ഇപ്പോള്‍ വായിക്കുന്നത് : Home
»
യൂത്ത് ലീഗ്
» യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി
യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി . യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷിജാസ് കാരകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ നവാസ് യോഗം ഉദ്ഘാടനം ചെയ്തു . ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ബഷീര്‍ മുഖ്യ പ്രഭാഷണം നിര് വഹിച്ചു .
മുസ്ലിം ലീഗിന്റെ ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസ്സിസ് ഇല്ലിക്കല്‍ , ജനറല്‍ സെക്രട്ടറി അമീര്‍ വാണിയപ്പുരയില്‍ മുസ്ലിം ലീഗിന്റെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ഇല്ലിക്കല്‍ ,ഹനീഫ പാറെകണ്ടത്തില്‍ ,യൂത്ത് ലീഗ് തൊടുപുഴ മണ്ഡലം പ്രസിഡന്റ് ഇ എ എം അമീന്‍ , ജനറല്‍ സെക്രട്ടറി പി എന്‍ നൌഷാദ് തുടങ്ങി ലീഗിന്റെയും യൂത്ത് ലീഗിന്റെയും വിവിധ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ..
യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബിന്‍ ഇല്ലിക്കല്‍ സ്വാഗതവും
ട്രെഷറര്‍ താജുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു .
സാമ്യതയുള്ള പോസ്റ്റുകള്‍
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ