ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

എ൯ഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പുക :പി കെ കുഞ്ഞാലിക്കുട്ടി



എ൯ഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പുക:

എ൯ഡോസൾഫാൻ എന്ന മാരകവിഷത്തിന്റെ വിപത്ത്‌ മൂലം ഒരായുസ്സുമുഴുവ൯ കഷ്ട്പ്പെടു്ന്ന നിരവധിയാളുകളാണ്‌ കാസ൪ക്കോടുള്ളത്‌. കാസ൪ക്കോടിന്‌ പുറമെ പാലക്കാട്‌ ചിറ്റൂ൪ താലൂക്കിലെ മുതലമടയിലും എന്‍ഡോസൾഫാനെ വിഷത്തിന്റെ വിപത്തിൽ ദുരിതമനുഭവിക്കുന്ന ഒരുപാട്‌ മനുഷ്യരുണ്ട്‌. ജീവിതത്തെ സംബന്ധിച്ച സകലപ്രതീക്ഷകളും നഷ്ട്ടപെട്ടവരാണ് .ലോകത്തെ ഒരു സമാധാനവാക്കിനും ഈ പാവങ്ങളെ ആശ്വസിപ്പിക്കാനാവില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതരെ പലപ്പോഴും നേരിൽ കാണാ൯ സാധിച്ചിട്ടുണ്ട്‌. ഇവരുടെ ദയനീയമുഖം ഇപ്പോഴും മനസ്സിലുണ്ട്‌. നേരിൽ കാണാത്തവ൪ക്ക്‌ പോലും എന്‍ഡോസൾഫാൻ ദുരിതബാധിത൪ അനുഭവിക്കുന്ന വേദനയുടെ ആഴമറിയാം. അവരെ സഹായിക്കേണ്ടത്‌ മനുഷ്യത്വം മരവിച്ചിട്ത്തട്ടില്ലാത്ത ഓരോ മനുഷ്യരുടെയും ബാധ്യതയാണ്‌.

പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ കശുവണ്ടി തോട്ടത്തിൽ മരുന്നുതെളിക്കാ൯ ഹെലികോപ്റ്ററുകളെത്തിയ ഒരു കാലമുണ്ടായിരുന്നു കാസ൪ക്കോട്. നാടൊടുക്കും വിഷമഴ പെയ്യിച്ച്‌ ഒരു ജനതയെ മുഴുവന്‍ നിത്യരോഗികളാക്കി. മാതാവിന്റെ  ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കുഞ്ഞുങ്ങൾക്ക്‌ വൈകല്യം സംഭവിച്ചു. കണ്ണിലാതെ, കാതില്ലാതെ, സ്പര്‍ശനമറിയാനാകാതെ, ചിരിക്കാനോ കരയാനോ മിണ്ടാനോ പറ്റാതെ എത്രയോ കുഞ്ഞുങൾ. ലാഭക്കൊതി മൂത്തവരുടെ ചെയ്തികൾ കാരണം ദുരന്തമനുഭവിക്കുന്നു. എന്‍ഡോസൾഫാൻ തീ൪ത്ത ദുരന്തത്തിന്റെ ഇരകൾ ഇപ്പോഴും ഇവിടെയുണ്ട്‌. ഈ സാഹചര്യം നിലനില്‍ക്കെയാണ്‌ എന്‍ഡോസൾഫാൻ വിഷം വിതറുന്നുണ്ടോ എന്നു പഠിക്കാൻ കേന്ദ്രം വീണ്ടും കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്‌. എന്‍ഡോസൾഫാൻ ദുരിതമുണ്ടാക്കുന്നുണ്ടോ എന്നു പഠിക്കാ൯ ഒരു കമ്മിഷന്റെയും ആവശ്യമില്ല. എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുള്ള കാസ൪ക്കോടും പാലക്കാടും ഇത്തരത്തിൽ വിരൂപരായി ജീവിക്കേണ്ടി വരുന്ന ആയിരങ്ങളുള്ളത്‌. ഇനിയും ഒരു കമ്മിഷനെ നിയോഗിച്ച്‌ ഇവരെ പരിഹസിക്കാൻ ശ്രമിക്കരുത്‌. ആഗോളാടിസ്ഥാനത്തിൽ തന്നെ എന്‍ഡോസൾഫാനെതിരായ പ്രതിരോധം ഉയർന്നുവരുന്നുണ്ട്‌. ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഇന്ത്യയും വരണം. എന്‍ഡോസൾഫാൻ കൊണ്ട്‌ എത്രകോടി വരുമാനമുണ്ടായാലും ശരി അതെല്ലാം ഒഴിവാക്കി ഈ കൊലയാളികൾക്കെതിരായ പോരാട്ടത്തിന്‍ നേതൃത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാകണം.

എന്‍ഡോസൾഫാൻ ഉണ്ടാക്കുന്ന അപകടം തിരിച്ചറിഞ്ഞാണ്‌ ആന്റണി മുഖ്യമന്ത്രിയായ കാലത്ത്‌ കീടനാശിനി നിരോധിച്ചത്‌. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ലൊന്നണ്‌ കാര്യങ്ങള്‍ തെളിയിക്കുന്നത്‌. നിരോധനം യാഥാര്‍ത്ഥ്യമാക്കാതെ ഈ മേഖലയില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ നിരുത്തരവാദിത്വസമീപനം സ്വീകരിച്ചു. നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ ഇപ്പോഴും എന്‍ഡോസൾഫാന്‌ നിരോധനമില്ല. അവിടെ നി്‌ന്നും  യഥേഷ്്ടം കൊലയാളിവിഷം ഇവിടേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു . എന്‍ഡോസൾഫാൻ രാജ്യമൊട്ട്ക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അയൽസംസ്ഥാനങ്ങളില്ൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മുഴുവൻ വസ്തുക്കളും പിടിച്ചെടുക്കാൻ ഇവിടെ നിയമവും സംവിധാനവുമുണ്ട്‌. ഇത്‌ നിലനിൽക്കെയാണ്‌ അതിർത്തിക്കപ്പുറത്തു നിന്ന് എന്‍ഡോസൾഫാൻ യഥേഷ്ടം വരുന്നത്‌. ഇതിനെതിരെ ഫലപ്രദമായ സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണം. ദുരിതബാധിതർക്ക്‌ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന സംസ്ഥാന പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ സത്യവാങ്മൂലം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്‌.

ഒരു നാടുമുഴുവൻ വിഷത്തിൽ മുക്കി മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാ൯ പറ്റാതാക്കിയ ശേഷം ഞങ്ങളൊന്നുമറിയില്ലെന്ന ധാ൪ഷ്ട്യം അംഗീകരിക്കാനാവില്ല. ലോകചരിത്രത്തിൽ ഇങ്ങിനെയുള്ള പ്രഖ്യാപനങ്ങൾ അപൂ൪വ്വമാണ്‌. എന്‍ഡോസൾഫാൻ കൊണ്ടുണ്ടായ ദുരന്തത്തിന്‌ കാരണക്കാരായവ൪ക്ക്‌ ഇരകളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്‌. ഇതില്‍ നിന്ന് പ്ലാന്റെഷ൯ കോ൪പ്പറേഷന്റെ സംസ്ഥാന സര്‍ക്കാറിനോ ഒഴിഞ്ഞുമാറാനാകില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതർക്ക്‌ വികലാംഗപെ൯ഷനാണ്‌ നല്‍കിവരുന്നത്‌. ഇതിന്‌ പകരം ഇവർക്ക്‌ വേണ്ടി പ്രത്യേകം പാക്കേജ്‌ പ്രഖ്യാപിക്കണം. എത്രസഹായം നല്‍കിയാലും അതൊന്നും അധികമാകില്ല. ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ സംസ്ഥാന സര്‍ക്കാർ രണ്ട്‌ സർവ്വേ നടത്തിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും കീഴിലാണ്‌ സർവ്വേ നടത്തിയത്‌. ഈ രണ്ട്‌ സർവ്വേകൾക്കും വേണ്ടി എടുത്ത സമയം മൂന്നുദിവസം മാത്രമാണ്‌. ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയല്ലാതെ ആത്മാ൪ത്ഥമായ ഇടപെടൽ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതർക്ക്‌ വേണ്ടിയുള്ള പോരാട്ടത്തിലാണ്‌ മുസ്ലിം ലീഗ്‌. ഈ ദുരിതബാധിതരെ പരിഗണിക്കാതെ മുന്നോട്ടു പോകുന്നത്‌ കാലത്തോടും സമൂഹത്തോടുമുള്ള പരിഹാസമാണെന്നും മുസ്ലിം ലീഗ്‌ മനസ്സിലാക്കുന്നു.

ഇതിനോട്‌ ചേർത്തുവായിക്കേണ്ട മറ്റു ചില വസ്തുതകളുണ്ട്‌. നമ്മുടെ കർഷകർക്ക്‌ അവരുടെ ആരോഗ്യത്തെ പറ്റി തീരെ ശ്രദ്ധയില്ലെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കാർഷികമേഖലയിൽ  ഉപയോഗിക്കുന്ന മിക്ക കീടനാശിനികളിലും വലിയതോതിൽ വിഷാംശം കല൪ന്നതാണ്‌. എന്നാൽ യാതൊരുവിധ മു൯കരുതലുകളും പ്രതിരോധസംവിധാനങ്ങളുമില്ലാതെയാണ്‌ ക൪ഷക൪ കീടനാശിനികളുമായി കൃഷിസ്ഥലത്തിറങ്ങുന്നത്‌. മുഖാവരണം പോലും ധരിക്കാതെ കീടങ്ങളെ തുരത്താൻ വയലിലിറങ്ങുന്നവര്‍  അവരവർക്ക്‌ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെ ഓർക്കാത്തതെന്താണ്‌. വിഷാംശം കല൪ന്ന കീടനാശിനികൾക്ക്‌ പകരം ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റം അത്യാവശ്യമാണ്‌. ആഗോളാടിസ്ഥാനത്തില്‍ ഈ മാറ്റം വന്നു   കഴിഞ്ഞു. ജൈവകൃഷിയാണ്‌ കാലം ആവശ്യപ്പെടുത്‌. ഈ മേഖലയില്‍ കൂടുതൽ പഠനങ്ങളും ച൪ച്ചകളും നടത്തി ആരോഗ്യമുള്ള തലമുറയെ വാ൪ത്തെടുക്കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌.



സാമ്യതയുള്ള പോസ്റ്റുകള്‍

1 മറുപടികള്‍ ഇവിടെ:

Anvar Vadakkangara പറഞ്ഞു...

ഒരു പാര്‍ട്ടി / മുന്നണി വളരുന്നത് വോട്ടുകൊടുത്തത് കൊണ്ട് മാത്രമല്ല ഇതുപോലെ പല വിഷയങ്ങളിലും അച്ചുമാമന് മൈലേജു ഉണ്ടാക്കി കൊടുത്തത് ആരാ? കണ്ണീരു വരാന്‍ എന്തെ ഇത്ര വൈകിയത് .. ഇന്ത്യ രാജ്യത്തെ മുഴുവന്‍ പാവങ്ങളുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കില്‍ സമയം കിട്ടിയിരിക്കില്ല
ഇനി കണ്ണീരിന്റെ പ്രളയമായിരിക്കും കേരളത്തില്‍

2011, ഏപ്രിൽ 27 3:58 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails