page.4 page.1
page.2 page.3
ചോദ്യ പേപ്പറിലെ മത നിന്ദയുടെ പേരില്‍ തൊടുപുഴയില്‍ ഒരു വര്‍ഗ്ഗീയ കലാപം നടക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട്കാരുടെമനക്കോട്ട തകര്‍ന്നതിന്റെ നിരാശ ബോധം എത്രയുണ്ടെന്ന് മുകളില്‍ കൊടുത്തിട്ടുള്ള അവരുടെ നോട്ടീസ് വ്യക്തമാക്കുന്നു . പ്രവാചക സ്നേഹത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തെ എതിര്‍ക്കുമ്പോള്‍ ഇവര്‍ ലീഗുകാരെ സമുദായ വിരോധികലാക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല . ലീഗുകാരുടെ പ്രതിഷേധം അതിര് വിട്ടേക്കാം എന്ന് വന്ന ഘട്ടത്തില്‍ ലീഗ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു യോഗം അവസാനിപ്പിച്ചു .പ്രവര്‍ത്തകര്‍ ഉടന്‍ പിരിയുകയും ചെയ്തു .പിന്നീട് തൊടുപുഴയില്‍ നടന്ന കട അടപ്പിക്കല്‍, വാഹനം തടയല്‍ ,നിരോധന ആജ്ഞ ലംഘിച്ചു പ്രകടനം നടത്തല്‍ .... അങ്ങനെ എല്ലാത്തിന്റെയും മുന്നില്‍ സമുദായം ഒറ്റപ്പെടുത്തിയ ഇവരൊക്കെയാണ് ഉണ്ടായിരുന്നത് .
സഭാ നേതൃത്വത്തെ വര്‍ഗ്ഗീയത ആരോപിച്ചു ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രകൊപനമുണ്ടാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ ? എരി തീയില്‍ എണ്ണ ഒഴിക്കാന്‍ ലീഗിനെ കിട്ടില്ലാത്തത് കൊണ്ടാണല്ലോ ഇവര്‍ മുന്‍പും മുസ്ലിം ലീഗിനെ സമുദായ വിരോധികലാക്കിയത്.
കുറ്റവാളിയായ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് .തീവ്ര ചിന്താഗതിക്കാരുടെ അക്രമ നടപടികള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത്തരം നോട്ടീസ്കള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു സമുദായം മുസ്ലിം ലീഗിന് പിന്നില്‍ അണി നിരക്കുന്നത് .
തുടര്‍ന്ന് വായിക്കുക