ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സഖാക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സഖാക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വഴിപാടു സമര പൂജ



കേരളത്തിൽ രൂപം കൊണ്ട ഒരു പുതിയ 'വഴിപാട്' കാണാൻ എത്തിയതാണ് ക്ലിഫ് ഹൗസിനു മുന്നിൽ ..

 മുഖ്യ മന്ത്രി എന്ന  'പ്രതിഷ്ഠ' വീട്ടിൽ നിന്നും രാവിലെ പുറത്ത് പോയ ശേഷം ചാനൽ കാമറകൽക്കു മുന്നിലാണ് ഈ 'പ്രതീകാത്മക ഉപരോധ വഴിപാടു' നടക്കുന്നത് ...
'പ്രതിഷ്ഠ' അപ്പോഴും ക്ലിഫ് ഹൌസ് ക്ഷേത്രത്തിനു ഉള്ളിൽ ഉണ്ട് എന്ന് വിശ്വസിച്ചു മുദ്രാവാക്യം വിളിക്കുകയും , ഭരണിപ്പാട്ട് പാടുകയും ചെയ്ത ശേഷം പ്രതിഷ്ഠ തിരികെ വരുന്നതിനു മുൻപ് പോലീസ് വാനിലേക്ക് കയറിയോ , ക്ഷേത്ര പരിസരത്ത് നിന്നും മുങ്ങിയോ ആണ് ഈ 'വഴിപാട്' അവസാനിക്കുന്നത് ...


(ചാനൽ കാമറകൾ നാട്ടിൽ വ്യാപകമായതോടെയാണ്‌ ഈ പുതിയ തരം വഴിപാട് ആരംഭിച്ചത് എന്നാണ് വിദഗ്ദ മതം ..)

ഓരോ തവണ പങ്കെടുക്കുമ്പോഴും സംഘാടകർ പണം നല്കും എങ്കിലും പൊതു ജനം ചൂലെടുത്ത് വഴിപാടുകാരെ കൈകാര്യം ചെയ്യുമോ എന്ന ആശങ്കയോടെയാണ് ഈ വഴിപാടു സമരക്കാർ സോറി 'വഴിപാടു പൂജക്കാർ' ഇതിൽ പങ്കെടുക്കുന്നത് എന്നാണ് ജന സംസാരം .

അത് കൊണ്ട് തന്നെ ചാനൽ കാമറകൾക്ക് മുന്നിൽ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്നതും ശ്രദ്ധേയമാണ് ... 


 സമര പൂജ നടക്കുന്ന സ്ഥലം
========================================================
 .എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ എന്ന് കരുതി പെട്ടിയും കരുതിയിരുന്നു . പക്ഷെ അപ്പോഴാ ഓർത്തത്‌ എന്റെ മൊബൈൽ നമ്പർ ചിറ്റിലപ്പിള്ളിക്ക് കൊടുക്കാൻ മറന്നല്ലോ ... പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ .. അടുത്ത ട്രെയിനിൽ കേറി തിരിച്ചു പോന്നു ...

ചിറ്റിലപ്പിള്ളിക്ക് മൊബൈൽ നമ്പർ കൊടുത്തിട്ടു രണ്ടു മാസം എങ്കിലും കഴിഞ്ഞു ഇനിയും പോകും .. അതിനെടെൽ ഉമ്മൻ ചാണ്ടിക്ക് രാജി വെക്കാനുള്ള കുരുട്ടു ബുദ്ധി തോന്നല്ലേ ..
സമരം അവസാനിപ്പിക്കാനുള്ള നല്ല ബുദ്ധി സി പി എമ്മിനും തോന്നല്ലേ ..
തുടര്‍ന്ന് വായിക്കുക

ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണം.




വിചാരണയില്ലാതെ ഇന്ത്യൻ ജയിലുകളിലെ ഇരുട്ടറകളിൽ അടച്ച എല്ലാ നിരപരാധികളേയും വിട്ടയച്ച്‌ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണമെന്ന് പറയുന്ന തലത്തിലേക്ക് നമ്മുടെ മഹത്തായ കോടതി വിധികൾ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരൻ പറയുന്നെങ്കിൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഒരു ഭംഗിവാക്കാണെന്ന് സാധാരണക്കാരന് തോന്നി തുടങ്ങിയിരിക്കുന്നു.

അതിന്റെ കാരണമായി നിരപരാധികളായ മുസ്ലിംകളും, ഭരണകൂടത്തിനെതിരെ നിൽക്കുന്നവരുമായ 'കലാപകാരികളും' വെറുതെ ഏറ്റുവാങ്ങുന്ന ദുരിതങ്ങൾ തന്നെയാണ്. നമ്മുടെ മഹത്തായ മതേതരത്വമെന്നാൽ രാജ്യത്തെ ഒരു വിഭാഗം എന്നും രണ്ടാം പൌരനായി ജീവിക്കണമെന്ന സന്ദേശമാണ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ എന്നത് വല്ലാതെ ഭയപ്പെടുത്തുകയാണ്.

മഹത്തരമെന്ന് നമ്മൾ വിശ്വസിക്കുന്ന മതേതരത്വം എന്ന മഹാ ശീർഷകം വെറുമൊരു പ
ുറം മോടിയാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകൾ രാജ്യത്തിനകത്തെ സങ്കീർണമായ അസ്വസ്ഥതകൽ ക്ഷണിച്ചുവരുത്തുമെന്ന് ഭീതിപ്പെടുത്തുകയാണ്. മഅദനി എന്ന പൗരൻ അനുഭവിക്കുന്ന നീതി നിഷേധം ഒരു ഉദാഹരണം മാത്രമാണ്.

ഇന്ത്യയിലെ ജയിലുകളിൽ അടക്കപ്പെട്ട ചില പ്രത്യേക വിഭാഗത്തിന്റെ അനന്തവും അന്യായവുമായ തടവറക്കുള്ളിലെ ജീവിതം അവർ ഒരു മഹത്തായ ജീവിത വ്യവസ്ഥിതിയെ പിന്തുടരുന്നു എന്ന ഒരൊറ്റ കുറ്റം മാത്രമെ അവർ ചെയ്തിട്ടുള്ളൂ എന്ന സത്യത്തിലേക്ക് വെളിച്ചം വീശുമ്പോൾ, അവർ കെട്ടി ചമച്ച കള്ള കേസിന്റെ ഇരയാവുകയാണെന്നറിയുക. മുസ്ലിം യുവാക്കൾ തീവ്രവാദികളും, യഥാർത്ഥ തീവ്രവാദികൾ പുറത്ത് രാജ്യ രക്ഷകരുമായി തീരുന്ന എണ്ണമറ്റ സത്യത്തിനു നേരെ ഭരണകൂടം കാണിക്കുന്ന നിസ്സംഗത നമ്മെ എവിടെ എത്തിക്കുമെന്നത് ഭീതി പരത്തുകയാണ്.

അതിന്റെ ഉദാഹരണമാണ് മഅദനി എന്ന അന്യായ തടവുകാരൻ. അദ്ദേഹം അറിയപ്പെടുന്ന രാഷ്ട്രീയക്കാരനെന്ന നിലയിലാണ്‌ വിചാരണയില്ലാതെ പതിറ്റാണ്ടുകളായുള്ള തടവറയിൽ കിടന്ന് ദുരിതമനുഭവിക്കുന്നത്. മഅദനിയെ പോലെയും, അതിനെക്കാൾ കഠിനമായ ദുരിതമനുഭവിക്കുന്നവരും ഇന്ത്യയിലെ ജയിലിലുണ്ടെന്നറിയുമ്പോൾ, ഭരണകൂടത്തിന്റെ മിഷിനറികൾ മുഴുവൻ ഒരു ജനതയെ ലക്ഷ്യമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ ആയെന്ന് നമ്മൾ തിരിച്ചറിയണം.

ആരോരുമറിയാത്ത ആയിരങ്ങളുടെ കാര്യത്തിലും നീതി പുലരണം. അല്ലാതെ എന്ത്‌ നീതി നിർവ്വാഹണമാണ്‌ ഇന്ത്യയിലെന്ന് തോന്നുന്ന വിധം വിധിയുണ്ടാകുന്നത്‌ ജുഡീഷ്യറിയുടെ തലപ്പത്ത്‌ ഇരിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഭാവി ഭയാനകമായ പ്രകോപനങ്ങളുടെ തീചൂളയാക്കാൻ കാരണമായി തീരുമെന്ന് ചില കോട്ടിട്ട ഏമാന്മാർ മനസ്സിലാക്കണം.

Mammalikandy Yoosaf
തുടര്‍ന്ന് വായിക്കുക

മീനാക്ഷി ടീച്ചര്‍ ഒരു കത്ത് കൂടി എഴുതണം




തുടര്‍ന്ന് വായിക്കുക

അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ?



അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! പറയുന്നത് പിണറായി.
 എന്താണന്നല്ലേ, സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ മുല്ലപ്പള്ളി ഗോപാലനെ കുറിച്ചാണ് പറയുന്നത്. അട്ടം തപ്പലിന്റെ കഥ പിണറായി പറയുമ്പോൾ ആയിരങ്ങൾ മുന്നിലുണ്ട്. കുറച്ച് പേർ കൈയ്യടിച്ചു. കാര്യം മനസ്സിലായവർ പരസ്പരം നോക്കി.

ഗാന്ധിയനും, സർവ്വോപരി നാടിന്റെ നന്മയുടേയും മുഖമായിരുന്നു ഗോപാലന്റേതെന്ന് പൂർവ്വികരുടെ കഥ പറച്ചിലിനിടെ കേട്ട വിവരമുള്ളതിനാൽ പിണറായി പറയുന്നതിലെ വ്യക്തി ഹത്യ ബോധ്യമായപ്പോൾ കൈവിട്ട് പോയ തന്റെ അധീശാധികാരം തിരിച്ചു പിടിക്കലാണോ ഈ കടന്നാക്രമണമെന്ന് തോന്നിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ ഇന്നത്തെ തലമുറക്ക് സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു.

കമ്മ്യൂണിസ്റ്റ് മേധാവിത്വത്തെ വെല്ലുവിളിച്ച് കണ്ണൂരെന്ന കോട്ട തകർത്ത, വടകരയെന്ന മല പിഴുത രാഷ്ട്രീയക്കാരനായ കോൺഗ്രസ്സുകാരനെ ആക്ഷേപിക്കാൻ അദ്ദേഹത്തിന്റെ അച്ചനെ വിളിക്കുന്ന മടയത്തരത്തിലേക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം തരം താഴരുതായിരുന്നു. അട്ടം തപ്പലിന്റെ യഥാർത്ഥ കഥ ഇനി പറയുകയാണെങ്കിൽ കുറച്ച് മുമ്പ് സക്കറിയ കണ്ണൂരിൽ നിന്നും അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തല അടിച്ചു പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട് സി.പി.എമ്മുകാർ.

ഒളിവിലെ ഓർമ്മകൾ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും വേട്ടയാടുന്നത് കുറെ ജാര ജന്മങ്ങളെ പടച്ചത് കൊണ്ടായിഒരുന്നു. മുഴു മുഴുത്ത കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിലെ അട്ടം ഒളി താവളമാക്കിയ നേതാക്കന്മാർ അന്തി മയങ്ങുന്നതോടെ താഴെ ഇറങ്ങി വന്ന് അഭയം നൽകിയവന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് നൽകിയ സമ്മാനങ്ങളായിരുന്ന സന്താനങ്ങളാണ് പിന്നീട് രാഷ്ട്രീയത്തിന് പോലും വെച്ച് പൊറുപ്പിക്കാനാവാത്ത കലാപകാരികളായി നാടു വിറപ്പിക്കുന്നവരായ് മാറിയത്.

അത്തരം ദുഷ്ട ശക്തികൾക്കെതിരെ മുല്ലപ്പള്ളി ഗോപാലന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകൻ ശബ്ദിച്ചെങ്കിൽ പിണറായി എന്തിനിത്ര രോഷം കൊള്ളണം? ചെത്ത്കാരനായ കോരന്റെ മകനായ വിജയൻ അഭിരമിക്കുന്ന സൌഭാഗ്യങ്ങൾ വെച്ച് നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോൺഗ്രസ്സുകാർന്റെ സ്വകാര്യ ജീവിതം ഒന്നുമല്ല. മുക്കളിയിലെ സാധാരണ ഒരു വെളുത്ത പെയിന്റടിച്ച വീട് കാണാൻ വന്ന കോൺഗ്രസ്സുകാർ ഇപ്പോഴും കോൺഗ്ര്സ്സുകാരായി നില നിൽക്കുന്നുണ്ടെന്നും പിണറായി അറിയണം.

 രാഷ്ട്രീയം വ്യക്തി ഹത്യയിലേക്ക് വഴിമാറി പോകുന്നത് സാംസ്കാരികമായി തരം താഴുന്നവർക്കിടയിലാണ്. അത് മനസ്സിലാക്കാൻ കഴിയുന്നവർക്കിടയിലെ അഭിമാന ബോധമാണ് മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യലുകൾ. അധികാരം കൊണ്ട് മുഴുത്ത് നശിച്ച വർഗ്ഗമായി കമ്മ്യൂണിസ്റ്റുകാർ അധ:പതിച്ചതിന്റെ ദുഷിച്ച ഗന്ധമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.
തുടര്‍ന്ന് വായിക്കുക

പാർട്ടി എരി തീയിൽ പൊരിയുന്നൊരു കൊലപാതകം




വിപ്ലവം ഇനി എങ്ങിനെ നടത്തണമെന്നത് മറതി കൊണ്ട് പോയതിനാൽ പുതിയ ചില ഉപായങ്ങൾ കൊണ്ട് തുടങ്ങാമെന്നതായിരുന്നു പിണറായിയുടെ സൂത്രം. അത് പക്ഷെ വേണ്ടത് പോലെ നടക്കാത്തത് അച്ചുതാനന്ദനെന്ന പാർട്ടി ഉണ്ടാക്കിയ കൂട്ടത്തിലുണ്ടായിരുന്ന നേതാവിന്റെ മുഷ്ടിക്ക് വഴങ്ങിയാവണമെന്ന ശാഠ്യം അംഗീകരിക്കപ്പെടണമെന്ന് നിബന്ധന നിലനിൽക്കുന്നതിനാലും, ഇടത് രാഷ്ട്രീയത്തെ വലത് പക്ഷത്തിന്റെ സുഖത്തിന് മുന്നിൽ കുനിച്ചു നിർത്തുന്നതിനാലും അംഗീകരിക്കില്ലെന്ന് പിണറായി ആണയിടുന്നു. പിണറായി പറയുകയും, പിന്നെയും പറയുകയും ചെയ്ത കുലം കുത്തിരാഷ്ട്രീയം വീണ്ടും ഇങ്ങിനെ ചർച്ചയാവുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്ന് കാരണവന്മാർ പറയാൻ തുടങ്ങിയിരിക്കുന്നു. 

അതിനിടയിൽ ചില്ലറ മദപ്പാടിന്റെ ലക്ഷണം കാണിക്കാൻ തുടങ്ങിയിരിക്കുന്നു മുതിർന്നവർ. നി ങ്ങൾ തന്ന പട്ടം കൊണ്ടു നടക്കുന്നതിൽ സുഖമില്ലെന്ന് പറയുന്നത് ആദ്യമാണ്. അതെഴുതിയ കത്ത് ആദ്യ നാളിൽ ആരും കണ്ടില്ല എന്ന് പറഞ്ഞു. ഇപ്പോൾ ശിപായി കൃത്യമായി കൈയിൽ ഏൽ‌പ്പിച്ചിരിക്കുന്നെന്നും, അതിൽ നടപടി എടുക്കണമെങ്കിൽ കാരാട്ടും, ഭാര്യയും ഒന്നായി ചേരുന്ന നാളിൽ വിളിച്ചു ചേർക്കുന്ന പോളിറ്റ് ബ്യൂറോയിൽ വെച്ച് ചർച്ച ചെയ്യുമെന്നും അച്ചുതാനന്ദ സഖാവിനെ അറിയിച്ചിട്ടുണ്ടാവുമെന്നും നമ്മൾ വിശ്വസിക്കണം. കാരണം ചന്ദ്രശേഖരനെ ഞങ്ങളാരും കൊന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ പിണറായിയെ നമ്മൾ വിശ്വസിക്കണം, അതിനും കാരണം ചന്ദ്രശേഖരൻ വധിക്കപ്പെടുമ്പോൾ പിണറായി തിരുവന്തപുരത്താണെന്നതിനു തെളിവുണ്ട്. 

കോഴിക്കോട്ട് വെച്ച് ജില്ലാ സെക്രട്ടറി മരണം ഖേദകരമെന്ന് വിശ്വാസ യോഗ്യമായി പറയുകയും ചെയ്തെങ്കിൽ പിന്നെ എന്തിന് ഈ പാവങ്ങളുടെ പണക്കാരായ നേതാക്കന്മാരെ നമ്മൾ അവിശ്വസിക്കണം?

 കൊല്ലൽ ഞങ്ങളുടെ പണിയല്ലെന്ന് പറയുമ്പോൾ ഏതൊരു അവിശ്വാസിയും ഇത് കേട്ട് വിശ്വസിച്ചു പോകണം. അങ്ങിനെ ആയിരുന്നു ആ സമയങ്ങളിൽ സി.പി.എം നേതാക്കന്മാരുടെ ശരീര ഭാഷ പറഞ്ഞു കൊണ്ടിരുന്നത്. വല്ലാതെ കുറ്റബോധം തോന്നുന്ന പാർട്ടി അനുയായികൾ ഒരു വിശദീകരണവും കേൾക്കാൻ കൂട്ടാക്കാത്തതിനാൽ ഇത്ര വലിയ മഹാ കൊലപാതകമാണോ ഇതെന്ന് ചോദിക്കുന്നു കണ്ണൂരിലുള്ളവർ, ഓർക്കാൻ ഇഷ്ടമില്ലാത്ത പലതും സംഭവിക്കാൻ പോകുന്നു എന്ന അശുഭലക്ഷണം മണത്തറിഞ്ഞതിനാലാണ് വടകരയിൽ പോയി ഇരുന്നെരന്ന് മോചിപ്പിച്ച കൂത്ത്പറമ്പ് പാർട്ടി ഓഫീസ് സെക്രട്ടറി ബാബുവിനോട് വല്ലാതെ ഇഷ്ടം തോന്നിയത്. ബാബുവിനെ ഒന്ന് വാരിയെല്ലിനു മുകളിലൂടെ വിരലുകൊണ്ട് ഇക്കിളി വരുത്തിയാൽ എല്ലാം തുറന്ന് പറയുമെന്ന് ഭയക്കുന്നത് പിണറായി മുതൽ പി.ജയരാജൻ വരെയാണ്. അതായിരുന്നു എം.വി ജയരാജനെ തന്നെ പോലീസ് സ്റ്റേഷന് മുന്നിൽ ഇരിക്കാൻ കണ്ണൂരിലെ പാർട്ടി അയച്ചത്. 

കോഴിക്കോട് അവർക്ക് പാർട്ടി ഉണ്ടെങ്കിലും ഇന്ത്യയിൽ എവിടെ പോകാനും പാർട്ടിക്കാർക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാൽ കണ്ണൂരിൽ നിന്നും ആളുകൾ വന്ന് വടകരയിൽ മുദ്രാവാക്യം വിളിച്ചു. ഭയം വല്ലാതെ തിരിഞ്ഞു കുത്തുകയാണു പാർട്ടി നേതാക്കന്മാരെ. ചന്ദ്രശേഖരനെ ഞങ്ങൾ കൊന്നിട്ടില്ല, കൊന്നിട്ടില്ല എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. ഞങ്ങൾ പറയുന്നത് കേട്ടിട്ടില്ലെങ്കിൽ ഞങ്ങൾ തീപന്തമാകുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഇനി ഈ പാർട്ടിക്ക് ഒരു തീ പന്തമായി എരിഞ്ഞു തീരലായിരിക്കും വിധി എന്നറിഞ്ഞതിലാണ് അച്ചുതാനന്ദൻ പറയുന്നത് എരിയാൻ തീരുമാനിച്ചവരേയും കൂട്ടി മുന്നോട്ട് പോകുന്നതിൽ കാര്യമില്ല എന്ന്. തന്നെ തീ പന്തമാക്കാനായിരിക്കും പിണറായി കരുതിയെങ്കിൽ അതിന് വേറെ അച്ചുവിനെ നോക്കണമെന്ന മുന്നറിയിപ്പാണ് അച്ചുതാനന്ദന്റെ തീരുമാനമെന്ന് പിണറായി തിരിച്ചറിയട്ടെ എന്ന് സ്വന്തം അച്ചുതാനന്ദൻ.
തുടര്‍ന്ന് വായിക്കുക

പാര്‍ട്ടി വിട്ടവര്‍ക്ക്‌ പട്ടട തന്നെ വിധി

എഴുതാപ്പുറം | സി.പി. സൈതലവി
 
 
ഒഞ്ചിയത്തെ സി.പി.എം ഓഫീസായ മണ്ടോടി കണ്ണന്‍ സ്‌മാരകത്തിലെ മറിച്ചിട്ട കസേരകള്‍ നോക്കി എം.എല്‍.എമാര്‍ വികാരഭരിതരായി നിന്നു. പൊട്ടിയ ജനല്‍ ചില്ലിനുള്ളിലൂടെ എടുത്ത ഫോട്ടോയില്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന എളമരം കരീമും എ.കെ. ശശീന്ദ്രനും സി.കെ. നാണുവും. മുഖത്ത്‌ ഘനീഭവിച്ച ദുഃഖം. ദേശാഭിമാനി (2012 മെയ്‌ 9) ഒന്നാം പേജിലെ വര്‍ണ ചിത്രം ഒഞ്ചിയത്തെ `നഷ്‌ട'ക്കണക്കെടുക്കാന്‍ വന്ന സി.പി.എം വിധേയ എം.എല്‍.എമാരുടെ ഭാവഹാവാദികള്‍ ഒപ്പിയെടുത്തു. അവരുടെ നഷ്‌ടങ്ങളെല്ലാം നികത്താന്‍ മണിക്കൂറു കൊണ്ടാവുമെങ്കിലും.
പക്ഷെ, ഒരിക്കലും പരിഹരിക്കാനാവാത്ത മഹാനഷ്‌ടത്തിന്റെ സങ്കടക്കടലില്‍ ഒരമ്മയും മകനും ഉറ്റവരും വേദന തിന്നു കഴിയുന്നുണ്ട്‌ തൊട്ടപ്പുറത്ത്‌. വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കിയ ഒരു ജീവന്റെ നഷ്‌ടം. ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും. തിരിഞ്ഞു നോക്കിയില്ല ഒരു സി.പി.എം നേതാവും അവിടേക്ക്‌. `അനുവദിക്കുമെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ വീടും ഒന്നു സന്ദര്‍ശിക്കാം' എന്നായിരുന്നു കേരളം നടുങ്ങിയ ക്രൂരതയോട്‌ സി.പി.എമ്മുകാരുടെ ഔദാര്യം. മെയ്‌ 8നാണ്‌ സി.പി.എം സംഘം നിരോധനാജ്ഞ ലംഘിച്ച്‌ ഒഞ്ചിയത്ത്‌ ചെല്ലുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്‌ മെയ്‌ 4ന്‌ രാത്രിയും. അനുവാദം ചോദിക്കാതെ ആര്‍ക്കും മരണ വീട്ടില്‍ ചെല്ലാവുന്ന സമയം ധാരാളമുണ്ടായിരുന്നു. അച്യുതാനന്ദനെ പോലെയുള്ളവര്‍ പോയ നേരം. ശുദ്ധ കമ്യൂണിസ്റ്റുകാരായ പന്ന്യന്‍ രവീന്ദ്രനും ഒഞ്ചിയത്തെ വെടിയുണ്ട നെഞ്ചില്‍ കൊണ്ടുനടക്കുന്ന പുറവില്‍ കണ്ണനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ആ വീടിന്റെ നിലവിളികളില്‍, നാടിന്റെ കൂട്ടക്കരച്ചിലുകളില്‍ കണ്ണീരടക്കാനാവാതെ നിന്ന സമയം. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിഭേദമില്ലാതെ ജനം ഒന്നടങ്കം ആ രക്തനക്ഷത്രത്തെ കണ്ണിമക്കാതെ നോക്കിനിന്ന അന്ത്യനിമിഷങ്ങള്‍. അന്നൊന്നും ആ വഴിയെ പോകാത്തവര്‍ പട്ടടയിലെ അവസാന കനലും കെട്ടുകഴിഞ്ഞ്‌ നാലാം നാള്‍ പറയുന്നു; `അങ്ങോട്ടു ചെല്ലരുതെന്ന്‌ പറഞ്ഞിരിക്കുന്നു' വെന്ന്‌. പരിഹാസത്തിന്റെ സഹതാപ കണ്ണീരുമായി അങ്ങോട്ടുവരേണ്ടെന്ന്‌ ഇടതുപക്ഷ ഏകോപന സമിതിയുടെയും ആര്‍.എം.പിയുടെയും ഭാരവാഹികള്‍ സി.പി.എമ്മുകാരോട്‌ പറഞ്ഞത്‌ കൊലപാതകം നടന്ന്‌ ദിവസമേറെ കഴിഞ്ഞാണ്‌. മലയാളത്തിലെ സര്‍വചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്യുകയും മെയ്‌ 5ന്‌ കേരളത്തിലിറങ്ങിയ സകല ദിനപത്രങ്ങളിലും ഒന്നാം പേജ്‌ നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്‌ത നടുക്കമുളവാക്കിയ സംഭവം `ദേശാഭിമാനി' യുടെ അവസാന പേജിലെ ഒരു മൂലയില്‍ `ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു' എന്ന്‌ വെറും രണ്ടു കോളം സ്വാഭാവിക വാര്‍ത്തയായി ചുരുങ്ങിയതിലുണ്ട്‌ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്‌. അവര്‍ക്കു മുന്നില്‍ നാഥന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെയോ നായകന്‍ നഷ്‌ടപ്പെട്ട ജനതയുടെയോ വിലാപത്തിനെന്ത്‌ പ്രസക്തി?

നന്ദു എന്ന പതിനാറുകാരന്റെ സ്ഥാനത്ത്‌ സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന്‌ കരിങ്കല്‍ ഹൃദയവുമായി നടക്കുന്ന ഒരു സി.പി.എം അച്ഛനും തോന്നിക്കാണില്ല. അങ്ങനെയൊരു മനസ്സ്‌ സി.പി.എമ്മുകാര്‍ക്കുണ്ടായിരുന്നെങ്കില്‍ കണ്ണൂരിലെ അരിയില്‍ അബ്‌ദുല്‍ശുകൂര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ദാഹജലം പോലും നല്‍കാതെ രണ്ടര മണിക്കൂര്‍ വിചാരണ ചെയ്‌ത്‌ മഴുകൊണ്ട്‌ വെട്ടിനുറുക്കി കൊല്ലാന്‍ കല്‍പന നല്‍കില്ലായിരുന്നല്ലോ?
പിണറായി പുത്രനെ പോലെ ലക്ഷങ്ങള്‍ മുടക്കിയ വിദേശവിദ്യാഭ്യാസവും കോടിയേരി സന്തതികളെ പോലെ ഭരണത്തണലിലെ സുഖവാസവും കിട്ടിയില്ലെങ്കിലും `ധീരനായ അച്ഛന്റെ ധീരനായ പുത്രനായി' മലയാളിയുടെ മനസ്സിലിടം നേടാന്‍ ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ എന്ന നന്ദുവിന്‌ ഈ ഇളം പ്രായത്തില്‍ കഴിഞ്ഞിരിക്കുന്നു. മെയ്‌ നാലിന്‌ രാത്രി വീട്ടിലിരുന്ന്‌ ടി.വി. കാണുമ്പോഴാണ്‌ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത `ഫ്‌ളാഷ്‌' ആയി വരുന്നത്‌. നന്ദു ആദ്യം ചെയ്‌തത്‌ ടി.വി ഓഫാക്കി വീട്ടിലേക്കുള്ള കേബിള്‍ കണക്‌ഷന്‍ മുറിച്ചു മാറ്റുകയായിരുന്നു. അമ്മയും മുത്തശ്ശിയും വാര്‍ത്ത പെട്ടെന്നറിയാതിരിക്കാന്‍. അച്ഛന്റെ മരണവാര്‍ത്ത കേട്ട്‌ ഇന്നോളം നന്ദുവിന്റെ കണ്ണ്‌ നിറഞ്ഞ്‌ ആരും കണ്ടിട്ടില്ല. ഒരേയൊരു മകന്‍. പിന്നെ അച്ഛനും അമ്മയും. അടുത്ത മാസം താമസം മാറ്റാനിരിക്കുന്ന പുതിയ വീട്‌. ഇതിനിടെ ഒത്തുകിട്ടിയ ഒരിടവേളയില്‍ നന്ദുവിനെ ചേര്‍ത്തിരുത്തി തലോടിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു: `നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണാല്‍ പിന്നെ അച്ഛന്റെ ആത്മാവിന്‌ ശാന്തി കിട്ടില്ല.' അച്ഛനു കൊടുത്ത വാക്ക്‌ അക്ഷരം പ്രതി പാലിക്കുന്ന മകന്‍. `ഏട്ടനെ അവര്‍ക്കു കൊല്ലാനേ കഴിയൂ. തോല്‍പിക്കാനാവില്ല' എന്ന്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാടിനു തൊട്ടടുത്ത നിമിഷം തന്നെ ഘാതകരോടു വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള ഭാര്യ രമ.

സ്വന്തം വീടിനുള്ളില്‍ ടി.പി. ചന്ദ്രശേഖരന്‍ സാന്നിധ്യം കൊണ്ടു മാത്രം കോരിയിട്ട കനല്‍ ചൂട്‌ ഇത്രയുണ്ടെങ്കില്‍ ഒഞ്ചിയം മേഖലയില്‍ ആ വിപ്ലവകാരി എത്ര വലിയ അഗ്നിപര്‍വതമായിരിക്കണം? പോളിറ്റ്‌ ബ്യൂറോയെ പേടിക്കാത്ത പിണറായി വിജയന്‍ അപ്പോള്‍ ഒഞ്ചിയത്തെ ഭയപ്പെട്ടതില്‍ കാര്യമുണ്ട്‌. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കണ്ട്‌ പിണറായി ഗ്രൂപ്പ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അസ്വസ്ഥമാകുന്നത്‌ വെറുതെയല്ല.

`പാര്‍ട്ടി വിട്ടവരെ കൊന്നുതള്ളുന്നത്‌ സി.പി.ഐ.എം ശൈലിയല്ല' എന്നാണ്‌ പിണറായി വിജയന്റെ പ്രസ്‌താവന. അങ്ങനെ പറയാനുള്ള അര്‍ഹത രണ്ടുനിലക്കും പിണറായിക്കുണ്ട്‌. ഒന്ന്‌ പാര്‍ട്ടി സെക്രട്ടറി. പിന്നെ സി.പി.എം കോടതിയുടെ അധിപനും. പിണറായി വിജയന്‍ കണ്ണൂരില്‍ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്‌ ഇങ്ങനെ; `പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാമെന്ന്‌ കരുതാന്‍ മാത്രം മൗഢ്യമുള്ളവരല്ല ഞങ്ങള്‍. പലകാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നടപടിയെടുത്ത്‌ പുറത്താക്കിയവരുമുണ്ട്‌. ആരെയും കൊന്നുതള്ളാന്‍ സി.പി.എം തയ്യാറായിട്ടില്ല. .... പാര്‍ട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാര്‍ട്ടിയെ തകര്‍ക്കാനും ദ്രോഹിക്കാനും നില്‍ക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല...... എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും പാര്‍ട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌' (2012 മെയ്‌ 10).
പാര്‍ട്ടി വിട്ടവരെ സി.പി.എം പ്രത്യയശാസ്‌ത്രം കൊണ്ട്‌ നേരിടുന്നതിന്റെ മികച്ച ഉദാഹരണം സി.എം.പിയും എം.വി. രാഘവനും തന്നെ. 1987ല്‍ നിയമസഭയിലിട്ടായിരുന്നു എം.വി. രാഘവനു നേര്‍ക്കുള്ള ആദ്യ അക്രമം. വീട്‌ അഗ്നിക്കിരയാക്കിയും പലതവണ വധശ്രമം നടത്തിയും എം.വി.ആറിനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഫലിക്കാതായപ്പോഴാണ്‌ പക തീര്‍ക്കാന്‍ സി.പി.എമ്മുകാര്‍ തീപന്തങ്ങളുമായി പാപ്പിനിശ്ശേരിയിലെ പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കുതിച്ചത്‌.

നൂറുകണക്കിനു പാമ്പുകളെയും, മയില്‍, കുരങ്ങ്‌, മുയല്‍ തുടങ്ങി വിവിധയിനം മിണ്ടാപ്രാണികളെയും ചുട്ടുകൊന്നാണ്‌ സി.പി.എമ്മുകാര്‍ എം.വി. രാഘവനോട്‌ `പ്രത്യയശാസ്‌ത്ര യുദ്ധം' നടത്തിയത്‌.
സി.എം.പി നേതാവ്‌ അഡ്വ. ഹരീന്ദ്രനെ ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെയാണ്‌ ഗുണ്ടാസംഘം അക്രമിച്ച്‌ കൊല്ലാനാക്കിയത്‌. ഏതാണ്ട്‌ അതേ അളവിലുള്ള `പ്രത്യയാശസ്‌ത്ര' സഹായം ഗൗരിയമ്മക്കും ചാത്തുണ്ണി മാസ്റ്റര്‍ക്കും സി.കെ. ചക്രപാണിക്കുമെല്ലാം സി.പി.എമ്മില്‍ നിന്നു കിട്ടി. സി.പി.എം വിട്ട്‌ എം.വി. രാഘവനൊപ്പം പോയതിനാണ്‌ കാസര്‍ക്കോട്‌ ഉദുമയിലെ പള്ളിക്കര വേണു ഗോപാലന്‍ നായരെ 1987ല്‍ തെങ്ങില്‍ കെട്ടിയിട്ട്‌ ചുറ്റിലും തീ കത്തിച്ച്‌ തലക്ക്‌ കല്ലു കൊണ്ടിടിച്ചു കൊന്നത്‌. തലശ്ശേരിയിലെ മാടപ്പീടിക മുഹമ്മദ്‌ ഫസലിനെ സി.പി.എം വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനാണ്‌ പുലര്‍ച്ചെ വെട്ടിക്കൊന്നത്‌. ഫസലിന്റെ വീട്‌ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കോടിയേരി ആര്‍.എസ്‌.എസുകാരാണ്‌ ഘാതകരെന്ന്‌ പരസ്യപ്രസ്‌താവന നടത്തി. ഒരു വര്‍ഗീയ കലാപം കൂടി മനസ്സില്‍ കണ്ടുള്ള നീക്കം. ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പിടിക്കപ്പെട്ടത്‌ സി.പി.എം ജില്ലാ നേതാവും ഗുണ്ടകളും.

പയ്യന്നൂര്‍ പുഞ്ചക്കാട്‌ മുട്ടില്‍ സുധാകരന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഇടതുപക്ഷ ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ സി.പി.എം ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിനുറുക്കിയത്‌. 2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റതിന്റെ പ്രതികാരം. ചലന ശേഷി നഷ്‌ടപ്പെട്ട്‌ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ നരകിച്ചു കഴിയുന്നു സുധാകരന്‍.
സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷൊര്‍ണൂരിലെ എം.ആര്‍. മുരളി പാര്‍ട്ടി വിട്ട ശേഷം പലതവണ മൃഗീയമായി ആക്രമിക്കപ്പെട്ടു. നഗരസഭാ ചെയര്‍മാനായിട്ടും രക്ഷയുണ്ടായില്ല. ഇപ്പോഴും വധഭീഷണിയുടെ നിഴലില്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി വെളിയങ്കോട്ടെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹമീദ്‌മോന്‍ (35) പാര്‍ട്ടി വിട്ട്‌ മുസ്‌ലിംലീഗില്‍ ചേര്‍ന്നതിനാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നിന്ന്‌ അവധിക്കു വന്ന സമയം സി.പി.എമ്മുകാര്‍ പട്ടാപ്പകല്‍ അങ്ങാടിയിലിട്ട്‌ വെട്ടിക്കൊന്നത്‌. 2004 മാര്‍ച്ച്‌ 30നായിരുന്നു ആ ക്രൂരകൃത്യം. ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അന്ന്‌ ഹമീദ്‌ മോന്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്‌ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സൂരജിനെ വധിച്ചത്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ്‌. പാര്‍ട്ടി വിട്ടവരെ കൊലക്കത്തി കൊണ്ടാണ്‌ സി.പി.എം `ആശയ'പരമായി നേരിടുകയെന്നതിന്‌ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്‌.

നാല്‍പത്തെട്ടു വയസ്സുവരെയും സി.പി.എമ്മിനു വേണ്ടി മാത്രം ജീവിച്ച ടി.പി. ചന്ദ്രശേഖരന്‌ തന്റെ പൂര്‍വ സംഘടനയുടെ കയ്യിലിരിപ്പ്‌ നന്നായറിയാം. അതു കൊണ്ടാണ്‌ പലവട്ടം ചന്ദ്രശേഖരന്‍ പലരോടുമായി ഇങ്ങനെ പറഞ്ഞത്‌: `പാര്‍ട്ടി ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാല്‍ കൊന്നിരിക്കും. അതിന്റെ പേരില്‍ എന്നെയാരും സംരക്ഷിക്കേണ്ട' എന്ന്‌. അതിനര്‍ത്ഥം എത്ര കനത്ത സുരക്ഷയുണ്ടായാലും ഇടിമിന്നല്‍പോലെ സി.പി.എം കൊലയാളി സംഘം ഇരയെ കൈകാര്യം ചെയ്യുമെന്നാണ്‌. `ജയകൃഷ്‌ണന്‍ മാസ്റ്ററുടെ ഗതിവരും', `ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നിങ്ങനെ സി.പി.എം ജാഥയില്‍ നിന്ന്‌ പരസ്യമായി മുദ്രാവാക്യം ഉയരുമ്പോള്‍, `കുലംകുത്തികള്‍ക്ക്‌ ഒരു ഘട്ടത്തിലും മാപ്പില്ല; ഈ പാര്‍ട്ടിയുടെ മുന്നില്‍ മാപ്പില്ല' എന്ന്‌ പലവട്ടം പിണറായി വിജയന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ തന്നെ വന്ന്‌ ഭീഷണി മുഴക്കുമ്പോള്‍ ആര്‍ക്കായാലും ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്‌. അതാണ്‌ ചന്ദ്രശേഖരന്റെ വാക്കുകളായി ഭാര്യ രമ പറയുന്നത്‌: `അവര്‍ എന്നെ ഇല്ലാതാക്കും' എന്ന്‌. തനിക്കു നേരെ നേരത്തെ ഒമ്പത്‌ തവണ നടന്ന വധശ്രമങ്ങള്‍, ആര്‍.എം.പി പ്രവര്‍ത്തകരായ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജയരാജന്‍, എം.പി. ദാമോദരന്‍, കെ.കെ. ജയന്‍, ടി.പി. ബാലന്‍, താഴെക്കുനി കേളപ്പന്‍, അഖിലേഷ്‌ തുടങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പിച്ചും നടത്തിയ കൊലപാതക ശ്രമങ്ങള്‍. ഇതെല്ലാം ചന്ദ്രശേഖരനു മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ `ഇടത്‌പക്ഷം' മാസികയില്‍ `ഒഞ്ചിയത്ത്‌ സി.പി.എം ഫാസിസം' എന്ന അവസാനത്തെ ലേഖനത്തിലും അതാണ്‌ ടി.പി. വരച്ചുകാട്ടിയത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനെ പ്രതി ചേര്‍ക്കണമെന്ന ഇടതുപക്ഷ ഏകോപന സമിതിയുടെ ആവശ്യം കേവലം രാഷ്‌ട്രീയ വിദ്വേഷം എന്ന കള്ളിയിലൊതുങ്ങുന്നതല്ല. എഴുതിത്തള്ളിക്കൂടാ. കാര്യകാരണ സഹിതമാണ്‌ സി.പി.എം പരമാധികാരിക്കെതിരായ ആരോപണമുയരുന്നത്‌.

മെയ്‌ 10ന്‌ രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു: ``ആര്‍.എം.പി നേതാവ്‌ കൊലചെയ്യപ്പെട്ടതു കൊണ്ട്‌ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കു ഭാവിയില്ലാത്തതിനാല്‍ അവരെ സി.പി.ഐക്കു കിട്ടും എന്ന്‌ പ്രതീക്ഷയുണ്ടായിരിക്കാം''. ഇതിനര്‍ത്ഥം ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു കഴിഞ്ഞാല്‍ ആര്‍.എം.പിക്കു ഭാവിയില്ലെന്ന്‌ സി.പി.എം നിശ്ചയിച്ചിരിക്കുന്നുവെന്നു തന്നെ. ചന്ദ്രശേഖരനെ `കുലംകുത്തി' എന്നു വിളിച്ചത്‌ പാര്‍ട്ടി ശത്രുക്കളോടൊപ്പം ചേര്‍ന്ന്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണെന്ന്‌ പിണറായി പറയുന്നു.
യു.ഡി.എഫില്‍ ഘടകമായ എം.വി.ആറിനും ഗൗരിയമ്മക്കും കഴിയാത്ത വെല്ലുവിളി ചന്ദ്രശേഖരനു കഴിഞ്ഞു എന്ന്‌ സി.പി.എമ്മിനു സമ്മതിക്കേണ്ടി വരികയാണ്‌. ചന്ദ്രശേഖരന്‍ രൂപപ്പെടുത്തിയത്‌ അധികാരം ആവശ്യമില്ലാത്ത ഒരു ബദല്‍ സി.പി.എം. സ്വന്തമായി മാനിഫെസ്റ്റോ. ഭരണഘടന. വര്‍ഗ, ബഹുജന സംഘടനകള്‍. സ്വന്തം മുഖപത്രം. വളണ്ടിയര്‍ സേന. ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കാത്ത വിപ്ലവവീര്യം. ആരോടും സന്ധി ചെയ്യാത്ത ഒറ്റയാന്‍. അതുകൊണ്ട്‌ ആര്‍.എം.പിയെ തന്നെയാണ്‌ സി.പി.എം പേടിക്കേണ്ടത്‌. ചന്ദ്രശേഖരനെ പിണറായി വിജയനും.

കൊലക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നവന്റെ വെപ്രാളം പോലെയാണ്‌ സി.പി.എം അധിപന്റെ പ്രസ്‌താവനകള്‍. ആര്‍ക്കും സംശയം തോന്നുന്ന ശരീര ഭാഷ. ആരാണ്‌ പ്രതിയെന്ന്‌ ആദ്യം പറഞ്ഞതും പിണറായി തന്നെ. ക്വട്ടേഷന്‍ സംഘമാണെന്ന്‌.
ഒരു ചാണ്‍ നീളമുള്ള മുഖത്ത്‌ 51 വെട്ടുകള്‍. അവസാനമായി ആ മുഖത്തു പോലും ആരും നോക്കരുതെന്ന ക്രൂരവിധി. പക്ഷെ, പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പട്ടടയൊരുക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രാകൃതത്വത്തെ സ്വന്തം ചോര കൊണ്ട്‌ തളച്ചിരിക്കുന്നു ടി.പി. ചന്ദ്രശേഖരന്‍.
ഒരൊറ്റ മരണത്തിലൂടെ ചന്ദ്രശേഖരന്‍ എല്ലാ പോരാളികളെയും അസൂയപ്പെടുത്തിക്കളഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരേ പ്രത്യയാശാസ്‌ത്രത്തിന്റെ പേരില്‍ - ഒരേ കൊടി പിടിച്ചവരാല്‍ കൊല ചെയ്യപ്പെട്ട വിപ്ലവകാരിയായി ഒഞ്ചിയത്തിന്റെ ആകാശത്ത്‌ എന്നുമുണ്ടാകും ആ രക്തനക്ഷത്രം. എന്തായാലും ഒരിക്കല്‍ മരിക്കണം. അത്‌ പോര്‍ക്കളത്തിലാവുക. മരണാനന്തരം പ്രതിയോഗികളെ കൂടുതല്‍ വിറപ്പിച്ചു കൊണ്ട്‌. ഇനി വിശ്രമിക്കാനാവില്ല ടി.പിയുടെ അനുയായികള്‍ക്ക്‌. ഇനി സുഖനിദ്രയില്ല ചന്ദ്രശേഖരന്റെ ശത്രുക്കള്‍ക്കും. മൃത്യുവിന്‌ താഴ്‌ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമായി ടി.പി. ചന്ദ്രശേഖരന്‍ ഉയര്‍ന്നു പറക്കുകയാണ്‌.
തുടര്‍ന്ന് വായിക്കുക

സഖാക്കളുടെ രഹസ്യ(പരസ്യ ?) ചര്‍ച്ചകള്‍


ഇത്  സഖാക്കള്‍ രഹസ്യ ഗ്രൂപ്പ് എന്ന് അഭിമാനിക്കുന്ന ഒരു (പരസ്യ ) ഗ്രൂപ്പിന്റെ മുഖ വാചകങ്ങളാണ് ...
ഗ്രൂപ്പിന്റെ മര്‍മ്മം (ഉദ്ദേശം )വളരെ വ്യക്തമായി പറയുന്നുണ്ട് ഇതില്‍ :

സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം........


എന്തൊക്കെയാണ് ഇവിടത്തെ രഹസ്യ ചര്‍ച്ചകള്‍ ?
അത് മറ്റൊന്നുമല്ല , വീ എസ്‌ അച്ചുതാനന്ത  പൂജയാണ്  മുഖ്യ ചര്‍ച്ച ..
പിണറായി വിജയനും ,ജയരാജന്മാരുമോക്കെയാണ് ഇവരുടെ കണ്ണില്‍ മുഖ്യ വില്ലന്മാര്‍ . 
ചര്‍ച്ചകളൊക്കെ ആ നിലയ്ക്കാണ്‌ പുരോഗമിക്കുന്നത് ...

പരസ്യമായും രഹസ്യമായും ജീവിതത്തില്‍   മാന്യതയും ,സത്യ സന്ധതയും പുലര്‍ത്തുക എന്നതാണ്  സംസ്കാരം എന്നത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് ... എന്നാല്‍ ഫേസ്ബുക്കില്‍ അധിക സഖാക്കളും ഇരട്ടത്താപ്പുകാരാണ് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ ഗ്രൂപ്പ് ...അറിയപ്പെട്ട സഖാക്കളൊക്കെ ഈ  ഗ്രൂപ്പിലുണ്ട് .
ഈ ഗ്രൂപ്പിലെ ഒരു പോസ്റ്റും മറുപടിയും കാണൂ ..


തന്റേതായ  വിശ്വാസങ്ങള്‍ വിശ്വസിക്കുവാനും ,അത് പുറത്തു പ്രകടിപ്പിക്കുവാനും  ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു പൌരനും അവകാശമുണ്ട്‌ ..അതിന്റെ പേരില്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹസിക്കുന്നതോ അവഹേളിക്കുന്നതോ  കുറ്റകരവുമാണ് ... ഇവിടെ
കെ.മുരളീധരന്റെ  ഭാര്യയുടെ  വിശ്വാസത്തെ അന്ധമായ കോണ്‍ഗ്രസ്‌ വിരോധം ഒന്ന് കൊണ്ട് മാത്രം  അവഹെളിക്കുന്നതാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ ...(എന്നാല്‍  കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ മത്സരിച്ച ടി കെ ഹംസ താന്‍  'എ പി സുന്നി ആണ്' എന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പത്രക്കാരോട് പറഞ്ഞത് ഇവര്‍ കേട്ടിട്ടുണ്ടോ ആവോ ) ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കൂടിയാണ് തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുടെ ബന്ധുക്കള്‍ ഏതു രംഗത്തും വിജയം നേടുന്നത് എന്നത് ഏതൊരു മത വിശ്വാസിയും തുറന്നു പ്രഖ്യാപിക്കാറുണ്ട്‌ .അതിനര്‍ത്ഥം ജനങ്ങള്‍ വോട്ട് ചെയ്തതിനെ തള്ളി പറയുക എന്നല്ല . ദൈവ വിശ്വാസികളായ കംമൂനിസ്ടുകള്‍ പോലും അപ്രകാരം പറയാറുണ്ട്‌ എന്നതല്ലേ സത്യം ...

കമ്മൂണിസ്റ്റ് പാര്‍ട്ടി അണികളെ     ദൈവ വിശ്വാസത്തില്‍ നിന്നും അകറ്റുക  എന്ന ഗൂഡ ലക്ഷ്യമുള്ള  ചില ആളുകളുടെ  അഭിപ്രായമായി ഈ  ചര്‍ച്ചകളെ നിസ്സാരവല്‍ക്കരിക്കുവാന്‍ ഏതായാലും  ആരും തയ്യാറാകും എന്ന് കരുതുന്നില്ല .കാരണം അവര്‍ ഇത് പോലുള്ള ചര്‍ച്ചകള്‍ വളരെ  രഹസ്യമായി തുടരുവാനുള്ള പദ്ദ്തതിയിലാണ് . താഴെ വായിക്കാം അത് :

തുടര്‍ന്ന് വായിക്കുക

കേരളം : മന്ത്രിമാര്‍ ആരൊക്കെ?

മന്ത്രിമാര്‍  ആരൊക്കെ  ;സോഷ്യല്‍ സൈറ്റ് ആയ ഫേസ്ബുക്കില്‍ കണ്ട ചില നിര്‍ദ്ദേശങ്ങള്‍ ...:)
Vijeesh Ctk
ഉമ്മന്‍ ചാണ്ടി- മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, തെരഞ്ഞെടുപ്പ്, ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ , etc
ആര്യാടന്‍ മുഹമ്മദ്‌- ധനകാര്യം, നികുതി, സ്റ്റോര്‍ പര്‍ച്ചേസ്
കെ. മുരളീധരന്‍ - വൈദ്യുതി
കെ. സി. ജോസഫ്- ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍ , ലീഗല്‍ മെട്രോളജി
തേറമ്പില്‍ രാമകൃഷ്ണന്‍- ആരോഗ്യം, കുടുംബക്ഷേമം, ആരോഗ്യ സര്‍വകലാശാല
കെ. ബാബു-എക്സൈസ്, ഭവനനിര്‍മാണം, പ്രിന്റിംഗ് & സ്റ്റേഷന്‍റ്റി
കെ. അച്യുതന് - വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി
വി. ഡി. സതീശന്‍- ഐ. ടി., രജിസ്ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക് റിലേഷന്‍സ്, പാര്‍ലമെന്ററി കാര്യങ്ങള്‍
പി.കെ ജയലക്ഷ്മി- സ്പോര്‍ട്സ്, യുവജനക്ഷേമം, പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം
പി.കെ. കുഞ്ഞാലിക്കുട്ടി-വ്യവസായം, വാണിജ്യം, മൈനിംഗ് & ജിയോളജി, ശാസ്ത്ര-സാങ്കേതികം, ന്യൂനപക്ഷ ക്ഷേമം
എം.കെ. മുനീര്‍ ‍-വിദ്യാഭ്യാസം
മഞ്ഞളാംകുഴി അലി-പൊതുമരാമത്ത്, നോര്‍ക്ക
വി.കെ. ഇബ്രാഹിം കുഞ്ഞ്-തദ്ദേശ ഭരണം, ഗ്രാമവികസനം
സി. മമ്മൂട്ടി-ഗതാഗതം, വഖഫ്
കെ.എം .മാണി-റവന്യൂ, നിയമം , ഭൂപരിഷ്കരണം , സര്‍വേ, ലാന്‍ഡ്‌ റെക്കോര്‍ഡ്‌സ
ടി.യു. കുരുവിള-കൃഷി, കാര്‍ഷിക സര്‍വകലാശാല
പി.സി.ജോര്‍ജ്-തൊഴില്‍ , പുനരധിവാസം, മൃഗസംരക്ഷണം, വെറ്റിനറി സര്‍വകലാശാല
കെ. പി. മോഹനന്‍-ടൂറിസം, സഹകരണം
ടി. എം. ജേക്കബ്‌-ജലവിഭവം, ജലസേചനം , ശുചീകരണം
കെ.ബി. ഗണേഷ് കുമാര്‍ - സംസ്കാരികം, സാമൂഹ്യക്ഷേമം, ദേവസ്വം
ഷിബു ബേബി ജോണ്‍-തുറമുഖം, ഫിഷറീസ്

സ്പീക്കര്‍ : ജി. കാര്‍ത്തികേയന്‍
ഡെപ്യൂട്ടി സ്പീക്കര്‍ : സി.പി. മുഹമ്മദ്‌
കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി സെക്രട്ടറി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Dont know the authenticity of this news.. but seems interesting..
got it from mayyazhikootam group ( by Salin Noushad Anantavida )
***************************************************
Ck Basheer Kaimalassery
UDF ministers

Ummanchandi - Chief minister & Civil
P.K.Kunjali kutty - Industrial & IT
K.M.Mani - Finance
K.P.Mohanan - Health
T.M.Jacob - Water & lift irrigation
K.B.Ganesh kumar - Transport
Shibu baby john - fisheries & tourisum
P.J.Joseph - revenue
P.C. gorge - forest
M.K.Muneer - PWD
T.A.Ahamed kabeer - Education
K.N.A Kader - Local administration
P.K.abdul rubb - food & civil supplies
P.C.Vishnu nad - co-oprative & Devasam
V.D.Satheeshan - Law & youth welfare , sports
K.Muraleedaran - Electricity
M.A.Vahid - Social welfare
K.C.joseph - agriculture
K.achuthan - Excise
Jaya lakshmi - Dalith welfare
T.N. Prathaban - Labour
എന്താണ്  താങ്കളുടെ നിര്‍ദ്ദേശം ..?
തുടര്‍ന്ന് വായിക്കുക

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സഖാക്കളുടെ തമ്മിലടി രൂക്ഷം

നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസത്തിന് ശേഷം സഖാക്കളുടെ ഗ്രൂപ്‌ പോര് മറ നീക്കി പുറത്തു വന്നിരിക്കുന്നു ...

തങ്ങളുടെ നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ പരിവേഷമണിയിക്കുവാനും എതിര്‍ ഗ്രൂപ്പുകാരെ ആദര്‍ശ വിരോധികളാക്കുവാനും ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതു ...ഇതാ ഒരു ഉദാഹരണം
















തുടര്‍ന്ന് വായിക്കുക

വീ എസ്സിന്റെയും പാര്‍ട്ടിയുടെയും പദ പ്രയോഗങ്ങള്‍ കൂടുതല്‍ സംസ്കാര ശൂന്യം :കുഞ്ഞാലിക്കുട്ടി





തുടര്‍ന്ന് വായിക്കുക

ആരാ സഖാവേ ഈ ബ്രിട്ടാസ്‌ ? ബ്രൂട്ടസാണോ

ജോണ്‍ ബ്രിട്ടാസ്‌ എന്ന  മാദ്ധ്യമ പ്രവര്‍ത്തകന്‍ കൈരളി വിട്ടപ്പോള്‍ "ഹോ ഒരു ശല്യം ഒഴിവായി" എന്ന് അച്ചുതാനന്ത പക്ഷം ...
എന്നാല്‍ സ്വരം നന്നായത് കൊണ്ട് പാട്ട് നിര്തുകയല്ല മറ്റു ചില സ്ഥലങ്ങളിലൊക്കെ പോയി സ്വരം കൂടുതല്‍ നന്നാക്കി (പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'ഒന്ന് കൂടി മുതലാളിത്ത വാദി 'ആയി ) തിരിച്ചു വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു പിണറായി.

എന്നാല്‍ ബ്രിട്ടാസിനെ കുറിച്ച് പറയുമ്പോള്‍ സഖാക്കള്‍ക്ക് രണ്ടു മുഖം ..പരസ്യമായി പറയുമ്പോള്‍ ഏഷ്യാനെറ്റ് ചാനലിനെ ശുദ്ധീകരിക്കുന്ന പണിക്കാണ് ബ്രിട്ടാസ്‌ പോയതെന്ന് പറയും ..രഹസ്യമായിട്ട് എന്താണ് പറയുന്നത് എന്ന് താഴെ വായിച്ചു കൊള്ളൂ ..




സത്യത്തില്‍ ആര് പറയുന്നതാ ശരി ?
തുടര്‍ന്ന് വായിക്കുക

പ്രതിപക്ഷത്തിരിക്കുവാനുള്ള റീ ഹെര്സല്‍

ഏതായാലും മറുപടി പറയേണ്ടത് ഇടതു മുന്നണിയും അതിന്റെ നേതാക്കളുമാണ്
തുടര്‍ന്ന് വായിക്കുക

കമ്യൂണിസത്തിലെ ഫാസിസം


ജോസഫ്‌ ചാവറ

(നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായിരുന്നു ലേഖകന്‍)

2011 ഏപ്രില്‍ 13ന്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുകയോ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാതിരുന്ന എന്നെ എന്റെ പാര്‍ട്ടിയുടെ (സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്‌) സംസ്‌ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ മാര്‍ച്ച്‌ 23നു രാത്രി ഏകദേശം പത്തുമണിയോടെ ഫോണില്‍ വിളിച്ച്‌ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. കൊലപാതക രാഷ്‌ട്രീയത്തിനു പേരുകേട്ട കണ്ണൂരിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍തന്നെ എന്നില്‍ വിറയല്‍ തോന്നിത്തുടങ്ങി.

എന്റെ ഭയം പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകന്‌ ഉണ്ടാകേണ്ട ധൈര്യം അദ്ദേഹം എന്നെ ഓര്‍മപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും തന്ന ഉപദേശത്തിലും അഭിപ്രായത്തിലും വിശ്വസിച്ച്‌ ഇരുപത്തിനാലാം തീയതി പോകാന്‍തന്നെ സമ്മതിച്ചു. അന്നു വൈകുന്നേരം മട്ടന്നൂരിലേക്കു പോകാന്‍ ഇറങ്ങിയ എന്റെ മൊബൈല്‍ ഫോണില്‍ ഹോസ്‌റ്റലില്‍നിന്നു ഡിഗ്രിക്കു പഠിക്കുന്ന മകളുടെ ഫോണ്‍ വന്നു. മട്ടന്നൂരില്‍ മത്സരിക്കാന്‍ പോയാല്‍ എന്നെ വധിക്കും എന്ന പേടിയില്‍ പോകരുതെന്നു പറയാനാണ്‌ അവള്‍ വിളിച്ചത്‌.

ഒടുവില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായ ടി.എം. ജോസഫ്‌, ജോയി ചെട്ടിശേരി, എന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാം എന്നിവരോടൊപ്പം ഞാന്‍ യാത്രയായി. വഴിമധ്യേ പ്രസിഡന്റിന്റെ കൈയില്‍നിന്നു മത്സരിക്കാന്‍ ആവശ്യമായ രേഖകള്‍ കൈപ്പറ്റി ഗുരുവായൂരില്‍ തങ്ങി. രാവിലെ വീണ്ടും യാത്ര. ഇടയ്‌ക്കുവച്ച്‌ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ വി.കെ. കുഞ്ഞിരാമന്‍, മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാലകൃഷ്‌ണ നമ്പ്യാര്‍ എന്നിവരെ കൂട്ടി ഏകദേശം 11 മണിയോടെ മട്ടന്നൂരില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങളെ കാത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ സുരേഷ്‌ മാവിലയും വിനോദ്‌ കുമാറും ഉണ്ടായിരുന്നു. പിറകെ കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും സി.എം.പിയുടെയും ഞങ്ങളുടെ പാര്‍ട്ടിയിലെയും നേതാക്കള്‍ വന്നു.

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ തിരക്കോട്‌ തിരക്ക്‌. ഒട്ടേറെ പരീക്ഷണങ്ങള്‍.... ഏറെ കടലാസുകള്‍... എല്ലാം ശരിയാക്കി പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ എന്റെ ആദ്യത്തെ പാര്‍ലമെന്ററി മത്സരത്തിന്റെ പത്രിക ഇരുപത്തിയാറാം തീയതി ഉച്ചയ്‌ക്ക് ഒരു മണിയോടെ റിട്ടേണിംഗ്‌ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ചു. അതും ഒരു പത്രിക മാത്രം. പക്ഷേ, അത്‌ അംഗീകരിക്കപ്പെട്ടു.

എന്റെ ചിന്ത 2007ലേക്കു പോയി. ഞങ്ങള്‍ കേരള അഡ്‌വര്‍ടൈസിംഗ്‌ ഏജന്‍സീസ്‌ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. അതിന്റെ വിശിഷ്‌ടാതിഥികളുടെ കൂട്ടത്തില്‍ ക്ഷണിക്കാന്‍ തീരുമാനിച്ച ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന ഇ.പി. ജയരാജനെ കാണാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയി. എന്നോടൊപ്പം കെ.ത്രി.എ. സംസ്‌ഥാന പ്രസിഡന്റ്‌ പി.ടി. ഏബ്രഹാം, സുന്ദര്‍കുമാര്‍, ജയിംസ്‌ എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഇ.പി. ജയരാജന്‍ തിരക്കിലാണ്‌. കുറച്ചു കാത്തിരിക്കാന്‍ പറഞ്ഞു. കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ ഞാന്‍ വരാന്തയിലേക്കിറങ്ങി. ഒരു എട്ടുകെട്ടിനെ അനുസ്‌മരിപ്പിക്കുന്ന കൂറ്റന്‍ കെട്ടിടം. അതിന്റെ വരാന്തയില്‍ കുറേ ബോര്‍ഡുകള്‍. റേഷന്‍ കടകളിലെ വിലവിവരപ്പട്ടികപോലെ. അതില്‍ കുറെ പേരുകള്‍. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ. 17നും 25നും മധ്യേയാണു ബഹുഭൂരിപക്ഷത്തിന്റെയും പ്രായം. അങ്ങനെ അനവധി ബോര്‍ഡുകള്‍. നൂറുകണക്കിനു പേരുകള്‍. എല്ലാ ബോര്‍ഡുകളുടെയും തലവാചകം ഒന്നു മാത്രം. ഞാനതു വായിച്ചു.

''മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കുവേണ്ടി രക്‌തസാക്ഷിത്വം വരിച്ച ധീരസഖാക്കള്‍''

ഞാന്‍ ഞെട്ടി. ഒരു ശ്‌മശാനത്തിലാണോ നില്‍ക്കുന്നത്‌! ശ്‌മശാനങ്ങളിലാണു പരേതരെ അടക്കം ചെയ്‌ത ശവക്കല്ലറകള്‍ക്കു മുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ 'ഇന്നു ഞാന്‍ നാളെ നീ' എന്ന്‌ ആലേഖനം ചെയ്‌തതിന്റെ താഴെയായി അടക്കം ചെയ്‌തവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ കൊത്തിവച്ചിട്ടുള്ളത്‌. ഇവര്‍ മരിച്ചത്‌ എങ്ങനെയാണ്‌? മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കു ചൂതുകളിക്കാരുടെ ഭാഷയാണ്‌. ഒന്നുവച്ചാല്‍ രണ്ട്‌. രണ്ടുവച്ചാല്‍ നാല്‌ എന്നിങ്ങനെ. ഇവരുടെ രക്‌തം വീണാണു കണ്ണൂരിന്റെ മണ്ണു ചുവന്നത്‌. ഈ പേരുദോഷം, ഈ ശാപവര്‍ഷം ആരു മാറ്റിത്തരും! നൂറുകണക്കിന്‌ ആളുകളെ സാക്ഷിനിര്‍ത്തി മട്ടന്നൂരിലെ സമ്മതിദായകരോടു ഞാന്‍ പറഞ്ഞു. എനിക്കുവേണ്ടി ഒരു തുള്ളി രക്‌തംപോലും ഈ മണ്ണില്‍ വീഴാന്‍പാടില്ല. ഒരു തുള്ളി കണ്ണുനീര്‍ പൊടിയാന്‍ പാടില്ല. ആരുടെയും മനസ്‌ വേദനിക്കാന്‍ പാടില്ല. അതുപോലെ നിങ്ങള്‍ ആരുടെയും രക്‌തവും കണ്ണുനീരും വീഴ്‌ത്താന്‍ പാടില്ല. ആരുടെയും മനസ്‌ വേദനിക്കുകയും അരുത്‌. സമാധാനത്തിന്റെ സന്ദേശവുമായ്‌ സ്‌നേഹത്തിന്റെ ഭാഷയില്‍ നിങ്ങള്‍ അവരോടു പറയൂ.... യഥാര്‍ഥ ജനാധിപത്യത്തിലേക്കു തിരിച്ചുവരാന്‍. ബാലറ്റിലൂടെ കണക്കുതീര്‍ക്കാന്‍...

നിര്‍മ്മലഗിരി കോളജിലേക്കു വോട്ടുചോദിക്കാന്‍ ചെന്ന എന്നെ കൂകിവിളിച്ച്‌ എന്റെ പ്രവൃത്തി തടസപ്പെടുത്തി വന്ന 18 ഓളം എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥികള്‍! തില്ലങ്കേരിയിലേക്കു പര്യടനവുമായി പോയ എന്റെ വഴിയില്‍ കല്ലുകളും മരത്തടികളുംവച്ച്‌ തടസപ്പെടുത്തി കുറെ ചെറുപ്പക്കാര്‍! അവരുടെ കൈകളില്‍ ആണി പതിപ്പിച്ച മരക്കഷണങ്ങള്‍! അത്‌ ഉയര്‍ത്തിക്കാട്ടി അവര്‍ ഭീഷണിപ്പെടുത്തി.:

''അള്ളുവയ്‌ക്കും... വണ്ടിക്കെല്ലാം...!''

തെരഞ്ഞെടുപ്പിന്റെ ദിവസങ്ങളില്‍ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്‌, മാലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എന്റെ ബോര്‍ഡുകളും ബാനറുകളും ഒരു പകല്‍ വെളിച്ചംപോലും കാണാന്‍ അനുവദിക്കാതെ എടുത്തു മാറ്റി. നശിപ്പിച്ചു എന്നു പറയാന്‍ കഴിയില്ല. കാരണം എതിരാളികളുടെ പടം പതിച്ച ബാനറും ബോര്‍ഡുകളുമായി അത്‌ അങ്ങിങ്ങു നിരന്നു കഴിഞ്ഞിരുന്നു. എന്റെ അഭ്യര്‍ഥനകളുമായി കടന്നുചെന്നവരെ ഏകദേശം എഴുപതോളം ബൂത്തുകളിലെ വോട്ടര്‍മാരെ കാണാന്‍പോലും അനുവദിച്ചില്ല. യു.ഡി.എഫ്‌. പ്രവര്‍ത്തകരെ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി പാര്‍ട്ടി ഗ്രാമങ്ങളിലേക്ക്‌ ആരെയും കടത്തിവിട്ടുമില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇരുപത്തഞ്ചോളം ബൂത്തുകളില്‍ ബൂത്ത്‌ ഏജന്റായി ഇരിക്കാന്‍ പലര്‍ക്കും ഭയം. കാരണം, കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ കൈകാലുകള്‍ നഷ്‌ടപ്പെട്ടവരും ക്രൂരമര്‍ദനത്തിന്‌ ഇരയായവരും അവരുടെ മുന്നില്‍ ജീവിച്ചിരിക്കുന്ന സൂചനകളാണ്‌. എങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഇരുന്നവരെ രാവിലെതന്നെ ഭീഷണിപ്പെടുത്തി പറഞ്ഞയയ്‌ക്കാന്‍ ശ്രമിച്ചു. ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന പല യു.ഡി.എഫ്‌. അനുഭാവ വോട്ടര്‍മാരുടെ കൈയിലും ബൂത്തുലെവല്‍ ഓഫീസര്‍മാര്‍ കൊടുക്കേണ്ട സ്ലിപ്പുകള്‍ ഇല്ല.

ബി.എല്‍.ഒമാരെ നിയന്ത്രിക്കുന്നതു സി.പി.എം. പാര്‍ശ്വവര്‍ത്തികള്‍. തെരഞ്ഞെടുപ്പു ദിവസവും തലേന്നും കേന്ദ്രസേന ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി ഉണ്ടാകുമെന്നു പറഞ്ഞതല്ലാതെ ഞാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട ഒരു സ്‌ഥലത്തും ആ സേവനം ലഭിച്ചില്ല. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തന്ന വാക്കുകള്‍ കാറ്റില്‍ പറത്തി. തലങ്ങും വിലങ്ങും നാടന്‍ പോലീസിന്റെ പട്രോളിംഗും സായുധമായ കാവലും ഉണ്ടാകുമെന്നു പറഞ്ഞിട്ട്‌ സമയമായപ്പോള്‍ ഞാന്‍ അതൊന്നും കണ്ടില്ല. പോളിംഗ്‌ സ്‌റ്റേഷനുകളിലേക്കു വ്യാജ സ്ലിപ്പുമായി കടന്നുവരുന്ന കള്ളവോട്ടര്‍മാരെ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍ക്കു കഴിയുന്നില്ല. ചോദ്യം ചെയ്‌ത യു.ഡി.എഫ്‌. ബൂത്ത്‌ ഏജന്റിനെ വീണ്ടും വീണ്ടും കൊല്ലുമെന്ന ഭീഷണി! 13-ാം തീയതി രാവിലെ ഏഴു മുതല്‍ പോളിംഗ്‌ സ്‌റ്റേഷനുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ടനിര. അമ്മമാരും ഉമ്മമാരും കൈക്കുഞ്ഞുമായി നീണ്ട കാത്തിരിപ്പ്‌. കാരണം ഉച്ചകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം മാറും. ഞാന്‍ 61 ബൂത്തുകളോളം രണ്ടുമണിയോടെ കയറിയിറങ്ങി. 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ്‌ അപ്പോഴത്തെ പോളിംഗ്‌ നില. ബൂത്തിലെ തിരക്ക്‌ ഒഴിഞ്ഞു. പിന്നീടു വന്നവരില്‍ സ്‌ത്രീകളാരുമില്ല.

പെട്ടെന്ന്‌ എവിടെനിന്നോ ഓട്ടോറിക്ഷയിലും ലോറികളിലുമായി തലയില്‍കെട്ടുകാര്‍ വന്നിറങ്ങിത്തുടങ്ങി. എന്റെ ഫോണില്‍ നിരന്തരം സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ദീനരോദനങ്ങള്‍. എനിക്കു വാക്കുതന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ ഞാന്‍ വഴിയില്‍ കണ്ടില്ല. ഒരേ സമയം പത്തോളം ബൂത്തുകളില്‍ ഗുണ്ടാവിളയാട്ടം.

ചിറ്റാരിപ്പറമ്പ്‌ പഞ്ചായത്തിലെ 133-ാം നമ്പര്‍ ബൂത്തായ കണ്ണവം എല്‍.പി. സ്‌കൂളില്‍ സി.പി.എമ്മുകാര്‍ ബൂത്തുപിടിച്ചു എന്നു കേട്ട്‌ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മഹാഭാരത യുദ്ധത്തിലെ പത്മവ്യൂഹത്തിനെ അനുസ്‌മരിപ്പിക്കുന്നതുപോലെയൊരു പോളിംഗ്‌ സ്‌റ്റേഷന്‍. കന്നുകാലിത്തൊഴുത്തിനെ അനുസ്‌മരിപ്പിക്കുന്ന ആ ബൂത്തിലേക്ക്‌ 200 മീറ്റര്‍ ദൂരം.... കഷ്‌ടിച്ച്‌ ഒരാള്‍ക്ക്‌ നടക്കാവുന്ന വഴി. ബൂത്തിനു ചുറ്റും അമ്പതോളം സി.പി.എം. കാവല്‍ പടയാളികള്‍. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാരെ വെളിയിലിറക്കാന്‍ അവിടെ നാലു പോലീസുകാര്‍ മാത്രം. കോമ്പൗണ്ടിനു വെളിയിലിറങ്ങാന്‍ എ.എസ്‌.ഐ. ആവശ്യപ്പെട്ടതും ''നിനക്കു കാലാണോ കൈയാണോ വേണ്ടതെന്നായി മറുചോദ്യം''. ഈ സമയം എന്നെ വഴികാണിക്കാന്‍ വന്ന ചെറുപ്പക്കാരനെ തിരിഞ്ഞുനോക്കി. അവനെ കാണാനില്ല. പെട്ടെന്ന്‌ ഈ ചെന്നായ്‌ക്കൂട്ടം ഇരയെ കണ്ട ആക്രാന്തത്തോടെ തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിക്കയറുന്നു. പിന്നെ സ്‌ത്രീകളുടേയും കുട്ടികളുടേയും ദീനരോദനങ്ങള്‍. ഒരു ചെറുപ്പക്കാരനെ ഓടിച്ചിട്ട്‌ നാല്‍പതോളം ഗുണ്ടാസംഘത്തിന്റെ കൊടിയ മര്‍ദനം.

ഞാന്‍ ഓടി ആ മുറ്റത്തെത്തി. 40 പേരുടെ മുന്‍പില്‍ ഞാനാര്‌? ജീവനുവേണ്ടി കേഴുന്ന ചെറുപ്പക്കാരന്റെ മുഖം ഒരുനോക്കു കാണാന്‍ കഴിഞ്ഞു. അത്‌ എനിക്കു വഴികാട്ടാന്‍ വന്നയാളല്ല. ഈ ചെറുപ്പക്കാരന്‍ ആരാണ്‌? ബൂത്തില്‍നിന്നു പോലീസുകാരോട്‌ സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഭാഗ്യത്തിന്‌ ഒരു സി.ഐ. അവിടെയെത്തി. പോലീസ്‌ അവിടെ എത്തുമ്പോള്‍ ചത്തിട്ടെന്നവണ്ണം ആ ചെറുപ്പക്കാരനെ ഉപേക്ഷിച്ച്‌ അവര്‍ പിന്മാറിയിരുന്നു.

ആ ചെറുപ്പക്കാരനേയുംകൊണ്ട്‌ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു പോകുംവഴി ജീവച്‌ഛവംപോലെയായ അവനോട്‌ ഞാന്‍ പേര്‌ ചോദിച്ചു. ഉത്തരം പറഞ്ഞത്‌ കൂടെയുണ്ടായിരുന്ന സഹോദരനാണ്‌. 'ഉമ്മര്‍..' മുസ്ലിം യൂത്ത്‌ലീഗിന്റെ പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌. എനിക്കുവേണ്ടി പോളിംഗ്‌ ഏജന്റായി രാവിലെ ആറുമണിക്ക്‌ ഒരു ചായ മാത്രം കുടിച്ചിട്ട്‌ കയറിയതാണ്‌. ഒന്നും പിന്നെ കഴിച്ചിട്ടില്ല. ദാഹിച്ചിട്ട്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ അടുത്ത വീട്ടിലേക്കു പോയതാണ്‌. അപ്പോഴാണ്‌ ചെന്നായ്‌ക്കൂട്ടം ഈ നിലയിലാക്കിയത്‌. ഇനി എത്ര കാലം വേണം ഈ ചെറുപ്പക്കാരനു സാധാരണ നിലയിലേക്കു തിരിച്ചുവരുവാന്‍! വന്നാലോ എത്രയോ ശാരീരിക അവശതകള്‍ കടന്നുവരും. കണ്ണൂരിലെ കമ്യൂണിസ്‌റ്റ് ആധിപത്യം യഥാര്‍ഥ ജനാധിപത്യമായി അവകാശപ്പെടാന്‍ കഴിയുമോ?

ഈ ശൈലി പശ്‌ചിമബംഗാളിലെ പോലെ മാവോയിസം വളരാനും ചെറുത്തുനില്‍പിനായി ജനാധിപത്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ചെറുപ്പക്കാര്‍ കൂട്ടത്തോടെ ഭീകരവാദ- തീവ്രവാദ രാഷ്‌ട്രീയത്തിലേക്കു തിരിയാനും കാരണമാകും. അതു കണ്ണൂരില്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നോര്‍ക്കുക നിങ്ങള്‍ തളര്‍ത്തുന്നതു യഥാര്‍ഥ ജനാധിപത്യത്തെയാണ്‌.


മംഗളം ദിന പത്രം (april 26,2011)
തുടര്‍ന്ന് വായിക്കുക

പിണറായിയെ അപമാനിക്കുന്ന സഖാക്കള്‍

അതി രൂക്ഷമായ 'വിഭാഗീയത' (തമ്മിലടി എന്ന് നാടന്‍ ഭാഷ ) മൂലം ദുര്‍ബലമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് കപട മുഖതോടെയാണ് ... പിണറായി ഗ്രൂപ്‌ അച്ചുതാനന്തന്‍ ഗ്രൂപ്‌ കോടിയേരി ഗ്രൂപ്‌ എന്നൊക്കെ പറഞ്ഞു തമ്മിലടിക്കുന്ന സഖാക്കള്‍ തരാം പോലെ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായി തന്നെ തമ്മിലടിക്കുന്നതിന്റെ ഒരു 'ഫേസ് ബുക്ക്‌ ' ഉദാഹരണമാണ് താഴെ ...

ഈ ഗ്രൂപ്പിന്റെ തലക്കെട്ട്‌ തന്നെ അതി രൂക്ഷമായ 'വിഭാഗീയത' (തമ്മിലടി എന്ന് നാടന്‍ ഭാഷ ) സൂചിപ്പിക്കുന്നു ...

(ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതാക്കി  വായിക്കാം )










>>>>>എ.ഡി.ബി വായ്പയെക്കുറിച്ച് ഗര്‍ജ്ജിച്ചതിന്, ലാവലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിന്, പാര്‍ട്ടി ലാവലിന്‍ അഴിമതിയെ വിശുദ്ധകര്‍മ്മമായി പ്രഖ്യാപിച്ചതിനുശേഷവും അതിനെ ഇകഴ്ത്തിപ്പറഞ്ഞതിന്, ഒടുവില്‍ ലോട്ടറിമാഫിയക്കെതിരേ നീങ്ങിയതിന് പെണ്‍വാണിഭക്കാര്‍ക്കെതിരെ,ഭൂ മാഫി.ക്കെതിരെ, എല്ലാ വിധ അഴിനമതിക്കെതിരെ.............സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം.....<<<



തുടര്‍ന്ന് വായിക്കുക

പിണറായിയെ ഒളിപ്പിക്കുന്ന അച്ചുതാനന്തന്‍ സഖാവ്

വീ എസ്സിനെ ന്യായീകരിക്കുന്ന പലരും ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട് ..തന്റെ പാര്‍ട്ടി സെക്രെറെരി ലാവ്‌ലിന്‍ കേസില്‍ അഴിമതി ചെയ്തു എന്ന് അദ്ദേഹത്തിനു വ്യക്തമായും ബോദ്ധ്യമുണ്ട് ..ആ വിവരം ചൂണ്ടിക്കാട്ടി അദ്ദേഹം രണ്ടു തവണ പോളിറ്റ്‌ ബൂരോക്ക് കത്തെഴുതിയത് വെളിപ്പെടുത്തിയത് സന്തത സഹചാരി ആയിരുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ആണ് ..
.മാത്രവുമല്ല ഇവിടെ വീ എസ്സിനെ വിഗ്രഹമാക്കുന്ന പല സഖാക്കളും അത് അംഗീകരിക്കുന്നു ...


ഫേസ് ബുക്കില്‍ വീ എസ്സിനെ വിഗ്രഹ വല്ക്കരിക്കുവാന്‍ വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകളില്‍ അത് വളരെ വ്യക്തവുമാണ്

ഒരു ഉദാഹരണം താഴെ കാണാം:

(ഇത് ഒരു ഉദാഹരം മാത്രം ...വീ എസ്സിനെ വിഗ്രഹവല്‍ക്കരിക്കുന്ന ഗ്രൂപ്പുകള്‍ ധാരാളം ഉണ്ട് ഫേസ് ബുക്കില്‍ )


>>>>>എ.ഡി.ബി വായ്പയെക്കുറിച്ച് ഗര്‍ജ്ജിച്ചതിന്, ലാവലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിന്, പാര്‍ട്ടി ലാവലിന്‍ അഴിമതിയെ വിശുദ്ധകര്‍മ്മമായി പ്രഖ്യാപിച്ചതിനുശേഷവും അതിനെ ഇകഴ്ത്തിപ്പറഞ്ഞതിന്, ഒടുവില്‍ ലോട്ടറിമാഫിയക്കെതിരേ നീങ്ങിയതിന് പെണ്‍വാണിഭക്കാര്‍ക്കെതിരെ,ഭൂ മാഫി.ക്കെതിരെ, എല്ലാ വിധ അഴിനമതിക്കെതിരെ.............സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം.....<<<






                        എന്നിട്ടും   ലാവലിന്‍  അഴിമതിക്കെതിര്ല്‍   പൊതു ജന മദ്ധ്യത്തില്‍    തുറന്നു പറയാതെ 'മാദ്ധ്യമ സിണ്ടിക്കേറ്റ്' 'ബക്കറ്റിലെ വെള്ളം ''ഗ്ലാസ്സിലെ വെള്ളം' എന്നൊക്കെ പറഞ്ഞു കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് വീ എസ്സിന്റെത് ..അതിനു ചൂട്ടു പിടിക്കാന്‍ മസ്തിഷ്കത്തില്‍ മണ്ടരി ബാധിച്ച ചില ആളുകള്‍ രംഗതിരനിയിരിക്കുന്നതില്‍ സഹതപിക്കാം ..കാരണം അവരും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് .. അത്തരം ഗ്രൂപ്പുകളില്‍ അംഗമായി പിണറായിയെ കടിച്ചു കീറുന്നു... എന്നിട്ട് നമ്മുടെയൊക്കെ മുന്നില്‍ പിണറായിയെയും അച്യുതാനന്ദന് സഖാവിനെയും മഹത്വപ്പെടുത്തുന്നു ...ഇനിയും വേണോ ഈ കപടത എന്നാണു അവരോടു ചോദിക്കാനുള്ളത് ..


കൂട്ടി വായിക്കാന്‍ ഒന്ന് കൂടി:

തുടര്‍ന്ന് വായിക്കുക

ഇതോ സ്ത്രീ സംരക്ഷണം ...?!!!

രാഷ്ട്രീയ എതിരാളികളെ മാത്രമല്ല സ്വന്തം പാര്ട്ടിക്കാരെയും ,മുന്നണി നേതാക്കളെയും പുശ്ചിച്ചു മാത്രം സംസാരിച്ചു ശീലമുള്ള ഒരുകമ്മ്യൂണിസ്റ്റ്‌ മുഖ്യ മന്ത്രി നമുക്കിനി വേണ്ടേ വേണ്ട എന്ന് കേരള ജനത തീരുമാനിച്ചു കഴിഞ്ഞു .



തുടര്‍ന്ന് വായിക്കുക

സഖാവ് ആതിരയെ സി.പി.എം അനുഭാവികള്‍ പീഡിപ്പിച്ചതെന്തിന്....?

സോഷ്യല്‍ മീഡിയ രംഗത്തെ വളരെ പോപ്പുലര്‍ ആയ ഫേസ് ബുക്കില്‍ ഒരു ഗ്രൂപ്പില്‍(റിപ്പോര്‍ട്ടര്‍ ഗ്രൂപ്പ്‌ ) നടന്ന ഒരു ചര്‍ച്ചയാണ് താഴെ ... വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മറു പക്ഷക്കാരെ തെറി വിളിക്കാനും അശ്ലീലം ആരോപിക്കാനും മടിക്കാത്ത ഒരു വിഭാഗം സഖാക്കളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തി ന്റെ പേരില്‍ ഒരുപെണ്കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വായിക്കൂ ..































തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails