ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പോപ്പുലര്‍ ഫ്രണ്ട്കാരുടെ സമുദായ സ്നേഹം

page.4 page.1
page.2 page.3
ചോദ്യ പേപ്പറിലെ മത നിന്ദയുടെ പേരില്‍ തൊടുപുഴയില്‍ ഒരു വര്‍ഗ്ഗീയ കലാപം നടക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട്കാരുടെമനക്കോട്ട തകര്‍ന്നതിന്റെ നിരാശ ബോധം എത്രയുണ്ടെന്ന് മുകളില്‍ കൊടുത്തിട്ടുള്ള അവരുടെ നോട്ടീസ് വ്യക്തമാക്കുന്നു . പ്രവാചക സ്നേഹത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തെ എതിര്‍ക്കുമ്പോള്‍ ഇവര്‍ ലീഗുകാരെ സമുദായ വിരോധികലാക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല . ലീഗുകാരുടെ പ്രതിഷേധം അതിര് വിട്ടേക്കാം എന്ന് വന്ന ഘട്ടത്തില്‍ ലീഗ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു യോഗം അവസാനിപ്പിച്ചു .പ്രവര്‍ത്തകര്‍ ഉടന്‍ പിരിയുകയും ചെയ്തു .പിന്നീട് തൊടുപുഴയില്‍ നടന്ന കട അടപ്പിക്കല്‍, വാഹനം തടയല്‍ ,നിരോധന ആജ്ഞ ലംഘിച്ചു പ്രകടനം നടത്തല്‍ .... അങ്ങനെ എല്ലാത്തിന്റെയും മുന്നില്‍ സമുദായം ഒറ്റപ്പെടുത്തിയ ഇവരൊക്കെയാണ് ഉണ്ടായിരുന്നത് .


സഭാ നേതൃത്വത്തെ വര്‍ഗ്ഗീയത ആരോപിച്ചു ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രകൊപനമുണ്ടാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ ? എരി തീയില്‍ എണ്ണ ഒഴിക്കാന്‍ ലീഗിനെ കിട്ടില്ലാത്തത്‌ കൊണ്ടാണല്ലോ ഇവര്‍ മുന്‍പും മുസ്ലിം ലീഗിനെ സമുദായ വിരോധികലാക്കിയത്‌.

കുറ്റവാളിയായ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് .തീവ്ര ചിന്താഗതിക്കാരുടെ അക്രമ നടപടികള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത്തരം നോട്ടീസ്കള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു സമുദായം മുസ്ലിം ലീഗിന് പിന്നില്‍ അണി നിരക്കുന്നത് .

സാമ്യതയുള്ള പോസ്റ്റുകള്‍

6 മറുപടികള്‍ ഇവിടെ:

Noushad Vadakkel പറഞ്ഞു...

തീവ്ര ചിന്താഗതിക്കാരുടെ അക്രമ നടപടികള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത്തരം നോട്ടീസ്കള്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു സമുദായം മുസ്ലിം ലീഗിന് പിന്നില്‍ അണി നിരക്കുന്നത് .

2010, മാർച്ച് 31 5:33 PM
അജ്ഞാതന്‍ പറഞ്ഞു...

നൌഷാദ് നോട്ടീസിന്റെ ബാക്കി ഭാഗം കൂടെ പ്രസിദ്ധീകരിക്കാമോ?താഴ്ഭാഗവു മേൽഭാഗവും വിട്ടുപോകാതെ.

2010, ഏപ്രിൽ 4 2:55 AM
Noushad Vadakkel പറഞ്ഞു...

ക്ഷമിക്കുക ,നോടിസിനു പൊക്കം കൂടുതലാണ് .സ്കാന്നെരിനെക്കള്‍ നീളമുണ്ട് . എങ്കിലും പ്രസക്ത ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് എന്റെ വിശ്വാസം

2010, ഏപ്രിൽ 4 6:23 AM
അജ്ഞാതന്‍ പറഞ്ഞു...

നൌഷാദ് മുസ്ലിം ലീഗിൽ 99% വും പണക്കാർമാത്രം നേതാക്കളാവുന്ന പ്രവണതയല്ലേ കാണുന്നത്?അതിൽതന്നെ ഗണ്യമായൊരു വിഭാഗം മദ്യപാനികളുമാണ്.പലരും പരസ്യ്മായിത്തന്നെ.താങ്കൾക്കിതറിയാമോ? വിശ്വാസം വരുന്നില്ലേൽ ഒരാഴ്ച്ച കോഴിക്കോട്ടു താമസിച്ചു,രഹസ്യമായി നിരീക്ഷിക്കുക.ലീഗിൽ മിക്ക നേതാക്കളും പണക്കാരെ മാത്രമാണു സഹായിക്കുന്നത്.പണത്തിന്നു വേണ്ടി ആർ എസ് എസ് നേതാക്കളുമായിപ്പോലും പലതരം അതിരുവിട്ടകളിയും കളിക്കുന്നതു കാര്യങ്ങൾ വസ്തുനിഷ്ഠമായി നിരീക്ഷിച്ചാൽ മനസ്സിലാകും.

2010, ഏപ്രിൽ 5 12:05 PM
Noushad Vadakkel പറഞ്ഞു...

@ അജ്ഞാത,
ഒരായ്ച്ച അല്ല ഒരു വര്ഷം ചാലപ്പുറത്തും ,മാന്കാവിലും ജീവിച്ചവനാണ് ഞാന്‍ .കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ഞാന്‍ പോകാത്ത സ്ഥലങ്ങളും കുറവാണ് .എന്നോടെ തന്നെ ഇത് പറയണം കെട്ടോ. അജ്ഞാത ആരാണെന്നു പറയണം .കൂടുതല്‍ ചര്‍ച്ച നടത്താം .

2010, ഏപ്രിൽ 5 1:43 PM
കുറ്റൂരി പറഞ്ഞു...

അതെ അവിടം ഒരു വർഗ്ഗീയ കലാപത്തിനു ശ്രമിച്ച പോപുലർ ഫ്രണ്ടുകാർക്കി കിട്ടിയതോ??? പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ മണ്ഡലം കാണാതെ ജയിലിൽ നിന്ന എസ്.ഡി.പി.ഐ യുടെ സ്ഥാനാർത്തി വമ്പിച്ച ഭൂരിപക്ഷത്തിൻ വിജയിച്ചു. അല്ലെ? ഇനി പറയൂ കലാപത്തിനു കോപ്പു കൂട്ടിയ പോപുലർ ഫ്രൺറ്റുകാരെ അല്ലെങ്കിൽ എസ്.ഡി.പി.ഐ കാരെ വിജയിപ്പിക്കാൻ മാത്രം വിഢികളാണോ ആനാട്ടുകാർ? അതോ അവർ സത്യം ഗ്രഹിച്ചതുകൊണ്ടോ? 

2011, മാർച്ച് 22 6:58 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails