ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല - ഉടന്‍ ആവശ്യമുണ്ട് പതിനായിരം സ്‌ത്രീകളെ. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാകില്ല.
പക്ഷേ, സത്യമാണ്. രാഷ്‌ട്രീയ കേരളത്തിന് അടിയന്തരമായി പതിനായിരത്തില്‍പരം സ്‌ത്രീകളുടെ സേവനം ആവശ്യമുണ്ട് - മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശവാദിയുമായ ബി.ആര്‍.പി. ഭാസ്‌കര്‍ കണക്കുകള്‍ നിരത്തുന്നതിങ്ങനെ: സംസ്‌ഥാനത്ത് ഏകദേശം ആയിരം ഗ്രാമപഞ്ചായത്തുകളും നൂറ്റന്‍പതില്‍പരം ബ്ലോക്ക് പഞ്ചായത്തുകളും പതിനാല് ജില്ലാ പഞ്ചായത്തുകളുമാണ് ഉള്ളത്. ഇവ കൂടാതെ അമ്പതില്‍പരം മുന്‍സിപ്പാലിറ്റികളും അഞ്ച് കോര്‍പറേഷനുകളുമുണ്ട് (പുനര്‍നിര്‍ണയ പ്രക്രിയയുടെ ഫലമായി സ്‌ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റം ഉണ്ടാകുമെന്നതുകൊണ്ട് കൃത്യമായ എണ്ണം പറയാതെ ഏകദേശ കണക്കുകളാണ് ഇവിടെ നല്‍കുന്നത്).
എല്ലാത്തിലും കൂടി ഇരുപത്തീരായിരത്തില്‍പരം അംഗങ്ങളുണ്ടാവും. അതായത് സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്‌ഥാനങ്ങള്‍ വഹിക്കാന്‍ പതിനോരായിരത്തില്‍പരം പേരെ വേണം. ഏകദേശം അഞ്ഞൂറു പേരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരാകാനും അത്രതന്നെ പേരെ വൈസ് പ്രസിഡന്റുമാരാകാനും എഴുപത്തഞ്ചില്‍പരം പേരെ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരാകാനും ഏഴു പേരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാകാനും 26 പേരെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരാകാനും മൂന്നു പേരെ സിറ്റി മേയര്‍മാരാകാനും വേണം.
കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എവിടെ നിന്നു കണ്ടുപിടിക്കും 11,000 സ്‌ത്രീകളെ? സ്വന്തം ഭാര്യമാരെ, പെണ്‍മക്കളെ, പെങ്ങന്മാരെ ഡമ്മികളാക്കാം. എന്നിട്ടും തികയാതെ വരുന്നതു റിട്ടയേര്‍ഡ് അധ്യാപികമാരേക്കൊണ്ടു നിറയ്‌ക്കാം എന്നുതന്നെ വയ്‌ക്കുക. എന്നിട്ടെന്ത്? അധികാരക്കസേരകളില്‍ ഇരിക്കുന്നതുകൊണ്ട് ആ സ്‌ത്രീകള്‍ക്കുപോലും എന്തു ഗുണം?
.................................................................................................................
................................................ ......................... ......................... ...........
എഴുതിയത്:
സിവിക് ചന്ദ്രന്മുഴുവന് വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂമംഗളം ദിനപത്രം 21.1.2010
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ