ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ഇ എം എസിനേക്കാൾ വലിയ കമ്മ്യൂണിസ്റ്റോ?


നിയമം അതിന്റെ നിർണിതമായ അധികാരപരിധിക്കുള്ളിൽ നിന്ന് പാലിക്കപ്പെടുമെന്നായപ്പോൾ, കണക്കുകൾ മുഴുവൻ പിഴക്കുകയാണ്. കൊല്ലുകയും, കൊല്ലിക്കുകയും ചെയ്തു ശീലിച്ച സി.പി.എം എന്ന പാർട്ടി എന്തുകൊണ്ട് സ്വാഭാവികമായ ഒരു രാഷ്ട്രീയ നിലപാടുകളിലേക്കും,
 നിലവാരങ്ങളിലേക്കും ഉയർന്നു വന്നില്ല  എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്. നിലപാടുകളിലെ കാർക്കശ്യങ്ങളാണ് എതിർപ്പുകൾ കൂടപ്പിറപ്പായി വന്നത്. ജനങ്ങളുടെ മാനസിക വളർച്ചയ്ക്കപ്പുറത്തേക്ക് പാർട്ടി നിലപാടുകൾ അടിച്ചേൽ‌പ്പിക്കപ്പെടുകയും, അതിനെതിരു നിൽക്കുന്നവരെ വരുതിയിൽ വരുത്താൻ എന്തും ചെയ്യുമെന്നുമായി. പാർട്ടിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാത്ത ഇടങ്ങളിലൊക്കെ കഠിനമായ സ്വേച്ഛാധിപത്യം വളർത്തി കൊണ്ടു വന്നു. മറ്റിടങ്ങളിൽ ഉയർന്നുവരാൻ ജനാധിപത്യം പ്രഹസനമാക്കി കൈയൂക്ക് കൊണ്ട് കാര്യങ്ങൾ നേടാനൊരുങ്ങി. പ്രതിരോധത്തിന്റെ മാർഗ്ഗം തേടിയവരെ നേരിടാൻ മാത്രം ഒരുക്കി നിർത്തിയ ചാവേറുകൾ പാർട്ടിയെ നിയന്ത്രിക്കുന്ന തലങ്ങളിലേക്ക് വഴുതിയപ്പോൾ പലതും പുറത്തു വന്നു. ആവേശം മൂത്ത് കൊന്ന കഥകൾ വിളിച്ചു പറയുന്നതിനപ്പുറം കൊല്ലാൻ ഏൽ‌പ്പിച്ചവന്റെ പണി പൂർത്തിയായപ്പോൾ അവരേയും പാർട്ടി തന്നെ കൊന്നെന്ന് പറയുന്ന ഭീകര സത്യങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു.
   കൊല്ലുന്ന ശീലങ്ങളും, കൊലവിളികളുമായി ജനാധിപത്യ സംവിധാനത്തിൽ ചുവടുറപ്പിക്കാൻ സാധ്യമല്ലെന്ന് ബോധ്യമാകാത്ത ചിലരുടെ കൈകളിൽ കെട്ടുറപ്പുള്ളൊരു ജനാധിപത്യ സംവിധാനം അവിചാരിതമായി കൈവന്നതിന്റെ സകല ബലഹീനതകളും പ്രകടമാക്കുകയാണ് സി.പി.എമ്മിന്റെ സമീപകാല നേതൃത്വം. ലോകത്തെ വിസ്മയിപ്പിച്ച ജനാധിപത്യ ക്രമത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം കടന്നു വന്നത് കേരളത്തിലാണ്. അതിന്റെ ഹേതുവാകട്ടെ അന്നത്തെ നേതൃത്വവുമായിരുന്നു. കമ്മ്യൂണിസ്റ്റായി ജനിച്ചവർ ആരുമില്ലാ‍ത്തതിന്റെ നേതൃഗുണം അന്ന് പാർട്ടിക്കുണ്ടായെങ്കിലും, കമ്മ്യൂണിസ്റ്റ് ബലഹീനതകൾ ആവോളം പ്രകടമായിരുന്നു അവരുടെ അന്നത്തെ  ഭരണത്തിൽ മുഴുവൻ. അങ്ങിനെ ഭരണം ജനങ്ങളെ വെല്ലുവിളിച്ച് മുന്നേറിയ നാളുകളിൽ ജനങ്ങൾ വിമോചന സമരം ആയുധമാക്കി ആദ്യ ഇ.എം.എസ് ഭരണത്തെ താഴെയിറക്കു.
   സഖാവിന്റെ സൈദ്ധാന്തികതയൊന്നും സാധാരണക്കാർക്ക് ബോധ്യപ്പെടാത്തതിന്റെ ആദ്യ സൂചകമായിരുന്നു ഒന്നാം കേരള മന്ത്രിസഭയുടെ പതനം. 

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails