ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സഖാക്കളുടെ രഹസ്യ(പരസ്യ ?) ചര്‍ച്ചകള്‍


ഇത്  സഖാക്കള്‍ രഹസ്യ ഗ്രൂപ്പ് എന്ന് അഭിമാനിക്കുന്ന ഒരു (പരസ്യ ) ഗ്രൂപ്പിന്റെ മുഖ വാചകങ്ങളാണ് ...
ഗ്രൂപ്പിന്റെ മര്‍മ്മം (ഉദ്ദേശം )വളരെ വ്യക്തമായി പറയുന്നുണ്ട് ഇതില്‍ :

സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി അണിനിരന്ന് കുറേ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്വേഗജനകമായ ഒരു സമരത്തിന്റെ ദശാസന്ധിയാണിത്.
സഖാക്കളെ ഇവിടെ ഞങ്ങള്‍ക്കണിചേരാം........


എന്തൊക്കെയാണ് ഇവിടത്തെ രഹസ്യ ചര്‍ച്ചകള്‍ ?
അത് മറ്റൊന്നുമല്ല , വീ എസ്‌ അച്ചുതാനന്ത  പൂജയാണ്  മുഖ്യ ചര്‍ച്ച ..
പിണറായി വിജയനും ,ജയരാജന്മാരുമോക്കെയാണ് ഇവരുടെ കണ്ണില്‍ മുഖ്യ വില്ലന്മാര്‍ . 
ചര്‍ച്ചകളൊക്കെ ആ നിലയ്ക്കാണ്‌ പുരോഗമിക്കുന്നത് ...

പരസ്യമായും രഹസ്യമായും ജീവിതത്തില്‍   മാന്യതയും ,സത്യ സന്ധതയും പുലര്‍ത്തുക എന്നതാണ്  സംസ്കാരം എന്നത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് ... എന്നാല്‍ ഫേസ്ബുക്കില്‍ അധിക സഖാക്കളും ഇരട്ടത്താപ്പുകാരാണ് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ ഗ്രൂപ്പ് ...അറിയപ്പെട്ട സഖാക്കളൊക്കെ ഈ  ഗ്രൂപ്പിലുണ്ട് .
ഈ ഗ്രൂപ്പിലെ ഒരു പോസ്റ്റും മറുപടിയും കാണൂ ..


തന്റേതായ  വിശ്വാസങ്ങള്‍ വിശ്വസിക്കുവാനും ,അത് പുറത്തു പ്രകടിപ്പിക്കുവാനും  ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു പൌരനും അവകാശമുണ്ട്‌ ..അതിന്റെ പേരില്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹസിക്കുന്നതോ അവഹേളിക്കുന്നതോ  കുറ്റകരവുമാണ് ... ഇവിടെ
കെ.മുരളീധരന്റെ  ഭാര്യയുടെ  വിശ്വാസത്തെ അന്ധമായ കോണ്‍ഗ്രസ്‌ വിരോധം ഒന്ന് കൊണ്ട് മാത്രം  അവഹെളിക്കുന്നതാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ ...(എന്നാല്‍  കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ മത്സരിച്ച ടി കെ ഹംസ താന്‍  'എ പി സുന്നി ആണ്' എന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പത്രക്കാരോട് പറഞ്ഞത് ഇവര്‍ കേട്ടിട്ടുണ്ടോ ആവോ ) ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കൂടിയാണ് തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുടെ ബന്ധുക്കള്‍ ഏതു രംഗത്തും വിജയം നേടുന്നത് എന്നത് ഏതൊരു മത വിശ്വാസിയും തുറന്നു പ്രഖ്യാപിക്കാറുണ്ട്‌ .അതിനര്‍ത്ഥം ജനങ്ങള്‍ വോട്ട് ചെയ്തതിനെ തള്ളി പറയുക എന്നല്ല . ദൈവ വിശ്വാസികളായ കംമൂനിസ്ടുകള്‍ പോലും അപ്രകാരം പറയാറുണ്ട്‌ എന്നതല്ലേ സത്യം ...

കമ്മൂണിസ്റ്റ് പാര്‍ട്ടി അണികളെ     ദൈവ വിശ്വാസത്തില്‍ നിന്നും അകറ്റുക  എന്ന ഗൂഡ ലക്ഷ്യമുള്ള  ചില ആളുകളുടെ  അഭിപ്രായമായി ഈ  ചര്‍ച്ചകളെ നിസ്സാരവല്‍ക്കരിക്കുവാന്‍ ഏതായാലും  ആരും തയ്യാറാകും എന്ന് കരുതുന്നില്ല .കാരണം അവര്‍ ഇത് പോലുള്ള ചര്‍ച്ചകള്‍ വളരെ  രഹസ്യമായി തുടരുവാനുള്ള പദ്ദ്തതിയിലാണ് . താഴെ വായിക്കാം അത് :

സാമ്യതയുള്ള പോസ്റ്റുകള്‍

1 മറുപടികള്‍ ഇവിടെ:

Noushad Vadakkel പറഞ്ഞു...

ഇത്ര രഹസ്യമായി (പരസ്യമായി ?) പിണറായിയെയും മറ്റു കമ്മൂണിസ്റ്റ് നേതാക്കളെയും ആക്ഷേപിക്കുന്നവര്‍ മറ്റു പല ഗ്രൂപ്പുകളിലും അവരെ വെള്ള പൂശുന്ന ഇരട്ടത്താപ്പ് വളരെ വ്യക്തം ...എന്നാല്‍ സഖാക്കളില്‍ പലരുടെയും തൊലിക്കട്ടി നന്നായി അറിയാവുന്നവര്‍ക്ക് അതില്‍ പ്രത്യേകിച്ച് അദ്ഭുതമില്ല ... കാണ്ടാ മൃഗത്തെ പോലും തോല്‍പ്പിക്കുന്ന സഖാക്കളുടെ തൊലിക്കട്ടി അവര്‍ പല ഗ്രൂപ്പുകളിലും നേരിട്ട് ബോധ്യപ്പെട്ടതാനല്ലോ ..:)

2011, മേയ് 22 10:44 AM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails