ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം


ഷാജി കെ എം


1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന് അടിയറ വെച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ പര മത ദ്വെഷത്തിന്റെ ഉചാവസ്തയിലെതിക്കുന്നതിനോടൊപ്പം മുസ്ലിം വിരോധം രക്തതിലലിഞ്ചു ചേര്‍ന്ന ഒരു വിഭാഗം സംഘ പരിവാരുകാരെ ആ അന്തസാര വിഹീന പ്രഭാഷണങ്ങള്‍ പ്രതികാര മൂര്ത്തികളാക്കുകയും ചെയ്തു .അന്ന് മഅദനിക്ക് നേരെ നടന്ന നികൃഷ്ട കൃത്യത്തെ പ്രബുദ്ധമായി ചിന്തിക്കുന്ന കേരളീയ സമൂഹം ഒന്നടങ്കം അപലപിച്ചതാണ് .വര്‍ഗീയതക്കുള്ള മറുപടി .വര്‍ഗീയതയല്ല എന്ന പരമാര്‍ത്ഥം അറിയാവുന്നവരായിരുന്നു അവരെല്ലാവരും .
..........
പക്ഷെ ജമ അതെ ഇസ്ലാമിയും ആ സംഘടനയുടെ സാരത്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'മാധ്യമം' എന്ന പത്രവും ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചത് മറൊരു വിധത്തിലാണ് . മഅദനിയുടെ ഒരു കാലു "ശഹീദായി" . ഒരു കാലു പോയാലെന്താ ഇവിടെ ആയിരം കാലുകള്‍ വേറെയില്ലേ "മാധ്യമം" എഴുതി .അക്കാലത്ത് 'മാധ്യമം' മഅദനിയെ താരതമ്യപ്പെടുത്തിയത് ഇമാം ഹുസൈന്‍ (റ) വിനോടാണ്.
..................................
ലവ് ജിഹാദിനെയും മഅദനി- സൂഫിയമഅദനി- തടിയന്ടവിട നസീര്‍ തീവ്രവാദ പരവ്വത്തെയും കൂട്ടിക്കുഴക്കുന്ന രാസവിദൃയിലൂടെയാണ് അബ്ദുര്രഹ്മാന്റെ ലേഖനം മുന്നോട്ടു നീങ്ങുന്നത്‌ .ലവ് ജിഹാദു കേട്ട് കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .അത് പോലെ തന്നെ കേട്ട് കഥയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള തീവ്രവാദികളെ കുറിച്ചുള്ള 'കഥ'കളും .ഇതാണ് ലേഖകന്റെ സരളമനോഹരവാദം!. തടിയന്ടവിട നസീറിനെ ഉദ്ധരിച്ചു പോലീസ് പറയുന്നത് കേട്ട് ഇവിടത്തെ 'ചില' മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണത്രേ . ലവ് ജിഹാദു കേട്ട് കഥയാണെന്ന് കോടതികളെ ബോധിപ്പിച്ചത് ഇതേ പോലീസ് ആണ് ....................................................................................................................................ഒറ്റപ്പെട്ട ക്രിമിനലുകള്‍ തീവ്ര വാദി സംഘടനകളില്‍ കണ്ണി ചെരുന്നുന്ടെങ്കില്‍ അതിന്റെ ബാധ്യത ഒരു സമുദായം മുഴുവന്‍ എറെടുക്കെണ്ടതുണ്ടോ എന്ന് ഗദ്ഗദ കണ്ടനാവുന്നുണ്ട് ലേഖകന് .മുസ്‌ലിം സമുദായംഈ തീവ്രവാദികളുടെ ബാധ്യത എറെടുതിട്ടില്ല .മുസ്‌ലിം ലീഗോ, നദ്വത്തുല്‍ മുജാഹിദീനോ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ അതായത് മുസ്‌ലിം സമുദായാത്തിലെ മഹാ ഭൂരി പക്ഷവും അവരെ അഗണ്യ കോടിയില്‍ തള്ളിയിട്ടെയുള്ളൂ .ജമാ അത്തെ ഇസ്ലാമിക്കാന് ഇതില്‍ വ്യാകുലതയും പരിഭവവും പരിദേവനവും .അത് സ്വാഭാവികവുമാണ് .ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നിന്റെ ചിറകരിയപ്പെടുമ്പോള് മറെത് വേദനിക്കുന്നത് പ്രകൃതി സഹജമാണ് ......................................
. മഅദനി പഴയ മഅദനി അല്ല അദേഹം ആപാദ ചൂഡം മാറി എന്നാണ് ഇപ്പോഴും സീ പീ എമ്മിന്റെ പല്ലവി .അദേഹം അണുവിട മാറിയിട്ടില്ല എന്നതിന്റെ നിദര്സനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദേഹം നടത്തിയ പ്രസ്താവനകള്‍ .താന്‍ വേട്ടയാടപ്പെടുന്നതിന്ടെ കാരണം തന്ടെ താടിയും തലപ്പാവുമാനെന്നും സൂഫിയുടെ പര്‍ധയാണ് പ്രശ്നമെന്നുമോക്കെയാണ് അതിന്റെ രത്നച്ചുരുക്കം .ഇത്തരത്തില്‍ മത ചിഹ്നങ്ങളെ അതി വൈകാരികമായി ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തില്‍ വര്‍ഗ്ഗീയമായ അനുഭാവ തരംഗമുണ്ടാക്കുവാനുള്ള വൃഥാ വ്യായാമാത്തിലാണ് മഅദനി ഇപ്പോള്‍ . മഅദനി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥാപകനായ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനു താടി മാത്രമല്ല ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതാപ ചിഹ്നങ്ങളിലോന്നായ തുര്‍ക്കി തൊപ്പിയുമുണ്ടായിരുന്നു .അദ്ദേഹത്തെ രാഷ്ട്രവും ഇതര മതസ്ഥരും ബഹുമാനിചിട്ടെയുള്ളൂ .അടിസ്ഥാന പ്രശ്നം കൈയ്യിലിരുപ്പ്‌ തന്നെയാണ്.
(മുഴുവന്‍ വായിക്കുവാന്‍ ചന്ദ്രിക ദിനപത്രം കാണുക 24-1-2010
)

സാമ്യതയുള്ള പോസ്റ്റുകള്‍

2 മറുപടികള്‍ ഇവിടെ:

അവര്‍ണന്‍ പറഞ്ഞു...

മുസ്ലിംകള്‍ സുപ്രീം കോടതിയുടെ മുന്‍പിലേക്ക് വീണ്ടും പോവുന്നതിലും നല്ലത് കേസില്‍ നിന്നും സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്. അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന് പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.

2010, ഒക്‌ടോബർ 3 12:07 PM
vazhipokkan പറഞ്ഞു...

======ഒടുവില്‍ അവര്‍ ലീഗിനെ തേടിയെത്തി========
" നേരിന്റെയോ നെറിയുടെയോ കണികപോലുമില്ലാത്ത ഇത്തരം മാധ്യമ പ്രചാരണങ്ങള്‍ തങ്ങള്‍ക്കനുകൂലമായപ്പോള്‍ സഹര്‍ഷം സ്വാഗതം ചെയ്യുകയും മാറിയ പരിതസ്ഥിതിയില്‍ ഒട്ടൊക്കെ ന്യായമായ കാരണങ്ങളാല്‍ ചില മാധ്യമങ്ങള്‍ മുസ്ലിംലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആരുടെയും അനുഭാവം നേടിത്തരുകയില്ല. തങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉദാരമായി പതിച്ചുനല്‍കിയ വര്‍ഗീയത, തീവ്രവാദ മുദ്രകള്‍ ഇപ്പോള്‍ ലീഗിന് തിരിച്ചുകിട്ടുന്നത് ദൈവത്തിന്റെ കാവ്യനീതിയായി കരുതിയാല്‍ മതി "
http://www.madhyamam.com/news/165638/120428

2012, മേയ് 8 4:47 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails