വിചാരണയില്ലാതെ ഇന്ത്യൻ ജയിലുകളിലെ ഇരുട്ടറകളിൽ അടച്ച എല്ലാ നിരപരാധികളേയും വിട്ടയച്ച് ജുഡീഷ്യറിയുടെ അന്തസ്സ് കാക്കണമെന്ന് പറയുന്ന തലത്തിലേക്ക് നമ്മുടെ മഹത്തായ കോടതി വിധികൾ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരൻ പറയുന്നെങ്കിൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഒരു ഭംഗിവാക്കാണെന്ന് സാധാരണക്കാരന് തോന്നി തുടങ്ങിയിരിക്കുന്നു.
അതിന്റെ കാരണമായി നിരപരാധികളായ മുസ്ലിംകളും, ഭരണകൂടത്തിനെതിരെ നിൽക്കുന്നവരുമായ 'കലാപകാരികളും' വെറുതെ ഏറ്റുവാങ്ങുന്ന ദുരിതങ്ങൾ തന്നെയാണ്. നമ്മുടെ മഹത്തായ മതേതരത്വമെന്നാൽ രാജ്യത്തെ ഒരു വിഭാഗം എന്നും രണ്ടാം പൌരനായി ജീവിക്കണമെന്ന സന്ദേശമാണ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ എന്നത് വല്ലാതെ ഭയപ്പെടുത്തുകയാണ്.
മഹത്തരമെന്ന് നമ്മൾ വിശ്വസിക്കുന്ന മതേതരത്വം എന്ന മഹാ ശീർഷകം വെറുമൊരു പ
ുറം മോടിയാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകൾ രാജ്യത്തിനകത്തെ സങ്കീർണമായ അസ്വസ്ഥതകൽ ക്ഷണിച്ചുവരുത്തുമെന്ന് ഭീതിപ്പെടുത്തുകയാണ്. മഅദനി എന്ന പൗരൻ അനുഭവിക്കുന്ന നീതി നിഷേധം ഒരു ഉദാഹരണം മാത്രമാണ്.
ഇന്ത്യയിലെ ജയിലുകളിൽ അടക്കപ്പെട്ട ചില പ്രത്യേക വിഭാഗത്തിന്റെ അനന്തവും അന്യായവുമായ തടവറക്കുള്ളിലെ ജീവിതം അവർ ഒരു മഹത്തായ ജീവിത വ്യവസ്ഥിതിയെ പിന്തുടരുന്നു എന്ന ഒരൊറ്റ കുറ്റം മാത്രമെ അവർ ചെയ്തിട്ടുള്ളൂ എന്ന സത്യത്തിലേക്ക് വെളിച്ചം വീശുമ്പോൾ, അവർ കെട്ടി ചമച്ച കള്ള കേസിന്റെ ഇരയാവുകയാണെന്നറിയുക. മുസ്ലിം യുവാക്കൾ തീവ്രവാദികളും, യഥാർത്ഥ തീവ്രവാദികൾ പുറത്ത് രാജ്യ രക്ഷകരുമായി തീരുന്ന എണ്ണമറ്റ സത്യത്തിനു നേരെ ഭരണകൂടം കാണിക്കുന്ന നിസ്സംഗത നമ്മെ എവിടെ എത്തിക്കുമെന്നത് ഭീതി പരത്തുകയാണ്.
അതിന്റെ ഉദാഹരണമാണ് മഅദനി എന്ന അന്യായ തടവുകാരൻ. അദ്ദേഹം അറിയപ്പെടുന്ന രാഷ്ട്രീയക്കാരനെന്ന നിലയിലാണ് വിചാരണയില്ലാതെ പതിറ്റാണ്ടുകളായുള്ള തടവറയിൽ കിടന്ന് ദുരിതമനുഭവിക്കുന്നത്. മഅദനിയെ പോലെയും, അതിനെക്കാൾ കഠിനമായ ദുരിതമനുഭവിക്കുന്നവരും ഇന്ത്യയിലെ ജയിലിലുണ്ടെന്നറിയുമ്പോൾ, ഭരണകൂടത്തിന്റെ മിഷിനറികൾ മുഴുവൻ ഒരു ജനതയെ ലക്ഷ്യമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ ആയെന്ന് നമ്മൾ തിരിച്ചറിയണം.
ആരോരുമറിയാത്ത ആയിരങ്ങളുടെ കാര്യത്തിലും നീതി പുലരണം. അല്ലാതെ എന്ത് നീതി നിർവ്വാഹണമാണ് ഇന്ത്യയിലെന്ന് തോന്നുന്ന വിധം വിധിയുണ്ടാകുന്നത് ജുഡീഷ്യറിയുടെ തലപ്പത്ത് ഇരിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഭാവി ഭയാനകമായ പ്രകോപനങ്ങളുടെ തീചൂളയാക്കാൻ കാരണമായി തീരുമെന്ന് ചില കോട്ടിട്ട ഏമാന്മാർ മനസ്സിലാക്കണം.