ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ചെറിയതുറ വെടി വെപ്പിനെ ന്യായീകരിക്കുന്ന സഖാവ് .

നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സഖാക്കള്‍ നെട്ടോട്ടത്തിലാണ് ..
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഗ്രൂപ്പ് പോരില്‍ മുക്കി സംസ്ഥാന ഭരണത്തെ കൊന്നതിന് ജനങള്‍ക്ക് മുന്‍പില്‍ എന്ത് മറുപടി പറയും എന്ന ആലോചനയുമായി .

പൊതു ജനം കഴുതയാണെന്നു കരുതി കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലും ,പഞ്ചായത്ത് തല തിരഞ്ഞെടുപ്പിലും ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ പടച്ചു വിട്ട നുണകള്‍ തിരിച്ചടി ആയതു മനസ്സിലാക്കിയപ്പോള്‍ ഇപ്പോള്‍ അതിനെ കുറിച്ച് മിണ്ടാന്‍ പോലും മടിയാണ് ..

പിന്നെ കാണുന്ന ഒരു വഴി പ്രതിപക്ഷത്തെ നേതാക്കല്‍ക്കെതിരില്‍ കള്ള പ്രചരണം അഴിച്ചു വിടുകയാണ് ...ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ മുങ്ങാന്‍ പോകുന്നവന് പുല്‍ക്കൊടി എന്നത് പോലെ ചാടി കടിച്ചു തൂങ്ങുകയാണ് ..എന്നാല്‍ അതൊക്കെ വളരെ ദുര്‍ ബലമാണ്‌ എന്ന സത്യം ഇപ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ...

ഫേസ് ബുക്കില്‍ ചടഞ്ഞു കൂടിയിരിക്കുന്ന ചില സഖാക്കളുണ്ട് .ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലാണ് അവര്‍ തമ്പ അടിച്ചിരിക്കുന്നത്‌ .
(പണ്ട് ജോലി നഷ്ടം വരും എന്ന് പറഞ്ഞു കമ്പ്യൂട്ടര്‍ നു എതിരില്‍ കൊടി പിടിച്ചവരാണ് ഇവര്‍ )

ഇടതു സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ എന്ത് പറഞ്ഞും ന്യായീകരിക്കുകയും ,യു ഡി എഫ് നേതാക്കളെ വ്യക്തി ഹത്യ നടത്താലും ആണ് മുഖ്യ പണി . ഇവരുടെ തെറി വാക്കുകള്‍ കൊണ്ട് ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ നിറയുകയാണ് .
നിരപരാധികളായ ആറ് ചെറുപ്പക്കാരെ വെടി വെച്ച് കൊന്ന സംഭവത്തെ മന സാക്ഷി ഉള്ളവരെല്ലാം അപലപിച്ചതാണ് .എന്നാല്‍ സഖാവിന്റെ ഭാഷയില്‍ അതും ഭരണ നേട്ടം ...
രണ്ടു ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ നിന്നും സഖാക്കളുടെ സംസ്കാരം വ്യക്തമാക്കുന്ന രണ്ടു ഭാഗങ്ങള്‍ കാണുക

ഇതാണ് സഖാക്കളുടെ സംസ്കാരം ...അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പുലഭ്യം പറയുന്ന സംസ്കാരം

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails