ഓരോ സമിതികളില്‍ ഒരാള്‍ ഇന്ന് അംഗമാക്കപ്പെടുന്നത്, ആ സഖാവിന്റെ അറിവോ നിലപാടുകളോ ജനങ്ങളിലെ സ്വാധീനമോ ഒന്നും പരിഗണിച്ചല്ലായെന്നതാണ് സത്യം. മറിച്ച് നേതൃത്വത്തിന്റെ സ്വാധീനമാണ്. പാര്‍ട്ടി നേതാക്കളോടുള്ള കൂറു മാത്രമാണ്. (ഇതിനെ വിഭാഗീയത എന്നു പറയുന്നതിനര്‍ഥമില്ല. പ്രത്യയശാസ്‌ത്രമോ നിലപാടോ ഇല്ലാതായാല്‍ ഏതു കക്ഷിയിലും പിന്നെ ഇതാണുണ്ടാകുക എന്ന കോണ്‍ഗ്രസിന്റെയടക്കം അനുഭവം ഓര്‍ക്കുക). ജനങ്ങളുടെ ശത്രുപക്ഷത്താണ് പാര്‍ട്ടി നേതാക്കള്‍, ഒട്ടുമിക്ക ജനകീയ സമരമുഖങ്ങളിലും എന്നു കാണാം.
മുകളിലുള്ള നേതാവുമായി അടുപ്പവും അഴിമതിയിലെ പങ്കുകച്ചവടവുമുണ്ടെങ്കില്‍ സ്‌ഥാനമുറപ്പിക്കാം. പാര്‍ട്ടിയിലെ ഏതുതലംവരെയും ഉയരാം (ഒട്ടനവധിപേരുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പിന്നാമ്പുറകഥകള്‍ ഇന്ന് അങ്ങാടിപ്പാട്ടാണ്). അഴിമതിയുടെ ഒരു പരസ്‌പര സഹായ സംഘം മാത്രമായി പാര്‍ട്ടി. അവിടെ പ്രത്യയശാസ്‌ത്ര ചര്‍ച്ച നടത്തിക്കളയാന്‍ സമയമില്ല.
പാര്‍ട്ടിയിലെ അംഗങ്ങളെ ചേര്‍ത്തു നിര്‍ത്തിയിരുന്നത് പ്രത്യയശാസ്‌ത്രത്തിന്റെ പശയായിരുന്നു. എന്നാല്‍ ഇന്നത് അഴിമതിയുടെ ഫെവിക്കോളാണ്. ആര്‍ക്കും പ്രത്യയശാസ്‌ത്ര ബാധ്യതകളില്ലാത്തതിനാല്‍ത്തന്നെ എങ്ങോട്ടു പോകാനും പ്രശ്‌നമില്ലാതായിരിക്കുന്നു. ഇതിനിടയില്‍ മതവും വിശ്വാസവും ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല.
മറിച്ച് രാഷ്‌ട്രീയമില്ലാത്തിടത്ത് മതവിശ്വാസമുപയോഗിച്ച് സ്‌ഥാനങ്ങള്‍ നേടാനുള്ള ഇടതുപക്ഷതന്ത്രത്തിന്റെ ദയനീയ പരാജയമായി ഈ രാജികളെ കണ്ടാല്‍ മതി.
-സി.ആര്‍.നീലകണ്‌ഠന്‍
മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ
മംഗളം ദിനപത്രം 20.1.2010
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ