നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അച്ചുതാനന്തന്‍ വല്ലാതെ സന്തോഷിച്ചു ..
ഒരു വട്ടം കൂടി ഇടുക്കി ജില്ലയില്‍ ഒന്ന് പോകാം ...
(ഇനി മൂന്നാറില്‍ കണ്ടാല്‍ വിവരം അറിയും എന്ന് പാര്‍ട്ടിയുടെ ജില്ല സെക്രെട്ടരി കണ്ണുരുട്ടിയപ്പോള്‍ തീര്‍ന്നതാണ് മൂന്നാറിനോടുള്ള പൂതി )
അതേ ജില്ല സെക്രട്ടറി യുടെ മുന്നില്‍ ഞെളിഞ്ഞിരുന്ന് കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നൊക്കെ തട്ടി വിടുന്നത് ഭാവനയില്‍ കണ്ടു പ്രൈവറ്റ് സെക്രട്ടറി യോട് ചോദിച്ചു :
എന്നാണു ഇടുക്കി ജില്ലയില്‍ എന്റെ പരിപാടി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് ...?
പ്രൈവറ്റ് സെക്രട്ടറി: അതിനു പാര്‍ട്ടി ഇടുക്കിയില്‍ താങ്കളുടെ പരിപാടിയൊന്നും വെച്ചിട്ടില്ലാല്ലോ
മുഖ്യന്‍ : അതെന്താ ???!!!!
പ്രൈവറ്റ് സെക്രട്ടറി: അത് വേറൊന്നുമല്ല ...മൂന്നാറിലെ ഒഴിപ്പിക്കല്‍ നാടകം പൊളിഞ്ഞു ..ഇപ്പോള്‍ ഇടുക്കി എം പി യു ഡി എഫിലെ പി ടി തോമസാണ് (അന്നത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും ഇപ്പോള്‍ യു ഡി എഫ്ഫിലാണ് )
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
ജില്ലാ പഞ്ചായത്തിലെ പതിനാറില്‍ പതിനാറും(16/16) യു ഡി എഫാണ് നേടിയത് ,(ചരിത്രത്തില്‍ ആദ്യമായി ഇടതിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും ഇത്തവണയാണ് )
തീര്‍ന്നില്ല ബ്ലോക്ക് പഞ്ചായത്ത് എട്ടില്‍ എട്ടും(8/8) യു ഡി എഫ്ഫ് നേടി
ആകെയുള്ള നഗരസഭയായ തൊടുപുഴയും യു ഡി എഫ് നേടി ...
തീര്‍ന്നില്ല ഗ്രാമ പഞ്ചായത്തുകളില്‍ ആകെയുള്ള അന്‍പത്തി നാലില്‍ നാല്പത്തി ആറും(46/54) യു ഡി എഫു ആണ് ഭരിക്കുന്നത് ..
നമുക്ക് കിട്ടിയ എട്ടില്‍ രണ്ടെണ്ണം നറുക്കിട്ട് കിട്ടിയതാണ് ...അല്ലെങ്കില്‍ വെറും ആറു പഞ്ചായത്തില്‍ ഒതുങ്ങിയേനെ ...
ഇനിയും താങ്കളെ അവിടെ കണ്ടാല്‍ ജനം ഓടിച്ചിട്ട് തല്ലി കൊല്ലും ..അത് കൊണ്ടാ ഇടുക്കിയില്‍ താങ്കളെ പന്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് ....
(മുഖ്യന്‍ തല കുനിച്ചു എന്തോ ആലോചിച്ചു, ഇടുക്കിയില്‍ പോയി ഒള്ള ആറു പഞ്ചായത്തും കളയണ്ട എന്നായിരിക്കും ....അതോ മൂന്നാറിലെ പൂച്ചകളെ തല്ലിക്കൊന്ന അവസ്ഥ തനിക്കും വരുമോ എന്നോര്തിട്ടോ ? )
പത്രക്കാര്‍ ചോദിച്ചു : അല്ല താങ്കളെ പ്രസിദ്ധനാക്കിയ ഇടുക്കി ജില്ലയില്‍ ഇത്തവണ പ്രചാരണത്തിന് പോകുന്നില്ലേ ?
(ഉളുപ്പില്ലാതെ ഗൌരവം നടിച്ചു ) മുഖ്യന്‍ ..ഇല്ല ഞാന്‍ ഒരല്പം തിരക്കിലാ ....
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ