ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പ്രബോധനത്തിലെ(ജമാഅത്തെ ഇസ്ലാമിയുടെ ) പ്രരോദനം


പ്രബോധനത്തിലെ പ്രരോദനം
(ചന്ദ്രിക ദിനപത്രം 24-11-2010)
തുടര്‍ന്ന് വായിക്കുക

നമുക്കും കാത്തിരിക്കാം "അര്‍ദ്ധ രാത്രിയിലെ " ആ പുതിയ സൂര്യോദയത്തിന് !!!???


മറക്കാനാവാത്ത ഒരു പാട് മനോഹര കഥാപാത്രങ്ങളെ
മലയാളക്കരയ്ക്ക് സമ്മാനിച്ച മഹാനായ കഥാകാരനായിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട "ബേപ്പൂര്‍ സുല്‍ത്താന്‍"വൈക്കം
മുഹമ്മദ്‌ ബഷീര്‍ .ഒളിമങ്ങാതെ നമ്മുടെ ഓര്‍മ്മകളില്‍ എന്നും
തെളിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരുപാട് കഥാ പാത്രങ്ങളില്‍
ഒന്ന് മാത്രമാണ് 'എട്ടുകാലി മമ്മൂഞ്ഞ്'.നാട്ടില്‍ ഏത് സ്ത്രീ പ്രസവിച്ചു
എന്നറിയുമ്പോഴും അതിന്റെ പിന്നില്‍ 'ഞമ്മളാണ് 'എന്ന അവകാശ
വാദമായിരുന്നല്ലോ പുള്ളിയുടെ ഒരു രീതി .അവസാനം ഏതോ
(ഓര്‍മ്മ പിശക് കാരണം പേര് ഓര്‍മ്മയിലില്ല) ഒരു മനുഷ്യ സ്ത്രീ
യുടെ പേരുള്ള ആന പ്രസവിച്ചു എന്ന് കേട്ടപ്പോള്‍
(അതൊരു ആനയാണെന്ന് തിരിച്ചറിയാതെ ) "അതും ഞമ്മളുടെത് തന്നെ "
എന്ന പരിഹാസ്യമായ അവകാശവാദത്തോടെയാണല്ലോ
ഈ ആക്ഷേപ ഹാസ്യ കഥ അവസാനിക്കുന്നത് .

അതെ എന്നും ഇത്തരം ചില വ്യക്തികളും സംഘടനകളും
സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് .കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
ഓരോ ഇലക്ഷന്‍ ഫലങ്ങളും പുറത്തുവരുമ്പോള്‍ വിജയം വരിച്ച
കക്ഷിയുടെ വിജയത്തിന്റെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദ
വുമായി രംഗത്ത് വരുന്ന 'എട്ടുകാലി മമ്മൂഞ്ഞിനെ'ഓര്‍മ്മിപ്പിക്കുന്ന
ഒരു വിഭാഗമാണ് ലോകത്തിലെ തന്നെ ഏക 'അന്തര്‍ ദേശീയ'
ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി. ('ഇസ്ലാമി ചിക്കനും'
ഇസ്ലാമും എന്ത് ബന്ധം? എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍
ഉത്തരം പറയാം , ഒരു ബന്ധവുമില്ല അതൊരു വിപണന
തന്ത്രത്തിനുള്ള ബ്രാന്‍ഡ് നാമം മാത്രം.എന്നാല്‍ വര്‍ത്തമാന കാല
ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും എന്ത് ബന്ധം ?എന്ന് വല്ല
കുരുത്തം കെട്ടവനും ചോദിക്കാനിടവന്നാല്‍ ഉത്തരം പറയാന്‍
'ബുദ്ധി'മുട്ടിയത്‌ തന്നെ.)

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മറ്റൊരു പ്രശസ്ത സൃഷ്ടി
ആയിരുന്നല്ലോ 'ഇന്ടുപ്പുപ്പാക്കൊരു ആനേണ്ടാര്‍ന്നു' എന്ന കഥ
ഇതിലെ കഥാ പാത്രം കുഞ്ഞു പാത്തുമ്മയെ നമുക്ക് മറക്കാന്‍
കഴിയുമോ എന്ത് വിഷയം പറയാന്‍ അവസരം കിട്ടുമ്പോഴും
പാത്തുമ്മ പറയുന്ന വലിയൊരു അവകാശ വാദമായിരുന്നു
ഈ 'ആന വര്‍ത്തമാനം'. പക്ഷെ കഥയുടെ അവസാന ഭാഗത്ത്
മാത്രമാണ് അത്‌ ഒരു ആന (ഗജം )ആയിരുന്നില്ല മറിച്ച് ഒരു 'കുഴി
ആന' മാത്രമായിരുന്നുവെന്നു വായനക്കാര്‍ മനസ്സിലാക്കുന്നത്

കേരളത്തിലെ ഇടതു വലതു കക്ഷികളുടെ
ഭാഗ്യവശാലും പാവം ജമാഅത്ത്കാരുടെ (നിര്‍)ഭാഗ്യവശാലും
ഈ പ്രാവശ്യത്തെ ഇലക്ഷനില്‍ (ജമാഅത്ത്കാരുടെ ഭാഷയില്‍
പറഞ്ഞാല്‍ ) ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ (പല സ്ഥലങ്ങളിലും
ഇടതു പക്ഷവുമായി വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന്‌
എതിരാളികള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന ആരോപണങ്ങളും
നമുക്ക് തള്ളിക്കളയാം ) ജമാഅത്തിന് കിട്ടിയ വോട്ടുകളും സീറ്റുകളും
കാണുമ്പോള്‍ ഈ കുഞ്ഞി പാത്തുമ്മയെ ഓര്‍ത്തു പോകുന്നു
ഇരു മുന്നണികളോടും ഞങ്ങള്‍ക്കും ആനകളുണ്ടെന്ന ഗീര്‍വാണ
മായിരുന്നല്ലോ ഇത്രയും കാലം മുഴക്കിക്കൊണ്ടിരുന്നത്.എന്നാല്‍
ഈ പ്രാവശ്യം പതിവ് രീതിയില്‍ ചുളുവിലുള്ള വിജയത്തിന്റെ
പങ്ക് പറ്റല്‍ മാത്രമല്ല നടക്കാതെ പോയത്. തങ്ങള്‍ക്കുമുന്ടെന്നു
നിരതന്തരം വീമ്പു പറഞ്ഞിരുന്ന ആനകള്‍ വെറും 'കുയ്യാനകള്‍'
മാത്രമായിരുന്നുവെന്ന നഗ്ന സത്യം വെളിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു .

ജമാഅത്തിന്റെശക്തി ദൌര്‍ബല്യം തുറന്നു
കാട്ടിയ ഈ പരാജയത്തിന്റെ ജാള്യത
ഏതാനും ലേഖനങ്ങള്‍ കൊണ്ട് മാത്രം മറച്ചു പിടിക്കാന്‍
കഴിയുമെന്ന വ്യാമോഹം വൃഥാവിലാണ്. പ്ലാച്ചിമടയിലെ
ഭൂഗര്‍ഭ ജലം മുഴുവനും മഷി ആക്കിയും ചെങ്ങറയിലെയും
കിനാലൂരിലെയും വൃക്ഷങ്ങള്‍ മുഴുവനും പേന ആക്കിയും
ഐ പി എച്ചിലെ കടലാസ് കെട്ടുകള്‍ മുഴുവന്‍ പകര്‍ത്തി
എഴുതാന്‍ ഉപയോഗിച്ചാലും ഞെളിയന്‍ പറമ്പിലെ (മാലിന്യ
നിക്ഷേപത്തിനെതിരിലുള്ള നിങ്ങളുടെ സമരത്തിന്‌ ഒന്ന്
കൂടി വീര്യം വര്‍ധിപ്പിക്കാം കാരണം മാലിന്യ കൂമ്പാരം കൂടി
ക്കിട്ടും ) പരിസര വാസികള്‍ അതും കൂടി സഹിക്കേണ്ടി വരുമെന്ന
ദുര്യോഗമല്ലാതെ ഇത്തരം ലേഖനങ്ങളൊന്നും നിങളുടെ പരാജയ
ത്തിനുള്ള മറുപടി ആകില്ലെന്ന് ജനം തിരിച്ചറിയുന്നു

"വല്ലഭനു പുല്ലും ആയുധം" നാം മലയാളികള്‍ പണ്ട് മുതല്‍ക്കേ
കേട്ടു വരുന്ന ഒരു പ്രയോഗം.ഈ ദയനീയ പരാജയത്തെ വിജയമാക്കി
മാറ്റാനുള്ള ലേഖകന്റെ പാഴ് ശ്രമം കാണുമ്പോള്‍ ഇത്തരം ചില
മഹാന്മാരെ കുറിച്ചാണോ? ഈ പ്രയോഗം എന്ന് തോന്നിപ്പോകുന്നു.
സമുദായത്തിലെ ബുദ്ധി ജീവികള്‍ തങ്ങള്‍ മാത്രമാണെന്ന് സ്വയം
അഹങ്കരിക്കുന്ന ഒരു പാട് 'ബുദ്ധിമാന്മാരായ വിഡ്ഢികള്‍' ജമാഅത്ത്
നേതൃനിരയില്‍ (അല്ലെങ്കില്‍ കൂലി എഴുത്ത്കാരുടെ പട്ടികയില്‍ )
ഇനിയുമുണ്ടായെക്കാം, പക്ഷേ നിങ്ങളേക്കാള്‍ വിവേകമുള്ളവരാണ്
തങ്ങളെന്ന് സമുദായത്തിലെ താഴെ തട്ടിലുള്ള ഓരോ ആളുകള്‍ പോലും
അവരവരുടെ സമ്മതിദാനാവകാശത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഈ ഇലക്ഷന്‍ ഫലം മറ്റു കക്ഷികളുടെ വിജയത്തേക്കാള്‍ ജമാഅത്ത്
കാരുടെ നാണം കേട്ട (നാണമുള്ളവര്‍ക്ക്) പരാജയമാണ് വിളിച്ചോതുന്നത്‌.
ഇനിയെങ്കിലും അധികാരക്കൊതിയുടെ മായാ ലോകം വിട്ടു
യാഥാര്‍ത്യത്തിന്റെ ലോകത്ത് തിരിച്ചു വരാന്‍ ശ്രമിക്കുക

ഇലക്ഷന്‍ രംഗത്ത് പ്രവൃത്തിക്കെ വീണു എല്ലോടിഞ്ഞ
ഒരു 'ശ്രീമതി ജമീലയുടെ' വീരകഥ വായിക്കാന്‍ കഴിഞ്ഞു ഹോ !!
ശരിക്കും ഓരോ വായനക്കാരനും 'ഹര്‍ഷപുളകിതരായി' കാണും!! കോരിത്തരിച്ചവരുന്ടാകും!!
ശരീരം രോമാവൃതമായ ജമാഅത്ത്കാരുന്ടെങ്കില്‍ അവര്‍ രോമാന്ജം
കൊണ്ടിട്ടുണ്ടാകും (അതില്ലാത്തവര്‍ തോലാന്ജം കൊള്ളട്ടെ ).
ഒരു മത പ്രബോധന പ്രസിദ്ധീകരണം (എന്ന് ജമാഅത്ത് കാരെങ്കിലും
കരുതുന്ന ) 'പ്രബോധനത്തില്‍' വന്നൊരു ലേഖനത്തില്‍ എടുത്തുദ്ധരിക്കാന്‍ മാത്രം
ഇസ്ലാമികമായ എന്ത് മഹത്വമാണാവോ ഈ സംഭവത്തിലുള്ളത്!!!

കേരളത്തിലെ ഇതര ഇസ്ലാമിക സംഘാടനകള്‍ക്ക് പറയാനുണ്ടാവുകഇസ്ലാമിക പ്രബോധന രംഗത്ത്
അവര്‍ സഹിച്ച ത്യാഗങ്ങളുടെ പരീക്ഷണങ്ങളുടെ
കഥകളായിരിക്കാം.മറ്റു ചില സംഘടനകള്‍ക്ക് സമുദായത്തിന്റെ
ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി തങ്ങളുടെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന്‍ ബലി കൊടുക്കേണ്ടി
വന്ന വീര ചരിതങ്ങളായിരിക്കാം
പക്ഷേ ...അവയൊന്നും ജമാഅത്തിനെ പോലെ ഭൌതിക താല്പര്യങ്ങള്‍ ക്ക് വേണ്ടിയുള്ള
വൃത്തി കെട്ട നാടകങ്ങളായിരുന്നില്ല .
കേവലം 8 സീറ്റുകള്‍ മാത്രം ലഭിച്ച ജമാഅത്തിന് പറയാനുണ്ടാവുക
(ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രി യാകാന്‍ പോകുന്ന !!!!???)
ഈ 'ശ്രീമതി ജമീലയുടെ' കയ്യെല്ലോടിഞ്ഞ ഒരു
വീരേതിഹാസം മാത്രമാകാം .....

പക്ഷേ ....2000 ലധികം സീറ്റുകളില്‍ മികച്ച വിജയം വരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും
പട്ടിക ഓരോടിഞ്ഞ കയ്യെല്ലില്‍ ഒടുങ്ങുന്നതല്ല. പിതാക്കളെ നഷ്ട്ടമായ അനാഥരായ
മക്കള്‍ ,ഭര്‍ത്താക്കന്മാരെ നഷ്ട്ടമായ വിധവകളായ ഭാര്യമാര്‍ ,മക്കളെ നഷ്ട്ടമായ
പിതാക്കന്മാര്‍ ,സഹോദരാങ്ങളെ നഷ്ട്ടപ്പെട്ട സഹോദരിമാര്‍ ......ഈ പട്ടിക ഇനിയും നീളും
.ഇതൊന്നും ജമാഅത്തിനെ പോലെ കേവലം രണ്ടു വോട്ടുകള്‍ക്ക്
വേണ്ടി ആയിരുന്നില്ല .മറിച്ച് മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ത്വിത്വം നില നിര്‍ത്തുന്നതിനു
വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ബലി
അര്‍പ്പണം നടത്തേണ്ടി വന്ന വീര ചരിതങ്ങളാണ്‌.ഇത്തരം പോരാട്ടത്തിന്റെ കനല്‍ പാതകള്‍ താണ്ടി
വന്ന മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ നിങ്ങളുടെ
'ശ്രീമതി ജമീലതാത്ത'യുടെയും അനുയായികളുടെയും മനക്കരുത്ത് മതിയാകില്ല..അതുമല്ലെങ്കില്‍ ....

നിങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരും കൂട്ടില്‍ മുഹമ്മദലിയും സംഘവും സ്വപ്നം
കാണുന്ന ആ പുതിയൊരു സൂര്യോദയം വരെ!!!
തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ ഉറക്കം കെടുത്തിയ സ്ഥിതിക്ക്
ഓരോ അര്‍ദ്ധ രാത്രികളിലും മുറിക്കു പുറത്തിറങ്ങി മാനത്തേക്ക്
നോക്കുക "അര്‍ദ്ധ രാത്രിയിലെ" ആ പുതിയ സൂര്യോദയം കാണും വരെ!!! .



പിന്‍കുറി:-

വിമര്‍ശനങ്ങള്‍ ജമാഅത്തിനെതിരാകുമ്പോള്‍ മാത്രം മുസ്ലിം ഐക്യത്തിന്റെ താരാട്ട് പാട്ടുമായി കടന്നു
വരുന്ന ചിലരെങ്കിലുമുണ്ടാകും.
അന്ധമായ ലീഗ് വിരോധം ജമാഅത്തിനെ വല്ലാതെ അധപ്പതിപ്പിച്ചിരിക്കുന്നു
പലപ്പോഴും ഇവര്‍ രാഷ്ട്രീയക്കാരേക്കാള്‍ തരം താഴുന്നു .ഈ ഇലക്ഷനോടെ ഇവരെ ഒരു മത സംഘടനയായി
കാണാന്‍ തിരിച്ചറിവുകള്‍ അനുവദിക്കുന്നില്ല
അതിനാല്‍ ദയവായി മുതലാക്കണ്ണീരുമായി
ഇനിയും ജമാഅത്തിന് വക്കാലത്ത്
പറയാന്‍ മുന്നോട്ടു വരാതിരിക്കുക.മത സംഘടന എന്ന പുറം തോട് അഴിച്ചു വച്ച് രാഷ്ട്രീയ രൂപം വെളിവാക്കട്ടെ
ഇവരെ തറ പറ്റിച്ചത്തിന്റെ ക്രെഡിറ്റ്‌ മുസ്ലിം ലീഗിന് മാത്രം

അവകാശപ്പെട്ടതല്ല മറിച്ച് ജമാഅത്ത് ഒഴിച്ചുള്ള എല്ലാ
നല്ല മുസ്ലിം സഹോദരങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.പരാജയത്തിന്റെ
അരിശം തീരാഞ്ഞിട്ടു വീണ്ടും
"വായില്‍ തോന്നിയത് കോതക്ക് പാട്ട് "
എന്ന ചൊല്ല് പോലെ എന്തൊക്കെയോ എഴുതി വിടുകയാണ് .വടി കൊടുത്തു
അടി വാങ്ങല്‍ പരി പാടി ഇനിയെങ്കിലും നിര്‍ത്തട്ടെ അല്ലെങ്കില്‍.....
"അള മുട്ടിയാല്‍ ചേരയും കടിക്കും" എന്ന ആപ്ത വാക്യം ഓര്‍മ്മപ്പെടുത്തട്ടെ

( തിരക്ക് പിടിച്ചു എഴുതിയതിനാല്‍ ഒരു പാട് അക്ഷര തെറ്റുകള്‍ മാത്രമല്ല പരാമര്‍ശിച്ച
ചില കഥ കളിലും കഥാ പാത്രങ്ങളിലുമടക്കം
തെറ്റുകള്‍ വന്നു പോയിട്ടുണ്ടാകാം തെറ്റുകള്‍
തിരുത്തി തരണമെന്ന
അപേക്ഷയോടെയും .... (പരാമര്‍ശ ലേഖനം :പുതിയ സൂര്യോദയത്തിന് കാത്തിരിക്കുക ഡോക്ടര്‍ കൂട്ടില്‍ മുഹമ്മദലി
പ്രബോധനം 1431 ദുല്‍ ഹജ്ജ് 7 ))
(ഇ -മെയില്‍ ആയി കിട്ടിയ ഒരു ലേഖനം ആണ് ഇത്  )
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails