവേദനങ്ങള്‍ വാങ്ങാനും താല്‍പ്പര്യം കാട്ടിയ വി.എസ്. പിന്നീട് അവരെ കാണാന്‍ പോലും കൂട്ടാക്കാതെ തീര്‍ത്തും ഒഴിവാക്കുകയല്ലേ ചെയ്തത്? "കിളിരൂര്‍ സ്ത്രീപീഡന കേസില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയ വി.എസ്. അവസാനം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്' എന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ ഹൃദയഭേദകമായ പ്രതികരണം നമുക്ക് മറക്കാനാവുമോ? "കിളിരൂര്‍ സ്ത്രീപീഡനക്കേസ്സിലെ അന്വേണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിക്കുന്നു' എന്ന ആക്ഷേപംവരെ മുഖ്യമന്ത്രിയുടെ ഓഫീസ് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. (ചുവന്ന അടയാളങ്ങള്‍ പേജ് 209).
കൊടുംപകയുടെ രാഷ്ട്രീയം തലക്കു പിടിച്ച് വെപ്രാളം കാണിക്കുന്ന വി.എസിന്റെ മാനസികാവസ്ഥയെ നിര്‍ണ്ണയിക്കാന്‍ വൈദ്യശാസ്ത്രത്തിനു പോലും സാധിക്കാത്ത പ്രവചനാതീതമായ വ്യക്തിത്വമാണദ്ദേഹം.
അധികാര ദുര്‍വിനിയോഗത്തിലൂടെ മകനും ബന്ധുക്കള്‍ക്കും ജീവിത സൗകര്യം നല്‍കുന്നിടത്ത് നീതിബോധത്തിന്റെ കണിക പോലും കാണുന്നില്ല. പാവപ്പെട്ടവന്റെ പടത്തലവന്‍ സീമന്തപുത്രന് രാജകീയ ജീവിതം പ്രദാനം ചെയ്യാന്‍ കാട്ടിക്കൂട്ടിയ അഴിമതിയുടെ കഥകള്‍ ഇതിനകം പുറത്ത് വരികയും ചെയ്തു. പരമസാത്വികനായി അഭിനയിക്കുന്ന വി.എസ്. മകന്റെ ആര്‍ഭാട ജീവിതത്തെ ന്യായീകരിക്കുന്നതും മേല്‍പറഞ്ഞ ഷാജഹാന്റെ പുസ്തകത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
സമൂഹത്തില്‍ വലിയ സ്വാധീനമുള്ള എെ.എ.എസുകാരും എെ.പി.എസുകാരും കോടീശ്വരന്മാരും അംഗങ്ങളായ ഗോള്‍ഫ് ക്ലബില്‍ വി.എസിന്റെ മകന്‍ അംഗമാണെങ്കില്‍ അത് അധാര്‍മ്മികതയാണ്. ഇതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. "ചക്കാത്തിലല്ലല്ലോ! പണം കൊടുത്തിട്ടല്ലേ' എന്ന പ്രതികരണവും "കളിച്ചു ക്ഷീണിക്കുന്നവര്‍ വിശ്രമിക്കുമ്പോള്‍ അല്പം മദ്യപാനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്' എന്ന അദ്ദേഹത്തിന്റെ ന്യായവാദവുമെല്ലാം വി.എസിന് ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ അവമതിപ്പുളവാക്കാനിടയാക്കിയിട്ടുണ്ട്. 2011 ജനുവരി 26ന് ഡി.വൈ.എഫ്.എെ. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ "മദ്യാസക്തിക്കെതിരായ "ജനജാഗ്രതാ സദസ്' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത വി.എസ്. മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് മറുപടിയായി മദ്യപാനത്തെ പരസ്യമായി ന്യായീകരിച്ചത് ഏറെ തരംതാണ നടപടിയായിപ്പോയി' (ചുവന്ന അടയാളങ്ങള്‍ പേജ് 219).
സ്വയം നിര്‍മ്മിത രാഷ്ട്രീയ വിഗ്രഹത്തിന്റെ ജീവിതം തൊട്ടറിയാന്‍ ഇതിലുമധികം വിശദീകരണമാവശ്യമില്ല.
റഊഫിന്റെ വെളിപ്പെടുത്തല്‍ വിവാദത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കിയ കുഞ്ഞാലിക്കുട്ടി വിഷയത്തിന്റെ ശില്‍പ്പികളും പ്രചാരകരുമാരെന്ന് സമൂഹം തിരിച്ചറിഞ്ഞെങ്കിലും ഇതിന്റെ ഉള്ളറകള്‍ കൂടുതല്‍ അന്വേിക്കുമ്പോഴാണ് ഇവരുടെ തനിനിറം വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഈ വെടിമരുന്നുമായി റഊഫും സംഘവും ഇതിന് കൂട്ടാളികളെ അന്വേിച്ച് നടന്നതിന് ധാരാളം തെളിവുകളുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിക്കാനെത്തിയ ഈ ലേഖകനു മുമ്പില്‍ ഇപ്പോള്‍ പുറത്ത് വന്ന രേഖകളെല്ലാം കാണിച്ച് ഇത് റഊഫ് നല്‍കിയതാണെന്നും എന്നാല്‍ ഞാന്‍ ഇതില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് തിരിച്ചയച്ച കാര്യവും മഅ്ദനി നേരിട്ട് എന്നോട് പറഞ്ഞതാണ്. മഅ്ദനി പോലും തിരിച്ചയച്ച വ്യാജ നിര്‍മ്മിത ഭാണ്ഡം ഇരുകയ്യും നീട്ടി വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വരാമെന്ന വ്യാമോഹത്തോട് കൂടിയാണ്. നിരവധി ഗൂഢാലോചനാ യോഗങ്ങള്‍ക്ക് ശേഷം നിര്‍മ്മിച്ച ഈ ബോംബ് തെരഞ്ഞെടുപ്പ് മുഖത്ത് പൊട്ടിച്ച് ലാഭം കൊയ്യാമെന്ന് കരുതിയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുമ്പില്‍ അത് ഓലപ്പടക്കമായി മാറുകയാണ് ചെയ്തത്.
കുഞ്ഞാലിക്കുട്ടിയുടെ നിരപരാധിത്വം അധികം വൈകാതെ തന്നെ നിയമപരമായി തെളിയിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈ ഗൂഢാലോചനയുടെ ക്രൂരത പൊതുസമൂഹം വിലയിരുത്തപ്പെടാതെ പോകരുത്. ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനായി മാറ്റി നിര്‍ത്തിയ വി.എസ്. റഊഫ്, നന്ദകുമാര്‍ അടക്കമുള്ളവരുടെ ഉറ്റതോഴനായി മാറിയതിന്റെ പരിണാമദശ ശാസ്ത്രസാഹിത്യ പരിഷത്തിന് സാമൂഹിക പാഠമാക്കാവുന്ന ഒരു പുതിയ വിഷയമാണ്. ഒന്നര പതിറ്റാണ്ടിന്റെ വ്യാജാരോപണ അഗ്നിപര്‍വ്വതത്തില്‍ സ്വയം ഉരുകിയൊലിച്ചു പോകാതെ ജ്വലിച്ചു നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന്റെ ഒന്നാമത്തെ തെളിവ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ വനവാസം പ്രതീക്ഷിച്ചവര്‍ക്ക് തന്റെ നിറസാന്നിദ്ധ്യം കൊണ്ട് മറുപടി പറയാന്‍ ഇതിനകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിരുന്ന് നീതിന്യായ നിയമവ്യവസ്ഥകളെ മുഴുവന്‍ വിലക്കെടുത്തവനെന്ന് മുദ്രകുത്തി അല്‍ഭുത മനുഷ്യനായി കുഞ്ഞാലിക്കുട്ടിയെ അവതരിപ്പിച്ച വാര്‍ത്താമാധ്യമങ്ങള്‍ അല്പകാലത്തിനു ശേഷം തങ്ങളുടെ ലൈബ്രറികളില്‍ നിന്നു ഇതേ വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി കണ്ടാല്‍ വേദപുസ്തകത്തിലെ ഗുഹാവാസികളെ പോലെ അല്‍ഭുതം കൊണ്ട് ഞെട്ടാനാണ് സാധ്യത.

ഈ ഗൂഢാലോചനകള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലീഗ് പ്രതിയോഗികള്‍ ആവിഷ്കരിച്ചതാണിത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിജയകരമായ മുന്നേറ്റത്തെ തകര്‍ക്കലാണ് ഒന്നാമത്തെ ലക്ഷ്യം. മുന്നണിപ്പോരാളികളെ വകവരുത്തി സൈന്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന യുദ്ധതന്ത്രമാണിത്. സമുദായത്തിനകത്തും പുറത്തും ഇത് കൈകാര്യം ചെയ്യുന്ന ശക്തികളെയും വ്യക്തികളെയും അടയാളപ്പെടുത്തിയാല്‍ ഇത് മനസ്സിലാകും. സമുദായത്തിനകത്ത് ലീഗ് തകര്‍ച്ചയിലൂടെ ബദല്‍ രാഷ്ട്രീയം കാണുന്ന ഗുണഭോക്താക്കളാണ് ഈ പ്രചാരണത്തിന് നിറം പകരുന്നത്.
ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതകള്‍ ചൂണ്ടികാണിച്ച് പുതിയ ധാര്‍മ്മിക കൂടാരത്തിലേക്ക് സമുദായത്തെ ക്ഷണിക്കലാണ് ഇവരുടെ ഉദ്ദേശം. ഇടക്ക് പൊട്ടിമുളക്കുന്ന ഇടത് ബ്രാന്റ് ഈര്‍ക്കിള്‍ പാര്‍ട്ടികളാണ് സമുദായത്തിനകത്ത് ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്. കുഞ്ഞാലിക്കുട്ടിയേയും ലീഗിനേയും വേര്‍പ്പെടുത്തി അവതരിപ്പിക്കുന്നവരും, ലീഗില്‍ നിന്ന് തന്നെ ധാര്‍മ്മികതയുടെ അതിരുകള്‍ വരണ്ട് ചിലരെ പൊക്കികാണിക്കാന്‍ ഉദ്ദേശിക്കുന്നതുമെല്ലാം ലീഗ് രാഷ്ട്രീയം തകര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നവരുടെ സൂത്രപണികളാണ്. സമുദായത്തിനകത്ത് കുഞ്ഞാലിക്കുട്ടി വിഷയം ആഘോഷിക്കുന്നവര്‍ വ്യാജ പ്രചാരണത്തിന്റെ മതശാസനകളെ പോലും പരിഗണിക്കാതെ നാവുനീട്ടി ഓടുന്നത് രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായിട്ടു തന്നെയാണ്. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത് കൊണ്ട് പ്രതിയോഗികളുടെ സ്വപ്നം പൂവണിയാന്‍ പോകുന്നില്ല.




ലീഗ് രാഷ്ട്രീയം ദുര്‍ബ്ബലപ്പെടുത്താന്‍ ഇര തേടി നടക്കുന്നവര്‍ക്ക് മറ്റൊരു വിഷയം സമാനമായി കിട്ടുന്നതുവരെ ഈ വിഷയം തന്നെ ഇനിയും കൊണ്ടു നടക്കാനുള്ള തൊലിക്കട്ടി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നിര്‍ദ്ദേശിക്കാനില്ല.
തുടര്‍ന്ന് വായിക്കുക

സുകുമാര്‍ അഴീക്കോട് വായിച്ചറിയുവാന്‍


തുടര്‍ന്ന് വായിക്കുക

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി .  യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷിജാസ് കാരകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ നവാസ് യോഗം ഉദ്ഘാടനം ചെയ്തു . ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫിയ ബഷീര്‍ മുഖ്യ പ്രഭാഷണം നിര് വഹിച്ചു  .

മുസ്ലിം ലീഗിന്റെ ഇടവെട്ടി പഞ്ചായത്ത്  കമ്മിറ്റി പ്രസിഡന്റ്‌  അസ്സിസ് ഇല്ലിക്കല്‍ , ജനറല്‍ സെക്രട്ടറി  അമീര്‍ വാണിയപ്പുരയില്‍  മുസ്ലിം ലീഗിന്റെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ഇല്ലിക്കല്‍ ,ഹനീഫ പാറെകണ്ടത്തില്‍ ,യൂത്ത് ലീഗ് തൊടുപുഴ മണ്ഡലം പ്രസിഡന്റ്‌ ഇ എ എം അമീന്‍ , ജനറല്‍ സെക്രട്ടറി പി എന്‍ നൌഷാദ് തുടങ്ങി ലീഗിന്റെയും യൂത്ത് ലീഗിന്റെയും വിവിധ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ..

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബിന്‍ ഇല്ലിക്കല്‍ സ്വാഗതവും

ട്രെഷറര്‍ താജുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു .






















തുടര്‍ന്ന് വായിക്കുക

സമൂഹത്തെ വേലി കെട്ടിത്തിരിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട




തുടര്‍ന്ന് വായിക്കുക

പൊതു സമൂഹത്തിലെ കണ്ണികള്‍

ഈശ്വര വിശ്വാസികള്‍ നയിക്കുന്ന ഒരു മാര്‍ക്സിസ്റ്റേതര മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതില്‍ ഏറെ ആഹ്ലാദിക്കുന്നവരാണ് വിശ്വാസികള്‍. ഇവിടുത്തെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമുള്ള ഒരു സമുദായത്തിന് സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ എങ്ങനെ കഴിഞ്ഞു? രാഷ്ട്രീയ പ്രബുദ്ധതയാര്‍ജ്ജിച്ച് സംഘടിക്കുകയും പൊതു സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഇതര സമുദായങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചും സൗഹൃദം പുലര്‍ത്തിയും സമുദായത്തിന്റെയും മതത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഈ വിജയത്തിന്റെ കാരണം.

മൂന്ന് പതിറ്റാണ്ട് മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കഴിഞ്ഞ ബംഗാളിലെ മുസ്ലിംകള്‍ എന്തുകൊണ്ട് ഇത്ര പിന്നോക്കമായി. രാഷ്ട്രീയമായി സംഘടിച്ച് അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പൊരുതാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ രക്ഷ കമ്മ്യൂണിസ്റ്റുകാരിലാണെന്ന് അവര്‍ ധരിച്ചു.

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയ ശക്തിയുടെ ഈ സ്വാധീനം കണ്ടറിഞ്ഞതുകൊണ്ട് അതിനെ തളര്‍ത്താന്‍ ഇരുമുഖ ആക്രമണമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്ന ധാരണ സൃഷ്ടിക്കുക; മറുവശത്ത് മുസ്ലിംകളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന പുതിയ മുസ്ലിം സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും തങ്ങളെ അനുകൂലിക്കുന്ന മത സംഘടനകള്‍ക്ക് വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്‍കി പ്രീണനം നടത്തുകയും ചെയ്യുക. അബ്ദുന്നാസിര്‍ മഅ്ദനിയെപ്പോലും ലീഗിനെതിരായി ഉപയോഗിക്കാന്‍ ശ്രമിച്ചു. മത സംഘടനകള്‍ക്കിടയിലുള്ള ഭിന്നിപ്പിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ മാര്‍ക്സിസത്തിന്റെ ഈ തന്ത്രങ്ങളെ മുസ്ലിം സമുദായം തിരിച്ചറിഞ്ഞു എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നത്. മുസ്ലിം രാഷ്ട്രീയ ശക്തിയെ ദുര്‍ബലമാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിക്കപ്പെട്ട സംഘടനകളുടെയെല്ലാം ഗതി ഇക്കാര്യം വ്യക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെയല്ല മുമ്പ് മുസ്ലിം സമുദായം വീക്ഷിച്ചിരുന്നത്. ഒരു മത വിരുദ്ധ ദര്‍ശനം എന്ന നിലക്ക് എല്ലാ മുസ്ലിം സംഘടനകളും മതമപണ്ഡിതരും അതിനെ എതിര്‍ക്കുകയായിരുന്നു. മാര്‍ക്സിസം സ്വീകരിച്ച ഒരു മുസ്ലിമിന് സമൂഹത്തില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ മുസ്ലിം സമുദായത്തിന്റെ പിന്തുണയാര്‍ജ്ജിക്കാതെ അധികാരത്തിലെത്താന്‍ കഴിയുകയില്ലെന്ന് കണ്ട സി.പി.എം., സമുദായത്തില്‍ വേരോട്ടം സൃഷ്ടിക്കാന്‍ പുതിയ യന്ത്രം ആവിഷ്കരിച്ചു. പരസ്യമായ മതവിരുദ്ധ നിലപാട് ഉപേക്ഷിച്ച് തങ്ങള്‍ മാറിയെന്ന് വരുത്തിതീര്‍ത്ത് മുസ്ലിംകളെ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുകയും പിന്നെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ പാര്‍ട്ടി നയങ്ങളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുക. ഈ അടവ് ഒരു പരിധി വരെ പലേടത്തും വിജയിക്കുക തന്നെ ചെയ്തു. മത സംഘടനകള്‍ എതിര്‍പ്പ് ഉപേക്ഷിച്ചു. മാര്‍ക്സിസത്തെ താത്വികമായും യുക്തിഭദ്രമായും വിമര്‍ശിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിപോലും തങ്ങള്‍ എതിര്‍ത്ത മാര്‍ക്സിസം മരിച്ചു എന്ന വിധത്തിലുള്ള നിലപാട് സ്വീകരിച്ചു. ആരാധനാ കര്‍മ്മങ്ങളില്‍ വിശ്വാസമില്ലാത്തവര്‍പോലും പള്ളി കമ്മിറ്റികളില്‍ കയറിക്കൂടി. യാഥാര്‍ത്ഥ്യമെന്താണ്? മാര്‍ക്സിസത്തിന്റെ മത വിരുദ്ധ നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. മുസ്ലിം സമുദായാംഗമായ ഏതെങ്കിലും ഒരു മാര്‍ക്സിസ്റ്റ് നേതാവ് അഞ്ചു നേരത്തെ നമസ്കാരം നിര്‍വ്വഹിച്ചും. ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ഇസ്ലാമിക വിശ്വാസത്തിലേക്ക് തിരിച്ചുവന്നതായി കാണുന്നുണ്ടോ? ഡോ: ഉസ്മാനെപ്പോലെ ചുവന്ന കുപ്പായം ഊരിയെറിഞ്ഞുകൊണ്ടല്ലാതെ അത് സാധ്യവുമല്ല.
ഇത്തരം മാര്‍ക്സിസ്റ്റ് നേതാക്കളെ മത സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കാനും അവര്‍ക്ക് അംഗീകാരം നല്‍കാനും മാത്രം മുസ്ലിം സമുദായത്തില്‍ നയംമാറ്റം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഫലമോ? വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങള്‍ വഴിയും നേരിട്ടും തൊഴിലാളി സംഘടനകള്‍ മുഖേനയും മാര്‍ക്സിസ്റ്റ് ആദര്‍ശം സ്വീകരിച്ച ധാരാളം പേര്‍ മുസ്ലിം സമുദായത്തിലുണ്ടായി.

മാര്‍ക്സിസം മുസ്ലിം സമുദായത്തിന്റെ ആദര്‍ശ ജീവിതത്തിലും സംസ്കാരത്തിലും ചെലുത്തിയ ദുസ്വാധീനം കുറച്ചൊന്നുമല്ല. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ തിന്മ എന്താണ്? സ്രഷ്ടാവായ ദൈവത്തെയും കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന മരണാനന്തര ജീവിതത്തെയും ദൈവിക സന്ദേശമായ ഖുര്‍ആനെയും നിഷേധിക്കലാണ്. നമസ്കാരം അനുഷ്ഠിക്കാത്തവന് എന്ത് സ്ഥാനമാണ് ഇസ്ലാമില്‍ ഉള്ളത്. മാര്‍ക്സിസം സ്വീകരിക്കുന്നവന്‍ ഇവയൊന്നും തിന്മയായി കാണുന്നില്ല. മാത്രമല്ല അക്രമം, അനീതി, സ്വാതന്ത്രy നിഷേധം, അധാര്‍മ്മികത തുടങ്ങിയ തിന്മകള്‍ക്ക് മതമൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു കാഴ്ചപ്പാടാണ് മാര്‍ക്സിസത്തിലുള്ളത്. മുസ്ലിംകളുടെ വിശ്വാസം, മതാചാരം, സ്വഭാവ മര്യാദകള്‍ തുടങ്ങിയവയിലെല്ലാം മാര്‍ക്സിസം വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് ഒരേസമയം കമ്മ്യൂണിസത്തിലും ഇസ്ലാമിലും നിലകൊള്ളാന്‍ കഴിയില്ലേ? പള്ളിയില്‍ പോവുകയും നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മത സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരായ ചില മുസ്ലിംകളെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചു ചിലര്‍ ന്യായവാദം ഉന്നയിച്ചേക്കും. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ഒരു ജീവിത ദര്‍ശനമാണ് മാര്‍ക്സിസം. ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഒന്നായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തെറ്റിദ്ധരിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, പാര്‍ട്ടിയില്‍ സജീവമായി ലയിച്ചുചേരുമ്പോള്‍ തന്റെ ഇസ്ലാമിക വ്യക്തിത്വം അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം അവിടെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ഇസ്ലാമിന്റെ ആരാധനാമുറകള്‍ നിര്‍വ്വഹിക്കുന്ന ഒരു മാര്‍ക്സിസ്റ്റ് നേതാവിനെയും കാണാത്തത് ഇത് കൊണ്ടല്ലേ? ഇസ്ലാമിന്റെ ആചാര പ്രകാരം വിവാഹം നടത്തലും മരണപ്പെട്ടാല്‍ മുസ്ലിം ശ്മശാനത്തില്‍ മറമാടലുമാണ് ഇവര്‍ക്ക് മതവുമായുള്ള ബന്ധം.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുസ്ലിം മിടിപ്പ് പരിശോധിച്ചാല്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ തരംഗം സമുദായത്തില്‍ ശക്തി പ്രാപിക്കുന്നതായി കാണാം. ജനങ്ങളുടെ ആത്മീയതയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മത സംഘടനകള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മതമൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന പ്രവണതക്കെതിരില്‍ ബോധവല്‍ക്കരണം നടത്തേണ്ട ബാധ്യതയുണ്ട്.
മാര്‍ക്സിസം കേരളത്തില്‍ അതിന്റെ മുഖ്യ ശത്രുവായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുമെല്ലാം രാജിവെക്കുന്നവര്‍ തങ്ങളുടെ സേവന വേദിയായി തെരഞ്ഞെടുക്കുന്നത് മുസ്ലിംലീഗിനെയാണ്. മത മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്ലിമിന് ഈ രാജിയല്ലാതെ മറ്റൊരു വഴിയില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുസ്ലിം സമുദായത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും വലിയ തടസ്സം ലീഗാണ്. ലീഗിന്റെ കോണിയിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തില്‍ കയറുന്നതും. ലീഗിനെ തളര്‍ത്താന്‍ അധാര്‍മ്മികമായ എല്ലാ തന്ത്രങ്ങളും ഇവര്‍ പ്രയോഗിച്ചുനോക്കുന്നു. മുസ്ലിംകളില്‍ ഭിന്നത സൃഷ്ടിച്ച് ലീഗിനെതിരില്‍ ബദലായി പ്രവര്‍ത്തിക്കാന്‍ എത്ര ഗ്രൂപ്പുകളെ സൃഷ്ടിച്ചുനോക്കി. പക്ഷേ, ഒന്നും വേര് പിടിക്കാതിരുന്നത് എന്തുകൊണ്ട്. നിരീശ്വരവാദത്തിനും മത വിരുദ്ധ പ്രവണതകള്‍ക്കും ശക്തി പകര്‍ന്നിട്ടാണെങ്കിലും വേണ്ടില്ല, ലീഗിനെ തളര്‍ത്താന്‍ കഴിയുമോ എന്നാണ് ചില മുസ്ലിം സംഘടനകള്‍ ചിന്തിക്കുന്നത്. അതും ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരില്‍!
""ഒരു ജനവിഭാഗത്തോടുള്ള വിരോധം നീതിയില്‍ നിന്ന് വ്യതിചലിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്'' വി.ഖു.
തുടര്‍ന്ന് വായിക്കുക

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഹാലിളകുന്നവരോട് . .




പഞ്ചസാര ചാക്കിന്റെ മുകളില്‍ പഞ്ചസാര എന്ന് എഴുതി രുചി നോക്കിയാല്‍ മധുരമുണ്ടാകില്ലെന്ന് മാത്രമല്ല എഴുതിയത് മാഞ്ഞ് പോകാനേ സാദ്ധ്യതയുള്ളൂ എന്ന പോലെയാണ് ഈ അടുത്ത കാലത്തായി മാധ്യമം ദിന പത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വിലപ്പെട്ട സമയവും പേജുകളുമൊക്കെ ലീഗിന്റെ മേല്‍ കുതിര കയറാന്‍ നീക്കി വെക്കുന്ന ഇത്തരക്കാര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല സ്വയം അപഹാസ്യരാവുകയാണെന്ന കാര്യവും വിസ്മരിക്കരുത്. കേരളത്തില്‍ ദേശാഭിമാനി പത്രം ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ സി.പി.എം. അനുഭാവികള്‍ക്ക് മാധ്യമം ദിനപത്രം കൊണ്ട് സംതൃപ്തിയടയാമായിരുന്നു.
2011 നിയമസഭാ‘ തെരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ ആരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയമാണ്. ഈ അംഗീകാരത്തെയാണ് ചില തല്‍പര കക്ഷികള്‍ പത്ര മാധ്യമങ്ങളെ ഉപയോഗിച്ച് വാചക കസര്‍ത്തു കൊണ്ട് അമ്മാനമാടുന്നത്. ശക്തമായ അടിത്തറയും നേതൃത്വവുമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തം അണികളെ മനസ്സിലാക്കിയെടുക്കാനും അവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുവാനുമുള്ള ഒരു നേതൃത്വം ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. 2006 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കടക്കം ഏറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്. ശേഷം നടന്ന 2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ അവസാനമായി 2011 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയാണ് ലീഗ് നേതൃത്വത്തിന്റെ കഴിവിനെ അംഗീകരിക്കേണ്ടതും വിലയിരുത്തേണ്ടതും.
മാധ്യമം പത്രത്തില്‍ പി.പി. അബ്ദുല്‍ റസാഖിന്റെ “തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നില്‍’ (16/05/2011) എന്ന ലേഖനത്തില്‍ പറയുന്നു. 40000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറിനില്‍ക്കണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയം യു.ഡി.എഫിന് ക്ഷീണം ചെയ്തുവെന്നും. കൂടാതെ 6 മാസം കഴിഞ്ഞ് മല്‍സരിച്ച് എല്ലാം തെളിഞ്ഞതിനും ശാന്തമായതിനും ശേഷം ഡമ്മി സ്ഥാനാര്‍ത്ഥിയെ രാജി വെപ്പിച്ച് കൂടുതല്‍ തിളക്കത്തോടെ തിരിച്ച് വരാമായിരുന്നുവെന്നും. എന്തൊരു വിചിത്രമായ കണ്ടെത്തലാണിത്. എന്താണ് ശാന്തമാകേണ്ടതും തെളിയേണ്ടതും. ശാന്തമാകാന്‍ മലപ്പുറത്തോ വേങ്ങരയിലോ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ല. പിന്നെ തെളിയിക്കേണ്ടത് വര്‍ഷങ്ങളായി കോടതിയായ കോടതികളൊക്കെ കയറിയിറങ്ങിയിട്ടും തെളിയിക്കാന്‍ കഴിയാത്തത് 6 മാസം കൊണ്ട് തെളിയുമെന്ന് ഏതെങ്കിലും റഊഫുമാര്‍ ഉറപ്പ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ എന്ത്കൊണ്ട് 6 മാസം മുമ്പ് തെളിയിക്കാതിരുന്നു.
കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷവും ഒരു ത്രാസില്‍ തൂക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷത്തോളം വരില്ല കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണം. അത്രത്തോളം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ലീഗിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ലീഗിനെ നേര്‍വഴിയിലേക്ക് നയിക്കാനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതും. കൂടാതെ മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതിന്റെ കുറ്റവും ലീഗിന്റെ മേല്‍ ചുമത്തുകയാണ് ടി. ആരിഫലിയും നേതൃത്വവും. ഇവിടെയാണ് ജമാഅത്തിന്റെ ഹാലിളക്കം വ്യക്തമാകുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രീതിയും അംഗീകാരവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെ ഒന്നാമത്തെ കാരണം തന്നെ തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് അത് എന്നതു കൊണ്ടാണ്. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തതിന്റെ മുഖ്യ കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഉല്‍ഭവവും ലീഗ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ നയങ്ങളുമാണ്. ബാബരി മസ്ജിദ് തകര്‍ച്ചയോടനുബന്ധിച്ച് കേരളം വര്‍ഗീയ കലാപത്തിലേക്ക് വഴുതി മാറുന്ന പ്രതിസന്ധി ഘട്ടത്തില്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് വഹിച്ച പങ്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ പോലും അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്.
സി.പി.എമ്മും ഘടക കക്ഷികളും ഒരു വ്യക്തിക്ക് ഇത്ര മാത്രം താരപരിവേശം കൊടുക്കുന്നതിലൂടെ സ്വന്തം തകര്‍ച്ചയാണ് കുഴിതോണ്ടുന്നതെന്ന് മനസ്സിലാക്കണം. പാര്‍ട്ടിയുയടെ എക്കാലത്തും സ്മരിക്കപ്പെടുന്ന നേതാക്കളായ ഇ.എം.എസും ഇ.കെ. നായനാരുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി ജീവിതമുഴിഞ്ഞു വെച്ചവരാണ്. ഇവരുടെയൊന്നും നാലയലത്ത് പോലും വെക്കാന്‍ പറ്റാത്ത വി.എ.സ്. അച്യുതാനന്ദന് "ഫാക്ടര്‍' ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കാരാട്ടും നേതാക്കന്‍മാരും ശ്രമിച്ചതിലൂടെ പാര്‍ട്ടിയുടെ അധ:പതനമാണ് തെളിയിച്ചിരിക്കുന്നത്. മല്‍സരിക്കാന്‍ ടിക്കറ്റിന് വേണ്ടി പന്തം കൊളുത്തി പ്രകടനവും റോഡ് നീളെ പ്രതിഷേധ പ്രകടനങ്ങളും. സ്വന്തം പാര്‍ട്ടിയുടെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പോസ്റ്ററിന് മുകളില്‍ അണികള്‍ക്ക് ചാണകമെറിയേണ്ടിവന്നു. അഞ്ച് വര്‍ഷം കേരളം ‘ഭരിച്ച ഒരു മുഖ്യമന്ത്രിക്കാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം. അങ്ങനെ മല്‍സരിക്കേണ്ടി വന്ന ഒരാള്‍ക്കാണ് ഫാക്ടര്‍ പട്ടം ചാര്‍ത്തിക്കൊടുത്തതും.
വി.എസിനെ കരുവാക്കി വി.എസ്. ഫാക്ടര്‍ പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് പരാജയ ‘ഭാരം മറച്ച് വെക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണെന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
തുടര്‍ന്ന് വായിക്കുക

സഖാക്കളുടെ രഹസ്യ(പരസ്യ ?) ചര്‍ച്ചകള്‍


ഇത്  സഖാക്കള്‍ രഹസ്യ ഗ്രൂപ്പ് എന്ന് അഭിമാനിക്കുന്ന ഒരു (പരസ്യ ) ഗ്രൂപ്പിന്റെ മുഖ വാചകങ്ങളാണ് ...
ഗ്രൂപ്പിന്റെ മര്‍മ്മം (ഉദ്ദേശം )വളരെ വ്യക്തമായി പറയുന്നുണ്ട് ഇതില്‍ :

സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം........


എന്തൊക്കെയാണ് ഇവിടത്തെ രഹസ്യ ചര്‍ച്ചകള്‍ ?
അത് മറ്റൊന്നുമല്ല , വീ എസ്‌ അച്ചുതാനന്ത  പൂജയാണ്  മുഖ്യ ചര്‍ച്ച ..
പിണറായി വിജയനും ,ജയരാജന്മാരുമോക്കെയാണ് ഇവരുടെ കണ്ണില്‍ മുഖ്യ വില്ലന്മാര്‍ . 
ചര്‍ച്ചകളൊക്കെ ആ നിലയ്ക്കാണ്‌ പുരോഗമിക്കുന്നത് ...

പരസ്യമായും രഹസ്യമായും ജീവിതത്തില്‍   മാന്യതയും ,സത്യ സന്ധതയും പുലര്‍ത്തുക എന്നതാണ്  സംസ്കാരം എന്നത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് ... എന്നാല്‍ ഫേസ്ബുക്കില്‍ അധിക സഖാക്കളും ഇരട്ടത്താപ്പുകാരാണ് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ ഗ്രൂപ്പ് ...അറിയപ്പെട്ട സഖാക്കളൊക്കെ ഈ  ഗ്രൂപ്പിലുണ്ട് .
ഈ ഗ്രൂപ്പിലെ ഒരു പോസ്റ്റും മറുപടിയും കാണൂ ..


തന്റേതായ  വിശ്വാസങ്ങള്‍ വിശ്വസിക്കുവാനും ,അത് പുറത്തു പ്രകടിപ്പിക്കുവാനും  ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു പൌരനും അവകാശമുണ്ട്‌ ..അതിന്റെ പേരില്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹസിക്കുന്നതോ അവഹേളിക്കുന്നതോ  കുറ്റകരവുമാണ് ... ഇവിടെ
കെ.മുരളീധരന്റെ  ഭാര്യയുടെ  വിശ്വാസത്തെ അന്ധമായ കോണ്‍ഗ്രസ്‌ വിരോധം ഒന്ന് കൊണ്ട് മാത്രം  അവഹെളിക്കുന്നതാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ ...(എന്നാല്‍  കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ മത്സരിച്ച ടി കെ ഹംസ താന്‍  'എ പി സുന്നി ആണ്' എന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പത്രക്കാരോട് പറഞ്ഞത് ഇവര്‍ കേട്ടിട്ടുണ്ടോ ആവോ ) ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കൂടിയാണ് തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുടെ ബന്ധുക്കള്‍ ഏതു രംഗത്തും വിജയം നേടുന്നത് എന്നത് ഏതൊരു മത വിശ്വാസിയും തുറന്നു പ്രഖ്യാപിക്കാറുണ്ട്‌ .അതിനര്‍ത്ഥം ജനങ്ങള്‍ വോട്ട് ചെയ്തതിനെ തള്ളി പറയുക എന്നല്ല . ദൈവ വിശ്വാസികളായ കംമൂനിസ്ടുകള്‍ പോലും അപ്രകാരം പറയാറുണ്ട്‌ എന്നതല്ലേ സത്യം ...

കമ്മൂണിസ്റ്റ് പാര്‍ട്ടി അണികളെ     ദൈവ വിശ്വാസത്തില്‍ നിന്നും അകറ്റുക  എന്ന ഗൂഡ ലക്ഷ്യമുള്ള  ചില ആളുകളുടെ  അഭിപ്രായമായി ഈ  ചര്‍ച്ചകളെ നിസ്സാരവല്‍ക്കരിക്കുവാന്‍ ഏതായാലും  ആരും തയ്യാറാകും എന്ന് കരുതുന്നില്ല .കാരണം അവര്‍ ഇത് പോലുള്ള ചര്‍ച്ചകള്‍ വളരെ  രഹസ്യമായി തുടരുവാനുള്ള പദ്ദ്തതിയിലാണ് . താഴെ വായിക്കാം അത് :

തുടര്‍ന്ന് വായിക്കുക

ജമാഅത്തിന്റെ ജനിതക വിരോധം




തുടര്‍ന്ന് വായിക്കുക

ഹമീദ്‌ വാണിമേല്‍ : കൊണ്ടിട്ടും പഠിക്കാത്ത ജമാഅത്ത്‌ നേതൃത്വം







തുടര്‍ന്ന് വായിക്കുക

കുഞ്ഞാലിക്കുട്ടിക്ക് ആശംസാ ഗാനം – തൊടുപുഴ യൂത്ത്‌ ലീഗ്

നിയമ സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചു മുസ്ലിം യൂത്ത്‌ ലീഗ് തൊടുപുഴ മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഗാനം ...







താഴെ play ബട്ടണ്‍ ക്ലിക്ക് ചെയ്താലും കേള്‍ക്കാം ...




victory song p k kunjalikkutty | Upload Music
തുടര്‍ന്ന് വായിക്കുക

കേരളം : മന്ത്രിമാര്‍ ആരൊക്കെ?

മന്ത്രിമാര്‍  ആരൊക്കെ  ;സോഷ്യല്‍ സൈറ്റ് ആയ ഫേസ്ബുക്കില്‍ കണ്ട ചില നിര്‍ദ്ദേശങ്ങള്‍ ...:)
Vijeesh Ctk
ഉമ്മന്‍ ചാണ്ടി- മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, തെരഞ്ഞെടുപ്പ്, ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ , etc
ആര്യാടന്‍ മുഹമ്മദ്‌- ധനകാര്യം, നികുതി, സ്റ്റോര്‍ പര്‍ച്ചേസ്
കെ. മുരളീധരന്‍ - വൈദ്യുതി
കെ. സി. ജോസഫ്- ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍ , ലീഗല്‍ മെട്രോളജി
തേറമ്പില്‍ രാമകൃഷ്ണന്‍- ആരോഗ്യം, കുടുംബക്ഷേമം, ആരോഗ്യ സര്‍വകലാശാല
കെ. ബാബു-എക്സൈസ്, ഭവനനിര്‍മാണം, പ്രിന്റിംഗ് & സ്റ്റേഷന്‍റ്റി
കെ. അച്യുതന് - വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി
വി. ഡി. സതീശന്‍- ഐ. ടി., രജിസ്ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക് റിലേഷന്‍സ്, പാര്‍ലമെന്ററി കാര്യങ്ങള്‍
പി.കെ ജയലക്ഷ്മി- സ്പോര്‍ട്സ്, യുവജനക്ഷേമം, പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം
പി.കെ. കുഞ്ഞാലിക്കുട്ടി-വ്യവസായം, വാണിജ്യം, മൈനിംഗ് & ജിയോളജി, ശാസ്ത്ര-സാങ്കേതികം, ന്യൂനപക്ഷ ക്ഷേമം
എം.കെ. മുനീര്‍ ‍-വിദ്യാഭ്യാസം
മഞ്ഞളാംകുഴി അലി-പൊതുമരാമത്ത്, നോര്‍ക്ക
വി.കെ. ഇബ്രാഹിം കുഞ്ഞ്-തദ്ദേശ ഭരണം, ഗ്രാമവികസനം
സി. മമ്മൂട്ടി-ഗതാഗതം, വഖഫ്
കെ.എം .മാണി-റവന്യൂ, നിയമം , ഭൂപരിഷ്കരണം , സര്‍വേ, ലാന്‍ഡ്‌ റെക്കോര്‍ഡ്‌സ
ടി.യു. കുരുവിള-കൃഷി, കാര്‍ഷിക സര്‍വകലാശാല
പി.സി.ജോര്‍ജ്-തൊഴില്‍ , പുനരധിവാസം, മൃഗസംരക്ഷണം, വെറ്റിനറി സര്‍വകലാശാല
കെ. പി. മോഹനന്‍-ടൂറിസം, സഹകരണം
ടി. എം. ജേക്കബ്‌-ജലവിഭവം, ജലസേചനം , ശുചീകരണം
കെ.ബി. ഗണേഷ് കുമാര്‍ - സംസ്കാരികം, സാമൂഹ്യക്ഷേമം, ദേവസ്വം
ഷിബു ബേബി ജോണ്‍-തുറമുഖം, ഫിഷറീസ്

സ്പീക്കര്‍ : ജി. കാര്‍ത്തികേയന്‍
ഡെപ്യൂട്ടി സ്പീക്കര്‍ : സി.പി. മുഹമ്മദ്‌
കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി സെക്രട്ടറി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Dont know the authenticity of this news.. but seems interesting..
got it from mayyazhikootam group ( by Salin Noushad Anantavida )
***************************************************
Ck Basheer Kaimalassery
UDF ministers

Ummanchandi - Chief minister & Civil
P.K.Kunjali kutty - Industrial & IT
K.M.Mani - Finance
K.P.Mohanan - Health
T.M.Jacob - Water & lift irrigation
K.B.Ganesh kumar - Transport
Shibu baby john - fisheries & tourisum
P.J.Joseph - revenue
P.C. gorge - forest
M.K.Muneer - PWD
T.A.Ahamed kabeer - Education
K.N.A Kader - Local administration
P.K.abdul rubb - food & civil supplies
P.C.Vishnu nad - co-oprative & Devasam
V.D.Satheeshan - Law & youth welfare , sports
K.Muraleedaran - Electricity
M.A.Vahid - Social welfare
K.C.joseph - agriculture
K.achuthan - Excise
Jaya lakshmi - Dalith welfare
T.N. Prathaban - Labour
എന്താണ്  താങ്കളുടെ നിര്‍ദ്ദേശം ..?
തുടര്‍ന്ന് വായിക്കുക

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സഖാക്കളുടെ തമ്മിലടി രൂക്ഷം

നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസത്തിന് ശേഷം സഖാക്കളുടെ ഗ്രൂപ്‌ പോര് മറ നീക്കി പുറത്തു വന്നിരിക്കുന്നു ...

തങ്ങളുടെ നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ പരിവേഷമണിയിക്കുവാനും എതിര്‍ ഗ്രൂപ്പുകാരെ ആദര്‍ശ വിരോധികളാക്കുവാനും ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതു ...ഇതാ ഒരു ഉദാഹരണം
















തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails