ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.-പ്രകാശ് കാരാട്ട്


''മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത അയിത്തമോ വിധവാ വിവാഹം തടയല്‍ പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിലപാട് എടുക്കാന്‍ ബാധ്യസ്ഥരാണ്.... എന്നാല്‍ വൈരുധ്യാതിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.... പ്രമുഖരായ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന^ ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി സാമൂഹിക ജീവിതത്തില്‍ പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാമെന്നത് വേറെ കാര്യം; പ്രത്യേകിച്ച് എം.എല്‍.എ, പഞ്ചായത്തംഗം എന്നിവരെപോലുള്ളവര്‍ക്ക്,^ കാരാട്ട്വ്യക്തമാക്കി.

മാധ്യമം ദിനപത്രം 15.1.2010

ഒടുവില്‍ പൂച്ച പുറത്തു ചാടി :

മതത്തെ എതിര്‍ക്കുവാന്‍ കണ്ടു പിടിച്ച കാരണങ്ങള്‍ ബഹു ജോറായി .....

."no comments"


സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails