ഇപ്പോള്‍ വായിക്കുന്നത് : Home
»
criminals
» വഴിപാടു സമര പൂജ
കേരളത്തിൽ രൂപം കൊണ്ട ഒരു പുതിയ 'വഴിപാട്' കാണാൻ എത്തിയതാണ് ക്ലിഫ് ഹൗസിനു മുന്നിൽ ..
മുഖ്യ മന്ത്രി എന്ന 'പ്രതിഷ്ഠ' വീട്ടിൽ നിന്നും രാവിലെ പുറത്ത് പോയ ശേഷം ചാനൽ കാമറകൽക്കു മുന്നിലാണ് ഈ 'പ്രതീകാത്മക ഉപരോധ വഴിപാടു' നടക്കുന്നത് ...
'പ്രതിഷ്ഠ' അപ്പോഴും ക്ലിഫ് ഹൌസ് ക്ഷേത്രത്തിനു ഉള്ളിൽ ഉണ്ട് എന്ന്
വിശ്വസിച്ചു മുദ്രാവാക്യം വിളിക്കുകയും , ഭരണിപ്പാട്ട് പാടുകയും ചെയ്ത ശേഷം
പ്രതിഷ്ഠ തിരികെ വരുന്നതിനു മുൻപ് പോലീസ് വാനിലേക്ക് കയറിയോ , ക്ഷേത്ര
പരിസരത്ത് നിന്നും മുങ്ങിയോ ആണ് ഈ 'വഴിപാട്' അവസാനിക്കുന്നത് ...
(ചാനൽ കാമറകൾ നാട്ടിൽ വ്യാപകമായതോടെയാണ് ഈ പുതിയ തരം വഴിപാട് ആരംഭിച്ചത് എന്നാണ് വിദഗ്ദ മതം ..)
ഓരോ തവണ പങ്കെടുക്കുമ്പോഴും സംഘാടകർ പണം നല്കും എങ്കിലും പൊതു ജനം
ചൂലെടുത്ത് വഴിപാടുകാരെ കൈകാര്യം ചെയ്യുമോ എന്ന ആശങ്കയോടെയാണ് ഈ വഴിപാടു
സമരക്കാർ സോറി 'വഴിപാടു പൂജക്കാർ' ഇതിൽ പങ്കെടുക്കുന്നത് എന്നാണ് ജന
സംസാരം .
അത് കൊണ്ട് തന്നെ ചാനൽ കാമറകൾക്ക് മുന്നിൽ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്നതും ശ്രദ്ധേയമാണ് ...
|
സമര പൂജ നടക്കുന്ന സ്ഥലം |
========================================================
.എങ്ങാനും
ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ എന്ന് കരുതി പെട്ടിയും കരുതിയിരുന്നു .
പക്ഷെ അപ്പോഴാ ഓർത്തത് എന്റെ മൊബൈൽ നമ്പർ ചിറ്റിലപ്പിള്ളിക്ക് കൊടുക്കാൻ
മറന്നല്ലോ ... പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ .. അടുത്ത ട്രെയിനിൽ
കേറി തിരിച്ചു പോന്നു ...
ചിറ്റിലപ്പിള്ളിക്ക്
മൊബൈൽ നമ്പർ കൊടുത്തിട്ടു രണ്ടു മാസം എങ്കിലും കഴിഞ്ഞു ഇനിയും പോകും ..
അതിനെടെൽ ഉമ്മൻ ചാണ്ടിക്ക് രാജി വെക്കാനുള്ള കുരുട്ടു ബുദ്ധി തോന്നല്ലേ ..
സമരം അവസാനിപ്പിക്കാനുള്ള നല്ല ബുദ്ധി സി പി എമ്മിനും തോന്നല്ലേ ..
സാമ്യതയുള്ള പോസ്റ്റുകള്‍
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ