ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പ്രബോധനത്തിലെ(ജമാഅത്തെ ഇസ്ലാമിയുടെ ) പ്രരോദനം


പ്രബോധനത്തിലെ പ്രരോദനം
(ചന്ദ്രിക ദിനപത്രം 24-11-2010)
തുടര്‍ന്ന് വായിക്കുക

നമുക്കും കാത്തിരിക്കാം "അര്‍ദ്ധ രാത്രിയിലെ " ആ പുതിയ സൂര്യോദയത്തിന് !!!???


മറക്കാനാവാത്ത ഒരു പാട് മനോഹര കഥാപാത്രങ്ങളെ
മലയാളക്കരയ്ക്ക് സമ്മാനിച്ച മഹാനായ കഥാകാരനായിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട "ബേപ്പൂര്‍ സുല്‍ത്താന്‍"വൈക്കം
മുഹമ്മദ്‌ ബഷീര്‍ .ഒളിമങ്ങാതെ നമ്മുടെ ഓര്‍മ്മകളില്‍ എന്നും
തെളിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരുപാട് കഥാ പാത്രങ്ങളില്‍
ഒന്ന് മാത്രമാണ് 'എട്ടുകാലി മമ്മൂഞ്ഞ്'.നാട്ടില്‍ ഏത് സ്ത്രീ പ്രസവിച്ചു
എന്നറിയുമ്പോഴും അതിന്റെ പിന്നില്‍ 'ഞമ്മളാണ് 'എന്ന അവകാശ
വാദമായിരുന്നല്ലോ പുള്ളിയുടെ ഒരു രീതി .അവസാനം ഏതോ
(ഓര്‍മ്മ പിശക് കാരണം പേര് ഓര്‍മ്മയിലില്ല) ഒരു മനുഷ്യ സ്ത്രീ
യുടെ പേരുള്ള ആന പ്രസവിച്ചു എന്ന് കേട്ടപ്പോള്‍
(അതൊരു ആനയാണെന്ന് തിരിച്ചറിയാതെ ) "അതും ഞമ്മളുടെത് തന്നെ "
എന്ന പരിഹാസ്യമായ അവകാശവാദത്തോടെയാണല്ലോ
ഈ ആക്ഷേപ ഹാസ്യ കഥ അവസാനിക്കുന്നത് .

അതെ എന്നും ഇത്തരം ചില വ്യക്തികളും സംഘടനകളും
സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് .കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
ഓരോ ഇലക്ഷന്‍ ഫലങ്ങളും പുറത്തുവരുമ്പോള്‍ വിജയം വരിച്ച
കക്ഷിയുടെ വിജയത്തിന്റെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദ
വുമായി രംഗത്ത് വരുന്ന 'എട്ടുകാലി മമ്മൂഞ്ഞിനെ'ഓര്‍മ്മിപ്പിക്കുന്ന
ഒരു വിഭാഗമാണ് ലോകത്തിലെ തന്നെ ഏക 'അന്തര്‍ ദേശീയ'
ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി. ('ഇസ്ലാമി ചിക്കനും'
ഇസ്ലാമും എന്ത് ബന്ധം? എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍
ഉത്തരം പറയാം , ഒരു ബന്ധവുമില്ല അതൊരു വിപണന
തന്ത്രത്തിനുള്ള ബ്രാന്‍ഡ് നാമം മാത്രം.എന്നാല്‍ വര്‍ത്തമാന കാല
ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും എന്ത് ബന്ധം ?എന്ന് വല്ല
കുരുത്തം കെട്ടവനും ചോദിക്കാനിടവന്നാല്‍ ഉത്തരം പറയാന്‍
'ബുദ്ധി'മുട്ടിയത്‌ തന്നെ.)

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മറ്റൊരു പ്രശസ്ത സൃഷ്ടി
ആയിരുന്നല്ലോ 'ഇന്ടുപ്പുപ്പാക്കൊരു ആനേണ്ടാര്‍ന്നു' എന്ന കഥ
ഇതിലെ കഥാ പാത്രം കുഞ്ഞു പാത്തുമ്മയെ നമുക്ക് മറക്കാന്‍
കഴിയുമോ എന്ത് വിഷയം പറയാന്‍ അവസരം കിട്ടുമ്പോഴും
പാത്തുമ്മ പറയുന്ന വലിയൊരു അവകാശ വാദമായിരുന്നു
ഈ 'ആന വര്‍ത്തമാനം'. പക്ഷെ കഥയുടെ അവസാന ഭാഗത്ത്
മാത്രമാണ് അത്‌ ഒരു ആന (ഗജം )ആയിരുന്നില്ല മറിച്ച് ഒരു 'കുഴി
ആന' മാത്രമായിരുന്നുവെന്നു വായനക്കാര്‍ മനസ്സിലാക്കുന്നത്

കേരളത്തിലെ ഇടതു വലതു കക്ഷികളുടെ
ഭാഗ്യവശാലും പാവം ജമാഅത്ത്കാരുടെ (നിര്‍)ഭാഗ്യവശാലും
ഈ പ്രാവശ്യത്തെ ഇലക്ഷനില്‍ (ജമാഅത്ത്കാരുടെ ഭാഷയില്‍
പറഞ്ഞാല്‍ ) ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ (പല സ്ഥലങ്ങളിലും
ഇടതു പക്ഷവുമായി വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന്‌
എതിരാളികള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന ആരോപണങ്ങളും
നമുക്ക് തള്ളിക്കളയാം ) ജമാഅത്തിന് കിട്ടിയ വോട്ടുകളും സീറ്റുകളും
കാണുമ്പോള്‍ ഈ കുഞ്ഞി പാത്തുമ്മയെ ഓര്‍ത്തു പോകുന്നു
ഇരു മുന്നണികളോടും ഞങ്ങള്‍ക്കും ആനകളുണ്ടെന്ന ഗീര്‍വാണ
മായിരുന്നല്ലോ ഇത്രയും കാലം മുഴക്കിക്കൊണ്ടിരുന്നത്.എന്നാല്‍
ഈ പ്രാവശ്യം പതിവ് രീതിയില്‍ ചുളുവിലുള്ള വിജയത്തിന്റെ
പങ്ക് പറ്റല്‍ മാത്രമല്ല നടക്കാതെ പോയത്. തങ്ങള്‍ക്കുമുന്ടെന്നു
നിരതന്തരം വീമ്പു പറഞ്ഞിരുന്ന ആനകള്‍ വെറും 'കുയ്യാനകള്‍'
മാത്രമായിരുന്നുവെന്ന നഗ്ന സത്യം വെളിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു .

ജമാഅത്തിന്റെശക്തി ദൌര്‍ബല്യം തുറന്നു
കാട്ടിയ ഈ പരാജയത്തിന്റെ ജാള്യത
ഏതാനും ലേഖനങ്ങള്‍ കൊണ്ട് മാത്രം മറച്ചു പിടിക്കാന്‍
കഴിയുമെന്ന വ്യാമോഹം വൃഥാവിലാണ്. പ്ലാച്ചിമടയിലെ
ഭൂഗര്‍ഭ ജലം മുഴുവനും മഷി ആക്കിയും ചെങ്ങറയിലെയും
കിനാലൂരിലെയും വൃക്ഷങ്ങള്‍ മുഴുവനും പേന ആക്കിയും
ഐ പി എച്ചിലെ കടലാസ് കെട്ടുകള്‍ മുഴുവന്‍ പകര്‍ത്തി
എഴുതാന്‍ ഉപയോഗിച്ചാലും ഞെളിയന്‍ പറമ്പിലെ (മാലിന്യ
നിക്ഷേപത്തിനെതിരിലുള്ള നിങ്ങളുടെ സമരത്തിന്‌ ഒന്ന്
കൂടി വീര്യം വര്‍ധിപ്പിക്കാം കാരണം മാലിന്യ കൂമ്പാരം കൂടി
ക്കിട്ടും ) പരിസര വാസികള്‍ അതും കൂടി സഹിക്കേണ്ടി വരുമെന്ന
ദുര്യോഗമല്ലാതെ ഇത്തരം ലേഖനങ്ങളൊന്നും നിങളുടെ പരാജയ
ത്തിനുള്ള മറുപടി ആകില്ലെന്ന് ജനം തിരിച്ചറിയുന്നു

"വല്ലഭനു പുല്ലും ആയുധം" നാം മലയാളികള്‍ പണ്ട് മുതല്‍ക്കേ
കേട്ടു വരുന്ന ഒരു പ്രയോഗം.ഈ ദയനീയ പരാജയത്തെ വിജയമാക്കി
മാറ്റാനുള്ള ലേഖകന്റെ പാഴ് ശ്രമം കാണുമ്പോള്‍ ഇത്തരം ചില
മഹാന്മാരെ കുറിച്ചാണോ? ഈ പ്രയോഗം എന്ന് തോന്നിപ്പോകുന്നു.
സമുദായത്തിലെ ബുദ്ധി ജീവികള്‍ തങ്ങള്‍ മാത്രമാണെന്ന് സ്വയം
അഹങ്കരിക്കുന്ന ഒരു പാട് 'ബുദ്ധിമാന്മാരായ വിഡ്ഢികള്‍' ജമാഅത്ത്
നേതൃനിരയില്‍ (അല്ലെങ്കില്‍ കൂലി എഴുത്ത്കാരുടെ പട്ടികയില്‍ )
ഇനിയുമുണ്ടായെക്കാം, പക്ഷേ നിങ്ങളേക്കാള്‍ വിവേകമുള്ളവരാണ്
തങ്ങളെന്ന് സമുദായത്തിലെ താഴെ തട്ടിലുള്ള ഓരോ ആളുകള്‍ പോലും
അവരവരുടെ സമ്മതിദാനാവകാശത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഈ ഇലക്ഷന്‍ ഫലം മറ്റു കക്ഷികളുടെ വിജയത്തേക്കാള്‍ ജമാഅത്ത്
കാരുടെ നാണം കേട്ട (നാണമുള്ളവര്‍ക്ക്) പരാജയമാണ് വിളിച്ചോതുന്നത്‌.
ഇനിയെങ്കിലും അധികാരക്കൊതിയുടെ മായാ ലോകം വിട്ടു
യാഥാര്‍ത്യത്തിന്റെ ലോകത്ത് തിരിച്ചു വരാന്‍ ശ്രമിക്കുക

ഇലക്ഷന്‍ രംഗത്ത് പ്രവൃത്തിക്കെ വീണു എല്ലോടിഞ്ഞ
ഒരു 'ശ്രീമതി ജമീലയുടെ' വീരകഥ വായിക്കാന്‍ കഴിഞ്ഞു ഹോ !!
ശരിക്കും ഓരോ വായനക്കാരനും 'ഹര്‍ഷപുളകിതരായി' കാണും!! കോരിത്തരിച്ചവരുന്ടാകും!!
ശരീരം രോമാവൃതമായ ജമാഅത്ത്കാരുന്ടെങ്കില്‍ അവര്‍ രോമാന്ജം
കൊണ്ടിട്ടുണ്ടാകും (അതില്ലാത്തവര്‍ തോലാന്ജം കൊള്ളട്ടെ ).
ഒരു മത പ്രബോധന പ്രസിദ്ധീകരണം (എന്ന് ജമാഅത്ത് കാരെങ്കിലും
കരുതുന്ന ) 'പ്രബോധനത്തില്‍' വന്നൊരു ലേഖനത്തില്‍ എടുത്തുദ്ധരിക്കാന്‍ മാത്രം
ഇസ്ലാമികമായ എന്ത് മഹത്വമാണാവോ ഈ സംഭവത്തിലുള്ളത്!!!

കേരളത്തിലെ ഇതര ഇസ്ലാമിക സംഘാടനകള്‍ക്ക് പറയാനുണ്ടാവുകഇസ്ലാമിക പ്രബോധന രംഗത്ത്
അവര്‍ സഹിച്ച ത്യാഗങ്ങളുടെ പരീക്ഷണങ്ങളുടെ
കഥകളായിരിക്കാം.മറ്റു ചില സംഘടനകള്‍ക്ക് സമുദായത്തിന്റെ
ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി തങ്ങളുടെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന്‍ ബലി കൊടുക്കേണ്ടി
വന്ന വീര ചരിതങ്ങളായിരിക്കാം
പക്ഷേ ...അവയൊന്നും ജമാഅത്തിനെ പോലെ ഭൌതിക താല്പര്യങ്ങള്‍ ക്ക് വേണ്ടിയുള്ള
വൃത്തി കെട്ട നാടകങ്ങളായിരുന്നില്ല .
കേവലം 8 സീറ്റുകള്‍ മാത്രം ലഭിച്ച ജമാഅത്തിന് പറയാനുണ്ടാവുക
(ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രി യാകാന്‍ പോകുന്ന !!!!???)
ഈ 'ശ്രീമതി ജമീലയുടെ' കയ്യെല്ലോടിഞ്ഞ ഒരു
വീരേതിഹാസം മാത്രമാകാം .....

പക്ഷേ ....2000 ലധികം സീറ്റുകളില്‍ മികച്ച വിജയം വരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും
പട്ടിക ഓരോടിഞ്ഞ കയ്യെല്ലില്‍ ഒടുങ്ങുന്നതല്ല. പിതാക്കളെ നഷ്ട്ടമായ അനാഥരായ
മക്കള്‍ ,ഭര്‍ത്താക്കന്മാരെ നഷ്ട്ടമായ വിധവകളായ ഭാര്യമാര്‍ ,മക്കളെ നഷ്ട്ടമായ
പിതാക്കന്മാര്‍ ,സഹോദരാങ്ങളെ നഷ്ട്ടപ്പെട്ട സഹോദരിമാര്‍ ......ഈ പട്ടിക ഇനിയും നീളും
.ഇതൊന്നും ജമാഅത്തിനെ പോലെ കേവലം രണ്ടു വോട്ടുകള്‍ക്ക്
വേണ്ടി ആയിരുന്നില്ല .മറിച്ച് മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ത്വിത്വം നില നിര്‍ത്തുന്നതിനു
വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ബലി
അര്‍പ്പണം നടത്തേണ്ടി വന്ന വീര ചരിതങ്ങളാണ്‌.ഇത്തരം പോരാട്ടത്തിന്റെ കനല്‍ പാതകള്‍ താണ്ടി
വന്ന മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ നിങ്ങളുടെ
'ശ്രീമതി ജമീലതാത്ത'യുടെയും അനുയായികളുടെയും മനക്കരുത്ത് മതിയാകില്ല..അതുമല്ലെങ്കില്‍ ....

നിങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരും കൂട്ടില്‍ മുഹമ്മദലിയും സംഘവും സ്വപ്നം
കാണുന്ന ആ പുതിയൊരു സൂര്യോദയം വരെ!!!
തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ ഉറക്കം കെടുത്തിയ സ്ഥിതിക്ക്
ഓരോ അര്‍ദ്ധ രാത്രികളിലും മുറിക്കു പുറത്തിറങ്ങി മാനത്തേക്ക്
നോക്കുക "അര്‍ദ്ധ രാത്രിയിലെ" ആ പുതിയ സൂര്യോദയം കാണും വരെ!!! .പിന്‍കുറി:-

വിമര്‍ശനങ്ങള്‍ ജമാഅത്തിനെതിരാകുമ്പോള്‍ മാത്രം മുസ്ലിം ഐക്യത്തിന്റെ താരാട്ട് പാട്ടുമായി കടന്നു
വരുന്ന ചിലരെങ്കിലുമുണ്ടാകും.
അന്ധമായ ലീഗ് വിരോധം ജമാഅത്തിനെ വല്ലാതെ അധപ്പതിപ്പിച്ചിരിക്കുന്നു
പലപ്പോഴും ഇവര്‍ രാഷ്ട്രീയക്കാരേക്കാള്‍ തരം താഴുന്നു .ഈ ഇലക്ഷനോടെ ഇവരെ ഒരു മത സംഘടനയായി
കാണാന്‍ തിരിച്ചറിവുകള്‍ അനുവദിക്കുന്നില്ല
അതിനാല്‍ ദയവായി മുതലാക്കണ്ണീരുമായി
ഇനിയും ജമാഅത്തിന് വക്കാലത്ത്
പറയാന്‍ മുന്നോട്ടു വരാതിരിക്കുക.മത സംഘടന എന്ന പുറം തോട് അഴിച്ചു വച്ച് രാഷ്ട്രീയ രൂപം വെളിവാക്കട്ടെ
ഇവരെ തറ പറ്റിച്ചത്തിന്റെ ക്രെഡിറ്റ്‌ മുസ്ലിം ലീഗിന് മാത്രം

അവകാശപ്പെട്ടതല്ല മറിച്ച് ജമാഅത്ത് ഒഴിച്ചുള്ള എല്ലാ
നല്ല മുസ്ലിം സഹോദരങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.പരാജയത്തിന്റെ
അരിശം തീരാഞ്ഞിട്ടു വീണ്ടും
"വായില്‍ തോന്നിയത് കോതക്ക് പാട്ട് "
എന്ന ചൊല്ല് പോലെ എന്തൊക്കെയോ എഴുതി വിടുകയാണ് .വടി കൊടുത്തു
അടി വാങ്ങല്‍ പരി പാടി ഇനിയെങ്കിലും നിര്‍ത്തട്ടെ അല്ലെങ്കില്‍.....
"അള മുട്ടിയാല്‍ ചേരയും കടിക്കും" എന്ന ആപ്ത വാക്യം ഓര്‍മ്മപ്പെടുത്തട്ടെ

( തിരക്ക് പിടിച്ചു എഴുതിയതിനാല്‍ ഒരു പാട് അക്ഷര തെറ്റുകള്‍ മാത്രമല്ല പരാമര്‍ശിച്ച
ചില കഥ കളിലും കഥാ പാത്രങ്ങളിലുമടക്കം
തെറ്റുകള്‍ വന്നു പോയിട്ടുണ്ടാകാം തെറ്റുകള്‍
തിരുത്തി തരണമെന്ന
അപേക്ഷയോടെയും .... (പരാമര്‍ശ ലേഖനം :പുതിയ സൂര്യോദയത്തിന് കാത്തിരിക്കുക ഡോക്ടര്‍ കൂട്ടില്‍ മുഹമ്മദലി
പ്രബോധനം 1431 ദുല്‍ ഹജ്ജ് 7 ))
(ഇ -മെയില്‍ ആയി കിട്ടിയ ഒരു ലേഖനം ആണ് ഇത്  )
തുടര്‍ന്ന് വായിക്കുക

ബാബരി വിധി : പ്രധാന മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുകജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസം രേഖപ്പെടുത്തുക വഴി ഇന്ത്യയുടെ അന്തസ്സും അഭിമാനവും ലോകത്തിനു മുന്നില്‍ ഉയര്തിക്കാണിക്കുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മുന്നോട്ടു വന്നാല്‍ രാജ്യം പുരോഗതിയിലേക്കും സമാധാനത്തിലേക്കും അതി വേഗം കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല .ബാബരി വിധിയോടുള്ള പ്രതികരണം അതിനു നമുക്ക് സഹായകമാകട്ടെ. ബഹുമാനപ്പെട്ട നമ്മുടെ പ്രധാന മന്ത്രിയുടെ വാക്കുകള്‍ രാജ്യം നെഞ്ചോട്‌ ചേര്‍ക്കട്ടെ .
തുടര്‍ന്ന് വായിക്കുക

Happy Independence day


ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍
തുടര്‍ന്ന് വായിക്കുക

അതിരുകളില്ലാത്ത സ്നേഹദൂതന്‍-പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍
തങ്ങള്‍, അങ്ങ് ഉണ്ടായിരുന്നെങ്കില്‍
ടി. പത്മനാഭന്‍

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഇംഗിഷ് ജനത വഴിതെറ്റുന്നതു കണ്ടു വില്യം വേര്‍ഡ്സ്വര്‍ത്ത് ’ലണ്ടന്‍, 1802 എന്ന കവിതയില്‍ എഴുതി: ’മില്‍ട്ടണ്‍, ഥൌ ഷുഡ്സ്റ്റ് ബി ലിവിങ് അറ്റ് ദിസ് അവര്‍... ഇംഗണ്ട് ഹാഥ് നീഡ് ഒാഫ് ഥീ... (മഹാകവി മില്‍ട്ടണ്‍, അങ്ങ് ഇന്നു ജീവിച്ചിരുന്നെങ്കില്‍... ഇംഗണ്ടിന് അങ്ങയെ ആവശ്യമുണ്ട്.) കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച, ദുരന്തങ്ങള്‍ പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഈ സമയത്ത്, മലയാളത്തിലൊരു വേര്‍ഡ്സ്വര്‍ത്ത് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നു: ’ശിഹാബ് തങ്ങള്‍, യു ഷുഡ്സ്റ്റ് ബി ലിവിങ് അറ്റ് ദിസ് അവര്‍... തങ്ങള്‍, അങ്ങ് ഉണ്ടായിരുന്നെങ്കില്‍...

പാണക്കാട് മുഹമ്മദലി
ശിഹാബ് തങ്ങളെ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. എന്നെങ്കിലും കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങോട്ടു ചെന്നു പരിചയപ്പെടണമെന്നു ഞാന്‍ ആഗ്രഹിച്ച ചുരുക്കം പേരിലൊരാള്‍. സൌകര്യം കിട്ടി ഞാന്‍ പാണക്കാട്ടെ വീട്ടിലെത്തുമ്പോഴേക്കു തങ്ങള്‍ നമ്മളെ വിട്ടുപോയിരുന്നു. തങ്ങള്‍ മരിച്ചു ദിവസങ്ങള്‍ക്കു ശേഷവും പാണക്കാട്ടെ മുറ്റത്തു വലിയ ജനക്കൂട്ടത്തെ ഞാന്‍ കണ്ടു. അതില്‍ മുസ്ലിംകള്‍ മാത്രമായിരുന്നില്ല.

മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചവടത്തിനു പാണക്കാട് തങ്ങള്‍ കാണിച്ച ധൈര്യമാണു കേരളത്തില്‍ ഇന്നും മതസൌഹാര്‍ദം പുലരാന്‍ കാരണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്ത ദിവസം, ഇന്ത്യയുടെ പല ദിക്കിലും ചോരപ്പുഴകള്‍ ഒഴുകിയപ്പോള്‍ കേരളം
മാത്രം ശാന്തമായി നിലകൊണ്ടതു ശിഹാബ് തങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിച്ചു വലിയ നഷ്ടക്കച്ചവടമായിരുന്നു അത്. ആ ശാന്തതയ്ക്കു പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും എന്നറിയാത്ത വിഡ്ഢിയായിരുന്നില്ല തങ്ങള്‍. അസംതൃപ്തരായ മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടത്തോടെ മുസ്ലിം ലീഗ് വിട്ടു കൊച്ചുകൊച്ചു തീവ്രവാദ സംഘടനകളിലേക്കു മാറുന്നതും മറ്റൊരു കൂട്ടര്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടുപോകുന്നതും ശിഹാബ് തങ്ങളുടെ സംയമനത്തിനു തടസ്സമായില്ല. ബാബറി മസ്ജിദ് പ്രശ്നത്തില്‍ വൈകാരികമായൊരു പ്രതികരണത്തിനു മുസ്ലിം ലീഗ് തയാറായില്ല. ശിഹാബ് തങ്ങള്‍ അതിന് അനുവദിച്ചില്ല. അന്നു മറിച്ചു സംഭവിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമായിരുന്നു?

കഥകളിയില്‍, കോട്ടയ്ക്കല്‍ ശിവരാമന്റെയും കലാമണ്ഡലം ഗോപിയുടെയും വേഷങ്ങളെക്കാള്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുക ചെറുവേഷക്കാരായ ചുവന്ന താടികളെയാണ്. ചുവന്ന താടിക്കാരുടെ അലര്‍ച്ച കാണികളെ ആകര്‍ഷിക്കും. ശ്രീകൃഷ്ണന്റെയും നളന്റെയുമൊക്കെ വേഷം കെട്ടുന്നവരുടെ മഹത്വം കഥകളി അറിയുന്നവര്‍ക്കേ മനസ്സിലാവൂ. അന്നത്തെ കേരള രാഷ്ട്രീയത്തില്‍ പലരും ചുവന്നതാടിക്കാരായി ആര്‍ത്തുവിളിച്ചു കാണികളുടെ കയ്യടി നേടാന്‍ ശ്രമിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ സൌമ്യനായി നിന്നു നായകവേഷമണിഞ്ഞു. ആ വേഷത്തിന്റെ മഹത്വം മലയാളി ഇപ്പോള്‍ തിരിച്ചറിയുന്നു
---------------------------------------------------------------------------------------------------------------

മരിച്ചാലും മായാത്ത ചിരിനിലാവായി മലയാളിയുടെ ജീവിതത്തിന് ഇന്നും സുഗന്ധം പകരുകയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. വിയോഗത്തിന്റെ ഒന്നാം വാര്‍ഷികത്തിലും ശിഹാബ് തങ്ങളുടെ നിറപുഞ്ചിരി ഇന്നലെ കണ്ടതുപോലെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. ആരെയും ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മന്ദഹാസം. വിനയവും വിവേകവും കൈവിടാത്ത ജീവിതം. സംഘര്‍ഷാന്തരീക്ഷത്തിലും സൌഹാര്‍ദത്തിന്റെ കൈത്തിരി അണയാതെ സൂക്ഷിച്ച നായകന്‍.

സമാനതകളില്ലാത്ത ദൌത്യപൂര്‍ത്തീകരണത്തിനു ശേഷം 2009 ഒാഗസ്റ്റ് ഒന്നിനാണു ശിഹാബ് തങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയുമായിരുന്നു ശിഹാബ് തങ്ങളുടെ
മുഖമുദ്ര. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് - ഇതായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാ ബ് തങ്ങള്‍.

സമൂഹത്തിന് ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ് ശിഹാബ് തങ്ങള്‍. പിതാവിനു പിന്‍ഗാ മിയായി കേരള മുസ്ലിംകള്‍ക്ക് ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാനത്ത് 34 വര്‍ഷം പിന്നിട്ട ശേഷമായിരുന്നു തങ്ങളുടെ മരണം. സ്വന്തം പിതാവ് ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ അനേകമടങ്ങ് കൂടുതല്‍ കാലം.

ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും
തെറ്റാത്ത നീതിശാസ്ത്രവുമാണ് ശിഹാബ് തങ്ങളെ ശ്രദ്ധേയനാക്കിയത്. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അണമുറിയാതെ എത്തിയിരുന്നതും. തങ്ങളുടെ വിയോഗത്തിന് ഒരാണ്ട് പിന്നിടുമ്പോഴും ഇൌ പ്രവാഹം തുടരുന്നു.

അനേകകാലം പരസ്പരം പോരടിച്ച വസ്തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ മുന്നൂറിലേറെ മഹല്ലുകളുടെ ഖാസിയായിരുന്നു ശിഹാബ് തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനുമായും സേവനം ചെയ്തു. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത് നിര്‍ബന്ധിച്ചിരുത്തുന്നതായിരുന്നു പലതും.

മുസ്ലിം ലീഗ് നേതൃത്വത്തിലേക്ക്
പട്ടികകളിലൊതുങ്ങാത്തത്ര സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു ശിഹാബ് തങ്ങള്‍. ഇവയില്‍ ഒന്നു പോലും തങ്ങള്‍ ആഗ്രഹിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്റ്റംബര്‍ ഒന്നിന് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ തീരുമാനത്തില്‍ അല്‍പമെങ്കിലും ശങ്ക ഉണ്ടായിരുന്നതു തങ്ങള്‍ക്കു മാത്രമായിരുന്നു. അധികാരം വിളിപ്പുറത്തായിട്ടും ശിഹാബ് തങ്ങളോ പാണക്കാട് കുടുംബത്തിലെ മറ്റുള്ളവരോ അത് ആഗ്രഹിച്ചില്ല. ജനമനസ്സുകളില്‍ ലഭിച്ച അധികാരത്തിനപ്പുറത്തെ അംഗീകാരമാണ് ഏറ്റവും അമൂല്യമെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം, ശിഹാബ് തങ്ങള്‍ക്കു കീഴിലാണ് മുസ്ലിംലീഗ് എക്കാലത്തെയും മികച്ച രാഷ്ട്രീയ വിജയങ്ങള്‍ നേടിയത് - അല്‍പകാലത്തേക്കാണെങ്കിലും സി.എച്ച്. മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായതുള്‍പ്പെടെ.

കോയ മോന്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ് നാലിനായിരുന്നു ശിഹാബ് തങ്ങളുടെ ജനനം. വീട്ടിലും കുടുംബത്തി നകത്തും കോയമോന്‍ എന്നായിരുന്നു വിളിപ്പേര്. പാണക്കാട് ഡി.എം.ആര്‍.ടി. സ്കൂളില്‍ പ്രാഥമിക പഠനം. ഫസ്റ്റ് ഫോം മുതല്‍ എസ്.എസ്.എല്‍.സി. വരെ കോഴിക്കോട് എം.എം. ഹൈസ്കൂളിലായിരുന്നു. 1953ല്‍ എസ്.എസ്.എല്‍.സി. വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ് പഠനം. പൊന്മള മൊയ്തീന്‍കുട്ടി മുസ്ല്യാരാണ് പ്രധാന ഉസ്താദ്. എം.എം. ഹൈസ്കൂളിലെ ശേഷനാരായണനും ശിഹാബ് തങ്ങള്‍ എന്നും ഓര്‍മിച്ചിരുന്ന ഗുരുനാഥന്മാരുടെ പട്ടികയിലുണ്ട്.

ധന്യമായ പഠനകാലം
ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ 1958ല്‍ ഉപരിപഠനത്തിനെത്തി. അല്‍ അസ്ഹറില്‍ സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്തമായ കെയ്റോ സര്‍വകലാശാലയില്‍ അറബിക് ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ് സാഹിത്യ ബിരുദം നേടി. ഡോ. ഇസ്സുദ്ദീന്‍ ഫരീദ്, ശൌഖീ ളൈഫ്, യുസഫ് ഖുലൈഫ് തുടങ്ങിയവരായിരുന്നു ഉപരിപഠന കാലത്തെ പ്രധാന ഗുരുനാഥന്മാര്‍. മാലിദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം സഹപാഠിയായിരുന്നു.

സൂഫിസം, അധ്യാപനം
കയ്റോ സര്‍വകലാശാലയിലെ പഠന കാലത്ത് സൂഫിസത്തില്‍ ആകൃഷ്ടനായ ശിഹാബ് തങ്ങള്‍ ഷെയ്ഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്ഖ് ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ് തങ്ങള്‍ക്കു ലഭിച്ചു. വായനയും എഴുത്തുമായിരുന്നു അക്കാലത്ത് ശിഹാബ് തങ്ങളുടെ താല്‍പര്യങ്ങള്‍. മലയാളത്തിലും അറബിയിലുമുള്‍പ്പെടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പഠനകാലത്തിനു ശേഷം കയ്റോ സര്‍വകലാശാലയില്‍ തന്നെ അധ്യാപകനാകാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതാണ്. അറുപതുകളില്‍ അന്നത്തെ പതിനായിരം രൂപ ശമ്പളമുള്ള ജോലിയായിരുന്നു അത്. ഈ തസ്തികയിലേക്ക് മകന് ജോലി നല്‍കുന്നതു സംബന്ധിച്ച് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങള്‍ക്ക് എഴുതിയിരുന്നു. പണം വേണ്ട, നമുക്ക് കോയമോനെ മതി എന്നായിരുന്നുവത്രെ പൂക്കോയ തങ്ങളുടെ പ്രതികരണം. അദ്ദേഹം, മകനെ നാട്ടിലേക്കു തിരിച്ചുവിളിച്ചു. പില്‍ക്കാലത്ത് കേരളമുസ്ലിംകളുടെ സാരഥ്യം തന്റെ മകന്റെ കൈകളിലെത്തുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം.

വിവാഹം, മക്കള്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ് തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24നായിരുന്നു വിവാഹം. ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം വായിക്കാന്‍ കൊടുത്ത് അഭിപ്രായം തേടിയാണ് ബാഫഖി തങ്ങള്‍ മകള്‍ക്ക് തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയതത്രെ. യാത്രയും സ്നേഹസല്‍ക്കാരങ്ങളും ഫാത്തിമ ബീവിക്ക് എന്നും ഇഷ്ടമായിരുന്നു. കേരളത്തിലും പുറത്തും ശിഹാബ് തങ്ങള്‍ക്കൊപ്പം മിക്ക യാത്രകളിലും ഉണ്ടാകാറുള്ള ഫാത്തിമ ബീവി, 2006 ഏപ്രിലില്‍ ശിഹാബ് തങ്ങള്‍ വിദഗ്ധ ചികില്‍സയ്ക്കു യു.എസിലേക്കു പോകുമ്പോള്‍ ഭര്‍ത്താവിനൊപ്പം പോയില്ല. ഭര്‍ത്താവിനെ വിദേശത്തേക്ക് ഒറ്റയ്ക്കയച്ച്, ജീവിതയാത്രയുടെ പടികടന്ന് അവര്‍ പോയി - 2006 ഏപ്രില്‍ 21ന് പുലര്‍ച്ചെ ഫാത്തിമ ബീവി അന്തരിച്ചു.

അമേരിക്കയില്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന ഭര്‍ത്താവിനു വേണ്ടി ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥിക്കാനുമായി മക്കയിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അന്ത്യം. ശിഹാബ് തങ്ങള്‍ക്ക് അഞ്ചു മക്കള്‍ - മൂന്ന് പെണ്ണും രണ്ട് ആണും. കെ.എം.ഇ.എ. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സുഹറ, ഫൈറൂസ്, സമീറ എന്നിവരാണു മക്കള്‍. മരുമക്കള്‍: സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍, സയ്യിദ് യൂസഫ് ഹൈദ്രോസ് തങ്ങള്‍, ഷമീമ, ശരീഫ ഹനിയ. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഈജിപ്തിനും പുറമെ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ അനേകം രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

നേതൃകുടുംബം
മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമികളായി സഹോദരന്മാരും ആത്മീയ-രാഷ്ട്രീയ രംഗങ്ങളില്‍ നേതൃത്വം നല്‍കുന്നവരാണ്. (പൂക്കോയ തങ്ങള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു). മുഹമ്മദലി ശിഹാബ് തങ്ങളുടെ അനിയന്‍ ഉമറലി ശിഹാബ് തങ്ങള്‍, കേരളത്തിലെ മുസ്ലിംകളില്‍ പ്രമുഖ വിഭാഗമായ സുന്നികളുടെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റായിരുന്നു. 2008ലാണ് അദ്ദേഹം അന്തരിച്ചത്. മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എസ്.വൈ.എസ്. പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഉമറലി തങ്ങള്‍ വഹിച്ചിരുന്നു. ശിഹാബ് തങ്ങള്‍ക്കു ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് മൂന്നാമത്തെ സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. എസ്.എം.എഫ്., എസ്.വൈ.എസ്. തുടങ്ങിയ സംഘടനകളുടെ സാരഥ്യത്തിലും ഹൈദരലി തങ്ങളുണ്ട്. നാലാമത്തെ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സാഹിത്യ അക്കാദമി, ഇസ്ലാമിക് സെന്റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയവയ്ക്കും സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്നു. ഇളയ സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റുമാണ്.

സ്നേഹസ്മരണ
പാരമ്പര്യവും കടപ്പാടും നിലനിര്‍ത്തുന്നതാണ് പാണക്കാട് തങ്ങന്മാരുടെ പേരുകള്‍. പി.എം.എസ്.എ. പൂക്കോയ തങ്ങളെ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് വളര്‍ത്തിയത്. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍ പൂക്കോയ തങ്ങള്‍ക്ക് പാണക്കാട് കൊടപ്പനക്കല്‍ തറവാടു വീടും നല്‍കി. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പി.എം.എസ്.എ. തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തു. ശിഹാബ് എന്നത് കുടുംബപ്പേരാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയ്ക്ക് കേരള സമൂഹം ആദരിച്ചു നല്‍കുന്ന സ്ഥാനമാണ് തങ്ങള്‍ എന്നത്. തങ്ങന്മാര്‍ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങള്‍ എന്നത് ഉണ്ടാകാറില്ല.


പേരിലെ പെരുമ


പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിനു തന്നെയുണ്ട് വലിയൊരു ചരിത്രം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്, വൈരം തീര്‍ക്കാന്‍ വധം പാടില്ലെന്ന സാരോപദേശം നല്‍കിയ ചരിത്രമുണ്ട് പാണക്കാട് എന്ന ഗ്രാമത്തിന്. പേരിനൊപ്പം സ്ഥലപ്പേരു കൂടി ചേര്‍ത്ത് ആദ്യം അറിയപ്പെട്ടത് പിതാവ് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളായിരുന്നു. പുതിയമാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണപേര്. തുടര്‍ന്നു മകന്റെ പേരിനൊപ്പവും സ്ഥലപ്പേര് അറിയപ്പെട്ടു. സയ്യിദ്, തങ്ങള്‍ എന്നിവ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തെ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന അറബിക്, മലയാളം വാക്കുകളാണ്. സയ്യിദ് എന്ന വാക്കിന് നേതാവെന്നര്‍ഥം.
ആധുനിക അറബിക് ഭാഷയില്‍ ആദരസൂചകമായും സയ്യിദ് ഉപയോഗിക്കുന്നു.

വംശാവലിയുടെ പേരാണു ശിഹാബ്. യെമനില്‍, ഹളര്‍മൌത്തിലെ തരീമില്‍ നിന്നാണു ശിഹാബ് തങ്ങളുടെ കുടുംബം കേരളത്തിലെത്തിയത്. തരീമില്‍ എഡി 1487ല്‍ ജനിച്ച സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ആണ് ഇൌ വംശാവലിയുടെ നാഥന്‍. ശിഹാബ് തങ്ങളുടെ പതിനാറാമത്തെ പിതാമഹനാണ് അഹ്മദ് ശിഹാബുദ്ദീന്‍. ഇദ്ദേഹത്തിന്റെ പിന്‍തലമുറയെല്ലാം ശിഹാബുദ്ദീന്‍ കുടുംബം എന്ന പേരിലാണ് അറിയപ്പെട്ടത്. പാണക്കാട് തങ്ങളുടെയും പൂര്‍ണമായ വംശപ്പേര് ശിഹാബുദ്ദീന്‍ ആണ് - ഇതാണ് ’ശിഹാബ് എന്ന പേരില്‍ ചുരുക്കി വിളിക്കുന്നത്. പിതാവ് പൂക്കോയതങ്ങള്‍ ഇൌ വംശപ്പേരു ചേര്‍ത്തല്ല അറിയപ്പെട്ടിരുന്നത്. മകന്‍, കയ്റോയിലെ
പഠനകാലത്ത് ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് എന്ന പേരു സ്വീകരിച്ചു. ശിഹാബ് എന്ന വാക്കിനു തീജ്വാല, മിന്നല്‍പ്പിണര്‍ എന്നൊക്കെയാണ് അര്‍ഥം. പിന്നീട്, സഹോദരന്മാരും മക്കളും ഇൌ പാത സ്വീകരിച്ചു പേരിനൊപ്പം ശിഹാബ് ചേര്‍ത്തു.

ഒരു കടപ്പാടിന്റെ മുദ്രയാണ് അലി. പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ പിതാവ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ സഹോദരനായിരുന്നു അലി പൂക്കോയ തങ്ങള്‍. പിഎംഎസ്എ തങ്ങള്‍ ചെറിയ കുട്ടിയായിരിക്കെ പിതാവ് മരണമടഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഉടമയായ അലി തങ്ങള്‍ക്കാകട്ടെ മക്കളില്ലായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലി പൂക്കോയ തങ്ങള്‍ കൊടപ്പനക്കല്‍ തറവാടും ദാനമായി നല്‍കി. ഇൌ സ്നേഹത്തിന്റെ സ്മരണയായിട്ടാണ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തത്. ശിഹാബ് തങ്ങളും സഹോദരന്മാരും മക്കളുമെല്ലാം ഇൌ പാത പിന്തുടര്‍ന്നു. ഇന്ന്, കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്മാരുടെയെല്ലാം പേരിനൊപ്പം അലിയുണ്ട്.

മുഹമ്മദ് എന്നത് പ്രവാചകന്റെ പേരാണ്. വാഴ്ത്തപ്പെട്ടവന്‍, പ്രശംസനീയന്‍ എന്നൊക്കെയാണ് അര്‍ഥം. അറേബ്യയിലോ ലോകത്തിന്റെ മറ്റുഭാഗത്തോ പ്രവാചകനു മുന്‍പ് ഒരാള്‍ക്കും മുഹമ്മദ് എന്ന പേര് ഇല്ലായിരുന്നുവത്രെ. പതിവില്ലാത്ത ഇൌ പേര് എന്തിനാണു നല്‍കുന്നതെന്നു ചോദിച്ചപ്പോള്‍ ഇനി വരുന്ന സമൂഹമെല്ലാം ഇൌ കുട്ടിയെ പ്രശംസിക്കണമെന്നായിരുന്നുവത്രെ പിതാമഹന്റെ മറുപടി. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേര് പൂര്‍ണമായി ഉച്ചരിക്കുമ്പോഴേക്കും നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെയാണു കടന്നുപോകുന്നത്. വീട്ടില്‍ കോയ മോന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്; സ്കൂള്‍ രേഖകളില്‍ പൂക്കോയ എന്നും.


സേവന വഴിയില്‍
സേവനത്തിന്റെ വഴിയിലായിരുന്നു ശിഹാബ് തങ്ങളുടെ ജീവിതം. നേതൃസ്ഥാനത്തെത്തുന്നതിന് മുന്‍പ്, അറുപതുകളില്‍ ഹജ് വൊളന്റിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, തങ്ങള്‍. അന്നു ഹജ്ജിന് ആഴ്ചകള്‍ നീളുന്ന കപ്പല്‍ യാത്രയാണ്. കപ്പല്‍ പുറങ്കടലിലെത്തുന്നതോടെ കടല്‍ച്ചുരുക്ക് അനുഭവപ്പെട്ടു യാത്രക്കാര്‍ക്കു ഛര്‍ദി തുടങ്ങും. കപ്പലിലുടനീളം ഒാടിനടന്നു ശുദ്ധിയാക്കാനും യാത്രക്കാര്‍ക്കു സേവനം നല്‍കാനും തങ്ങള്‍ മുന്നിലുണ്ടായിരുന്നു. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ മുസ്ലിംലീഗ് പ്രസിഡന്റായിരിക്കെ, വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കു ചായ നല്‍കുന്ന ജോലി ഏറ്റെടുക്കാന്‍ മകന് ഒരു മടിയുമില്ലായിരുന്നു. ആറുവര്‍ഷത്തിലേറെ നീണ്ട വിദേശ വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ഒരാള്‍ ഇത്ര വിനീതനാകുന്നത് അക്കാലത്തെ അത്യദ്ഭുതമായിരുന്നു.

അധികാരത്തില്‍നിന്ന് അകലെ
വഹിച്ച സ്ഥാനങ്ങളേക്കാളേറെയായിരുന്നു ശിഹാബ് തങ്ങള്‍ നിരസിച്ച കസേരകള്‍. രാജ്യസഭാ എംപിയാകാനുള്ള നിര്‍ദേശം എഴുപതുകളില്‍ തങ്ങള്‍ നിരസിച്ചിരുന്നു. നിയമസഭയിലോ കേന്ദ്ര, സംസ്ഥാന മന്ത്രിസഭകളിലോ അംഗമാകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ആരും ലീഗിലെ ആരും വഴിമാറിക്കൊടുക്കുമായിരുന്നു. പക്ഷേ, തങ്ങള്‍ സ്വീകരിച്ചത്, 34 വര്‍ഷം മുന്‍പു തന്നെ നിര്‍ബന്ധിച്ചേല്‍പിച്ച കസേര മാത്രമാണ്. 1975 ജൂലൈ ആറിന് പിഎംഎസ്എ പൂക്കോയ തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണു മകന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ഉടന്‍ ഒരു മറുപടി പറയാവുന്ന സാഹചര്യമായിരുന്നില്ല തങ്ങള്‍ക്ക്. ’40 ദിവസം കഴിയട്ടെ, എന്നിട്ടു തീരുമാനിക്കാം എന്നായിരുന്നു മറുപടി. മരണശേഷമുള്ള പ്രധാന ചടങ്ങുകളിലൊന്നാണു നാല്‍പതാം ദിനം. ഇതു കഴിഞ്ഞ ശേഷം ഒാഗസ്റ്റ് 31ന് കോഴിക്കോട്ടു ചേരുന്ന മുസ്ലിംലീഗ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ തങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. യോഗത്തിനെത്തിയ ഒരു കൌണ്‍സിലറുടെ മരണത്തെത്തുടര്‍ന്ന് ഒരു ദിവസത്തേക്കു യോഗം മാറ്റി. സെപ്റ്റംബര്‍ ഒന്നിന് തങ്ങള്‍ ചരിത്രദൌത്യമേറ്റു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള അഭ്യര്‍ഥന രണ്ടുതവണയാണു തങ്ങള്‍ നിരസിച്ചത്. 1993ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഒഴിഞ്ഞപ്പോഴും കഴിഞ്ഞ വര്‍ഷം ജി.എം. ബനാത്ത്വാല അന്തരിച്ചപ്പോഴും.

കഥയെഴുത്തിലെ തങ്ങള്‍
എഴുത്തും അധ്യാപനവുമായിരുന്നു ശിഹാബ് തങ്ങളുടെ ഇഷ്ടവിഷയങ്ങള്‍. ഇൌജിപ്തില്‍ അല്‍ അസ്ഹറിലെ പഠനകാലത്ത് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയ തങ്ങള്‍ ഖലീല്‍ ജിബ്രാന്റെ ചെറുകഥ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശ്മശാനഭൂമി എന്നാണ് ഇൌ കഥയുടെ പേര്. അറബിയില്‍ ചില കവിതകള്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്ന തങ്ങളെ ഏതാനും വര്‍ഷം മുന്‍പ് കെയ്റോയിലെ ആഗോള അറബി സാഹിത്യ സമ്മേളനത്തിലേക്ക് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നു. പിരമിഡുകള്‍ സന്ദര്‍ശിച്ചു ഫീച്ചര്‍ തയാറാക്കിയ തങ്ങള്‍ സൂയസ് കനാലും നാസര്‍ പദ്ധതിയും, ഇൌജിപ്തിലെ പത്രപ്രവര്‍ത്തനം തുടങ്ങിയ ലേഖനങ്ങളുമെഴുതി.


ശാന്തിമന്ത്രവുമായി തമിഴ്നാട്ടിലും
ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഒരു മസ്ജിദ് പൊളിച്ചതു വന്‍ വിവാദമായിരുന്നു. ഇൌ സംഘര്‍ഷം ലഘൂകരിക്കാന്‍ ശാന്തിമന്ത്രവുമായി ഇടപെട്ടത് ശിഹാബ് തങ്ങളാണ്. പിന്നീടു സര്‍ക്കാര്‍ ചെലവില്‍ മസ്ജിദ് നിര്‍മിച്ചപ്പോള്‍ തറക്കല്ലിടാനും ഉദ്ഘാടനത്തിനും ജയലളിത ക്ഷണിച്ചത് ശിഹാബ് തങ്ങളെയായിരുന്നു.

അറിയപ്പെടാത്ത ഗായകന്‍
നേര്‍ത്ത ശബ്ദത്തില്‍ മധുരമായി പാടുമായിരുന്നു ശിഹാബ് തങ്ങള്‍. കോഴിക്കോട് എംഎം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞു സാഹിത്യസമാജമാണ്. പ്രസംഗം, പ്രബന്ധം, ഗാനം.... ഇങ്ങനെ എന്തെങ്കിലുമൊരു പരിപാടിയില്‍ എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നതു നിര്‍ബന്ധം. തന്റെ ഉൌഴമെത്തുമ്പോള്‍ ഗാനം തിരഞ്ഞെടുക്കുകയായിരുന്നു ശിഹാബ് തങ്ങളുടെ രീതി. ഹിന്ദി പാട്ടുകളായിരുന്നു ഏറെയിഷ്ടം. എംഎം ഹൈസ്കൂളിലെ അക്കാലത്തെ വിദ്യാര്‍ഥികള്‍ അരനൂറ്റാണ്ടിനു ശേഷം സംഗമം നടത്തിയപ്പോഴും പഴയ ക്ളാസ് മുറി അതുപോലെ പുനഃസൃഷ്ടിച്ചു. ചരിത്രത്തിന്റെ പുനരാവര്‍ത്തനം പോലെ ശിഹാബ് തങ്ങള്‍ അന്നും ഒരു പാട്ടുപാടി. പഠനത്തിനായി ഇൌജിപ്തിലെത്തിയപ്പോള്‍ അറബ് സംഗീതലോകവുമായും അടുത്തു പരിചയപ്പെട്ടു. അന്ന് ഇൌജിപ്തിലെ രണ്ടു പ്രശസ്ത ഗായികയുടെ പേരാണ് തങ്ങള്‍ മകള്‍ക്കു നല്‍കിയത് - ഫൈറൂസ്.


സോണിയയുടെ ആദരം
ശിഹാബ് തങ്ങളോട് രാജ്യം കാണിക്കുന്ന ആദരത്തിന് ഉത്തമോദാഹരണമായിരുന്നു 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോഴിക്കോട്ടെത്തിയ സോണിയഗാന്ധിയുടെ പ്രവര്‍ത്തനം. കടപ്പുറത്തെ സ്റ്റേജില്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കായി ഒരു കസേര മുന്‍പോട്ടു നീക്കിയിട്ടതായിരുന്നു. പിന്നിലെ നിരയിലായിരുന്നു മറ്റെല്ലാവരും. സ്റ്റേജിലെത്തിയ സോണിയഗാന്ധി പിന്നിലെ നിരയില്‍നിന്ന് ഒരു കസേര സ്വയം മുന്നിലേക്കു നീക്കിയിട്ടു ശിഹാബ് തങ്ങളെ ക്ഷണിച്ചിരുത്തി.


വിവേകപൂര്‍ണവും സന്തുലിതവുമായ നിലപാടുകളിലൂടെ ഒരേ സമയം രാഷ്ട്രീയ നേതാവും സാമൂഹി നവോഥാന നായകനുമായിരുന്നു ശിഹാബ് തങ്ങള്‍. സ്വന്തം സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ ഒന്നടങ്കം സ്നേഹവും മമതയും അദ്ദേഹം നേടി. തങ്ങളുടെ മതസൌഹാര്‍ദനിലപാടുകളും മാനസിക വിശാലതയും പൊതുരംഗത്തെ പുതുതലമുറയ്ക്ക് പ്രചോദനമാണ്.
. സോണിയ ഗാന്ധി

നിര്‍ണായകഘട്ടങ്ങളില്‍ ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തെ ഒരേമനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയോജനപ്പെട്ടിട്ടുണ്ട്. സാമുദായികമൈത്രിയുടെയും സാഹോദര്യത്തിന്റെയും സാമൂഹികപുരോഗതിയുടെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് എന്നും പ്രചോദനമാണു
ശിഹാബ് തങ്ങളുടെ ജീവിതം.
. ഇ.കെ. നായനാര്‍

സമന്വയത്തിന്റെ വാക്കാണ് ശിഹാബ് തങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ഭാരിച്ച ഉത്തരവാദിത്തം ശാന്തമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരെയും അദ്ഭുതപ്പെടുത്തും.
. കെ. കരുണാകരന്‍

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആ സന്ദര്‍ഭത്തില്‍ (ബാബറി മസ്ജിദ് തകര്‍ക്കല്‍) സമാധാനത്തിന്റെ പ്രവാചകനെപ്പോലെ, എന്തെന്തു വൈഷമ്യങ്ങള്‍ ഉണ്ടെങ്കിലും സംയമനം പാലിക്കണമെന്നും സമാധാനം പുലര്‍ത്തണമെന്നും ശിഹാബ് തങ്ങള്‍ ഉദ്ബോധനം നടത്തിയിരുന്നു. പ്രസ്താവനകളും പ്രസംഗങ്ങളും മാത്രമല്ല, സമാധാനത്തിനായി വിശ്രമരഹിതമായി ഒാടിനടക്കുകയും ചെയ്തു അദ്ദേഹം. അന്നത്തെ ഇരുണ്ട നാളുകളില്‍ കേരളത്തില്‍ സമുദായ
വിദ്വേഷത്തിന്റെ തീ ആളിക്കത്താതിരുന്നതിന്റെ ഏറ്റവും പ്രധാന കാരണക്കാരന്‍ ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ സേവനങ്ങളെ കേരളത്തിലെ സമാധാനപ്രിയരായ ആളുകള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
. എ.കെ. ആന്റണി

വൈകാരികമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടായിട്ടും തികച്ചും സമചിത്തതയോടെയാണ് ശിഹാബ് തങ്ങള്‍ അയോധ്യ പ്രശ്നത്തെ നേരിട്ടത്. വളരെ പക്വമായ നേതൃത്വത്തിനു മാത്രമേ ഇതു സാധ്യമാകൂ. മറിച്ചായിരുന്നു നിലപാടെങ്കില്‍ ഇന്നു കശ്മീര്‍ നേരിടുന്നതുപോലുള്ള ഭീകരമായ അവസ്ഥയിലേക്കുപോലും ഒരുപക്ഷേ, അതു നീങ്ങിപ്പോകുമായിരുന്നു.
. പി.കെ. വാസുദേവന്‍ നായര്‍

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും കൊലയും കൊള്ളിവയ്പും നടന്നപ്പോള്‍ കേരളത്തിനു ഭ്രാന്ത് പിടിക്കാതിരുന്നതില്‍ ശിഹാബ് തങ്ങളുടെ വിവേകവും രാജ്യസ്നേഹവും വളരെ വിലപ്പെട്ട പങ്കാണു വഹിച്ചത്. സമ്പത്തും പാണ്ഡിത്യവും പ്രശസ്തിയും അതുപോലെ കാമ്യമെന്നു കരുതുന്ന പലതും സ്വന്തമാക്കിയവര്‍ എത്രയോ പേരുണ്ടാകും. എന്നാല്‍, വിനയവും വിവരവും ഒത്തിണങ്ങിയ വ്യക്തികള്‍ അപൂര്‍വമായിരിക്കും. ഇൌ ഗുണങ്ങളുടെ സമന്വയമാണ് ശിഹാബ് തങ്ങളെന്ന് ഹൃദയത്തില്‍ കൈവച്ചു ഞാന്‍ പറയുന്നു.
. എം.പി. വീരേന്ദ്രകുമാര്‍

1992ലെ അയോധ്യാ സംഭവങ്ങളെത്തുടര്‍ന്നു രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍, ദുരിതങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം ശിഹാബ് തങ്ങളുടെതുപോലുള്ള നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സാധിക്കും.
. സി.കെ. പത്മനാഭന്‍

ഏതു തീരുമാനവും ധര്‍മാധിഷ്ഠിതവും കാര്യമാത്രപ്രസക്തവുമാണോ എന്നു പരിചിന്തിക്കുക ആരുടെയും സ്വഭാവമല്ലാത്ത കാലത്തും ശിഹാബ് തങ്ങള്‍ അതിനു മുന്‍തൂക്കം കൊടുത്തു. ദേഷ്യം എന്ന പദം തന്റെ ജീവിതനിഘണ്ടുവില്‍നിന്നു നിര്‍മാര്‍ജനം ചെയ്യാനുള്ള കഴിവ് സവ്യസാചികള്‍ക്കേ ഉണ്ടാകൂ.
. പി.കെ. നാരായണപ്പണിക്കര്‍.

സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ശിഹാബ് തങ്ങള്‍ എന്നും തയാറായി. മനുഷ്യമനസ്സിന്റെ സമാധാനമാണ് ലക്ഷ്യം. അവശവിഭാഗങ്ങളുടെ മോചനമാണു മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന സങ്കല്‍പം.
. ഡോ. കെ.കെ. രാഹുലന്‍

രാജ്യതാല്‍പര്യത്തിനായി പ്രവര്‍ത്തിച്ച ഉത്തമനേതാവാണു ശിഹാബ് തങ്ങള്‍. മതവൈരമോ രാഷ്ട്രീയ ചാപല്യമോ ഇല്ലാത്ത പ്രവര്‍ത്തനവും ഉന്നതമായ ധാര്‍മികമൂല്യവുമാണ് അദ്ദേഹത്തിന്റെ മഹത്വം.
. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

(ശിഹാബ് തങ്ങളെ കണ്ടപ്പോള്‍) എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചില മുഖങ്ങള്‍ ഞാന്‍ ഒാര്‍ത്തുപോയി. തിരുമേനിയുടെ, ജോണ്‍പോള്‍ രണ്ടാമന്റെ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി... ആ പട്ടികയില്‍ ഒന്നു കൂടി, എ ഡിവൈന്‍ ഫെയ്സ്.
. മേഴ്സി രവി

അസാധാരണമായ ആദര്‍ശനിഷ്ഠയും അനന്യദൃഷ്ടമായ കര്‍മകുശലതയും എല്ലാറ്റിനും മകുടം ചാര്‍ത്തുന്ന എളിമയും സമത്വബോധവും ശിഹാബ് തങ്ങളെ കേരളത്തിന്റെ വിശിഷ്ട സന്താനങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നു.
. ഡോ. പി.കെ. വാരിയര്‍

വിധ്വംസകര്‍ക്ക് എതിരെ ജാഗരൂകരാകുക. ചിന്തകൊണ്ടും പ്രവൃത്തിക്കൊണ്ടും പ്രതിരോധിക്കണം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സാമുദായിക മൈത്രിയുടെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും വര്‍ഗീയതയ്ക്കെതിരേയുള്ള പ്രതിരോധം തന്നെയായിരുന്നു.
. മമ്മൂട്ടി

കേരളം വലിയൊരു ബോംബിനു മുകളിലാണ് ഇരിക്കുന്നതെന്ന അവസ്ഥയാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിക്കാം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ആ വഴിയിലേക്കു പോകുകയും ചെയ്യുന്നു. ഉറങ്ങിക്കിടന്നിരുന്നൊരു രാക്ഷസീയ കോശം എവിടെയോ ഉണര്‍ന്നു തുടങ്ങിയതുപോലെ. ഇത്തരം വഴിതെറ്റലുകളെ തടുക്കേണ്ടതു പ്രസ്ഥാനങ്ങവും വ്യക്തികളുമാണ്. തന്റെ കുട്ടി ശരിയായ വഴിയിലാണെന്ന് ഒാരോ അച്ഛനും അമ്മയും ഉറപ്പാക്കിയാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ വഴി പിഴച്ചുവോ എന്നു അവരറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൌനംപോലും വലിയൊരു ആശ്വാസമായിരുന്നു. അത്തരമൊരു സാന്നിധ്യത്തിന്റെ അഭാവം വലുതു തന്നെയാണ്.
അതു നികത്താനാകില്ല. പക്ഷെ ആ സ്മരണകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ദൌത്യങ്ങള്‍ നിര്‍വഹിക്കാനാകണം. ഇല്ലെങ്കില്‍ നാം അദ്ദേഹത്തോടു നാം കാണിച്ച സ്നേഹത്തിനു വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

. മോഹന്‍ ലാല്‍

ചിത്രത്തിന് കടപ്പാട് :നൌഷു കെ എം

മലയാള മനോരമ ശിഹാബ്‌ തങ്ങള്‍ ഓര്‍മകളില്‍ നിന്നും പകര്‍ത്തിയത് (Story Dated: Saturday, July 31, 2010)
തുടര്‍ന്ന് വായിക്കുക

ഇസ്ലാമില്‍ ജാതിയുണ്ടോ ?
(വര്‍ത്തമാനം ദിനപത്രം മെയ്‌ 27,2010)

കേരള നദുവത്തുല്‍ മുജാഹിദീന്‍ (KNM) മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ആണ് ജനാബ് കെ എം ബഷീര്‍ സാഹിബ്‌, തൊടുപുഴ.
തുടര്‍ന്ന് വായിക്കുക

പ്രവാസികള്‍ ചിന്തിക്കുന്നുണ്ടോ ഇത് ?


തുടര്‍ന്ന് വായിക്കുക

CPM മാനദണ്ഡനങ്ങള്‍


എഡിറ്റോറിയല്‍
പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ.ജോസഫിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുതന്നെ. അന്വേഷിച്ചാല്‍ വല്ലതും തടയുകയും ചെയ്യും. അത് ആ വകുപ്പിന്റെ പ്രത്യേകതയാണ്. എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന വകുപ്പായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്. അതിലുപരി ഭരണതലത്തില്‍ ആദ്യ കാലഘട്ടത്തില്‍ മികച്ച പ്രതിച്ഛായ കാട്ടിയിരുന്ന ജോസഫിന്റെ റേറ്റിങ് പിന്നീട് എത്ര പെട്ടെന്നാണ് താഴോട്ടുപോയത്. എന്തൊക്കെ ആരോപണങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനാല്‍ ഏര്‍പ്പെടുത്തുന്ന ഏതൊരന്വേഷണത്തിനും വിശ്വാസ്യത ലഭിക്കുന്ന നല്ലൊരു ഇരയാണ് ജോസഫ്.

എന്നാല്‍, അന്വേഷണത്തിന് ഉത്തരവിടുന്നവര്‍ക്കും വിശ്വാസ്യത ഉണ്ടാകണം. കൂടെ നില്‍ക്കുമ്പോള്‍ നല്ലവനും കൂട്ടംവിട്ടാല്‍ കള്ളനും എന്നു പറയുന്നവര്‍ക്ക് എന്തു വിശ്വാസ്യതയാണുള്ളത്? ജോസഫ് മുന്നണിയില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അതിനൊരു സത്യസന്ധതയുടെ ഹരമുണ്ടാകുമായിരുന്നു. ആ ഉദ്ദേശ്യത്തിന് ശുദ്ധി അവകാശപ്പെടാമായിരുന്നു. അതുണ്ടായില്ല. ജോസഫ് സുരക്ഷിതമായി മുന്നണി വിട്ടു പുതിയ മേച്ചില്‍പുറം കണ്ടെത്തി. ഇടതുമുന്നണിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും എല്ലാം കഴിഞ്ഞിട്ടേ ആലോചിക്കൂ. അല്ലെങ്കില്‍ മന്ത്രിസഭയിലിരുന്നുകൊണ്ടു തന്നെ മറ്റൊരു പാര്‍ട്ടിയിലേക്കു പാലംപണിയാനും മറ്റൊരു മുന്നണിയില്‍ ചേക്കേറാനും ജോസഫിനു കഴിയുമായിരുന്നുവോ? മന്ത്രിസഭയില്‍നിന്നു രാജിെവച്ചയുടന്‍ അദ്ദേഹത്തെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജിവെക്കുന്നതിനു മുമ്പായിരുന്നു പുറത്താക്കലെങ്കില്‍ അതിനുമുണ്ടായിരുന്നു ഒരു ഭംഗി. അതിനും ശേഷമാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനു ബോധമുണ്ടായത്.

ഈ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം ജോസഫിനെതിരെ മാത്രമല്ല ആരോപണങ്ങള്‍ ഉണ്ടായത്. എത്രപേര്‍ക്കെതിരെ ആരോപണമുയര്‍ന്നില്ല എന്നു പരിശോധിക്കുന്നതായിരിക്കും എളുപ്പം. അഴിമതി ആരോപണത്തിനു വിധേയരല്ലാത്തവരായി വിരലിലെണ്ണാന്‍ ഒരു സുധാകരനെയോ പ്രേമചന്ദ്രനെയോ മറ്റോ കിട്ടിയാലായി. കാര്യമായ പണിയൊന്നുമില്ലാത്ത കടന്നപ്പള്ളിയും ആരോപണാതീതരുടെ പട്ടികയിലുണ്ടാകും. എന്നിട്ടും ധനകാര്യ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിങ് എന്തേ മറ്റൊരു വകുപ്പിലും അന്വേഷണം നടത്തിയില്ല! മുന്നണി വിട്ടുപോകാത്തിടത്തോളം അവരാരും അനഭിമതരല്ലതന്നെ.

ജോസഫിന്റെ വകുപ്പ് അഴിമതിയുടെ കൂടാരമാണെന്നു കണ്ടെത്തിയത് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങാണ്. ഈ വിങ് ഇത്രകാലം പൊതുമരാമത്തുവകുപ്പിനെ പറ്റി അറിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ആരോപണങ്ങള്‍ മുറജപം പോലെ മുറതെറ്റാതെ ഓരോ നിയമസഭാസമ്മേളനത്തിലും വന്നു കൊണ്ടേയിരുന്നു. ജോസഫ്ഗ്രൂപ്പില്‍ നിന്ന് ആദ്യം മറുമുന്നണി ചാടുകയും മാണിയുടെ പാര്‍ട്ടിയില്‍ ചേക്കേറുകയും ചെയ്ത പി.സി.ജോര്‍ജും നിരവധി ആരോപണങ്ങള്‍ കൊണ്ടുവന്നു. എതിര്‍പക്ഷത്തു നിന്നപ്പോള്‍ മാണിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തിയ ആളാണ് ജോര്‍ജ്. അന്നൊക്കെ ജോര്‍ജിന്റെ ആരോപണങ്ങള്‍ വസ്തുനിഷ്~മാണെന്ന് പറഞ്ഞു നടന്നിരുന്നു, മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും.

മൂന്നാറിലെ കൈയേറ്റങ്ങള്‍ വരെ ജോര്‍ജിന്റെ കണ്ണിലൂടെയാണ് അച്യുതാനന്ദന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ വന്നത്. കൈയേറ്റങ്ങള്‍ക്കു പിന്നില്‍ കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പുകാരുടെ പങ്ക് കണ്ടുപിടിച്ചതും മറ്റാരുമായിരുന്നില്ല. അഴിമതിയുടെ എസ്‌റ്റേറ്റുകളിലൂടെ നടത്തിയ ആ അശ്വമേധം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫിസുകളുടെ മുറ്റത്ത് ചെന്നവസാനിച്ചു. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നു വന്നപ്പോള്‍ ജോര്‍ജ് ഇടതുപാര്‍ട്ടികളുടെ കണ്ണില്‍ കരടായി. അതു പഴയ കഥ.

ഇവിടെ അഴിമതി അന്വേഷണങ്ങള്‍ സര്‍ക്കാരിനെതന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയിലാണ്. ഭരണകാലത്താണ് അന്വേഷണമുണ്ടായതെങ്കില്‍ അഴിമതി ആവര്‍ത്തിക്കാതിരിക്കാന്‍ അത് സഹായകമാകുമായിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പാ~മാകുമായിരുന്നു. ഇതുവരെ എല്ലാത്തിനും കൂട്ടുനിന്ന ശേഷം ബന്ധം പിരിയുമ്പോള്‍ മാ്രതം അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് വിശ്വാസ്യത ഇല്ലാതാകുമെന്നതല്ലാതെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല. മാ്രതമല്ല, അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യും. അന്വേഷണങ്ങള്‍ നേരിട്ടു ബാധിക്കുക ഭരിച്ച മന്ത്രിമാരെയല്ല, അവര്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരാണ് ആദ്യം കുടുങ്ങുക. ലാവലിന്‍ കേസിലും ഇടമലയാര്‍കേസിലും അത് കണ്ടറിഞ്ഞതാണ്. ജോസഫ് നല്‍കിയ വാക്കാലുത്തരവുകള്‍ നടപ്പാക്കിയതിന് സമാധാനം പറയേണ്ടത് ഉദ്യോഗസ്ഥരാണല്ലോ.

ഇനി ഈ സര്‍ക്കാറിന് ഒരു വര്‍ഷത്തോളം അവശേഷിക്കുന്നുണ്ട്. ഈ കാലയളവ് സര്‍ക്കാറിന് ഏറെ പ്രധാനമാണ്. ഏറെ പ്രവര്‍ത്തിക്കാനുള്ള സമയം. വാക്കാലുത്തരവുകള്‍ നടപ്പാക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ മടിക്കും. ജോസഫിനെതിരായ രാഷ്ട്രീയ പ്രചാരണകാലഘട്ടം അവസാനിക്കുമ്പോള്‍ അന്വേഷണത്തിനുപിന്നാലെ തൂങ്ങേണ്ടിവരുന്നത് ഉദ്യോഗസ്ഥരാണ്.

ജോസഫിനെതിരായ ആരോപണങ്ങളെ ആവേശത്തോടെ പ്രതിരോധിച്ചവരാണ് ഇടതുന്നണി നേതാക്കള്‍. പണ്ട്, 1996 മുതല്‍ 2001 വരെ ഭരിച്ച നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് പ്ലസ്ടു വീതംവെപ്പ് നടന്നത്. സ്വകാര്യ മേഖലക്ക് പ്ലസ്ടു നല്‍കുന്നതില്‍ കനത്ത ക്രമക്കേടുകളുണ്ടെന്നു വന്നപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നു. അവസാനം എല്ലാ ഘടകകക്ഷികളും പ്ലസ്ടു വീതംവെച്ച് ജോസഫ് പ്രശ്‌നം അവസാനിപ്പിച്ചു. അഴിമതിയാരോപണങ്ങള്‍ അതോടെ അവസാനിച്ചു. ഘടകകക്ഷികള്‍ക്കു കിട്ടിയ വീതത്തിനുമീതെ പിന്നെ ആരോപണങ്ങള്‍ പറന്നില്ല. മുന്നണിയെന്നാല്‍ വീതംവെപ്പാണെന്ന് അന്നാണ് ഇടതുമുന്നണി മനസ്സിലാക്കിയത്.

അവസാനം വരെ എല്ലാ ചെയ്തികളും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തശേഷം ഇറങ്ങിപ്പോകുമ്പോള്‍ മാത്രം എതിരാകുന്നത് ഇടതുമുന്നണിയില്‍ ഇതാദ്യമാണ്. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍തന്നെ കൂടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ കൊണ്ടുവന്ന കഥകള്‍ സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ട്. 1967 മുതല്‍ 1969 വരെയുള്ള ഭരണകാലം മറക്കാനാവില്ലല്ലോ. ആരോഗ്യമന്ത്രിയായിരുന്ന വെല്ലിങ്ടണെതിരെ മുന്നണിക്കുള്ളില്‍ നിന്നുതന്നെ വന്ന അഴിമതിയാരോപണത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ശ്രമിച്ചയാളാണ് ഇ.എം.എസ്. അദ്ദേഹത്തിനെതിരെ മുന്നണിക്കുള്ളില്‍ വിമര്‍ശമുണ്ടായപ്പോള്‍ അതിനെ ചെറുക്കാനെന്നോണം സി.പി.ഐ മന്ത്രിമാരെ പറ്റി അതിലും വലിയ ആരോപണങ്ങളാണ്, സി.പി.എമ്മില്‍നിന്ന് ഉയര്‍ന്നത്. എം.എന്‍ ഗോവിന്ദന്‍നായരും ടി.വി തോമസും അഴിമതിക്കാരായി മാറി. എതിര്‍പക്ഷത്ത് എം.കെ.കൃഷ്ണനും കെ.ആര്‍.ഗൗരിയമ്മക്കും എതിരെയും വന്നു ആരോപണങ്ങള്‍.

തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളചരിത്രം പ~ിക്കുന്ന ആര്‍ക്കും മറക്കാനാവാത്തതാണ്. പരസ്പരം ഉയര്‍ത്തിവിട്ട അഴിമതിക്കഥകളില്‍ മന്ത്രിസഭ ആടിയുലഞ്ഞു. അന്വേഷണത്തിനുള്ള കമീഷനും എത്തിയതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. സി.പി.എമ്മുമായി തെറ്റി, നിയമസഭയില്‍നിന്ന് ടി.വി. തോമസ് ഇറങ്ങിപ്പോയത് കുരുക്ഷേത്രത്തില്‍വെച്ചു കാണാം എന്ന വെല്ലുവിളിയോടെയാണ്. സി.പി.എമ്മിന് പിന്നീട് മന്ത്രിസഭയിലെത്താന്‍ ദശാബ്ദം കാത്തിരിക്കേണ്ടി വന്നു. കോണ്‍ഗ്രസ് സി.പി.ഐയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ മറ്റു പ്രധാനപാര്‍ട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പഴയ ഒറ്റപ്പെടലിന്റെ ഓര്‍മ മൂലമാകാം, പിരിഞ്ഞുപോയ ജനതാദളിലെ ഒരു ഗ്രൂപ്പിനെയുംപി.സി.തോമസിന്റെ ചെറു ഗ്രൂപ്പിനെയും കൂടെനിര്‍ത്താന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ശ്രമിക്കുന്നത്.

എന്നാല്‍ പി.സി.തോമസിനെ എങ്ങനെ അവര്‍ക്ക് ന്യായീകരിക്കാനാകും? ബി.ജെ.പിക്കൊപ്പം മുന്നണിയുണ്ടാക്കി മത്സരിച്ച്, സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പിച്ച് കേന്ദ്രമന്ത്രിയായ ആളാണ്. മല്‍സരിച്ചവേളയില്‍ മതവികാരം ഉയര്‍ത്തിയതിന് ശിക്ഷിക്കപ്പെട്ടയാള്‍. ഈ കേസില്‍ മൂന്നുവര്‍ഷം അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. കേരളത്തില്‍ ആദ്യമായാണ്, മതവികാരമുണര്‍ത്തിയ കുറ്റത്തിന് ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. അങ്ങനെയുള്ളയാളിനെ കൂടെ നിറുത്തുന്നതും അവരുടെ പ്രതിച്ഛായയെ വികൃതമാക്കുകയേയുള്ളൂ. ഇല്ലാത്ത പ്രതിച്ഛായക്കുമേല്‍ ഇനി എന്തായാലെന്ത് എന്ന മനോഭാവമാണോ ഈ ചിന്തക്കാധാരമെന്നു വ്യക്തമല്ല.

തോമസിന്റെ ഏക എം.എല്‍.എ സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നതിലുമുണ്ട് വൈരുധ്യം. പണ്ട് ജോസഫ്ഗ്രൂപ്പ് ഐക്യമുന്നണി വിട്ടപ്പോള്‍ അന്നു ജോസഫ്ഗ്രൂപ്പിലുണ്ടായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളമാത്രം അവിടെ തുടര്‍ന്നു. അത് കൂറുമാറ്റമാണെന്നു പരാതിപ്പെട്ട് അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന് അയോഗ്യത കല്‍പിക്കണമെന്ന ആവശ്യവുമായി മുന്നില്‍നിന്നത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ്. പിള്ളയെ അയോഗ്യനാക്കിയ സംഭവം ഏറെ ശബ്ദകോലാഹലങ്ങള്‍ക്കു കാരണമായി. മികച്ച സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കുന്നതില്‍ വരെ അന്ന് ആ സംഭവം ചെന്നെത്തി. അന്ന് ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിക്കിട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇന്ന് സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നു എന്നതാണ് വൈചിത്ര്യം. കൂടെനില്‍ക്കുന്ന പിള്ള നല്ലതും കൂട്ടംതെറ്റിയ പിള്ള മോശവും എന്നതായിരിക്കുന്നു സി.പി.എം മാനദണ്ഡം.


ഓര്‍ത്തിരിക്കുക ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെയെങ്കിലും ,കാരണം തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാമ്രാജ്യത്വ വിരോധം വല്ലാണ്ട് മൂത്ത് ഇത് വരെ എഴുതിയതൊക്കെ മറക്കുന്ന രോഗം മാധ്യമം പത്രതിനുണ്ട്
തുടര്‍ന്ന് വായിക്കുക

ചാരപ്പണി ; മാധ്യമങ്ങളുടെ ഇരട്ട മുഖം

ഡൌണ്‍ ലോഡ്‌ ചെയ്തു പൂര്‍ണ്ണ രൂപത്തില്‍ വായിക്കുക,അല്ലെങ്കില്‍ ചിത്രത്തില്‍ രണ്ടു തവണ ക്ലിക്ക് ചെയ്യുക . മാധ്യമ സുഹൃത്തുക്കളുടെയും പൊതു സമൂഹത്തിന്റെയും ഇരട്ട മുഖങ്ങള്‍ തിരിച്ചറിയുക

തുടര്‍ന്ന് വായിക്കുക

കരുതിയിരിക്കുക വ്യാജ മുസ്ലിം ഐക്യ വേദികളെ,തൊടുപുഴയില്‍ നടന്ന ചോദ്യ പെപ്പെരിലെ  മത നിന്ദ യെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ' മുസ്ലിം ഐക്യ  വേദി 'നടത്തിയ അക്രമ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് .
ആരാണ് ഇതിന്റെ ഉത്തരവാദികള്‍ ?

ബുധനാഴ്ച നടന്ന പരീക്ഷയിലെ ചോദ്യ പെപ്പെരിലെ വിവാദ പരാമര്‍ശങ്ങള്‍ സജീവ ചര്‍ച്ചയായത് വ്യാഴാഴ്ച ചന്ദ്രിക ,മാധ്യമം പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് .

ആഭ്യന്ദര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍  മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങളുമായി   ബന്ധപ്പെടുകയും , ഹൈദരലി ശിഹാബ്‌ തങ്ങള്‍ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ നേതൃത്വത്തോട് സമാധാന ശ്രമങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .നിമിഷങ്ങള്‍ക്കകം ശിഹാബ്‌ തങ്ങളുടെ സംയമനം പാലിക്കുവാനുള്ള ആഹ്വനം മാധ്യമങ്ങളിലൂടെ കേരളമൊട്ടാകെ എത്തുകയും ചെയ്തു 
(നമ്മുടെ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുമെന്ന് പറഞ്ഞ ഇടുക്കി ജില്ല മുസ്ലിം ലീഗ് നേതൃത്വത്തോട്  സമുദായം സംയമനം പാലിക്കുമെന്നു ഉറപ്പാക്കുവാന്‍  ശ്രമിക്കുവാനാണ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെട്ടത് )

മുസ്ലിം ലീഗ് നേതൃത്വം ഈ കാര്യങ്ങള്‍ തൊടുപുഴയിലെ മുസ്ലിം പണ്ഡിത നേതൃത്വവുമായി (ഇമാം കൌണ്‍സില്‍ ) ചര്‍ച്ച നടത്തുകയും വെള്ളിയാഴ്ച വൈകിട്ട് മുനിസിപ്പല്‍ മൈതാനം വരെ പ്രകടനവും ശേഷം  പൊതു സമ്മേളനവും നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി .

രാവിലെ ചില മുസ്ലിം സംഘടനകള്‍ അവരുടെ സ്വന്തം അണികളെ സംഘടിപ്പിച്ചു ചില പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു .

എന്നാല്‍ ഉച്ചയോടു കൂടി തൊടുപുഴയില്‍ ഒരു വ്യാജ 'മുസ്ലിം ഐക്യ  വേദി'  രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? .
(ആധികാരികമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ,മുജാഹിദ്‌ ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ  അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )
ഇവരുടെ നേതൃത്വത്തില്‍ പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം,
വാഹനങ്ങള്‍ തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള്‍ .കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഇവര്‍ക്കാഗ്രഹമില്ല .ഒന്നോ രണ്ടോ പേരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ തമ്മില്‍ തല്ലി ചാകണമെന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌മാര്‍
എന്ന് ഇവര്‍ പറയുന്നവരുടെ ആഗ്രഹം പൂര്തീകരിക്കരിക്കലാണ് ഈ ഇരുട്ടിന്റെ സന്തതികളുടെ ലക്‌ഷ്യം .

മത വിശ്വാസികളുടെ കൂട്ടായ്മകളാണ് ,കുഴപ്പക്കാരെ സമൂഹ മദ്ധ്യത്തില്‍ എല്ലാവരും തള്ളിപ്പരയലാണ്, നിയമത്തിന്റെ മുന്‍പില്‍ ഇവരെ കൊണ്ട് വരലാണ് ഇത്തരം കുബുദ്ധികള്‍ക്ക് മറുപടി എന്ന് മനസ്സിലാക്കുവാന്‍ വിവരം ഇവര്‍ക്കില്ലല്ലോ .
(ചോദ്യ പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍ ഇടതു അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകനാണെന്ന് മാത്രമല്ല, ക്രിസ്തവ സഭക്ക് തല വേദനയായി മാറി സ്ഥലം മാറ്റലുകള്‍ക്ക് വിധേയനായ വ്യക്തിയാനെന്നതും കൂട്ടി വായിക്കാവുന്നതാണ് )

ഗുജറാത്തില്‍ നരഹത്യക്ക് സഹായം ചെയ്ത നരേന്ദ്ര മോഡി പോലും പറഞ്ഞത് നിയമത്തിനു ഞാനും അതീതനല്ല എന്നാണ്ചോദ്യ പേപ്പര്‍ സംഭവം നടന്ന ന്യൂ മാന്‍ കോളേജ്  നു 2 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു  മുന്‍പില്‍ പ്രകടനക്കാര്‍ എത്തി കടകളടപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമാണ് നിമിഷ നേരം കൊണ്ട് നൂറു കണക്കിന് rss -bjp പ്രവര്‍ത്തകര്‍ തടിച്ചു കൂടുവാന്‍ ഇടയാക്കിയതും സംഘര്‍ഷ സാധ്യത മൂലം കളക്ടര്‍ 144 പ്രഖ്യാപിക്കുവാന്‍ ഇടയാക്കിയതും .
നിരോധനാജ്ഞ ലംഘിച്ചു കൊണ്ട്   പ്രകടനം നടത്തുവാനും ഇവര്‍ക്ക് മടിയുണ്ടായില്ല .നേതാവാരാണെന്നു അറിയാത്ത  ഈ ആള്‍ക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളെ തൊടുപുഴയിലെ മുസ്ലിം പണ്ഡിതരും സമൂഹവും   ഒറ്റക്കെട്ടായി അപലപിച്ചതിന്റെ പ്രതികാരമാണ് മുസ്ലിം ലീഗിനെതിരായ  ഇരുട്ടിന്റെ സന്തതികളുടെ നോട്ടീസ് .


തൊടുപുഴയിലെ  മുസ്ലിം സമൂഹത്തിന്റെ വികാരം മാനിച്ചു  ചര്‍ച്ച ചെയ്തു തീരുമാനിച്ച മൂന്നു ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ മുസ്ലിം ലീഗ് മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു (ആവശ്യങ്ങള്‍ ഇവയാണ്
1 .യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കണം .
2. വിവാദ അദ്ധ്യാപകന്‍ ജോസെഫിനു  ഇടുക്കി ജില്ലയിലെ ഒരു കോളേജ് ലും ജോലി  കൊടുക്കരുത് .
3. മത സൌഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തതിനു ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം,ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണം .)

ഖേദ പ്രകടനത്തിന് തയ്യാറായ കോളേജ് പ്രിന്‍സിപ്പാള്‍ നോട്‌ തങ്ങള്‍ ഇറച്ചി വെട്ടുകാരാനെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തിയത് ലീഗുകാരായിരുന്നില്ല .....

ഈ ആവശ്യങ്ങള്‍ നേടിയെടുത്തു പുറത്തേക്കിറങ്ങി വന്ന ലീഗ് നേതൃത്വത്തെയും ഇമാം കൌണ്‍സില്‍ പ്രതിനിതിയെയും അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു സ്വീകരിച്ച വ്യക്തികളുടെ രാഷ്ട്രീയം വളരെ വ്യക്തമാണല്ലോ


ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌ മാര്‍ എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും  മറ്റും ആക്ഷേപിക്കുന്ന ഇവര്‍ ആരെയാണ് ഇനി വിശ്വസിക്കുവാന്‍ തയ്യാരുള്ളത്. 14   ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരാള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം വിട്ടയക്കപ്പെടുകയും ചെയ്തു .അക്രമ സംഭവങ്ങളുടെ  റെകോര്‍ഡ് ചെയ്ത വീഡിയോ പോലിസിന്റെ കൈ വശമുണ്ട് എന്നാണ് പോലീസ് പറയുന്നത് . ഏറ്റെടുക്കുവാന്‍ നേത്രുത്വമില്ലാത്ത ഇരുട്ടിന്റെ സന്തതികള്‍ രൂപികരിച്ച വ്യാജ ' മുസ്ലിം ഐക്യ വേദി'ക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ഇരകളാണ് അറസ്റ്റ് ചെയ്യപ്പെട്ട പലരും .

മുസ്ലിം ഐക്യ വേദി എന്ന പേര് കണ്ടാണ് പല നിരപരാധികളും ഇവരുടെ പ്രകടനത്തില്‍ പന്കാളികലായത് . സ്വന്തം കൊടിയും പേരും ഉപയോഗിച്ചാല്‍ ആളെ കിട്ടില്ലെന്നും അത്ര മാത്രം തങ്ങള്‍ സമുദായത്തില്‍ ഒറ്റപ്പെട്ടു എന്നും മനസ്സിലാക്കിയ ഇവരുടെ കുടില ബുദ്ധിയാണ് ഈ വ്യാജ മുസ്ലിം ഐക്യ  വേദിക്ക് പിന്നില്‍ .

ഇത്തരം 'വ്യാജ മുസ്ലിം ഐക്യ വേദികള്‍' ഇനി മേല്‍ ഉണ്ടാകാതിരിക്കുവാനാണ് ഇടുക്കി ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി . എം സലിം ചെയര്‍മാന്‍ ആയി ഒരു ജാഗ്രതാ സമിതി രൂപം കൊണ്ടത്‌ . ഇ .കെ സുന്നി വിഭാഗവും ,ജമാ അതെ ഇസ്ലാമിയും ,മുസ്ലിം ലീഗിന്റെ കടുത്ത വിമര്‍ശകനായ മടവൂര്‍ വിഭാഗം മുജാഹിദ്‌ ജില്ല സെക്രട്ടറിയും  ഉള്‍പെടുന്ന  സമിതി ഒറ്റക്കെട്ടായി ചെയര്‍മാനായി മുസ്ലിം ലീഗിന്റെ ജില്ല പ്രസിഡന്റിനെ നിര്‍ദ്ദേശിച്ചിട്ടും ഈ സമിതിയില്‍ രാഷ്ട്രീയം കാണുന്ന ഇരുട്ടിന്റെ സന്തതികള്‍ ഭയക്കുന്നത് എന്താണെന്ന് വ്യക്തം .
ഇനിയും മുസ്ലിം ഐക്യ വേദിഎന്ന് പറഞ്ഞാല്‍ ആരും കൂടെയുണ്ടാകില്ല ,നിങ്ങള്‍ ആരാണെന്ന് തൊടുപുഴയിലെ മുസ്ലിം  സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു .
തുടര്‍ന്ന് വായിക്കുക

പോപ്പുലര്‍ ഫ്രണ്ട്കാരുടെ സമുദായ സ്നേഹം

page.4 page.1
page.2 page.3
ചോദ്യ പേപ്പറിലെ മത നിന്ദയുടെ പേരില്‍ തൊടുപുഴയില്‍ ഒരു വര്‍ഗ്ഗീയ കലാപം നടക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട്കാരുടെമനക്കോട്ട തകര്‍ന്നതിന്റെ നിരാശ ബോധം എത്രയുണ്ടെന്ന് മുകളില്‍ കൊടുത്തിട്ടുള്ള അവരുടെ നോട്ടീസ് വ്യക്തമാക്കുന്നു . പ്രവാചക സ്നേഹത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തെ എതിര്‍ക്കുമ്പോള്‍ ഇവര്‍ ലീഗുകാരെ സമുദായ വിരോധികലാക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല . ലീഗുകാരുടെ പ്രതിഷേധം അതിര് വിട്ടേക്കാം എന്ന് വന്ന ഘട്ടത്തില്‍ ലീഗ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു യോഗം അവസാനിപ്പിച്ചു .പ്രവര്‍ത്തകര്‍ ഉടന്‍ പിരിയുകയും ചെയ്തു .പിന്നീട് തൊടുപുഴയില്‍ നടന്ന കട അടപ്പിക്കല്‍, വാഹനം തടയല്‍ ,നിരോധന ആജ്ഞ ലംഘിച്ചു പ്രകടനം നടത്തല്‍ .... അങ്ങനെ എല്ലാത്തിന്റെയും മുന്നില്‍ സമുദായം ഒറ്റപ്പെടുത്തിയ ഇവരൊക്കെയാണ് ഉണ്ടായിരുന്നത് .


സഭാ നേതൃത്വത്തെ വര്‍ഗ്ഗീയത ആരോപിച്ചു ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രകൊപനമുണ്ടാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ ? എരി തീയില്‍ എണ്ണ ഒഴിക്കാന്‍ ലീഗിനെ കിട്ടില്ലാത്തത്‌ കൊണ്ടാണല്ലോ ഇവര്‍ മുന്‍പും മുസ്ലിം ലീഗിനെ സമുദായ വിരോധികലാക്കിയത്‌.

കുറ്റവാളിയായ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് .തീവ്ര ചിന്താഗതിക്കാരുടെ അക്രമ നടപടികള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത്തരം നോട്ടീസ്കള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു സമുദായം മുസ്ലിം ലീഗിന് പിന്നില്‍ അണി നിരക്കുന്നത് .
തുടര്‍ന്ന് വായിക്കുക

മത നിന്ദ : തൊടുപുഴയില്‍ പ്രതിഷേധം ,വിവാദ ചോദ്യം പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം ' എന്ന കൃതിയില്‍ നിന്നു

തൊടുപുഴയിലെ പ്രശസ്തമായ  കലാലയങ്ങളിലോന്നായ  ന്യൂ മാന്‍  കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം ഉണ്ടായതില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു . ചോദ്യ പേപ്പറിലെ 11-മത്തെ ചോദ്യത്തിലാണ് ഇത് .
എന്നാല്‍ അറിയപ്പെട്ട ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത് എന്നാണു കോളേജ് അധികൃതരുടെ വിശദീകരണം .വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി അവര്‍ അറിയിച്ചു.
മുസ്ലിം ലീഗ് പ്രതിഷേധ യോഗം കോളേജ് പരിസരത്ത് ജില്ലാ ജെനറല്‍ സെക്രട്ടറി കെ എം എ ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു .ഇടുക്കി ജില്ലാ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ എസ് സിയാദ്‌ , ജെനറല്‍ സെക്രട്ടറി ടി കെ നവാസ്‌ തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.
വിവാദമായ ചോദ്യ പേപ്പര്‍ . ഇതിലെ പതിനൊന്നാം ചോദ്യമാണ് വിവാദമായത്

മാധ്യമം ദിനപത്രം 26.3.2010
തുടര്‍ന്ന് വായിക്കുക

പച്ചക്കടലായി തൊടുപുഴ പട്ടണംപി വി അബ്ദുല്‍ വഹാബ്  എം പി   പറയുന്നു : മലപ്പുറത്തെ ലീഗുകാര്‍ തൊടുപുഴക്കാരുടെ ഇന്നത്തെ  സമ്മേളനം  കണ്ടാല്‍  ഞെട്ടും ............

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു  മങ്ങാട്ട്‌ കവലയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലെ പ്രവര്‍ത്തക സാന്നിധ്യം കണ്ടാണ് ബഹുമാനപ്പെട്ട എം പി  ഇപ്രകാരം അഭിപ്രായപ്പെട്ടത് .

മുസ്ലിം  ലീഗിന് ബദലായി വന്ന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ 'ഹയാതില്‍ ' ഇല്ല എന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രേടരി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .

ചടങ്ങില്‍ ഇടുക്കി എം പി  പി. ടി. തോമസ്‌ ,കെഎന്‍ എ ഖാദര്‍ ,അഹ്മെദ് കബീര്‍ ,ഇബ്രാഹിം കുഞ്ഞു എം എല്‍ എ .ഡി സി സി പ്രസിഡന്റ്‌ റോയ്‌ കെ പൗലോസ്‌  തുടങ്ങിയവര്‍ പങ്കെടുത്തു .


തുടര്‍ന്ന് വായിക്കുക

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌
കെ.എം. ഷാജി
പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ാം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.
.................................................................................


തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?
മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും..............................................................................................................................................................
മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.


മുഴുവന്‍ വായിക്കുവാന്‍  (2 .2.2010 ) ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് വായിക്കുക

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്


"പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ." എന്ന് സ്വന്തം ജമാല്‍.

"പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌  
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ്  എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ.  ഉമ്മ പറഞ്ഞെന്നേയുള്ളൂ.  ഇനി എല്ലാം നിന്‍റെ ഇഷ്ടം." എന്ന് സ്വന്തം ഉമ്മ.

"പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്.  നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു.  നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ."

"പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌.  എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്...............................
ആവലാതികളുടെയും പരിഭവങ്ങളുടെയും കത്തുകള്‍ തുടരുന്നു. ജമാലിന്‍റെ പ്രവാസവും. !
ഇവിടെ  മുഴുവന്‍ വായിക്കുക  
അക്ബര്‍,
ഈ പോസ്റ്റ്‌
"പ്രവാസികള്‍ക്ക് വേണ്ടി
താങ്കളുടെ ഒരു സല്‍കര്‍മ്മം തന്നെ"
noushad vadakkel

തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം


ഷാജി കെ എം


1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന് അടിയറ വെച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ പര മത ദ്വെഷത്തിന്റെ ഉചാവസ്തയിലെതിക്കുന്നതിനോടൊപ്പം മുസ്ലിം വിരോധം രക്തതിലലിഞ്ചു ചേര്‍ന്ന ഒരു വിഭാഗം സംഘ പരിവാരുകാരെ ആ അന്തസാര വിഹീന പ്രഭാഷണങ്ങള്‍ പ്രതികാര മൂര്ത്തികളാക്കുകയും ചെയ്തു .അന്ന് മഅദനിക്ക് നേരെ നടന്ന നികൃഷ്ട കൃത്യത്തെ പ്രബുദ്ധമായി ചിന്തിക്കുന്ന കേരളീയ സമൂഹം ഒന്നടങ്കം അപലപിച്ചതാണ് .വര്‍ഗീയതക്കുള്ള മറുപടി .വര്‍ഗീയതയല്ല എന്ന പരമാര്‍ത്ഥം അറിയാവുന്നവരായിരുന്നു അവരെല്ലാവരും .
..........
പക്ഷെ ജമ അതെ ഇസ്ലാമിയും ആ സംഘടനയുടെ സാരത്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'മാധ്യമം' എന്ന പത്രവും ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചത് മറൊരു വിധത്തിലാണ് . മഅദനിയുടെ ഒരു കാലു "ശഹീദായി" . ഒരു കാലു പോയാലെന്താ ഇവിടെ ആയിരം കാലുകള്‍ വേറെയില്ലേ "മാധ്യമം" എഴുതി .അക്കാലത്ത് 'മാധ്യമം' മഅദനിയെ താരതമ്യപ്പെടുത്തിയത് ഇമാം ഹുസൈന്‍ (റ) വിനോടാണ്.
..................................
ലവ് ജിഹാദിനെയും മഅദനി- സൂഫിയമഅദനി- തടിയന്ടവിട നസീര്‍ തീവ്രവാദ പരവ്വത്തെയും കൂട്ടിക്കുഴക്കുന്ന രാസവിദൃയിലൂടെയാണ് അബ്ദുര്രഹ്മാന്റെ ലേഖനം മുന്നോട്ടു നീങ്ങുന്നത്‌ .ലവ് ജിഹാദു കേട്ട് കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .അത് പോലെ തന്നെ കേട്ട് കഥയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള തീവ്രവാദികളെ കുറിച്ചുള്ള 'കഥ'കളും .ഇതാണ് ലേഖകന്റെ സരളമനോഹരവാദം!. തടിയന്ടവിട നസീറിനെ ഉദ്ധരിച്ചു പോലീസ് പറയുന്നത് കേട്ട് ഇവിടത്തെ 'ചില' മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണത്രേ . ലവ് ജിഹാദു കേട്ട് കഥയാണെന്ന് കോടതികളെ ബോധിപ്പിച്ചത് ഇതേ പോലീസ് ആണ് ....................................................................................................................................ഒറ്റപ്പെട്ട ക്രിമിനലുകള്‍ തീവ്ര വാദി സംഘടനകളില്‍ കണ്ണി ചെരുന്നുന്ടെങ്കില്‍ അതിന്റെ ബാധ്യത ഒരു സമുദായം മുഴുവന്‍ എറെടുക്കെണ്ടതുണ്ടോ എന്ന് ഗദ്ഗദ കണ്ടനാവുന്നുണ്ട് ലേഖകന് .മുസ്‌ലിം സമുദായംഈ തീവ്രവാദികളുടെ ബാധ്യത എറെടുതിട്ടില്ല .മുസ്‌ലിം ലീഗോ, നദ്വത്തുല്‍ മുജാഹിദീനോ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ അതായത് മുസ്‌ലിം സമുദായാത്തിലെ മഹാ ഭൂരി പക്ഷവും അവരെ അഗണ്യ കോടിയില്‍ തള്ളിയിട്ടെയുള്ളൂ .ജമാ അത്തെ ഇസ്ലാമിക്കാന് ഇതില്‍ വ്യാകുലതയും പരിഭവവും പരിദേവനവും .അത് സ്വാഭാവികവുമാണ് .ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നിന്റെ ചിറകരിയപ്പെടുമ്പോള് മറെത് വേദനിക്കുന്നത് പ്രകൃതി സഹജമാണ് ......................................
. മഅദനി പഴയ മഅദനി അല്ല അദേഹം ആപാദ ചൂഡം മാറി എന്നാണ് ഇപ്പോഴും സീ പീ എമ്മിന്റെ പല്ലവി .അദേഹം അണുവിട മാറിയിട്ടില്ല എന്നതിന്റെ നിദര്സനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദേഹം നടത്തിയ പ്രസ്താവനകള്‍ .താന്‍ വേട്ടയാടപ്പെടുന്നതിന്ടെ കാരണം തന്ടെ താടിയും തലപ്പാവുമാനെന്നും സൂഫിയുടെ പര്‍ധയാണ് പ്രശ്നമെന്നുമോക്കെയാണ് അതിന്റെ രത്നച്ചുരുക്കം .ഇത്തരത്തില്‍ മത ചിഹ്നങ്ങളെ അതി വൈകാരികമായി ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തില്‍ വര്‍ഗ്ഗീയമായ അനുഭാവ തരംഗമുണ്ടാക്കുവാനുള്ള വൃഥാ വ്യായാമാത്തിലാണ് മഅദനി ഇപ്പോള്‍ . മഅദനി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥാപകനായ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനു താടി മാത്രമല്ല ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതാപ ചിഹ്നങ്ങളിലോന്നായ തുര്‍ക്കി തൊപ്പിയുമുണ്ടായിരുന്നു .അദ്ദേഹത്തെ രാഷ്ട്രവും ഇതര മതസ്ഥരും ബഹുമാനിചിട്ടെയുള്ളൂ .അടിസ്ഥാന പ്രശ്നം കൈയ്യിലിരുപ്പ്‌ തന്നെയാണ്.
(മുഴുവന്‍ വായിക്കുവാന്‍ ചന്ദ്രിക ദിനപത്രം കാണുക 24-1-2010
)
തുടര്‍ന്ന് വായിക്കുക

അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കേണ്ടത്‌ ഒരു സിവില്‍ സമൂഹ അട്ടിമറി

ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല - ഉടന്‍ ആവശ്യമുണ്ട്‌ പതിനായിരം സ്‌ത്രീകളെ. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാകില്ല.

പക്ഷേ, സത്യമാണ്‌. രാഷ്‌ട്രീയ കേരളത്തിന്‌ അടിയന്തരമായി പതിനായിരത്തില്‍പരം സ്‌ത്രീകളുടെ സേവനം ആവശ്യമുണ്ട്‌ - മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശവാദിയുമായ ബി.ആര്‍.പി. ഭാസ്‌കര്‍ കണക്കുകള്‍ നിരത്തുന്നതിങ്ങനെ: സംസ്‌ഥാനത്ത്‌ ഏകദേശം ആയിരം ഗ്രാമപഞ്ചായത്തുകളും നൂറ്റന്‍പതില്‍പരം ബ്ലോക്ക്‌ പഞ്ചായത്തുകളും പതിനാല്‌ ജില്ലാ പഞ്ചായത്തുകളുമാണ്‌ ഉള്ളത്‌. ഇവ കൂടാതെ അമ്പതില്‍പരം മുന്‍സിപ്പാലിറ്റികളും അഞ്ച്‌ കോര്‍പറേഷനുകളുമുണ്ട്‌ (പുനര്‍നിര്‍ണയ പ്രക്രിയയുടെ ഫലമായി സ്‌ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റം ഉണ്ടാകുമെന്നതുകൊണ്ട്‌ കൃത്യമായ എണ്ണം പറയാതെ ഏകദേശ കണക്കുകളാണ്‌ ഇവിടെ നല്‍കുന്നത്‌).

എല്ലാത്തിലും കൂടി ഇരുപത്തീരായിരത്തില്‍പരം അംഗങ്ങളുണ്ടാവും. അതായത്‌ സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്‌ഥാനങ്ങള്‍ വഹിക്കാന്‍ പതിനോരായിരത്തില്‍പരം പേരെ വേണം. ഏകദേശം അഞ്ഞൂറു പേരെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരാകാനും അത്രതന്നെ പേരെ വൈസ്‌ പ്രസിഡന്റുമാരാകാനും എഴുപത്തഞ്ചില്‍പരം പേരെ ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റുമാരാകാനും ഏഴു പേരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരാകാനും 26 പേരെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരാകാനും മൂന്നു പേരെ സിറ്റി മേയര്‍മാരാകാനും വേണം.

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എവിടെ നിന്നു കണ്ടുപിടിക്കും 11,000 സ്‌ത്രീകളെ? സ്വന്തം ഭാര്യമാരെ, പെണ്‍മക്കളെ, പെങ്ങന്മാരെ ഡമ്മികളാക്കാം. എന്നിട്ടും തികയാതെ വരുന്നതു റിട്ടയേര്‍ഡ്‌ അധ്യാപികമാരേക്കൊണ്ടു നിറയ്‌ക്കാം എന്നുതന്നെ വയ്‌ക്കുക. എന്നിട്ടെന്ത്‌? അധികാരക്കസേരകളില്‍ ഇരിക്കുന്നതുകൊണ്ട്‌ ആ സ്‌ത്രീകള്‍ക്കുപോലും എന്തു ഗുണം?
.................................................................................................................
................................................ ......................... ......................... ...........
എഴുതിയത്: സിവിക് ചന്ദ്രന്‍
മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ
മംഗളം ദിനപത്രം 21.1.2010
തുടര്‍ന്ന് വായിക്കുക

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും
മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു..........................................................................................................................................................
......................................................... ..................................................... .......................................

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.............

പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14

മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ

വര്‍ക്കേഴ്സ് ഫോറം
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails