ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മുസ്ലിം പിന്നോക്കാവസ്ഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുസ്ലിം പിന്നോക്കാവസ്ഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുഖംമൂടി ധരിച്ച നേതാക്കള്‍ വിലസുന്ന കേരള രാഷ്‌ട്രീയം‍





മഴ പെയ്‌തു തീര്‍ന്നു പക്ഷേ, മരം പെയ്‌തുകൊണ്ടേയിരിക്കുന്നു എന്നു പറയുന്നതുപോലെയാണു കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭയുടെ വികസനകാര്യം. പുതിയ മന്ത്രിമാരെ എടുത്തുകൊണ്ട്‌ മന്ത്രിസഭ വികസിപ്പിച്ചതു സംബന്ധിച്ച്‌ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികളുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീര്‍ത്തു എന്നു കോണ്‍ഗ്രസ്‌ നേതൃത്വവും മുഖ്യമന്ത്രിയും പറഞ്ഞുകഴിഞ്ഞെങ്കിലും അങ്ങനെ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്‌നങ്ങളെന്നാണു പ്രതിപക്ഷത്തിരിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ നിലപാട്‌.

മുപ്പതു വര്‍ഷം കേരളത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും സംസ്‌ഥാന നിയമസഭയുടെ ചവിട്ടുപടിപോലും കാണാന്‍ കഴിയാത്ത ഭാരതീയ ജനതാപാര്‍ട്ടി മുസ്ലിംലീഗിന്‌ ഒരു മന്ത്രിയെക്കൂടി കൊടുത്ത്‌ യു.ഡി.എഫ്‌. മന്ത്രിസഭ വികസിപ്പിച്ചതിനെ ശക്‌തിയായി എതിര്‍ത്തുകൊണ്ട്‌ പ്രസ്‌താവനകള്‍ നടത്തിയെന്നു മാത്രമല്ല അതില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാന വ്യാപകമായി കരിങ്കൊടി പ്രകടനം നടത്താനും തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാനും ആഹ്വാനം നല്‍കുകയും ചെയ്‌തു. ഹര്‍ത്താലാഹ്വാനം സാധാരണ ജനങ്ങള്‍ മാത്രമല്ല ബി.ജെ.പി. പ്രവര്‍ത്തകര്‍പോലും അറപ്പോടെയാണ്‌ കണ്ടതെന്നതുകൊണ്ട്‌ ആരും ചെവികൊടുത്തുമില്ല.

ഒരു മുന്നണിയുടെ മന്ത്രിസഭയില്‍ ആരെയെല്ലാം എടുക്കണം ഏതു സമുദായത്തിനൊക്കെ പ്രാതിനിധ്യം നല്‍കണമെന്നുമുള്ളത്‌ ആ മുന്നണിയുടെ ആഭ്യന്തരകാര്യമാണ്‌. അത്‌ ആ മുന്നണി നേതാക്കള്‍ തീരുമാനിക്കും. അല്ലാതെ വഴിയെ പോകുന്നവരെല്ലാം തീരുമാനിക്കുമെന്നതു കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യമാണ്‌. സി.പി.എം. അടക്കമുള്ള ഇടതുപക്ഷ മുന്നണി നേതാക്കള്‍ക്കുള്ള സങ്കടം മന്ത്രിസഭാ വികസനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാമുദായിക സമവാക്യം പാലിച്ചില്ല എന്നതിലാണ്‌. സി.പി.എം. നേതാക്കളായ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ്‌. നേതാക്കള്‍ക്കും താക്കീതു നല്‍കിക്കഴിഞ്ഞു. കേരള രാഷ്‌ട്രീയത്തിലെ സാമുദായിക സമവാക്യം എല്ലാം തകര്‍ന്നു കഴിഞ്ഞുവെന്നാണ്‌ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതാക്കള്‍ വിലപിച്ചുകേട്ടത്‌.

ഒന്നു വ്യക്‌തമായിക്കഴിഞ്ഞു. കേരളത്തിലെ യു.ഡി.എഫ്‌. മുന്നണിയും മന്ത്രിസഭയുമെന്നത്‌ ഏതു വഴിപോക്കനും കൊട്ടാന്‍ അവകാശമുള്ളവിധം അന്തിച്ചന്തക്കവലയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ചെണ്ടപോലെയായിക്കഴിഞ്ഞു. വാസ്‌തവത്തില്‍ യു.ഡി.എഫിന്റെ കാര്യങ്ങള്‍ അതിന്റെ നേതാക്കള്‍ നോക്കിക്കോട്ടെ, ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങളും നോക്കാം എന്ന്‌ എല്‍.ഡി.എഫ്‌. നേതാക്കളും പറയുന്നതല്ലേ മാന്യമായ രാഷ്‌ട്രീയ പ്രവര്‍ത്തനരീതി? പതിനൊന്നുമാസം മുമ്പു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു കിട്ടിയതിനേക്കാള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ അതേ പാര്‍ട്ടിക്കു ലഭിച്ച വോട്ട്‌ എന്തുകൊണ്ടു ഗണ്യമായി കുറഞ്ഞു എന്നതിനെക്കുറിച്ചല്ലേ വാസ്‌തവത്തില്‍ പഠിച്ച്‌ പരിഹാരമാര്‍ഗം തേടേണ്ടിയിരുന്നത്‌. രണ്ടു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കു കെട്ടിവച്ച കാശ്‌ നഷ്‌ടപ്പെട്ടുവെന്നതു മറ്റൊരുകാര്യം.

എം.എല്‍.എമാരുടെ കാര്യത്തിലും മന്ത്രിമാരുടെ കാര്യത്തിലും സാമുദായിക സമവാക്യത്തെപ്പറ്റി ഇപ്പോള്‍ സംസാരിക്കുന്ന രണ്ടു മുന്നണികളുടേയും നേതാക്കള്‍ ഇന്ത്യയില്‍ ഏറ്റവും സങ്കുചിത സാമുദായിക ചിന്തയുള്ളവരാണ്‌ രണ്ടു മുന്നണിയുടേയും നേതാക്കളെന്ന കാര്യം ഓര്‍ക്കണം. ഈ മുന്നണികളുടെ നേതാക്കള്‍ക്ക്‌ അടുത്ത നൂറ്റാണ്ടിലെങ്കിലും രാഷ്‌ട്രീയ പ്രബുദ്ധത ഉണ്ടാകുമോ?

ഈ സാമുദായിക സമവാക്യക്കാര്‍ക്കു മനസിലാക്കാന്‍ കഴിയുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്‌. ആന്‌ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്‌. രാജശേഖരറെഡ്‌ഡി ക്രൈസ്‌തവനായിരുന്നു. ആന്‌ധ്രയില്‍ ഭൂതക്കണ്ണാടിവച്ചു നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ക്രൈസ്‌തവരില്‍നിന്ന്‌ ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാഷ്‌ട്രീയ പ്രബുദ്ധത കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ടായി. ഛത്തീസ്‌ഗഢിലെ മുഖ്യമന്ത്രിയായിരുന്ന അജിത്‌ജോഗിയും ഒരു ക്രൈസ്‌തവനായിരുന്നു. അവിടെ എവിടെയായിരുന്നു സാമുദായിക സമവാക്യം?

തൊട്ടടുത്ത കര്‍ണാടക സംസ്‌ഥാനത്ത്‌ ജെ. അലക്‌സാണ്ടര്‍, കെ.ജെ. ജോര്‍ജ്‌, ടി. ജോണ്‍ എന്നീ മലയാളികള്‍ നിയമസഭാംഗങ്ങളും മന്ത്രിമാരുമായില്ലേ? ഒരു കന്നഡക്കാരനെ കേരളത്തില്‍ മന്ത്രിയാക്കുന്നതുപോയിട്ട്‌ എം.എല്‍.എയാക്കാന്‍ കേരളത്തിലെ രണ്ടു മുന്നണികള്‍ക്കും കഴിയുമോ? അതോടെ സമുദായ സമവാക്യം തകരുമല്ലോ? ആലപ്പുഴക്കാരന്‍ സി.ഡി. ഉമ്മച്ചന്‍ മഹാരാഷ്‌ട്ര നിയമസഭയില്‍ രണ്ടുതവണ എം.എല്‍.എയായില്ലേ? തിരുവനന്തപുരത്തുകാരായ സഹോദരിമാര്‍ അലമേലു അമ്മാളും സരസ്വതിയമ്മാളും ഉത്തര്‍പ്രദേശില്‍ നിയമസഭാംഗങ്ങളും മന്ത്രിയുമെല്ലാമായില്ലേ?

മലയാളിയായ എ. മാധവന്‍ മുംബൈയില്‍ സിറ്റി മേയറായി. കൃഷ്‌ണന്‍നായര്‍ ഡല്‍ഹിയിലും സിറ്റി മേയറായി. അങ്ങനെ നോക്കിയാല്‍ മറ്റു സംസ്‌ഥാനങ്ങളില്‍ ജനപ്രതിനിധികളായ എത്രയോ മലയാളികളുണ്ട്‌. മുംബൈയിലും ഡല്‍ഹിയിലും സിറ്റി മേയര്‍മാരാകുന്നതുപോകട്ടെ കേരളത്തില്‍ ഒരു ഉത്തരേന്ത്യക്കാരനെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആക്കുന്നതിനെക്കുറിച്ചുപോലും യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും നേതാക്കള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ? മലയാളിയായ എം.ജി. രാമചന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും മറ്റു പല മലയാളികളും അവിടെ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരുമായതിനെക്കുറിച്ച്‌ നമ്മുടെ നേതാക്കള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ? ഇല്ലല്ലോ, കാരണം കേരളത്തില്‍ സമുദായ സമവാക്യം ആകെ തകര്‍ന്നുതരിപ്പണമാകുമല്ലോ?

തമിഴ്‌നാട്ടുകാരനായ മുഹമ്മദ്‌ ഇസ്‌മായില്‍ സാഹിബിനേയും മഹാരാഷ്‌ട്രക്കാരനായ ജി.എം. ബനാത്ത്‌വാലയേയും കേരളത്തില്‍നിന്ന്‌ ലോക്‌സഭാംഗങ്ങളാക്കാന്‍ സംസ്‌ഥാനത്തെ മുസ്ലിംലീഗ്‌ നേതാക്കള്‍ക്കു കഴിഞ്ഞു. അതാണ്‌ കേരളത്തിലെ ലീഗ്‌ നേതാക്കളുടെ അന്തസും വോട്ടര്‍മാരില്‍ അവര്‍ക്കുള്ള വിശ്വാസവും.

ഇനി മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കിയതിനെപ്പറ്റിയാണ്‌. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍തന്നെ അഞ്ചാം മന്ത്രിസ്‌ഥാനം ലീഗിനു കോണ്‍ഗ്രസ്‌ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. അതു നീട്ടിക്കൊണ്ടുപോകാന്‍ ഒരു കാരണമുണ്ടായിരുന്നു. പ്രതിപക്ഷത്തുള്ള എന്‍.സി.പിയില്‍നിന്ന്‌ ഒരാള്‍ യു.ഡി.എഫിലേക്കു വരുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. അതിനുവേണ്ടി യു.ഡി.എഫ്‌. നേതൃത്വം നീക്കിവച്ചിരിക്കുകയായിരുന്നു ആ മന്ത്രിപദം എന്നതാണ്‌ അരമനരഹസ്യം. ഇനിയും ആ കാത്തിരിപ്പു പറ്റില്ല എന്നമട്ടില്‍ ഇപ്പോള്‍ മുസ്ലിംലീഗ്‌ ആ മന്ത്രിപദം ചോദിച്ചു വാങ്ങിയെന്നേയുള്ളൂ.

അല്ലെങ്കില്‍തന്നെ സംഖ്യാനുപാതത്തില്‍ ആ മന്ത്രിപദം മുസ്ലിംലീഗ്‌ ചോദിച്ചുവാങ്ങുന്നതില്‍ എന്താണ്‌ അധാര്‍മികത? ഇപ്പോള്‍ നോമിനേറ്റഡ്‌ എം.എല്‍.എ. കൂടാതെ 139 അംഗങ്ങളുള്ള സംസ്‌ഥാന നിയമസഭയില്‍ കോണ്‍ഗ്രസിനു 38 സീറ്റുണ്ട്‌. അതില്‍ മുഖ്യമന്ത്രിയടക്കം പത്തു മന്ത്രിമാര്‍, പിന്നെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍. അതേസമയം സംഖ്യാനുപാതത്തില്‍ നോക്കിയാല്‍ 20 എം.എല്‍.എമാരുള്ള മുസ്ലിംലീഗിനു അഞ്ചുമന്ത്രിസ്‌ഥാനങ്ങള്‍ നല്‍കുന്നതില്‍ എന്താണ്‌ അധാര്‍മികത?

അല്ലെങ്കില്‍തന്നെ ഒരു ഐക്യമുന്നണി സംവിധാനത്തില്‍ അംഗബലവും സമുദായ സമവാക്യവുമൊന്നും പ്രശ്‌നമാക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്‌ കൂടുതല്‍ അംഗബലമുണ്ടായിട്ടും സി.പി.ഐ. നേതാവ്‌ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയാറായില്ലേ? സി.പി.ഐ. നേതാവായ പി.കെ. വാസുദേവന്‍നായരേയും ലീഗ്‌ നേതാവായ സി.എച്ച്‌. മുഹമ്മദ്‌കോയയേയും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ്‌ തയാറായില്ലേ?

വര്‍ത്തമാനകാല കേരള രാഷ്‌ട്രീയത്തില്‍ സമുദായ സമവാക്യം പറയുന്ന നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടേയും എസ്‌.എന്‍.ഡി.പിയുടേയും നേതാക്കള്‍ മനഃപൂര്‍വം മറന്നുകളയുന്ന ചില കാര്യങ്ങളുമുണ്ട്‌. നായന്മാര്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന തെറ്റിദ്ധാരണയില്‍ എന്‍.എസ്‌.എസ്‌. നേതൃത്വം എന്‍.ഡി.പി. എന്നൊരു പാര്‍ട്ടിയുണ്ടാക്കി പരീക്ഷിച്ചുനോക്കിയതാണ്‌. അതുപോലെ ഈഴവരുടെ മുഴുവന്‍ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട്‌ എസ്‌.ആര്‍.പി. എന്നൊരു പാര്‍ട്ടി എസ്‌.എന്‍.ഡി.പി. നേതൃത്വം രൂപീകരിച്ചു പരീക്ഷണം നടത്തിനോക്കിയിട്ടുള്ളതാണ്‌. രണ്ടും ഈ കേരളത്തില്‍ പച്ചതൊട്ടില്ല. സമുദായം വേറെ രാഷ്‌ട്രീയം വേറെ എന്ന വ്യക്‌തമായ ധാരണയുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍ എന്നതാണ്‌ കാരണം.

യു.ഡി.എഫ്‌. നേതാക്കള്‍ സമുദായ മേധാവികളേയും നേതാക്കളെയും പ്രീണിപ്പിക്കുന്നവരാണെന്നാണ്‌ സി.പി.എം. നേതാക്കളുടെ വിമര്‍ശനം. ഒരു പരിധിവരെ അതു ശരിയുമാണ്‌. അതേസമയം സി.പി.എമ്മിന്റെ നേതാക്കള്‍, പ്രത്യേകിച്ച്‌ മുന്‍ സ്‌പീക്കര്‍ എം. വിജയകുമാര്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു പിന്തുണ തേടി എത്രയോ അരമനകളിലും പെരുന്ന എന്‍.എസ്‌.എസ്‌. ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലുമാണ്‌ കയറിയിറങ്ങി ഞരങ്ങിയത്‌?

ഒടുവില്‍ നെയ്യാറ്റിന്‍കരയില്‍ സി.പി.എം. മത്സരത്തിനിറക്കിയിരിക്കുന്ന എഫ്‌. ലോറന്‍സ്‌ എന്ന സ്‌ഥാനാര്‍ഥിയുടെ കാര്യം. സി.പി.എമ്മില്‍നിന്നു രാജിവച്ച എം.എല്‍.എയായിരുന്ന ആര്‍. ശെല്‍വരാജിനെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാക്കിയതിനെതിരായ സി.പി.എം. പ്രചാരണം ഒരു കാലുമാറ്റക്കാരനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്‌.

ലോറന്‍സ്‌ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങി പിന്നീട്‌ കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) എന്നീ പാര്‍ട്ടികള്‍ വിട്ടാണിപ്പോള്‍ സി.പി.എംകാരനായിരിക്കുന്നത്‌. 1995ല്‍ കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌)കാരനായി കരോട്ട്‌ ഗ്രാമപഞ്ചായത്തില്‍ അംഗമായി.

2000ല്‍ പാറശാല ബ്ലോക്ക്‌ പഞ്ചായത്തില്‍ ലോറന്‍സിനു യു.ഡി.എഫ്‌. ടിക്കറ്റ്‌ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മാറിയത്‌.

കൂറുമാറ്റം മോശമാണെങ്കില്‍ ലോറന്‍സിന്റെ കൂറുമാറ്റവും മോശമാണല്ലോ? ശെല്‍വരാജ്‌ നാടാര്‍ സമുദായത്തിലെ കത്തോലിക്കനാണെന്നതുകൊണ്ടാണ്‌ നാടാര്‍ പ്രൊട്ടസ്‌റ്റന്റുകാരനായ ലോറന്‍സിനെ സി.പി.എം. സ്‌ഥാനാര്‍ഥിയാക്കിയതെന്ന കാര്യം മറ്റൊന്ന്‌. എന്തായാലും അതും ഒരുതരം സമുദായ സമവാക്യമാണല്ലോ? 



തുടര്‍ന്ന് വായിക്കുക

"ഫെയര്‍ വെല്‍ " ചോദിച്ചു വാങ്ങുന്ന വെല്‍ ഫെയര്‍ പാര്‍ട്ടി




തുടര്‍ന്ന് വായിക്കുക

തിന്മയെ തിരസ്കരിക്കുവാന്‍ ആര്‍ജ്ജവം വളര്‍ത്തണം








ചന്ദ്രിക ദിന പത്രം 24/1/2011
തുടര്‍ന്ന് വായിക്കുക

സുകുമാര്‍ അഴീക്കോട് വായിച്ചറിയുവാന്‍


തുടര്‍ന്ന് വായിക്കുക

സമൂഹത്തെ വേലി കെട്ടിത്തിരിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട




തുടര്‍ന്ന് വായിക്കുക

പച്ചക്കടലായി തൊടുപുഴ പട്ടണം



പി വി അബ്ദുല്‍ വഹാബ്  എം പി   പറയുന്നു : മലപ്പുറത്തെ ലീഗുകാര്‍ തൊടുപുഴക്കാരുടെ ഇന്നത്തെ  സമ്മേളനം  കണ്ടാല്‍  ഞെട്ടും ............

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു  മങ്ങാട്ട്‌ കവലയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലെ പ്രവര്‍ത്തക സാന്നിധ്യം കണ്ടാണ് ബഹുമാനപ്പെട്ട എം പി  ഇപ്രകാരം അഭിപ്രായപ്പെട്ടത് .

മുസ്ലിം  ലീഗിന് ബദലായി വന്ന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ 'ഹയാതില്‍ ' ഇല്ല എന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രേടരി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .

ചടങ്ങില്‍ ഇടുക്കി എം പി  പി. ടി. തോമസ്‌ ,കെഎന്‍ എ ഖാദര്‍ ,അഹ്മെദ് കബീര്‍ ,ഇബ്രാഹിം കുഞ്ഞു എം എല്‍ എ .ഡി സി സി പ്രസിഡന്റ്‌ റോയ്‌ കെ പൗലോസ്‌  തുടങ്ങിയവര്‍ പങ്കെടുത്തു .






തുടര്‍ന്ന് വായിക്കുക

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌




കെ.എം. ഷാജി
പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്



കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ാം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.
.................................................................................


തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?
മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും..............................................................................................................................................................
മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.


മുഴുവന്‍ വായിക്കുവാന്‍  (2 .2.2010 ) ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം


ഷാജി കെ എം


1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന് അടിയറ വെച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ പര മത ദ്വെഷത്തിന്റെ ഉചാവസ്തയിലെതിക്കുന്നതിനോടൊപ്പം മുസ്ലിം വിരോധം രക്തതിലലിഞ്ചു ചേര്‍ന്ന ഒരു വിഭാഗം സംഘ പരിവാരുകാരെ ആ അന്തസാര വിഹീന പ്രഭാഷണങ്ങള്‍ പ്രതികാര മൂര്ത്തികളാക്കുകയും ചെയ്തു .അന്ന് മഅദനിക്ക് നേരെ നടന്ന നികൃഷ്ട കൃത്യത്തെ പ്രബുദ്ധമായി ചിന്തിക്കുന്ന കേരളീയ സമൂഹം ഒന്നടങ്കം അപലപിച്ചതാണ് .വര്‍ഗീയതക്കുള്ള മറുപടി .വര്‍ഗീയതയല്ല എന്ന പരമാര്‍ത്ഥം അറിയാവുന്നവരായിരുന്നു അവരെല്ലാവരും .
..........
പക്ഷെ ജമ അതെ ഇസ്ലാമിയും ആ സംഘടനയുടെ സാരത്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'മാധ്യമം' എന്ന പത്രവും ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചത് മറൊരു വിധത്തിലാണ് . മഅദനിയുടെ ഒരു കാലു "ശഹീദായി" . ഒരു കാലു പോയാലെന്താ ഇവിടെ ആയിരം കാലുകള്‍ വേറെയില്ലേ "മാധ്യമം" എഴുതി .അക്കാലത്ത് 'മാധ്യമം' മഅദനിയെ താരതമ്യപ്പെടുത്തിയത് ഇമാം ഹുസൈന്‍ (റ) വിനോടാണ്.
..................................
ലവ് ജിഹാദിനെയും മഅദനി- സൂഫിയമഅദനി- തടിയന്ടവിട നസീര്‍ തീവ്രവാദ പരവ്വത്തെയും കൂട്ടിക്കുഴക്കുന്ന രാസവിദൃയിലൂടെയാണ് അബ്ദുര്രഹ്മാന്റെ ലേഖനം മുന്നോട്ടു നീങ്ങുന്നത്‌ .ലവ് ജിഹാദു കേട്ട് കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .അത് പോലെ തന്നെ കേട്ട് കഥയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള തീവ്രവാദികളെ കുറിച്ചുള്ള 'കഥ'കളും .ഇതാണ് ലേഖകന്റെ സരളമനോഹരവാദം!. തടിയന്ടവിട നസീറിനെ ഉദ്ധരിച്ചു പോലീസ് പറയുന്നത് കേട്ട് ഇവിടത്തെ 'ചില' മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണത്രേ . ലവ് ജിഹാദു കേട്ട് കഥയാണെന്ന് കോടതികളെ ബോധിപ്പിച്ചത് ഇതേ പോലീസ് ആണ് ....................................................................................................................................ഒറ്റപ്പെട്ട ക്രിമിനലുകള്‍ തീവ്ര വാദി സംഘടനകളില്‍ കണ്ണി ചെരുന്നുന്ടെങ്കില്‍ അതിന്റെ ബാധ്യത ഒരു സമുദായം മുഴുവന്‍ എറെടുക്കെണ്ടതുണ്ടോ എന്ന് ഗദ്ഗദ കണ്ടനാവുന്നുണ്ട് ലേഖകന് .മുസ്‌ലിം സമുദായംഈ തീവ്രവാദികളുടെ ബാധ്യത എറെടുതിട്ടില്ല .മുസ്‌ലിം ലീഗോ, നദ്വത്തുല്‍ മുജാഹിദീനോ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ അതായത് മുസ്‌ലിം സമുദായാത്തിലെ മഹാ ഭൂരി പക്ഷവും അവരെ അഗണ്യ കോടിയില്‍ തള്ളിയിട്ടെയുള്ളൂ .ജമാ അത്തെ ഇസ്ലാമിക്കാന് ഇതില്‍ വ്യാകുലതയും പരിഭവവും പരിദേവനവും .അത് സ്വാഭാവികവുമാണ് .ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നിന്റെ ചിറകരിയപ്പെടുമ്പോള് മറെത് വേദനിക്കുന്നത് പ്രകൃതി സഹജമാണ് ......................................
. മഅദനി പഴയ മഅദനി അല്ല അദേഹം ആപാദ ചൂഡം മാറി എന്നാണ് ഇപ്പോഴും സീ പീ എമ്മിന്റെ പല്ലവി .അദേഹം അണുവിട മാറിയിട്ടില്ല എന്നതിന്റെ നിദര്സനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദേഹം നടത്തിയ പ്രസ്താവനകള്‍ .താന്‍ വേട്ടയാടപ്പെടുന്നതിന്ടെ കാരണം തന്ടെ താടിയും തലപ്പാവുമാനെന്നും സൂഫിയുടെ പര്‍ധയാണ് പ്രശ്നമെന്നുമോക്കെയാണ് അതിന്റെ രത്നച്ചുരുക്കം .ഇത്തരത്തില്‍ മത ചിഹ്നങ്ങളെ അതി വൈകാരികമായി ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തില്‍ വര്‍ഗ്ഗീയമായ അനുഭാവ തരംഗമുണ്ടാക്കുവാനുള്ള വൃഥാ വ്യായാമാത്തിലാണ് മഅദനി ഇപ്പോള്‍ . മഅദനി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥാപകനായ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനു താടി മാത്രമല്ല ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതാപ ചിഹ്നങ്ങളിലോന്നായ തുര്‍ക്കി തൊപ്പിയുമുണ്ടായിരുന്നു .അദ്ദേഹത്തെ രാഷ്ട്രവും ഇതര മതസ്ഥരും ബഹുമാനിചിട്ടെയുള്ളൂ .അടിസ്ഥാന പ്രശ്നം കൈയ്യിലിരുപ്പ്‌ തന്നെയാണ്.
(മുഴുവന്‍ വായിക്കുവാന്‍ ചന്ദ്രിക ദിനപത്രം കാണുക 24-1-2010
)
തുടര്‍ന്ന് വായിക്കുക

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!


( ഇവിടെ മുഴുവന്‍ വായിക്കൂ)
എഴുതിയത്:ഇ എ ജബ്ബാര്‍
തുടര്‍ന്ന് വായിക്കുക

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.


(ഇവിടെ മുഴുവന്‍ വായിക്കൂ)
കണ്ടത് -:

ഗള്‍ഫ് വോയ്‌സ്

തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails