ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മാര്‍ക്‌സും വേണം വോട്ടും വേണം

മാര്‍ക്‌സിസം ലെനിനിസത്തിലൂടെ സഞ്ചരിച്ച് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നടപ്പാക്കി കമ്യൂണിസമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ പരിപാടിയെന്ന് പാര്‍ട്ടി ഭരണഘടനയില്‍ത്തന്നെ പറഞ്ഞത് വായിക്കാതെയാണോ അബ്ദുല്ലക്കുട്ടി-കെ.എസ്. മനോജ് ആദിയായവര്‍ അംഗത്വമെടുത്തത് എന്നറിയില്ല. പാര്‍ട്ടിയുടെ ഗീതയും ബൈബിളും ഖുറാനുമെല്ലാം മാര്‍ക്‌സിസം ലെനിനിസമാണ്. പ്രകാശ് കാരാട്ട് എഴുതിയതുപോലെയല്ല സംഗതി. മെമ്പര്‍മാര്‍ക്ക് പള്ളിയില്‍ പോകാം, നേതാക്കള്‍ പുറത്തുനില്‍ക്കണം എന്നൊന്നും പാര്‍ട്ടി ഭരണഘടനയിലില്ല. മതത്തെ പാര്‍ട്ടി നേതാക്കള്‍മാത്രം വര്‍ജിച്ചാല്‍ മതിയെന്നും കിത്താബിലില്ല. ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കേണ്ടത് അവരുടെ യഥാര്‍ഥസുഖത്തിന് ആവശ്യമാണ് എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. പൂര്‍ണമായും നിരീശ്വരവാദപരവും മതങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ് നമ്മുടേത് എന്നും നാം എല്ലാ മതത്തോടും പോരാടണം എന്നുമാണ് ലെനിന്‍ മൂപ്പര് എഴുതിയിരിക്കുന്നത്. അതിലൊന്നും വെറും മെമ്പര്‍ക്ക് ഒരു തത്ത്വവും പാര്‍ലമെന്റ് മെമ്പര്‍ക്ക് വേറെ തത്ത്വവും പറഞ്ഞിട്ടില്ല. അതു മനസ്സിലാക്കാന്‍ തെറ്റുതിരുത്തല്‍രേഖ വരുന്നതുവരെയൊന്നും ഡോ. മനോജ് കാത്തിരിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.
കിത്താബുകളില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഡോ. മനോജ് സ്ഥാനാര്‍ഥിയും ആകില്ല, പാര്‍ലമെന്റംഗവും ആകില്ല. .....................................................................................................................................

.....അതുകൊണ്ട് അസാരം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചാണ് മാര്‍ക്‌സിസം ലെനിനിസം ഇവിടെ തിരഞ്ഞെടുപ്പുകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ടീസ്​പൂണുകളില്‍ നല്‍കാറുള്ളത്. അല്ലെങ്കിലവര്‍ക്ക് ദഹനക്കേടുണ്ടാകും. കടുപ്പത്തിലുള്ളത് എം.പി.മാര്‍, പാര്‍ട്ടി കമ്മിറ്റിയംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കും. എന്തും ദഹിപ്പിക്കാന്‍ ശേഷിയുള്ളവരെയാണല്ലോ അത്തരം സ്ഥാനങ്ങളില്‍ കയറ്റാറുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ ശേഷി കുറഞ്ഞവരെ കയറ്റിയിട്ടുണ്ട്. അവരെക്കൊണ്ടെല്ലാം ദഹനക്കേടിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുമുണ്ട്. എന്തുചെയ്യാം വിപ്ലവം നടത്തി തൊഴിലാളിവര്‍ഗസര്‍വാധിപത്യം നടപ്പിലാക്കുന്നതുവരെ ഇത്തരം സര്‍വതരം ജീവികളെയും സഹിച്ചല്ലേ പറ്റൂ.



മാതൃഭൂമി ദിനപത്രം 17.1.2010

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails