ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഹാലിളകുന്നവരോട് . .
പഞ്ചസാര ചാക്കിന്റെ മുകളില്‍ പഞ്ചസാര എന്ന് എഴുതി രുചി നോക്കിയാല്‍ മധുരമുണ്ടാകില്ലെന്ന് മാത്രമല്ല എഴുതിയത് മാഞ്ഞ് പോകാനേ സാദ്ധ്യതയുള്ളൂ എന്ന പോലെയാണ് ഈ അടുത്ത കാലത്തായി മാധ്യമം ദിന പത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വിലപ്പെട്ട സമയവും പേജുകളുമൊക്കെ ലീഗിന്റെ മേല്‍ കുതിര കയറാന്‍ നീക്കി വെക്കുന്ന ഇത്തരക്കാര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല സ്വയം അപഹാസ്യരാവുകയാണെന്ന കാര്യവും വിസ്മരിക്കരുത്. കേരളത്തില്‍ ദേശാഭിമാനി പത്രം ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ സി.പി.എം. അനുഭാവികള്‍ക്ക് മാധ്യമം ദിനപത്രം കൊണ്ട് സംതൃപ്തിയടയാമായിരുന്നു.
2011 നിയമസഭാ‘ തെരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ ആരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയമാണ്. ഈ അംഗീകാരത്തെയാണ് ചില തല്‍പര കക്ഷികള്‍ പത്ര മാധ്യമങ്ങളെ ഉപയോഗിച്ച് വാചക കസര്‍ത്തു കൊണ്ട് അമ്മാനമാടുന്നത്. ശക്തമായ അടിത്തറയും നേതൃത്വവുമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തം അണികളെ മനസ്സിലാക്കിയെടുക്കാനും അവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുവാനുമുള്ള ഒരു നേതൃത്വം ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. 2006 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കടക്കം ഏറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്. ശേഷം നടന്ന 2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ അവസാനമായി 2011 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയാണ് ലീഗ് നേതൃത്വത്തിന്റെ കഴിവിനെ അംഗീകരിക്കേണ്ടതും വിലയിരുത്തേണ്ടതും.
മാധ്യമം പത്രത്തില്‍ പി.പി. അബ്ദുല്‍ റസാഖിന്റെ “തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നില്‍’ (16/05/2011) എന്ന ലേഖനത്തില്‍ പറയുന്നു. 40000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറിനില്‍ക്കണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയം യു.ഡി.എഫിന് ക്ഷീണം ചെയ്തുവെന്നും. കൂടാതെ 6 മാസം കഴിഞ്ഞ് മല്‍സരിച്ച് എല്ലാം തെളിഞ്ഞതിനും ശാന്തമായതിനും ശേഷം ഡമ്മി സ്ഥാനാര്‍ത്ഥിയെ രാജി വെപ്പിച്ച് കൂടുതല്‍ തിളക്കത്തോടെ തിരിച്ച് വരാമായിരുന്നുവെന്നും. എന്തൊരു വിചിത്രമായ കണ്ടെത്തലാണിത്. എന്താണ് ശാന്തമാകേണ്ടതും തെളിയേണ്ടതും. ശാന്തമാകാന്‍ മലപ്പുറത്തോ വേങ്ങരയിലോ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ല. പിന്നെ തെളിയിക്കേണ്ടത് വര്‍ഷങ്ങളായി കോടതിയായ കോടതികളൊക്കെ കയറിയിറങ്ങിയിട്ടും തെളിയിക്കാന്‍ കഴിയാത്തത് 6 മാസം കൊണ്ട് തെളിയുമെന്ന് ഏതെങ്കിലും റഊഫുമാര്‍ ഉറപ്പ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ എന്ത്കൊണ്ട് 6 മാസം മുമ്പ് തെളിയിക്കാതിരുന്നു.
കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷവും ഒരു ത്രാസില്‍ തൂക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷത്തോളം വരില്ല കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണം. അത്രത്തോളം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ലീഗിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ലീഗിനെ നേര്‍വഴിയിലേക്ക് നയിക്കാനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതും. കൂടാതെ മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതിന്റെ കുറ്റവും ലീഗിന്റെ മേല്‍ ചുമത്തുകയാണ് ടി. ആരിഫലിയും നേതൃത്വവും. ഇവിടെയാണ് ജമാഅത്തിന്റെ ഹാലിളക്കം വ്യക്തമാകുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രീതിയും അംഗീകാരവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെ ഒന്നാമത്തെ കാരണം തന്നെ തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് അത് എന്നതു കൊണ്ടാണ്. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തതിന്റെ മുഖ്യ കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഉല്‍ഭവവും ലീഗ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ നയങ്ങളുമാണ്. ബാബരി മസ്ജിദ് തകര്‍ച്ചയോടനുബന്ധിച്ച് കേരളം വര്‍ഗീയ കലാപത്തിലേക്ക് വഴുതി മാറുന്ന പ്രതിസന്ധി ഘട്ടത്തില്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് വഹിച്ച പങ്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ പോലും അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്.
സി.പി.എമ്മും ഘടക കക്ഷികളും ഒരു വ്യക്തിക്ക് ഇത്ര മാത്രം താരപരിവേശം കൊടുക്കുന്നതിലൂടെ സ്വന്തം തകര്‍ച്ചയാണ് കുഴിതോണ്ടുന്നതെന്ന് മനസ്സിലാക്കണം. പാര്‍ട്ടിയുയടെ എക്കാലത്തും സ്മരിക്കപ്പെടുന്ന നേതാക്കളായ ഇ.എം.എസും ഇ.കെ. നായനാരുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി ജീവിതമുഴിഞ്ഞു വെച്ചവരാണ്. ഇവരുടെയൊന്നും നാലയലത്ത് പോലും വെക്കാന്‍ പറ്റാത്ത വി.എ.സ്. അച്യുതാനന്ദന് "ഫാക്ടര്‍' ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കാരാട്ടും നേതാക്കന്‍മാരും ശ്രമിച്ചതിലൂടെ പാര്‍ട്ടിയുടെ അധ:പതനമാണ് തെളിയിച്ചിരിക്കുന്നത്. മല്‍സരിക്കാന്‍ ടിക്കറ്റിന് വേണ്ടി പന്തം കൊളുത്തി പ്രകടനവും റോഡ് നീളെ പ്രതിഷേധ പ്രകടനങ്ങളും. സ്വന്തം പാര്‍ട്ടിയുടെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പോസ്റ്ററിന് മുകളില്‍ അണികള്‍ക്ക് ചാണകമെറിയേണ്ടിവന്നു. അഞ്ച് വര്‍ഷം കേരളം ‘ഭരിച്ച ഒരു മുഖ്യമന്ത്രിക്കാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം. അങ്ങനെ മല്‍സരിക്കേണ്ടി വന്ന ഒരാള്‍ക്കാണ് ഫാക്ടര്‍ പട്ടം ചാര്‍ത്തിക്കൊടുത്തതും.
വി.എസിനെ കരുവാക്കി വി.എസ്. ഫാക്ടര്‍ പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് പരാജയ ‘ഭാരം മറച്ച് വെക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണെന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails