തൊടുപുഴയിലെ പ്രശസ്തമായ കലാലയങ്ങളിലോന്നായ ന്യൂ മാന്‍ കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം ഉണ്ടായതില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു . ചോദ്യ പേപ്പറിലെ 11-മത്തെ ചോദ്യത്തിലാണ് ഇത് .
എന്നാല്‍ അറിയപ്പെട്ട ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത് എന്നാണു കോളേജ് അധികൃതരുടെ വിശദീകരണം .വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി അവര്‍ അറിയിച്ചു.
മുസ്ലിം ലീഗ് പ്രതിഷേധ യോഗം കോളേജ് പരിസരത്ത് ജില്ലാ ജെനറല്‍ സെക്രട്ടറി കെ എം എ ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു .ഇടുക്കി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ എസ് സിയാദ് , ജെനറല്‍ സെക്രട്ടറി ടി കെ നവാസ് തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.
വിവാദമായ ചോദ്യ പേപ്പര്‍ . ഇതിലെ പതിനൊന്നാം ചോദ്യമാണ് വിവാദമായത്
മാധ്യമം ദിനപത്രം 26.3.2010
0 മറുപടികള്‍ ഇവിടെ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ