ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സുകുമാര്‍ അഴീക്കോട് വായിച്ചറിയുവാന്‍


തുടര്‍ന്ന് വായിക്കുക

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി .  യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷിജാസ് കാരകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ നവാസ് യോഗം ഉദ്ഘാടനം ചെയ്തു . ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫിയ ബഷീര്‍ മുഖ്യ പ്രഭാഷണം നിര് വഹിച്ചു  .

മുസ്ലിം ലീഗിന്റെ ഇടവെട്ടി പഞ്ചായത്ത്  കമ്മിറ്റി പ്രസിഡന്റ്‌  അസ്സിസ് ഇല്ലിക്കല്‍ , ജനറല്‍ സെക്രട്ടറി  അമീര്‍ വാണിയപ്പുരയില്‍  മുസ്ലിം ലീഗിന്റെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ഇല്ലിക്കല്‍ ,ഹനീഫ പാറെകണ്ടത്തില്‍ ,യൂത്ത് ലീഗ് തൊടുപുഴ മണ്ഡലം പ്രസിഡന്റ്‌ ഇ എ എം അമീന്‍ , ജനറല്‍ സെക്രട്ടറി പി എന്‍ നൌഷാദ് തുടങ്ങി ലീഗിന്റെയും യൂത്ത് ലീഗിന്റെയും വിവിധ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ..

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബിന്‍ ഇല്ലിക്കല്‍ സ്വാഗതവും

ട്രെഷറര്‍ താജുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു .


തുടര്‍ന്ന് വായിക്കുക

സമൂഹത്തെ വേലി കെട്ടിത്തിരിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട
തുടര്‍ന്ന് വായിക്കുക

പൊതു സമൂഹത്തിലെ കണ്ണികള്‍

ഈശ്വര വിശ്വാസികള്‍ നയിക്കുന്ന ഒരു മാര്‍ക്സിസ്റ്റേതര മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതില്‍ ഏറെ ആഹ്ലാദിക്കുന്നവരാണ് വിശ്വാസികള്‍. ഇവിടുത്തെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമുള്ള ഒരു സമുദായത്തിന് സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ എങ്ങനെ കഴിഞ്ഞു? രാഷ്ട്രീയ പ്രബുദ്ധതയാര്‍ജ്ജിച്ച് സംഘടിക്കുകയും പൊതു സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഇതര സമുദായങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചും സൗഹൃദം പുലര്‍ത്തിയും സമുദായത്തിന്റെയും മതത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഈ വിജയത്തിന്റെ കാരണം.

മൂന്ന് പതിറ്റാണ്ട് മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കഴിഞ്ഞ ബംഗാളിലെ മുസ്ലിംകള്‍ എന്തുകൊണ്ട് ഇത്ര പിന്നോക്കമായി. രാഷ്ട്രീയമായി സംഘടിച്ച് അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പൊരുതാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ രക്ഷ കമ്മ്യൂണിസ്റ്റുകാരിലാണെന്ന് അവര്‍ ധരിച്ചു.

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയ ശക്തിയുടെ ഈ സ്വാധീനം കണ്ടറിഞ്ഞതുകൊണ്ട് അതിനെ തളര്‍ത്താന്‍ ഇരുമുഖ ആക്രമണമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്ന ധാരണ സൃഷ്ടിക്കുക; മറുവശത്ത് മുസ്ലിംകളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന പുതിയ മുസ്ലിം സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും തങ്ങളെ അനുകൂലിക്കുന്ന മത സംഘടനകള്‍ക്ക് വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്‍കി പ്രീണനം നടത്തുകയും ചെയ്യുക. അബ്ദുന്നാസിര്‍ മഅ്ദനിയെപ്പോലും ലീഗിനെതിരായി ഉപയോഗിക്കാന്‍ ശ്രമിച്ചു. മത സംഘടനകള്‍ക്കിടയിലുള്ള ഭിന്നിപ്പിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ മാര്‍ക്സിസത്തിന്റെ ഈ തന്ത്രങ്ങളെ മുസ്ലിം സമുദായം തിരിച്ചറിഞ്ഞു എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നത്. മുസ്ലിം രാഷ്ട്രീയ ശക്തിയെ ദുര്‍ബലമാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിക്കപ്പെട്ട സംഘടനകളുടെയെല്ലാം ഗതി ഇക്കാര്യം വ്യക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെയല്ല മുമ്പ് മുസ്ലിം സമുദായം വീക്ഷിച്ചിരുന്നത്. ഒരു മത വിരുദ്ധ ദര്‍ശനം എന്ന നിലക്ക് എല്ലാ മുസ്ലിം സംഘടനകളും മതമപണ്ഡിതരും അതിനെ എതിര്‍ക്കുകയായിരുന്നു. മാര്‍ക്സിസം സ്വീകരിച്ച ഒരു മുസ്ലിമിന് സമൂഹത്തില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ മുസ്ലിം സമുദായത്തിന്റെ പിന്തുണയാര്‍ജ്ജിക്കാതെ അധികാരത്തിലെത്താന്‍ കഴിയുകയില്ലെന്ന് കണ്ട സി.പി.എം., സമുദായത്തില്‍ വേരോട്ടം സൃഷ്ടിക്കാന്‍ പുതിയ യന്ത്രം ആവിഷ്കരിച്ചു. പരസ്യമായ മതവിരുദ്ധ നിലപാട് ഉപേക്ഷിച്ച് തങ്ങള്‍ മാറിയെന്ന് വരുത്തിതീര്‍ത്ത് മുസ്ലിംകളെ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുകയും പിന്നെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ പാര്‍ട്ടി നയങ്ങളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുക. ഈ അടവ് ഒരു പരിധി വരെ പലേടത്തും വിജയിക്കുക തന്നെ ചെയ്തു. മത സംഘടനകള്‍ എതിര്‍പ്പ് ഉപേക്ഷിച്ചു. മാര്‍ക്സിസത്തെ താത്വികമായും യുക്തിഭദ്രമായും വിമര്‍ശിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിപോലും തങ്ങള്‍ എതിര്‍ത്ത മാര്‍ക്സിസം മരിച്ചു എന്ന വിധത്തിലുള്ള നിലപാട് സ്വീകരിച്ചു. ആരാധനാ കര്‍മ്മങ്ങളില്‍ വിശ്വാസമില്ലാത്തവര്‍പോലും പള്ളി കമ്മിറ്റികളില്‍ കയറിക്കൂടി. യാഥാര്‍ത്ഥ്യമെന്താണ്? മാര്‍ക്സിസത്തിന്റെ മത വിരുദ്ധ നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. മുസ്ലിം സമുദായാംഗമായ ഏതെങ്കിലും ഒരു മാര്‍ക്സിസ്റ്റ് നേതാവ് അഞ്ചു നേരത്തെ നമസ്കാരം നിര്‍വ്വഹിച്ചും. ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ഇസ്ലാമിക വിശ്വാസത്തിലേക്ക് തിരിച്ചുവന്നതായി കാണുന്നുണ്ടോ? ഡോ: ഉസ്മാനെപ്പോലെ ചുവന്ന കുപ്പായം ഊരിയെറിഞ്ഞുകൊണ്ടല്ലാതെ അത് സാധ്യവുമല്ല.
ഇത്തരം മാര്‍ക്സിസ്റ്റ് നേതാക്കളെ മത സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കാനും അവര്‍ക്ക് അംഗീകാരം നല്‍കാനും മാത്രം മുസ്ലിം സമുദായത്തില്‍ നയംമാറ്റം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഫലമോ? വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങള്‍ വഴിയും നേരിട്ടും തൊഴിലാളി സംഘടനകള്‍ മുഖേനയും മാര്‍ക്സിസ്റ്റ് ആദര്‍ശം സ്വീകരിച്ച ധാരാളം പേര്‍ മുസ്ലിം സമുദായത്തിലുണ്ടായി.

മാര്‍ക്സിസം മുസ്ലിം സമുദായത്തിന്റെ ആദര്‍ശ ജീവിതത്തിലും സംസ്കാരത്തിലും ചെലുത്തിയ ദുസ്വാധീനം കുറച്ചൊന്നുമല്ല. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ തിന്മ എന്താണ്? സ്രഷ്ടാവായ ദൈവത്തെയും കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന മരണാനന്തര ജീവിതത്തെയും ദൈവിക സന്ദേശമായ ഖുര്‍ആനെയും നിഷേധിക്കലാണ്. നമസ്കാരം അനുഷ്ഠിക്കാത്തവന് എന്ത് സ്ഥാനമാണ് ഇസ്ലാമില്‍ ഉള്ളത്. മാര്‍ക്സിസം സ്വീകരിക്കുന്നവന്‍ ഇവയൊന്നും തിന്മയായി കാണുന്നില്ല. മാത്രമല്ല അക്രമം, അനീതി, സ്വാതന്ത്രy നിഷേധം, അധാര്‍മ്മികത തുടങ്ങിയ തിന്മകള്‍ക്ക് മതമൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു കാഴ്ചപ്പാടാണ് മാര്‍ക്സിസത്തിലുള്ളത്. മുസ്ലിംകളുടെ വിശ്വാസം, മതാചാരം, സ്വഭാവ മര്യാദകള്‍ തുടങ്ങിയവയിലെല്ലാം മാര്‍ക്സിസം വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് ഒരേസമയം കമ്മ്യൂണിസത്തിലും ഇസ്ലാമിലും നിലകൊള്ളാന്‍ കഴിയില്ലേ? പള്ളിയില്‍ പോവുകയും നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മത സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരായ ചില മുസ്ലിംകളെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചു ചിലര്‍ ന്യായവാദം ഉന്നയിച്ചേക്കും. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ഒരു ജീവിത ദര്‍ശനമാണ് മാര്‍ക്സിസം. ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഒന്നായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തെറ്റിദ്ധരിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, പാര്‍ട്ടിയില്‍ സജീവമായി ലയിച്ചുചേരുമ്പോള്‍ തന്റെ ഇസ്ലാമിക വ്യക്തിത്വം അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം അവിടെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ഇസ്ലാമിന്റെ ആരാധനാമുറകള്‍ നിര്‍വ്വഹിക്കുന്ന ഒരു മാര്‍ക്സിസ്റ്റ് നേതാവിനെയും കാണാത്തത് ഇത് കൊണ്ടല്ലേ? ഇസ്ലാമിന്റെ ആചാര പ്രകാരം വിവാഹം നടത്തലും മരണപ്പെട്ടാല്‍ മുസ്ലിം ശ്മശാനത്തില്‍ മറമാടലുമാണ് ഇവര്‍ക്ക് മതവുമായുള്ള ബന്ധം.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുസ്ലിം മിടിപ്പ് പരിശോധിച്ചാല്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ തരംഗം സമുദായത്തില്‍ ശക്തി പ്രാപിക്കുന്നതായി കാണാം. ജനങ്ങളുടെ ആത്മീയതയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മത സംഘടനകള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മതമൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന പ്രവണതക്കെതിരില്‍ ബോധവല്‍ക്കരണം നടത്തേണ്ട ബാധ്യതയുണ്ട്.
മാര്‍ക്സിസം കേരളത്തില്‍ അതിന്റെ മുഖ്യ ശത്രുവായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുമെല്ലാം രാജിവെക്കുന്നവര്‍ തങ്ങളുടെ സേവന വേദിയായി തെരഞ്ഞെടുക്കുന്നത് മുസ്ലിംലീഗിനെയാണ്. മത മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്ലിമിന് ഈ രാജിയല്ലാതെ മറ്റൊരു വഴിയില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുസ്ലിം സമുദായത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും വലിയ തടസ്സം ലീഗാണ്. ലീഗിന്റെ കോണിയിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തില്‍ കയറുന്നതും. ലീഗിനെ തളര്‍ത്താന്‍ അധാര്‍മ്മികമായ എല്ലാ തന്ത്രങ്ങളും ഇവര്‍ പ്രയോഗിച്ചുനോക്കുന്നു. മുസ്ലിംകളില്‍ ഭിന്നത സൃഷ്ടിച്ച് ലീഗിനെതിരില്‍ ബദലായി പ്രവര്‍ത്തിക്കാന്‍ എത്ര ഗ്രൂപ്പുകളെ സൃഷ്ടിച്ചുനോക്കി. പക്ഷേ, ഒന്നും വേര് പിടിക്കാതിരുന്നത് എന്തുകൊണ്ട്. നിരീശ്വരവാദത്തിനും മത വിരുദ്ധ പ്രവണതകള്‍ക്കും ശക്തി പകര്‍ന്നിട്ടാണെങ്കിലും വേണ്ടില്ല, ലീഗിനെ തളര്‍ത്താന്‍ കഴിയുമോ എന്നാണ് ചില മുസ്ലിം സംഘടനകള്‍ ചിന്തിക്കുന്നത്. അതും ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരില്‍!
""ഒരു ജനവിഭാഗത്തോടുള്ള വിരോധം നീതിയില്‍ നിന്ന് വ്യതിചലിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്'' വി.ഖു.
തുടര്‍ന്ന് വായിക്കുക

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഹാലിളകുന്നവരോട് . .
പഞ്ചസാര ചാക്കിന്റെ മുകളില്‍ പഞ്ചസാര എന്ന് എഴുതി രുചി നോക്കിയാല്‍ മധുരമുണ്ടാകില്ലെന്ന് മാത്രമല്ല എഴുതിയത് മാഞ്ഞ് പോകാനേ സാദ്ധ്യതയുള്ളൂ എന്ന പോലെയാണ് ഈ അടുത്ത കാലത്തായി മാധ്യമം ദിന പത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വിലപ്പെട്ട സമയവും പേജുകളുമൊക്കെ ലീഗിന്റെ മേല്‍ കുതിര കയറാന്‍ നീക്കി വെക്കുന്ന ഇത്തരക്കാര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല സ്വയം അപഹാസ്യരാവുകയാണെന്ന കാര്യവും വിസ്മരിക്കരുത്. കേരളത്തില്‍ ദേശാഭിമാനി പത്രം ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ സി.പി.എം. അനുഭാവികള്‍ക്ക് മാധ്യമം ദിനപത്രം കൊണ്ട് സംതൃപ്തിയടയാമായിരുന്നു.
2011 നിയമസഭാ‘ തെരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ ആരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയമാണ്. ഈ അംഗീകാരത്തെയാണ് ചില തല്‍പര കക്ഷികള്‍ പത്ര മാധ്യമങ്ങളെ ഉപയോഗിച്ച് വാചക കസര്‍ത്തു കൊണ്ട് അമ്മാനമാടുന്നത്. ശക്തമായ അടിത്തറയും നേതൃത്വവുമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തം അണികളെ മനസ്സിലാക്കിയെടുക്കാനും അവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുവാനുമുള്ള ഒരു നേതൃത്വം ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. 2006 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കടക്കം ഏറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്. ശേഷം നടന്ന 2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ അവസാനമായി 2011 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയാണ് ലീഗ് നേതൃത്വത്തിന്റെ കഴിവിനെ അംഗീകരിക്കേണ്ടതും വിലയിരുത്തേണ്ടതും.
മാധ്യമം പത്രത്തില്‍ പി.പി. അബ്ദുല്‍ റസാഖിന്റെ “തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നില്‍’ (16/05/2011) എന്ന ലേഖനത്തില്‍ പറയുന്നു. 40000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറിനില്‍ക്കണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയം യു.ഡി.എഫിന് ക്ഷീണം ചെയ്തുവെന്നും. കൂടാതെ 6 മാസം കഴിഞ്ഞ് മല്‍സരിച്ച് എല്ലാം തെളിഞ്ഞതിനും ശാന്തമായതിനും ശേഷം ഡമ്മി സ്ഥാനാര്‍ത്ഥിയെ രാജി വെപ്പിച്ച് കൂടുതല്‍ തിളക്കത്തോടെ തിരിച്ച് വരാമായിരുന്നുവെന്നും. എന്തൊരു വിചിത്രമായ കണ്ടെത്തലാണിത്. എന്താണ് ശാന്തമാകേണ്ടതും തെളിയേണ്ടതും. ശാന്തമാകാന്‍ മലപ്പുറത്തോ വേങ്ങരയിലോ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ല. പിന്നെ തെളിയിക്കേണ്ടത് വര്‍ഷങ്ങളായി കോടതിയായ കോടതികളൊക്കെ കയറിയിറങ്ങിയിട്ടും തെളിയിക്കാന്‍ കഴിയാത്തത് 6 മാസം കൊണ്ട് തെളിയുമെന്ന് ഏതെങ്കിലും റഊഫുമാര്‍ ഉറപ്പ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ എന്ത്കൊണ്ട് 6 മാസം മുമ്പ് തെളിയിക്കാതിരുന്നു.
കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷവും ഒരു ത്രാസില്‍ തൂക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷത്തോളം വരില്ല കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണം. അത്രത്തോളം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ലീഗിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ലീഗിനെ നേര്‍വഴിയിലേക്ക് നയിക്കാനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതും. കൂടാതെ മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതിന്റെ കുറ്റവും ലീഗിന്റെ മേല്‍ ചുമത്തുകയാണ് ടി. ആരിഫലിയും നേതൃത്വവും. ഇവിടെയാണ് ജമാഅത്തിന്റെ ഹാലിളക്കം വ്യക്തമാകുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രീതിയും അംഗീകാരവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെ ഒന്നാമത്തെ കാരണം തന്നെ തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് അത് എന്നതു കൊണ്ടാണ്. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തതിന്റെ മുഖ്യ കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഉല്‍ഭവവും ലീഗ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ നയങ്ങളുമാണ്. ബാബരി മസ്ജിദ് തകര്‍ച്ചയോടനുബന്ധിച്ച് കേരളം വര്‍ഗീയ കലാപത്തിലേക്ക് വഴുതി മാറുന്ന പ്രതിസന്ധി ഘട്ടത്തില്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് വഹിച്ച പങ്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ പോലും അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്.
സി.പി.എമ്മും ഘടക കക്ഷികളും ഒരു വ്യക്തിക്ക് ഇത്ര മാത്രം താരപരിവേശം കൊടുക്കുന്നതിലൂടെ സ്വന്തം തകര്‍ച്ചയാണ് കുഴിതോണ്ടുന്നതെന്ന് മനസ്സിലാക്കണം. പാര്‍ട്ടിയുയടെ എക്കാലത്തും സ്മരിക്കപ്പെടുന്ന നേതാക്കളായ ഇ.എം.എസും ഇ.കെ. നായനാരുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി ജീവിതമുഴിഞ്ഞു വെച്ചവരാണ്. ഇവരുടെയൊന്നും നാലയലത്ത് പോലും വെക്കാന്‍ പറ്റാത്ത വി.എ.സ്. അച്യുതാനന്ദന് "ഫാക്ടര്‍' ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കാരാട്ടും നേതാക്കന്‍മാരും ശ്രമിച്ചതിലൂടെ പാര്‍ട്ടിയുടെ അധ:പതനമാണ് തെളിയിച്ചിരിക്കുന്നത്. മല്‍സരിക്കാന്‍ ടിക്കറ്റിന് വേണ്ടി പന്തം കൊളുത്തി പ്രകടനവും റോഡ് നീളെ പ്രതിഷേധ പ്രകടനങ്ങളും. സ്വന്തം പാര്‍ട്ടിയുടെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പോസ്റ്ററിന് മുകളില്‍ അണികള്‍ക്ക് ചാണകമെറിയേണ്ടിവന്നു. അഞ്ച് വര്‍ഷം കേരളം ‘ഭരിച്ച ഒരു മുഖ്യമന്ത്രിക്കാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം. അങ്ങനെ മല്‍സരിക്കേണ്ടി വന്ന ഒരാള്‍ക്കാണ് ഫാക്ടര്‍ പട്ടം ചാര്‍ത്തിക്കൊടുത്തതും.
വി.എസിനെ കരുവാക്കി വി.എസ്. ഫാക്ടര്‍ പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് പരാജയ ‘ഭാരം മറച്ച് വെക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണെന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails