ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പിണറായിയെ ഒളിപ്പിക്കുന്ന അച്ചുതാനന്തന്‍ സഖാവ്

വീ എസ്സിനെ ന്യായീകരിക്കുന്ന പലരും ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട് ..തന്റെ പാര്‍ട്ടി സെക്രെറെരി ലാവ്‌ലിന്‍ കേസില്‍ അഴിമതി ചെയ്തു എന്ന് അദ്ദേഹത്തിനു വ്യക്തമായും ബോദ്ധ്യമുണ്ട് ..ആ വിവരം ചൂണ്ടിക്കാട്ടി അദ്ദേഹം രണ്ടു തവണ പോളിറ്റ്‌ ബൂരോക്ക് കത്തെഴുതിയത് വെളിപ്പെടുത്തിയത് സന്തത സഹചാരി ആയിരുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ആണ് ..
.മാത്രവുമല്ല ഇവിടെ വീ എസ്സിനെ വിഗ്രഹമാക്കുന്ന പല സഖാക്കളും അത് അംഗീകരിക്കുന്നു ...


ഫേസ് ബുക്കില്‍ വീ എസ്സിനെ വിഗ്രഹ വല്ക്കരിക്കുവാന്‍ വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകളില്‍ അത് വളരെ വ്യക്തവുമാണ്

ഒരു ഉദാഹരണം താഴെ കാണാം:

(ഇത് ഒരു ഉദാഹരം മാത്രം ...വീ എസ്സിനെ വിഗ്രഹവല്‍ക്കരിക്കുന്ന ഗ്രൂപ്പുകള്‍ ധാരാളം ഉണ്ട് ഫേസ് ബുക്കില്‍ )


>>>>>എ.ഡി.ബി വായ്പയെക്കുറിച്ച് ഗര്‍ജ്ജിച്ചതിന്, ലാവലിന്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതിന്, പാര്‍ട്ടി ലാവലിന്‍ അഴിമതിയെ വിശുദ്ധകര്‍മ്മമായി പ്രഖ്യാപിച്ചതിനുശേഷവും അതിനെ ഇകഴ്ത്തിപ്പറഞ്ഞതിന്, ഒടുവില്‍ ലോട്ടറിമാഫിയക്കെതിരേ നീങ്ങിയതിന് പെണ്‍വാണിഭക്കാര്‍ക്കെതിരെ,ഭൂ മാഫി.ക്കെതിരെ, എല്ലാ വിധ അഴിനമതിക്കെതിരെ.............സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം.....<<<


                        എന്നിട്ടും   ലാവലിന്‍  അഴിമതിക്കെതിര്ല്‍   പൊതു ജന മദ്ധ്യത്തില്‍    തുറന്നു പറയാതെ 'മാദ്ധ്യമ സിണ്ടിക്കേറ്റ്' 'ബക്കറ്റിലെ വെള്ളം ''ഗ്ലാസ്സിലെ വെള്ളം' എന്നൊക്കെ പറഞ്ഞു കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് വീ എസ്സിന്റെത് ..അതിനു ചൂട്ടു പിടിക്കാന്‍ മസ്തിഷ്കത്തില്‍ മണ്ടരി ബാധിച്ച ചില ആളുകള്‍ രംഗതിരനിയിരിക്കുന്നതില്‍ സഹതപിക്കാം ..കാരണം അവരും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് .. അത്തരം ഗ്രൂപ്പുകളില്‍ അംഗമായി പിണറായിയെ കടിച്ചു കീറുന്നു... എന്നിട്ട് നമ്മുടെയൊക്കെ മുന്നില്‍ പിണറായിയെയും അച്യുതാനന്ദന് സഖാവിനെയും മഹത്വപ്പെടുത്തുന്നു ...ഇനിയും വേണോ ഈ കപടത എന്നാണു അവരോടു ചോദിക്കാനുള്ളത് ..


കൂട്ടി വായിക്കാന്‍ ഒന്ന് കൂടി:

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails