ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മുസ്ലിം രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുസ്ലിം രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മാര്‍ക്സിസം : മുസ്ലിം സംഘടനകളുടെ നിലപാട് അവ്യക്തം





തുടര്‍ന്ന് വായിക്കുക

രക്ത മോഹികളുടെ മൌലിക ദാഹം : ഹമീദ് വാണിമേല്‍




തുടര്‍ന്ന് വായിക്കുക

തിന്മയെ തിരസ്കരിക്കുവാന്‍ ആര്‍ജ്ജവം വളര്‍ത്തണം








ചന്ദ്രിക ദിന പത്രം 24/1/2011
തുടര്‍ന്ന് വായിക്കുക

സുകുമാര്‍ അഴീക്കോട് വായിച്ചറിയുവാന്‍


തുടര്‍ന്ന് വായിക്കുക

അഭിമുഖം : ഹമീദ്‌ വാണിമേല്‍ /സി പി സൈതലവി






തുടര്‍ന്ന് വായിക്കുക

പോപ്പുലര്‍ ഫ്രണ്ട്കാരുടെ സമുദായ സ്നേഹം

page.4 page.1
page.2 page.3
ചോദ്യ പേപ്പറിലെ മത നിന്ദയുടെ പേരില്‍ തൊടുപുഴയില്‍ ഒരു വര്‍ഗ്ഗീയ കലാപം നടക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട്കാരുടെമനക്കോട്ട തകര്‍ന്നതിന്റെ നിരാശ ബോധം എത്രയുണ്ടെന്ന് മുകളില്‍ കൊടുത്തിട്ടുള്ള അവരുടെ നോട്ടീസ് വ്യക്തമാക്കുന്നു . പ്രവാചക സ്നേഹത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തെ എതിര്‍ക്കുമ്പോള്‍ ഇവര്‍ ലീഗുകാരെ സമുദായ വിരോധികലാക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല . ലീഗുകാരുടെ പ്രതിഷേധം അതിര് വിട്ടേക്കാം എന്ന് വന്ന ഘട്ടത്തില്‍ ലീഗ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു യോഗം അവസാനിപ്പിച്ചു .പ്രവര്‍ത്തകര്‍ ഉടന്‍ പിരിയുകയും ചെയ്തു .പിന്നീട് തൊടുപുഴയില്‍ നടന്ന കട അടപ്പിക്കല്‍, വാഹനം തടയല്‍ ,നിരോധന ആജ്ഞ ലംഘിച്ചു പ്രകടനം നടത്തല്‍ .... അങ്ങനെ എല്ലാത്തിന്റെയും മുന്നില്‍ സമുദായം ഒറ്റപ്പെടുത്തിയ ഇവരൊക്കെയാണ് ഉണ്ടായിരുന്നത് .


സഭാ നേതൃത്വത്തെ വര്‍ഗ്ഗീയത ആരോപിച്ചു ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രകൊപനമുണ്ടാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ ? എരി തീയില്‍ എണ്ണ ഒഴിക്കാന്‍ ലീഗിനെ കിട്ടില്ലാത്തത്‌ കൊണ്ടാണല്ലോ ഇവര്‍ മുന്‍പും മുസ്ലിം ലീഗിനെ സമുദായ വിരോധികലാക്കിയത്‌.

കുറ്റവാളിയായ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് .തീവ്ര ചിന്താഗതിക്കാരുടെ അക്രമ നടപടികള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത്തരം നോട്ടീസ്കള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു സമുദായം മുസ്ലിം ലീഗിന് പിന്നില്‍ അണി നിരക്കുന്നത് .
തുടര്‍ന്ന് വായിക്കുക

പച്ചക്കടലായി തൊടുപുഴ പട്ടണം



പി വി അബ്ദുല്‍ വഹാബ്  എം പി   പറയുന്നു : മലപ്പുറത്തെ ലീഗുകാര്‍ തൊടുപുഴക്കാരുടെ ഇന്നത്തെ  സമ്മേളനം  കണ്ടാല്‍  ഞെട്ടും ............

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു  മങ്ങാട്ട്‌ കവലയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലെ പ്രവര്‍ത്തക സാന്നിധ്യം കണ്ടാണ് ബഹുമാനപ്പെട്ട എം പി  ഇപ്രകാരം അഭിപ്രായപ്പെട്ടത് .

മുസ്ലിം  ലീഗിന് ബദലായി വന്ന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ 'ഹയാതില്‍ ' ഇല്ല എന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രേടരി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .

ചടങ്ങില്‍ ഇടുക്കി എം പി  പി. ടി. തോമസ്‌ ,കെഎന്‍ എ ഖാദര്‍ ,അഹ്മെദ് കബീര്‍ ,ഇബ്രാഹിം കുഞ്ഞു എം എല്‍ എ .ഡി സി സി പ്രസിഡന്റ്‌ റോയ്‌ കെ പൗലോസ്‌  തുടങ്ങിയവര്‍ പങ്കെടുത്തു .






തുടര്‍ന്ന് വായിക്കുക

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌




കെ.എം. ഷാജി
പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്



കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ാം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.
.................................................................................


തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?
മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും..............................................................................................................................................................
മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.


മുഴുവന്‍ വായിക്കുവാന്‍  (2 .2.2010 ) ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം


ഷാജി കെ എം


1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന് അടിയറ വെച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ പര മത ദ്വെഷത്തിന്റെ ഉചാവസ്തയിലെതിക്കുന്നതിനോടൊപ്പം മുസ്ലിം വിരോധം രക്തതിലലിഞ്ചു ചേര്‍ന്ന ഒരു വിഭാഗം സംഘ പരിവാരുകാരെ ആ അന്തസാര വിഹീന പ്രഭാഷണങ്ങള്‍ പ്രതികാര മൂര്ത്തികളാക്കുകയും ചെയ്തു .അന്ന് മഅദനിക്ക് നേരെ നടന്ന നികൃഷ്ട കൃത്യത്തെ പ്രബുദ്ധമായി ചിന്തിക്കുന്ന കേരളീയ സമൂഹം ഒന്നടങ്കം അപലപിച്ചതാണ് .വര്‍ഗീയതക്കുള്ള മറുപടി .വര്‍ഗീയതയല്ല എന്ന പരമാര്‍ത്ഥം അറിയാവുന്നവരായിരുന്നു അവരെല്ലാവരും .
..........
പക്ഷെ ജമ അതെ ഇസ്ലാമിയും ആ സംഘടനയുടെ സാരത്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'മാധ്യമം' എന്ന പത്രവും ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചത് മറൊരു വിധത്തിലാണ് . മഅദനിയുടെ ഒരു കാലു "ശഹീദായി" . ഒരു കാലു പോയാലെന്താ ഇവിടെ ആയിരം കാലുകള്‍ വേറെയില്ലേ "മാധ്യമം" എഴുതി .അക്കാലത്ത് 'മാധ്യമം' മഅദനിയെ താരതമ്യപ്പെടുത്തിയത് ഇമാം ഹുസൈന്‍ (റ) വിനോടാണ്.
..................................
ലവ് ജിഹാദിനെയും മഅദനി- സൂഫിയമഅദനി- തടിയന്ടവിട നസീര്‍ തീവ്രവാദ പരവ്വത്തെയും കൂട്ടിക്കുഴക്കുന്ന രാസവിദൃയിലൂടെയാണ് അബ്ദുര്രഹ്മാന്റെ ലേഖനം മുന്നോട്ടു നീങ്ങുന്നത്‌ .ലവ് ജിഹാദു കേട്ട് കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .അത് പോലെ തന്നെ കേട്ട് കഥയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള തീവ്രവാദികളെ കുറിച്ചുള്ള 'കഥ'കളും .ഇതാണ് ലേഖകന്റെ സരളമനോഹരവാദം!. തടിയന്ടവിട നസീറിനെ ഉദ്ധരിച്ചു പോലീസ് പറയുന്നത് കേട്ട് ഇവിടത്തെ 'ചില' മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണത്രേ . ലവ് ജിഹാദു കേട്ട് കഥയാണെന്ന് കോടതികളെ ബോധിപ്പിച്ചത് ഇതേ പോലീസ് ആണ് ....................................................................................................................................ഒറ്റപ്പെട്ട ക്രിമിനലുകള്‍ തീവ്ര വാദി സംഘടനകളില്‍ കണ്ണി ചെരുന്നുന്ടെങ്കില്‍ അതിന്റെ ബാധ്യത ഒരു സമുദായം മുഴുവന്‍ എറെടുക്കെണ്ടതുണ്ടോ എന്ന് ഗദ്ഗദ കണ്ടനാവുന്നുണ്ട് ലേഖകന് .മുസ്‌ലിം സമുദായംഈ തീവ്രവാദികളുടെ ബാധ്യത എറെടുതിട്ടില്ല .മുസ്‌ലിം ലീഗോ, നദ്വത്തുല്‍ മുജാഹിദീനോ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ അതായത് മുസ്‌ലിം സമുദായാത്തിലെ മഹാ ഭൂരി പക്ഷവും അവരെ അഗണ്യ കോടിയില്‍ തള്ളിയിട്ടെയുള്ളൂ .ജമാ അത്തെ ഇസ്ലാമിക്കാന് ഇതില്‍ വ്യാകുലതയും പരിഭവവും പരിദേവനവും .അത് സ്വാഭാവികവുമാണ് .ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നിന്റെ ചിറകരിയപ്പെടുമ്പോള് മറെത് വേദനിക്കുന്നത് പ്രകൃതി സഹജമാണ് ......................................
. മഅദനി പഴയ മഅദനി അല്ല അദേഹം ആപാദ ചൂഡം മാറി എന്നാണ് ഇപ്പോഴും സീ പീ എമ്മിന്റെ പല്ലവി .അദേഹം അണുവിട മാറിയിട്ടില്ല എന്നതിന്റെ നിദര്സനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദേഹം നടത്തിയ പ്രസ്താവനകള്‍ .താന്‍ വേട്ടയാടപ്പെടുന്നതിന്ടെ കാരണം തന്ടെ താടിയും തലപ്പാവുമാനെന്നും സൂഫിയുടെ പര്‍ധയാണ് പ്രശ്നമെന്നുമോക്കെയാണ് അതിന്റെ രത്നച്ചുരുക്കം .ഇത്തരത്തില്‍ മത ചിഹ്നങ്ങളെ അതി വൈകാരികമായി ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തില്‍ വര്‍ഗ്ഗീയമായ അനുഭാവ തരംഗമുണ്ടാക്കുവാനുള്ള വൃഥാ വ്യായാമാത്തിലാണ് മഅദനി ഇപ്പോള്‍ . മഅദനി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥാപകനായ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനു താടി മാത്രമല്ല ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതാപ ചിഹ്നങ്ങളിലോന്നായ തുര്‍ക്കി തൊപ്പിയുമുണ്ടായിരുന്നു .അദ്ദേഹത്തെ രാഷ്ട്രവും ഇതര മതസ്ഥരും ബഹുമാനിചിട്ടെയുള്ളൂ .അടിസ്ഥാന പ്രശ്നം കൈയ്യിലിരുപ്പ്‌ തന്നെയാണ്.
(മുഴുവന്‍ വായിക്കുവാന്‍ ചന്ദ്രിക ദിനപത്രം കാണുക 24-1-2010
)
തുടര്‍ന്ന് വായിക്കുക

'അരപ്പാതിരി'- കൃത്യമായ പ്രയോഗം .


മതം, അനാശാസ്യം: പിണറായിയുടെ മറുപടി:'മനോജ്‌ പണ്ടേ അരപ്പാതിരി;



......
ദൈവവിശ്വാസികളെ തടയുന്നതു പാര്‍ട്ടിനയമല്ല. പാതിരിമാര്‍ സമ്മതിച്ചാല്‍ അവരെയും പാര്‍ട്ടി സ്‌ഥാനാര്‍ഥികളാക്കും. ഭക്‌തിപാരമ്യത്തില്‍ നില്‍ക്കുന്ന മനോജ്‌ സ്‌ഥാനാര്‍ഥിയാകണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. പൊതുസമ്മതനായ ഒരാള്‍ സ്‌ഥാനാര്‍ഥിയാകണമെന്നേ ഉദ്ദേശിച്ചുള്ളൂ. അദ്ദേഹം മാന്യമായാണു പാര്‍ട്ടിയോടു പെരുമാറിയിരുന്നത്‌.

മംഗളം ദിനപത്രം 12.1.2010

ദീര്‍ഘ ദൃഷ്ടി :

(വീണ്ടും ചിന്തിക്കുവാന്‍ )
............ദൈവ നിഷേധവും മത നിരാസവും അടിസ്ഥാന സിദ്ധാന്തമായി സ്വീകരിക്കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമിന് പ്രവര്‍ത്തിക്കാന്‍ യാതൊരു ന്യായവുമില്ല .ഒരു കമ്മൂണിസ്റ്റ് മുസ്ലിമിന് കമ്യൂണിസതോടും ഇസ്ലാമിനോടും ഒരു പോലെ നീതി പുലര്‍ത്തുക തികച്ചും അസാദ്ധ്യമാകുന്നു .രണ്ടില്‍ ഒന്നിനോട് കാപട്യമോ ഉദാസീനതയോ പുലര്‍ത്താന്‍ അയാള്‍ നിര്‍ബണ്ടിതനായി തീരും ........................ അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193
മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ്
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .

ഓര്‍ത്തിരിക്കാന്‍ :
തിരഞ്ചെടുപ്പുകള്‍ ഇനിയും വരും .
കമ്യൂണിസ്‌റ്റ് പാര്‍ട്ടി 'അരപ്പാതിരികളെ' തിരഞ്ചു വീണ്ടും ഇറങ്ങും . തെറ്റ് തിരുത്തല്‍ രേഖ AKG സെന്ററില്‍ പൊടി പിടിച്ചു കിടക്കും .
പൊതു ജനം വീണ്ടും ഇവര്‍ക്ക് വോട്ടു ചെയ്തു കഴുതകളാകും

വിവേകികളായ മത വിശ്വാസികള്‍ തിരിച്ചറിയട്ടെ, ഓര്‍ത്തിരിക്കട്ടെ .
തുടര്‍ന്ന് വായിക്കുക

മതത്തേക്കാള്‍ വലുതല്ല പ്രത്യയ ശാസ്ത്രം ,- കെ.എസ് മനോജ് സി.പി.എം വിട്ടു


ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ് രാജിക്കത്തില്‍ വ്യക്തമാക്കി. മതവിശ്വാസത്തോട് അടുത്തു നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.
ഇടതു സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴും എം.പിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ തനിക്ക് പൊടുന്നനെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിശ്വാസപരമായ നിയന്ത്രണം മനസ്സിലാവുന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ തന്റെ വിശ്വാസത്തോടോ, പാര്‍ട്ടിയുടെ നയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ കൊണ്ടുവന്നിരിക്കുന്ന വിലക്ക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണഘടനക്ക് നിരക്കുന്നതല്ല. അതുകൊണ്ട് സ്വന്തം മതവിശ്വാസം കൊണ്ടുനടക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം സ്ഥാപിക്കുന്ന വിധം തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെട്ടു. താന്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് മതപരമായ വിശ്വാസങ്ങളോട് ഇത്തരമൊരു കടുത്ത സമീപനം സി.പി.എം പുലര്‍ത്തിയിരുന്നില്ല. 2004ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം തെരഞ്ഞെടുത്തപ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2006ലാണ് സി.പി.എം അംഗത്വമെടുത്തത്. അന്നൊന്നും മതവിശ്വാസം പ്രശ്നമായിരുന്നില്ല.
(മാധ്യമം ദിനപത്രം9-1-2010 )

ദീര്‍ഘ ദൃഷ്ടി :

" മതത്തിന്റെ പരിവേഷമോന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്നു
തെറ്റിക്കുന്ന ദൃശൃങ്ങളായ വേറെയും പല ശക്തികളുണ്ടിവിടെ .അവയും ത്വാഗൂതിന്റെ വിഭാഗങ്ങള്‍ തന്നെ.ഉദാഹരണത്തിന് കമ്മൂണിസ്റ്റു പാര്‍ട്ടി .അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.വ്യക്തമായ ആദര്‍ശ - ലകഷ്യ - പരിപാടികളുന്ടതിന് . വൈരുധ്യധിസ്റിത
ഭൌതിക വാദമാനതിന്റെ ആദര്‍ശം .വര്‍ഗരഹിത സമുദായമാണ് അന്തിമ ലക്‌ഷ്യം .വര്‍ഗ സമരമാണ് പ്രവര്‍ത്തന മാര്‍ഗം .അതിന്റെ വീക്ഷണത്തില്‍ എതിര്‍ത്ത് തോല്പ്പിക്കപ്പെടെണ്ട ഒരു ചീത്ത വസ്തുവാണ് മതം അതോടു അനുബന്ധപ്പെട്ട സകലതും അങ്ങനെ തന്നെ .മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ് .പെറ്റു പേരുകേണ്ട ജാത്യോ സമുദായമോ അല്ല ,ആക്രമനാത്മകമായ പ്രചാരണ സ്വഭാവത്തോട് കൂടിയ ഒരു ആദര്‍ശ പാര്ടിയാനത് .ചുരുങ്ങിയ കാലം കൊണ്ട് അത് ലോകത്ത് വലിയൊരു ശക്തിയായി വളര്‍ന്നിരിക്കുന്നു .ലോക മനുഷ്യരില്‍ മത ശത്രുക്കളെയോ മത വിരോധികളെയോ മാത്രം തിരഞ്ഞെടുത്തു സംഗടിപ്പിച്ചുണ്ടാക്കിയതല്ല ഈ പാര്‍ട്ടി .ജൂതനോ ,ക്രിസ്ത്യനോ ,ഹിന്ദുവോ, മുസ്ലിമോ ,താവോ മതക്കാരനോ ,ബുദ്ധ മതക്കാരനോ ആയിരുന്നവരാന് ഈ വന്‍ പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും .പാര്‍ട്ടിയുടെ ആദര്‍ശ ലക്ഷ്യങ്ങള്‍ പൂര്‍ന്നമയുള്‍ക്കൊല്ലാത്ത എത്രയോ പേര്‍ ഇക്കൂട്ടതിലുന്ടെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല .എന്നാല്‍ അവരും പാര്‍ട്ടിയുടെ നേതൃത്വം അന്ഗീകരിക്കുന്നവരും ജീവിതത്തിന്റെ സിംഹ ഭാഗവും പാര്‍ട്ടിക്ക് വിട്ടു കൊടുത്തവരും തന്നെയാണെന്ന വസ്തുതയും അവഗണിച്ചു കൂടാ.ഏതു നിലക്കും പാര്‍ടിയുമായി ബന്ധപ്പെട്ട എല്ലാവരെയും പാര്‍ട്ടി അല്ലാഹുവിനുള്ള സര്വാര്‍പ്പനത്തില്‍ നിന്ന് വളരെ അകലെ മാറ്റി നിര്ത്തുന്നു .മതമോ മതത്തിന്റെ പരിവേഷമോ ഒന്നും ഇവിടെയില്ല .ദൈവം തന്നെ ഇല്ലെങ്ങില്‍ പിന്നെ പിന്നെ എന്ത് മതം! ഇവിടെ പേര് മാറുന്നില്ല,സമുദായം മാറുന്നില്ല,ജാതി മാറുന്നില്ല,മതം മാറുന്നില്ല.ഇവയുമായി ബന്ധപ്പെട്ട അവകാശങ്ങള് ഒന്നും നഷ്ടപ്പെടുന്നുമില്ല .എല്ലാം നില നിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യന്‍ മത പരിത്യാഗി ആയിതീരുകയാണ്.ഒറ്റക്കും കൂട്ടമായും ഏതെങ്കിലും ഒരിടതല്ല .ലോകത്തിന്റെ പല ഭാഗങ്ങളിലും സര്‍വ സാധാരണം ആയിക്കഴിഞ്ഞിരിക്കുന്നു .എല്ലാവര്ക്കും ശീലിച്ചു കഴിഞ്ഞിരിക്കുന്നു .ആര്‍ക്കും ബെജാറില്ല . ആക്ഷേപമില്ല .....
എന്നാല്‍ കാര്യം അത്ര നിസാരമല്ല .ഇസ്ലാമിനെതിരെ ഇത്ര കടുത്ത ഒരു വിപത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം .രാഷ്ട്രീയമെന്ന് വെച്ച് അവഗണിക്കുവാന്‍ പറ്റിയതല്ലിത് .
ഒരാള്‍ കമ്മൂണിസ്റ്റ് ആകുമ്പോള്‍ ക്രമേണ എങ്കിലും അദ്ദേഹം മത ശത്രുവോ മത രഹിതനോ ആയി മാറുന്നുണ്ടെങ്കില്‍ ,കമ്മൂണിസം അതാണ്‌ പഠിപ്പിക്കുന്നതെങ്കില്‍ സാക്ഷാല്‍ കമ്മൂണിസ്റ്റുകള്‍ അത് തുറന്നു സമ്മതിക്കുന്നുമുന്ടെങ്കില്‍ പിന്നെ കമ്മൂണിസത്തിലെക്കുള്ള ഈ കുലം കുത്തി ഒഴുക്ക് അവഗണിക്കുന്നത് ഉത്തരവാതിത്വതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ;ആത്മഹത്യാപരമായ ഭീരുത്വമാണ് "
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .
തുടര്‍ന്ന് വായിക്കുക

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!


( ഇവിടെ മുഴുവന്‍ വായിക്കൂ)
എഴുതിയത്:ഇ എ ജബ്ബാര്‍
തുടര്‍ന്ന് വായിക്കുക

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും തീവ്രവാദപ്രചാരണം നടത്തിയതും തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കുകയും ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത മദനിയെയും നിരപരാധിനിയായ സൂഫിയയെയും ഭീകരവാദികളായി ചാപ്പ കുത്തുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണ്.

( ഇവിടെ മുഴുവന്‍ വായിക്കൂ)

എഴുതിയത്: മുഹമ്മദ്‌ അലി


തുടര്‍ന്ന് വായിക്കുക

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.


(ഇവിടെ മുഴുവന്‍ വായിക്കൂ)
കണ്ടത് -:

ഗള്‍ഫ് വോയ്‌സ്

തുടര്‍ന്ന് വായിക്കുക

സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ്.


ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍ മറ്റേതൊരു പാര്‍ട്ടിക്കുണ്ട് ഈ ചങ്കൂറ്റവും ധൈര്യവും?.. ഓരോ നിര്‍ദേശങ്ങള്‍ വായിക്കുമ്പോഴും ഞാന്‍ രോമാഞ്ചമണിഞ്ഞു. അവസാനത്തെ കല്പനയും വായിച്ചു കഴിഞ്ഞതോടെ എന്റെ കണ്ണ് നിറഞ്ഞുപോയി.
ഈ വാര്‍ത്ത കാണാതെ പോയ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി അല്പം രോമാഞ്ചം കിട്ടുന്നതിനു വേണ്ടിയാണ് ഞാനിത് കുറിക്കുന്നത്.
(ഇവിടെ മുഴുവന്‍ വായിക്കൂ )

എഴുതിയത് ബഷീര്‍ വള്ളിക്കുന്ന്
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails