ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മതവിശ്വാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതവിശ്വാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണം.




വിചാരണയില്ലാതെ ഇന്ത്യൻ ജയിലുകളിലെ ഇരുട്ടറകളിൽ അടച്ച എല്ലാ നിരപരാധികളേയും വിട്ടയച്ച്‌ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണമെന്ന് പറയുന്ന തലത്തിലേക്ക് നമ്മുടെ മഹത്തായ കോടതി വിധികൾ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരൻ പറയുന്നെങ്കിൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഒരു ഭംഗിവാക്കാണെന്ന് സാധാരണക്കാരന് തോന്നി തുടങ്ങിയിരിക്കുന്നു.

അതിന്റെ കാരണമായി നിരപരാധികളായ മുസ്ലിംകളും, ഭരണകൂടത്തിനെതിരെ നിൽക്കുന്നവരുമായ 'കലാപകാരികളും' വെറുതെ ഏറ്റുവാങ്ങുന്ന ദുരിതങ്ങൾ തന്നെയാണ്. നമ്മുടെ മഹത്തായ മതേതരത്വമെന്നാൽ രാജ്യത്തെ ഒരു വിഭാഗം എന്നും രണ്ടാം പൌരനായി ജീവിക്കണമെന്ന സന്ദേശമാണ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ എന്നത് വല്ലാതെ ഭയപ്പെടുത്തുകയാണ്.

മഹത്തരമെന്ന് നമ്മൾ വിശ്വസിക്കുന്ന മതേതരത്വം എന്ന മഹാ ശീർഷകം വെറുമൊരു പ
ുറം മോടിയാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകൾ രാജ്യത്തിനകത്തെ സങ്കീർണമായ അസ്വസ്ഥതകൽ ക്ഷണിച്ചുവരുത്തുമെന്ന് ഭീതിപ്പെടുത്തുകയാണ്. മഅദനി എന്ന പൗരൻ അനുഭവിക്കുന്ന നീതി നിഷേധം ഒരു ഉദാഹരണം മാത്രമാണ്.

ഇന്ത്യയിലെ ജയിലുകളിൽ അടക്കപ്പെട്ട ചില പ്രത്യേക വിഭാഗത്തിന്റെ അനന്തവും അന്യായവുമായ തടവറക്കുള്ളിലെ ജീവിതം അവർ ഒരു മഹത്തായ ജീവിത വ്യവസ്ഥിതിയെ പിന്തുടരുന്നു എന്ന ഒരൊറ്റ കുറ്റം മാത്രമെ അവർ ചെയ്തിട്ടുള്ളൂ എന്ന സത്യത്തിലേക്ക് വെളിച്ചം വീശുമ്പോൾ, അവർ കെട്ടി ചമച്ച കള്ള കേസിന്റെ ഇരയാവുകയാണെന്നറിയുക. മുസ്ലിം യുവാക്കൾ തീവ്രവാദികളും, യഥാർത്ഥ തീവ്രവാദികൾ പുറത്ത് രാജ്യ രക്ഷകരുമായി തീരുന്ന എണ്ണമറ്റ സത്യത്തിനു നേരെ ഭരണകൂടം കാണിക്കുന്ന നിസ്സംഗത നമ്മെ എവിടെ എത്തിക്കുമെന്നത് ഭീതി പരത്തുകയാണ്.

അതിന്റെ ഉദാഹരണമാണ് മഅദനി എന്ന അന്യായ തടവുകാരൻ. അദ്ദേഹം അറിയപ്പെടുന്ന രാഷ്ട്രീയക്കാരനെന്ന നിലയിലാണ്‌ വിചാരണയില്ലാതെ പതിറ്റാണ്ടുകളായുള്ള തടവറയിൽ കിടന്ന് ദുരിതമനുഭവിക്കുന്നത്. മഅദനിയെ പോലെയും, അതിനെക്കാൾ കഠിനമായ ദുരിതമനുഭവിക്കുന്നവരും ഇന്ത്യയിലെ ജയിലിലുണ്ടെന്നറിയുമ്പോൾ, ഭരണകൂടത്തിന്റെ മിഷിനറികൾ മുഴുവൻ ഒരു ജനതയെ ലക്ഷ്യമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ ആയെന്ന് നമ്മൾ തിരിച്ചറിയണം.

ആരോരുമറിയാത്ത ആയിരങ്ങളുടെ കാര്യത്തിലും നീതി പുലരണം. അല്ലാതെ എന്ത്‌ നീതി നിർവ്വാഹണമാണ്‌ ഇന്ത്യയിലെന്ന് തോന്നുന്ന വിധം വിധിയുണ്ടാകുന്നത്‌ ജുഡീഷ്യറിയുടെ തലപ്പത്ത്‌ ഇരിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഭാവി ഭയാനകമായ പ്രകോപനങ്ങളുടെ തീചൂളയാക്കാൻ കാരണമായി തീരുമെന്ന് ചില കോട്ടിട്ട ഏമാന്മാർ മനസ്സിലാക്കണം.

Mammalikandy Yoosaf
തുടര്‍ന്ന് വായിക്കുക

മാമോദീസ മുങ്ങാനോരുങ്ങുന്ന സി പി എം












തുടര്‍ന്ന് വായിക്കുക

മാര്‍ക്‌സും വേണം വോട്ടും വേണം

മാര്‍ക്‌സിസം ലെനിനിസത്തിലൂടെ സഞ്ചരിച്ച് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നടപ്പാക്കി കമ്യൂണിസമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ പരിപാടിയെന്ന് പാര്‍ട്ടി ഭരണഘടനയില്‍ത്തന്നെ പറഞ്ഞത് വായിക്കാതെയാണോ അബ്ദുല്ലക്കുട്ടി-കെ.എസ്. മനോജ് ആദിയായവര്‍ അംഗത്വമെടുത്തത് എന്നറിയില്ല. പാര്‍ട്ടിയുടെ ഗീതയും ബൈബിളും ഖുറാനുമെല്ലാം മാര്‍ക്‌സിസം ലെനിനിസമാണ്. പ്രകാശ് കാരാട്ട് എഴുതിയതുപോലെയല്ല സംഗതി. മെമ്പര്‍മാര്‍ക്ക് പള്ളിയില്‍ പോകാം, നേതാക്കള്‍ പുറത്തുനില്‍ക്കണം എന്നൊന്നും പാര്‍ട്ടി ഭരണഘടനയിലില്ല. മതത്തെ പാര്‍ട്ടി നേതാക്കള്‍മാത്രം വര്‍ജിച്ചാല്‍ മതിയെന്നും കിത്താബിലില്ല. ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കേണ്ടത് അവരുടെ യഥാര്‍ഥസുഖത്തിന് ആവശ്യമാണ് എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. പൂര്‍ണമായും നിരീശ്വരവാദപരവും മതങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ് നമ്മുടേത് എന്നും നാം എല്ലാ മതത്തോടും പോരാടണം എന്നുമാണ് ലെനിന്‍ മൂപ്പര് എഴുതിയിരിക്കുന്നത്. അതിലൊന്നും വെറും മെമ്പര്‍ക്ക് ഒരു തത്ത്വവും പാര്‍ലമെന്റ് മെമ്പര്‍ക്ക് വേറെ തത്ത്വവും പറഞ്ഞിട്ടില്ല. അതു മനസ്സിലാക്കാന്‍ തെറ്റുതിരുത്തല്‍രേഖ വരുന്നതുവരെയൊന്നും ഡോ. മനോജ് കാത്തിരിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.
കിത്താബുകളില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഡോ. മനോജ് സ്ഥാനാര്‍ഥിയും ആകില്ല, പാര്‍ലമെന്റംഗവും ആകില്ല. .....................................................................................................................................

.....അതുകൊണ്ട് അസാരം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചാണ് മാര്‍ക്‌സിസം ലെനിനിസം ഇവിടെ തിരഞ്ഞെടുപ്പുകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ടീസ്​പൂണുകളില്‍ നല്‍കാറുള്ളത്. അല്ലെങ്കിലവര്‍ക്ക് ദഹനക്കേടുണ്ടാകും. കടുപ്പത്തിലുള്ളത് എം.പി.മാര്‍, പാര്‍ട്ടി കമ്മിറ്റിയംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കും. എന്തും ദഹിപ്പിക്കാന്‍ ശേഷിയുള്ളവരെയാണല്ലോ അത്തരം സ്ഥാനങ്ങളില്‍ കയറ്റാറുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ ശേഷി കുറഞ്ഞവരെ കയറ്റിയിട്ടുണ്ട്. അവരെക്കൊണ്ടെല്ലാം ദഹനക്കേടിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുമുണ്ട്. എന്തുചെയ്യാം വിപ്ലവം നടത്തി തൊഴിലാളിവര്‍ഗസര്‍വാധിപത്യം നടപ്പിലാക്കുന്നതുവരെ ഇത്തരം സര്‍വതരം ജീവികളെയും സഹിച്ചല്ലേ പറ്റൂ.



മാതൃഭൂമി ദിനപത്രം 17.1.2010
തുടര്‍ന്ന് വായിക്കുക

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും




മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു..........................................................................................................................................................
......................................................... ..................................................... .......................................

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.............

പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14

മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ

വര്‍ക്കേഴ്സ് ഫോറം
തുടര്‍ന്ന് വായിക്കുക

മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും‍



ഓരോ സമിതികളില്‍ ഒരാള്‍ ഇന്ന്‌ അംഗമാക്കപ്പെടുന്നത്‌, ആ സഖാവിന്റെ അറിവോ നിലപാടുകളോ ജനങ്ങളിലെ സ്വാധീനമോ ഒന്നും പരിഗണിച്ചല്ലായെന്നതാണ്‌ സത്യം. മറിച്ച്‌ നേതൃത്വത്തിന്റെ സ്വാധീനമാണ്‌. പാര്‍ട്ടി നേതാക്കളോടുള്ള കൂറു മാത്രമാണ്‌. (ഇതിനെ വിഭാഗീയത എന്നു പറയുന്നതിനര്‍ഥമില്ല. പ്രത്യയശാസ്‌ത്രമോ നിലപാടോ ഇല്ലാതായാല്‍ ഏതു കക്ഷിയിലും പിന്നെ ഇതാണുണ്ടാകുക എന്ന കോണ്‍ഗ്രസിന്റെയടക്കം അനുഭവം ഓര്‍ക്കുക). ജനങ്ങളുടെ ശത്രുപക്ഷത്താണ്‌ പാര്‍ട്ടി നേതാക്കള്‍, ഒട്ടുമിക്ക ജനകീയ സമരമുഖങ്ങളിലും എന്നു കാണാം.

മുകളിലുള്ള നേതാവുമായി അടുപ്പവും അഴിമതിയിലെ പങ്കുകച്ചവടവുമുണ്ടെങ്കില്‍ സ്‌ഥാനമുറപ്പിക്കാം. പാര്‍ട്ടിയിലെ ഏതുതലംവരെയും ഉയരാം (ഒട്ടനവധിപേരുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പിന്നാമ്പുറകഥകള്‍ ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌). അഴിമതിയുടെ ഒരു പരസ്‌പര സഹായ സംഘം മാത്രമായി പാര്‍ട്ടി. അവിടെ പ്രത്യയശാസ്‌ത്ര ചര്‍ച്ച നടത്തിക്കളയാന്‍ സമയമില്ല.

പാര്‍ട്ടിയിലെ അംഗങ്ങളെ ചേര്‍ത്തു നിര്‍ത്തിയിരുന്നത്‌ പ്രത്യയശാസ്‌ത്രത്തിന്റെ പശയായിരുന്നു. എന്നാല്‍ ഇന്നത്‌ അഴിമതിയുടെ ഫെവിക്കോളാണ്‌. ആര്‍ക്കും പ്രത്യയശാസ്‌ത്ര ബാധ്യതകളില്ലാത്തതിനാല്‍ത്തന്നെ എങ്ങോട്ടു പോകാനും പ്രശ്‌നമില്ലാതായിരിക്കുന്നു. ഇതിനിടയില്‍ മതവും വിശ്വാസവും ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല.

മറിച്ച്‌ രാഷ്‌ട്രീയമില്ലാത്തിടത്ത്‌ മതവിശ്വാസമുപയോഗിച്ച്‌ സ്‌ഥാനങ്ങള്‍ നേടാനുള്ള ഇടതുപക്ഷതന്ത്രത്തിന്റെ ദയനീയ പരാജയമായി ഈ രാജികളെ കണ്ടാല്‍ മതി.

-സി.ആര്‍.നീലകണ്‌ഠന്‍
മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ


മംഗളം ദിനപത്രം 20.1.2010
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails