ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കരുതിയിരിക്കുക വ്യാജ മുസ്ലിം ഐക്യ വേദികളെ,



തൊടുപുഴയില്‍ നടന്ന ചോദ്യ പെപ്പെരിലെ  മത നിന്ദ യെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ' മുസ്ലിം ഐക്യ  വേദി 'നടത്തിയ അക്രമ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് .
ആരാണ് ഇതിന്റെ ഉത്തരവാദികള്‍ ?

ബുധനാഴ്ച നടന്ന പരീക്ഷയിലെ ചോദ്യ പെപ്പെരിലെ വിവാദ പരാമര്‍ശങ്ങള്‍ സജീവ ചര്‍ച്ചയായത് വ്യാഴാഴ്ച ചന്ദ്രിക ,മാധ്യമം പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് .

ആഭ്യന്ദര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍  മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങളുമായി   ബന്ധപ്പെടുകയും , ഹൈദരലി ശിഹാബ്‌ തങ്ങള്‍ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ നേതൃത്വത്തോട് സമാധാന ശ്രമങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .നിമിഷങ്ങള്‍ക്കകം ശിഹാബ്‌ തങ്ങളുടെ സംയമനം പാലിക്കുവാനുള്ള ആഹ്വനം മാധ്യമങ്ങളിലൂടെ കേരളമൊട്ടാകെ എത്തുകയും ചെയ്തു 
(നമ്മുടെ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുമെന്ന് പറഞ്ഞ ഇടുക്കി ജില്ല മുസ്ലിം ലീഗ് നേതൃത്വത്തോട്  സമുദായം സംയമനം പാലിക്കുമെന്നു ഉറപ്പാക്കുവാന്‍  ശ്രമിക്കുവാനാണ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെട്ടത് )

മുസ്ലിം ലീഗ് നേതൃത്വം ഈ കാര്യങ്ങള്‍ തൊടുപുഴയിലെ മുസ്ലിം പണ്ഡിത നേതൃത്വവുമായി (ഇമാം കൌണ്‍സില്‍ ) ചര്‍ച്ച നടത്തുകയും വെള്ളിയാഴ്ച വൈകിട്ട് മുനിസിപ്പല്‍ മൈതാനം വരെ പ്രകടനവും ശേഷം  പൊതു സമ്മേളനവും നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി .

രാവിലെ ചില മുസ്ലിം സംഘടനകള്‍ അവരുടെ സ്വന്തം അണികളെ സംഘടിപ്പിച്ചു ചില പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു .

എന്നാല്‍ ഉച്ചയോടു കൂടി തൊടുപുഴയില്‍ ഒരു വ്യാജ 'മുസ്ലിം ഐക്യ  വേദി'  രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? .
(ആധികാരികമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ,മുജാഹിദ്‌ ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ  അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )
ഇവരുടെ നേതൃത്വത്തില്‍ പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം,
വാഹനങ്ങള്‍ തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള്‍ .കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഇവര്‍ക്കാഗ്രഹമില്ല .ഒന്നോ രണ്ടോ പേരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ തമ്മില്‍ തല്ലി ചാകണമെന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌മാര്‍
എന്ന് ഇവര്‍ പറയുന്നവരുടെ ആഗ്രഹം പൂര്തീകരിക്കരിക്കലാണ് ഈ ഇരുട്ടിന്റെ സന്തതികളുടെ ലക്‌ഷ്യം .

മത വിശ്വാസികളുടെ കൂട്ടായ്മകളാണ് ,കുഴപ്പക്കാരെ സമൂഹ മദ്ധ്യത്തില്‍ എല്ലാവരും തള്ളിപ്പരയലാണ്, നിയമത്തിന്റെ മുന്‍പില്‍ ഇവരെ കൊണ്ട് വരലാണ് ഇത്തരം കുബുദ്ധികള്‍ക്ക് മറുപടി എന്ന് മനസ്സിലാക്കുവാന്‍ വിവരം ഇവര്‍ക്കില്ലല്ലോ .
(ചോദ്യ പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍ ഇടതു അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകനാണെന്ന് മാത്രമല്ല, ക്രിസ്തവ സഭക്ക് തല വേദനയായി മാറി സ്ഥലം മാറ്റലുകള്‍ക്ക് വിധേയനായ വ്യക്തിയാനെന്നതും കൂട്ടി വായിക്കാവുന്നതാണ് )

ഗുജറാത്തില്‍ നരഹത്യക്ക് സഹായം ചെയ്ത നരേന്ദ്ര മോഡി പോലും പറഞ്ഞത് നിയമത്തിനു ഞാനും അതീതനല്ല എന്നാണ്



ചോദ്യ പേപ്പര്‍ സംഭവം നടന്ന ന്യൂ മാന്‍ കോളേജ്  നു 2 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു  മുന്‍പില്‍ പ്രകടനക്കാര്‍ എത്തി കടകളടപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമാണ് നിമിഷ നേരം കൊണ്ട് നൂറു കണക്കിന് rss -bjp പ്രവര്‍ത്തകര്‍ തടിച്ചു കൂടുവാന്‍ ഇടയാക്കിയതും സംഘര്‍ഷ സാധ്യത മൂലം കളക്ടര്‍ 144 പ്രഖ്യാപിക്കുവാന്‍ ഇടയാക്കിയതും .
നിരോധനാജ്ഞ ലംഘിച്ചു കൊണ്ട്   പ്രകടനം നടത്തുവാനും ഇവര്‍ക്ക് മടിയുണ്ടായില്ല .നേതാവാരാണെന്നു അറിയാത്ത  ഈ ആള്‍ക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളെ തൊടുപുഴയിലെ മുസ്ലിം പണ്ഡിതരും സമൂഹവും   ഒറ്റക്കെട്ടായി അപലപിച്ചതിന്റെ പ്രതികാരമാണ് മുസ്ലിം ലീഗിനെതിരായ  ഇരുട്ടിന്റെ സന്തതികളുടെ നോട്ടീസ് .


തൊടുപുഴയിലെ  മുസ്ലിം സമൂഹത്തിന്റെ വികാരം മാനിച്ചു  ചര്‍ച്ച ചെയ്തു തീരുമാനിച്ച മൂന്നു ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ മുസ്ലിം ലീഗ് മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു (ആവശ്യങ്ങള്‍ ഇവയാണ്
1 .യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കണം .
2. വിവാദ അദ്ധ്യാപകന്‍ ജോസെഫിനു  ഇടുക്കി ജില്ലയിലെ ഒരു കോളേജ് ലും ജോലി  കൊടുക്കരുത് .
3. മത സൌഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തതിനു ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം,ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണം .)

ഖേദ പ്രകടനത്തിന് തയ്യാറായ കോളേജ് പ്രിന്‍സിപ്പാള്‍ നോട്‌ തങ്ങള്‍ ഇറച്ചി വെട്ടുകാരാനെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തിയത് ലീഗുകാരായിരുന്നില്ല .....

ഈ ആവശ്യങ്ങള്‍ നേടിയെടുത്തു പുറത്തേക്കിറങ്ങി വന്ന ലീഗ് നേതൃത്വത്തെയും ഇമാം കൌണ്‍സില്‍ പ്രതിനിതിയെയും അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു സ്വീകരിച്ച വ്യക്തികളുടെ രാഷ്ട്രീയം വളരെ വ്യക്തമാണല്ലോ


ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌ മാര്‍ എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും  മറ്റും ആക്ഷേപിക്കുന്ന ഇവര്‍ ആരെയാണ് ഇനി വിശ്വസിക്കുവാന്‍ തയ്യാരുള്ളത്. 14   ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരാള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം വിട്ടയക്കപ്പെടുകയും ചെയ്തു .അക്രമ സംഭവങ്ങളുടെ  റെകോര്‍ഡ് ചെയ്ത വീഡിയോ പോലിസിന്റെ കൈ വശമുണ്ട് എന്നാണ് പോലീസ് പറയുന്നത് . ഏറ്റെടുക്കുവാന്‍ നേത്രുത്വമില്ലാത്ത ഇരുട്ടിന്റെ സന്തതികള്‍ രൂപികരിച്ച വ്യാജ ' മുസ്ലിം ഐക്യ വേദി'ക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ഇരകളാണ് അറസ്റ്റ് ചെയ്യപ്പെട്ട പലരും .

മുസ്ലിം ഐക്യ വേദി എന്ന പേര് കണ്ടാണ് പല നിരപരാധികളും ഇവരുടെ പ്രകടനത്തില്‍ പന്കാളികലായത് . സ്വന്തം കൊടിയും പേരും ഉപയോഗിച്ചാല്‍ ആളെ കിട്ടില്ലെന്നും അത്ര മാത്രം തങ്ങള്‍ സമുദായത്തില്‍ ഒറ്റപ്പെട്ടു എന്നും മനസ്സിലാക്കിയ ഇവരുടെ കുടില ബുദ്ധിയാണ് ഈ വ്യാജ മുസ്ലിം ഐക്യ  വേദിക്ക് പിന്നില്‍ .

ഇത്തരം 'വ്യാജ മുസ്ലിം ഐക്യ വേദികള്‍' ഇനി മേല്‍ ഉണ്ടാകാതിരിക്കുവാനാണ് ഇടുക്കി ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി . എം സലിം ചെയര്‍മാന്‍ ആയി ഒരു ജാഗ്രതാ സമിതി രൂപം കൊണ്ടത്‌ . ഇ .കെ സുന്നി വിഭാഗവും ,ജമാ അതെ ഇസ്ലാമിയും ,മുസ്ലിം ലീഗിന്റെ കടുത്ത വിമര്‍ശകനായ മടവൂര്‍ വിഭാഗം മുജാഹിദ്‌ ജില്ല സെക്രട്ടറിയും  ഉള്‍പെടുന്ന  സമിതി ഒറ്റക്കെട്ടായി ചെയര്‍മാനായി മുസ്ലിം ലീഗിന്റെ ജില്ല പ്രസിഡന്റിനെ നിര്‍ദ്ദേശിച്ചിട്ടും ഈ സമിതിയില്‍ രാഷ്ട്രീയം കാണുന്ന ഇരുട്ടിന്റെ സന്തതികള്‍ ഭയക്കുന്നത് എന്താണെന്ന് വ്യക്തം .
ഇനിയും മുസ്ലിം ഐക്യ വേദിഎന്ന് പറഞ്ഞാല്‍ ആരും കൂടെയുണ്ടാകില്ല ,നിങ്ങള്‍ ആരാണെന്ന് തൊടുപുഴയിലെ മുസ്ലിം  സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു .
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails