ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ജാതി പറഞ്ഞവരുടെ ജാതിയേത്..?'ജാതിയാണ് കേരളത്തിലെ ജനാധിപത്യത്തെ നിർണയിക്കുന്നതെന്ന നായരുടേയും, ഈഴവന്റേയും അവസാന വാക്കുകളാണെന്ന് സുകുമാരൻ നായരും, വെള്ളാപ്പള്ളി നടേശനും ചേർന്ന് തീരുമാനിച്ചതായിരുന്നു.

 രാഷ്ട്രീയ പാർട്ടികൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും, നെയ്യാറ്റിങ്കരയിൽ താമര വിരിയിച്ചു കാണിച്ചു തരാമെന്ന് ആണയിട്ട് പറഞ്ഞ് ചില തീരുമാനങ്ങൾ അവർ എടുക്കുകയും ചെയ്തു. വാക്കുകളെ നാക്ക് കൊണ്ട് നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ഊക്ക് കൊണ്ടെങ്കിലും പറയുന്നത് ചെയ്തു കാണിക്കണം.

കേരളം പണ്ടേ വേണ്ടെന്ന് പറഞ്ഞ ജാതി രാഷ്ട്രീയം ചില അനവസരത്തിൽ എടുത്തുയർത്തുക വഴി തങ്ങൾക്കും അധികാരത്തിന്റെ ചില സുഖങ്ങൾ അനുഭവിക്കാൻ അവകാശപ്പെടുകയാണവർ. തിയ്യനും നായരും എന്ന പഴയ അടിമത്വത്തിലേക്ക് ജനങ്ങളെ തളച്ചിടരുതെന്ന് ആഗ്രഹമുള്ളവർക്കിടയിൽ ജാതി ചിലവാകില്ലെന്ന് അറിയാത്തവരല്ല ഈ പറയുന്നത്.

അത് കൊണ്ട് തന്നെ സമ്മർദ്ദം എന്ന കീട നാശിനി ഉപയോഗിച്ച് ഭരിക്കുന്നവരെ തളച്ചിടാമെന്ന പാഴ് മോഹങ്ങൾ കൊണ്ടു നടക്കുന്നവർ ഇനിയെങ്കിലും നിങ്ങളുടെ മോഹതാഴ്വാരങ്ങളിൽ ചെളിക്കുണ്ട് തീർത്ത് താമര വിരിയിക്കാമെന്ന് ധരിക്കരുത്. പിറവത്ത് ലീഗിന്റെ അപ്രമാദിത്തം എന്ന് പറഞ്ഞ് വോട്ട് ശരി ദൂരത്ത് വിസർജ്ജിച്ചപ്പോൾ മറ്റേ ആശാൻ കോമരത്തിന്റെ ജാതി തിരിച്ച് വോട്ട് കണക്ക് പറയുകയായിരുന്നു

. ന്യൂനപക്ഷങ്ങൾ അവിഹിതമായി പലതും കൈക്കലാക്കി എന്ന് പറഞ്ഞ് ഭൂരിപക്ഷത്തിന്റെ മനസ്സുകളിൽ വിദ്വേഷത്തിന്റെ തീകനൽ തീർക്കാൻ ജാതിമുദ്ര പേറുന്നവർ പരമാവധി ശ്രമിച്ചു. മനുഷ്യന്റെ സൌഹൃദ സംസ്കാരത്തിനിടയിലേക്കെറിയുന്ന വർഗ്ഗീയത എന്ന വിഷം പച്ചയായി പറയാൻ ജാതിയുടെ പേരിൽ പേരുന്ന വിലാസം ഏതായാലും വിചാരിച്ച് ഫലം കേരളത്തിൽ ചിലവാകില്ലെന്ന് ഇനിയെങ്കിലും നായരും ഈഴവനും വേണ്ടി നാവിട്ടടിക്കുന്നവർ ഓർത്താൽ നല്ലത്.

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails